Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിചാരണ നേരിടുന്നത് മയക്കുമരുന്നു നിരോധന നിയമപ്രകാരം എടുത്ത കേസിൽ; മൂന്ന് കൊല്ലത്തിനിടെ പലവട്ടം അച്ഛനും അമ്മയും ജയിലിൽ വിന്ന് മകനെ കണ്ടു മടങ്ങി; ജയിലിൽ ഫോണെത്തിയപ്പോൾ മൂന്നര വർഷത്തിന് ശേഷം ഭാര്യയുടേയും മകളുടേയും ശബ്ദം കേട്ടു; മകൾക്ക് രണ്ട് മാസം പ്രായമുള്ളപ്പോൾ കാശ്മീരിൽ അറസ്റ്റിലായ ജതന്റെ കണ്ണുകളിൽ ഇന്നലെ നിറഞ്ഞത് സന്തോഷ കണ്ണീർ; കാശ്മീരിലെ ജയിലിൽ നിന്ന് കേരളത്തിലേക്ക് എത്തിയ ഫോൺ സംഭാഷണത്തിന്റെ കഥ

വിചാരണ നേരിടുന്നത് മയക്കുമരുന്നു നിരോധന നിയമപ്രകാരം എടുത്ത കേസിൽ; മൂന്ന് കൊല്ലത്തിനിടെ പലവട്ടം അച്ഛനും അമ്മയും ജയിലിൽ വിന്ന് മകനെ കണ്ടു മടങ്ങി; ജയിലിൽ ഫോണെത്തിയപ്പോൾ മൂന്നര വർഷത്തിന് ശേഷം ഭാര്യയുടേയും മകളുടേയും ശബ്ദം കേട്ടു; മകൾക്ക് രണ്ട് മാസം പ്രായമുള്ളപ്പോൾ കാശ്മീരിൽ അറസ്റ്റിലായ ജതന്റെ കണ്ണുകളിൽ ഇന്നലെ നിറഞ്ഞത് സന്തോഷ കണ്ണീർ; കാശ്മീരിലെ ജയിലിൽ നിന്ന് കേരളത്തിലേക്ക് എത്തിയ ഫോൺ സംഭാഷണത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ജമ്മു: ജമ്മുവിലെ അംഭല്ല ജയിലിൽനിന്ന് ജതൻ മൂന്നര വർഷത്തിനുശേഷം കേരളത്തിലേക്കുവിളിച്ചു. ഭാര്യയും രണ്ടുമാസം പ്രായമുള്ളപ്പോൾ വിട്ടുപിരിഞ്ഞ മകളുമായും സംസാരിച്ചു. കശ്മീരിലെ ജയിലുകളിൽ ആദ്യമായി തടവുകാർക്ക് ഫോൺ സൗകര്യം ഏർപ്പെടുത്തിയതോടെയാണ് ജതന് കുടുംബവുമായി സംസാരിക്കാനായത്.

സ്വർണവ്യാപാരസ്ഥാപനത്തിൽ സെയിൽസ്മാനായി ജോലിചെയ്യുന്നതിനിടയിലാണ് മയക്കുമരുന്നു നിരോധന നിയമപ്രകാരം ജതൻ അറസ്റ്റിലായത്. ജയിലിൽ പുതിയ സംവിധാനം ഏർപ്പെടുത്തിയപ്പോൾ ആദ്യമായി നാട്ടിലേക്കു വിളിക്കാൻ അവസരം ലഭിച്ചത് ജതനാണ്. നാളുകൾക്കുശേഷം ഭാര്യയോടും മകളോടും സംസാരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ജതൻ പറഞ്ഞു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ജമ്മുകശ്മീർ ചീഫ് ജസ്റ്റിസ് ഗീത മിത്തലാണ് ഫോൺ സംവിധാനം ഉദ്ഘാടനം ചെയ്തത്.

ഇതിന് ശേഷം ആദ്യം വിളിച്ചത് ജതനായിരുന്നു. മയക്കുമരുന്നു കേസിൽ വിചാരണ നേരിടുന്ന ജതൻ അംഫല്ല ജില്ല ജയിലിലാണ്. ഇവിടെ 587 തടവുകാരാണുള്ളത്. മൂന്നര വർഷത്തിനിടെ മാതാപിതാക്കൾ തന്നെ സന്ദർശിച്ചിരുന്നുവെന്നും എന്നാൽ, ഭാര്യയും മകളുമായി ആദ്യമായാണ് സംസാരിക്കുന്നതെന്നും ജതൻ പറഞ്ഞു. 10 മിനിറ്റാണ് സംസാരിച്ചത്. ഈ സൗകര്യം ഏർപ്പെടുത്തിയ അധികൃതരോട് നന്ദിയുണ്ടെന്നും ജമ്മുവിലെ ജൂവലറിയിൽ സെയിൽസ്മാനായിരുന്ന ജതൻ കൂട്ടിച്ചേർത്തു. കേരളത്തിൽ പ്രളയം ബാധിച്ചപ്പോഴാണ് താൻ ഏറെ ആശങ്കയിലായത്. അഭിഭാഷകനുമായി മാത്രമേ സംസാരിക്കാനായുള്ളൂ. എന്നാൽ, അദ്ദേഹത്തിനും കാര്യങ്ങൾ വ്യക്തമായി അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഹരിയാനയിലെ കമ്പനി സൗജന്യമായാണ് ജയിലിൽ ഈ സൗകര്യം ഏർപ്പെടുത്തിയത്. ഇത് ഉപയോഗിക്കുന്നവർ ചെറിയ തുക നൽകണം. തെരഞ്ഞെടുത്ത ദിവസങ്ങളിൽ തടവുകാർക്ക് രണ്ട് അടുത്ത ബന്ധുക്കളോടും ഡോക്ടറോടോ അല്ലെങ്കിൽ അഭിഭാഷകനോടോ അഞ്ചു മിനിറ്റ് വീതം ഫോണിൽ സംസാരിക്കാം. കൊടും കുറ്റവാളികളായവർ ജയിൽ സൂപ്രണ്ടിന്റെ പ്രത്യേക അനുമതി വാങ്ങണം.

ജയിൽ നവീകരണത്തിന്റെ ഭാഗമായി തടവുകാർക്ക് ബന്ധുക്കളുമായി സംസാരിക്കാൻ പുറത്തുനിന്നുള്ള ശബ്ദം കേൾക്കാത്ത പ്രത്യേക മുറികളും നിർമ്മിച്ചിട്ടുണ്ട്. തടവുകാരുടെ മാനസിക സമ്മർദം കുറക്കുന്നതിന്റെ ഭാഗമായുള്ള ഫോൺ സൗകര്യം പഞ്ചാബ്, ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP