Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നഴ്‌സുമാർക്ക് വേതന വർദ്ധനവ് അനുവദിച്ചു കിട്ടാതെ സമര രംഗത്തു നിന്നും പിന്മാറില്ല; മന്ത്രിയുമായി നടന്ന ചർച്ചയിൽ തീരുമാനമായത് താൽക്കാലിക ആശ്വാസം നൽകാൻ തയ്യാറായ തൃശ്ശൂരിലെ എട്ട് ആശുപത്രികളുടെ പ്രവർത്തനം സുഗമമാക്കാം എന്നു മാത്രം; 27ാം തീയ്യതിക്ക് ശേഷവും ശമ്പളപ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരം: വ്യക്തത വരുത്തി യുഎൻഎ അധ്യക്ഷൻ ജാസ്മിൻഷാ

നഴ്‌സുമാർക്ക് വേതന വർദ്ധനവ് അനുവദിച്ചു കിട്ടാതെ സമര രംഗത്തു നിന്നും പിന്മാറില്ല; മന്ത്രിയുമായി നടന്ന ചർച്ചയിൽ തീരുമാനമായത് താൽക്കാലിക ആശ്വാസം നൽകാൻ തയ്യാറായ തൃശ്ശൂരിലെ എട്ട് ആശുപത്രികളുടെ പ്രവർത്തനം സുഗമമാക്കാം എന്നു മാത്രം; 27ാം തീയ്യതിക്ക് ശേഷവും ശമ്പളപ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരം: വ്യക്തത വരുത്തി യുഎൻഎ അധ്യക്ഷൻ ജാസ്മിൻഷാ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വേതന വർദ്ധനവ് ആവശ്യപ്പെട്ട് തൃശ്ശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ നടത്തിവന്ന സമരം പൂർണമായും പിൻവലിച്ചിട്ടില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന അധ്യക്ഷൻ ജാസ്മിൻ ഷാ. നഴ്‌സുമാരുടെ സമരം പൂർണമായും പിൻവലിച്ചു എന്ന വിധത്തിലുള്ള വാർത്തകൾ ശരിയല്ലെന്ന് അദ്ദേഹം മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

തൃശ്ശൂർ ജില്ലയിലെ എട്ട് ആശുപത്രികളാണ് സമരക്കാരുടെ ആവശ്യങ്ങളോട് അനുഭാവ പൂർണമായ സമീപനം സ്വീകരിക്കാം എന്ന വാക്കാലുള്ള ഉറപ്പു നൽകിയത്. എന്നാൽ, ഇവരുമായി യാതൊരു വിധത്തിലുള്ള എഗ്രിമെന്റും ഉണ്ടാക്കിയിട്ടില്ല. അടിയന്തിരമായി പ്രശ്‌ന പരിഹാരം എന്ന നിലയ്ക്ക് മാത്രമാണ് അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം ഇടക്കാല ആശ്വാസം നൽകാമെന്ന് പറഞ്ഞിരിക്കുന്നത്. ഇത് സംബന്ധിച്ച് തൃശ്ശൂർ ജില്ലാ കലക്ടറുമായി ചർച്ച നടത്തി കരാർ ഉണ്ടാക്കാനിരിക്കയാണ്. എട്ട് ആശുപത്രി മാനേജ്‌മെന്റുകൾ അനുഭാവ പൂർണമായി സമീപനം സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ ആശുപത്രികളുടെ പ്രവർത്തനം സുഗമമായി നടത്താൻ സഹകരിക്കാമെന്ന് തയ്യാറായത്- ജാസ്മിൻ ഷാ പറഞ്ഞു.

ഈ മാസം 27ാം തീയ്യതി വരെയാണ് ഇത്തരത്തിൽ നഴ്‌സുമാരുമായി സഹകരിക്കുക. അതേസമരം സമരം തുടർന്നു കൊണ്ടുപോകുകയും ചെയ്യും. ആശുപത്രികളുടെ പ്രവർത്തന തടസ്സപ്പെടുത്താത്ത വിധത്തിലാകും യുഎൻഎ സമരം തുടരുക. കേരളത്തിലെ മുഴുവൻ സ്വകാര്യ ആശുപത്രികളിലും സർക്കാർ പുതുക്കിയ വേതനം പ്രഖ്യാപിക്കുന്നത് വരെ സമരം നടത്താനാണ് തീരുമാനം എന്നും ജാസ്മിൻ പറഞ്ഞു. വിഷയം പരിഹരിക്കാൻ വേണ്ടി ഒരു മാസത്തെ സമയം സർക്കാർ ചോദിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് യുഎൻഎ സംസ്ഥാന കമ്മിറ്റി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച ചില തെറ്റിദ്ധാരണകൾ ഉണ്ടായ സാഹചര്യത്തിലാണ് വിശദീകരിക്കുന്നതെന്നും സമരം പൂർണമായും മുന്നോട്ടു കൊണ്ടുപോകുമെന്നും 27 കഴിഞ്ഞാൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും യുഎൻഎ അധ്യക്ഷൻ വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് ദിവസമായി വേതനവർധനവ് ആവശ്യപ്പെട്ടു തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരം നടത്തിവരികയാണ്. മന്ത്രിമാരായ എ.സി. മൊയ്തീന്റെയും വി എസ്. സുനിൽകുമാറിന്റെയും നേതൃത്വത്തിൽ നേതാക്കളുമായാണ് ഇന്ന് ചർച്ച നടത്തിയത്. സമരക്കാർക്ക് 50 ശതമാനം ഇടക്കാല ആശ്വാസം നൽകാനും എട്ട് ആശുപത്രികൾ സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ ആശുപത്രി മാനേജ്‌മെന്റുകളുമായി വീണ്ടും സഹകരിക്കാൻ നഴ്‌സുമാർ തയ്യാറായതും.

മിനിമം വേതനം നടപ്പാക്കാൻ മാനേജ്മെന്റുമായി സമവായമായില്ലെങ്കിൽ സർക്കാർ ഇടപെടുമെന്നു മന്ത്രിമാർ ചർച്ചയിൽ ഉറപ്പുനൽകിയിരുന്നു. ഈ മാസം ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അടിസ്ഥാന ശമ്പളം ഉൾപ്പെടെയുള്ള കാര്യത്തിൽ ചർച്ച നടക്കും. അതേസമയം 27ന് അനുകൂല തീരുമാനമില്ലെങ്കിൽ വീണ്ടും സമരത്തിലേക്ക് പോകുമെന്നാണ് നഴ്സുമാക്കിയത്. നഴ്സമാരുടെ സമരം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ഹൈക്കോടതിനേരത്തെ നിർദ്ദേശിച്ചിരുന്നു

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎൻഎ) നേതൃത്വത്തിലാണ് തൃശൂരിൽ സമരം ആരംഭിച്ചത്. പ്രശ്നപരിഹാരം കണ്ടില്ലെങ്കിൽ സമരം സംസ്ഥാന തലത്തിലേക്കു വ്യാപിക്കുമെന്നും ഇവർ അറിയിച്ചിരുന്നു. പനിയുൾപ്പടെ വർഷകാലത്തെ പകർച്ചവ്യാധിയെ നേരിടാൻ, പ്രാഥമിക ഹെൽത്ത് സെന്ററുകൾ മുതൽ മെഡിക്കൽ കോളജ് വരെയുള്ള പൊതുജനാരോഗ്യ സംവിധാനങ്ങളിൽ സർക്കാർ ആവശ്യപ്പെട്ടാൽ സൗജന്യമായി സേവനം ചെയ്യാൻ തയ്യാറാണെന്നും സമരക്കാർ അറിയിച്ചു. പകർച്ചപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപിക്കുന്ന സമയത്തു പ്രതിരോധ പ്രവർത്തനങ്ങളെ സമരം ബാധിക്കുമെന്നു സർക്കാർ തിരിച്ചറിഞ്ഞതോടെ ചർച്ചയ്ക്കു സന്നദ്ധമാവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP