Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ചൈനക്കും സിങ്കപ്പൂരിനും ഹോങ്കോങിനും പിന്നാലെ ജപ്പാനിലും കൊറോണ വൈറസ് മൂലം മരണം; ടോക്യോയിൽ മരിച്ചത് ചികിത്സയിലിരുന്ന എൺപതുകാരി; ലോകമാകെ ഭീതി പടരുമ്പോൾ കേരളത്തിൽ നിന്നും ആശ്വാസ വാർത്തയും; ആലപ്പുഴയിൽ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിയെ ഡിസ്ചാർജ്ജ് ചെയ്തത് തുടർച്ചയായ പരിശോധനകളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്താത്തതിനാൽ

ചൈനക്കും സിങ്കപ്പൂരിനും ഹോങ്കോങിനും പിന്നാലെ ജപ്പാനിലും കൊറോണ വൈറസ് മൂലം മരണം; ടോക്യോയിൽ മരിച്ചത് ചികിത്സയിലിരുന്ന എൺപതുകാരി; ലോകമാകെ ഭീതി പടരുമ്പോൾ കേരളത്തിൽ നിന്നും ആശ്വാസ വാർത്തയും; ആലപ്പുഴയിൽ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിയെ ഡിസ്ചാർജ്ജ് ചെയ്തത് തുടർച്ചയായ പരിശോധനകളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്താത്തതിനാൽ

മറുനാടൻ മലയാളി ബ്യൂറോ

ടോക്യോ: ലോകമാകെ ഭീതിയോടെ നോക്കി കാണുന്ന കൊറോണ വൈറസ് (കൊവിഡ്19) ബാധയെ തുടർന്ന് ജപ്പാനിലും മരണം. വൈറസ് ബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എൺപതുകാരിയുടെ മരണം വ്യാഴാഴ്ചയാണ് ജപ്പാനിലെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ജപ്പാനിലെ സൗത്ത് ടോക്യോയ്ക്ക് സമീപം കനഗ പ്രീഫെക്ച്ചറിൽ താമസിക്കുന്ന എൺപതുകാരിയാണ് മരണപ്പെട്ടത്. വിവിധ രാജ്യങ്ങളിൽ പലപേരുകളിൽ അറിയപ്പെടുന്നതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാൻ ലോകാരോഗ്യസംഘടന വൈറസിന് കഴിഞ്ഞദിവസം കോവിഡ്-19എന്ന പ്രത്യേക പേര് നൽകിയിരുന്നു.

വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയ്ക്ക് പുറമേ മരണം റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ജപ്പാൻ. നേരത്തെ ഫിലിപ്പിൻസിലും ഹോങ്കോങിലും കൊറോണ മരണം സ്ഥിരീകരിച്ചിരുന്നു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ചൈനയിൽ 1368 പേരാണ് കൊറോണ ബാധയിൽ മരിച്ചത്. ഫിലിപ്പിൻസിലും ഹോങ്കോങിലും ഓരോരുത്തരും മരണപ്പെട്ടിരുന്നു. ലോകത്താകമാനം 60,286 പേർക്ക് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് സിംഗപ്പുരിലും ഹോങ്കോങിലുമാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തത്.

അതേസമയം, ചൈനയിൽ കൊറോണ മരണം 1355 ആയി. ചൈനയിൽ രോഗികളുടെ എണ്ണം അറുപതിനായിരം കടന്നതോടെ സർക്കാർ കടുത്ത നടപടികളുമായി രംഗത്തെത്തി. വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർക്കെതിരെയും പാർട്ടി നേതാക്കൾക്കെതിരെയും സർക്കാർ നടപടി തുടങ്ങി. രോഗബാധ തടയാൻ തുടക്കത്തിൽ വീഴ്ച വരുത്തിയതിനാണ് നടപടി.

കൊറോണ ഭീഷണി കാരണം ജപ്പാൻ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ ഇന്ത്യക്കാർക്ക് സഹായം എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ അറിയിച്ചു. ഡയമണ്ട് പ്രിൻസസ് കപ്പലിലെ രോഗികളായ രണ്ട് ഇന്ത്യക്കാരെ ജപ്പാൻ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തിവരുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ മൂന്ന് കേസുകൾ ഒഴിച്ചാൽ രാജ്യത്ത് എവിടെയും കൊറോണ സ്ഥിരീകരിച്ചിട്ടില്ലെന്നും ഹർഷവർധൻ പറഞ്ഞു.

എന്നാൽ, കൊറോണ ബാധയുമായി ബന്ധപ്പെട്ട് ലോകമാകെ ആശങ്കപ്പെടുമ്പോൾ കേരളത്തിൽ നിന്ന് ആശ്വാസ വാർത്തകളാണ് പുറത്തുവരുന്നത്. രോഗബാധയെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയെ ഡിസ്ചാർജ് ചെയ്തു. ഈ മാസം 26 വരെ വീട്ടിൽ നിരീക്ഷണത്തിൽ തുടരും. വിദ്യാർത്ഥിയുടെ പരിശോധനാ റിപ്പോർട്ടുകളെല്ലാം തുടർച്ചയായി നെഗറ്റീവായതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെങ്കിലും നിരീക്ഷണം ആരംഭിച്ചത് മുതൽ ഇരുപത്തെട്ട് ദിവസം എന്ന കണക്കനുസരിച്ച് ഈ മാസം 26 വരെ വിദ്യാർത്ഥിയെ വീട്ടിൽ നിരീക്ഷണത്തിൽ നിർത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 24 ന് ചൈനയിൽ നിന്നും എത്തിയശേഷം 30നാണ് വിദ്യാർത്ഥി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. രാജ്യത്തെ രണ്ടാമത്തെ കൊറോണ കേസ് ആയിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP