Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന സെനുകാക്കു ദ്വീപിന്റെ പേര് മാറ്റി അവകാശം പ്രഖ്യാപിച്ച് ജപ്പാൻ; തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നു കയറ്റമെന്ന് ആരോപിച്ച് ചൈന; ഇന്ത്യയെ ചൊറിഞ്ഞ് പ്രശ്‌നമുണ്ടാക്കാൻ ഇറങ്ങിയ ചൈനയ്ക്ക വൻതിരിച്ചടിയായി കിഴക്കൻ ചീനാക്കടലിൽ അതിർത്തി തർക്കം രൂക്ഷമാകുന്നു

ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന സെനുകാക്കു ദ്വീപിന്റെ പേര് മാറ്റി അവകാശം പ്രഖ്യാപിച്ച് ജപ്പാൻ; തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നു കയറ്റമെന്ന് ആരോപിച്ച് ചൈന; ഇന്ത്യയെ ചൊറിഞ്ഞ് പ്രശ്‌നമുണ്ടാക്കാൻ ഇറങ്ങിയ ചൈനയ്ക്ക വൻതിരിച്ചടിയായി കിഴക്കൻ ചീനാക്കടലിൽ അതിർത്തി തർക്കം രൂക്ഷമാകുന്നു

മറുനാടൻ ഡെസ്‌ക്‌

ന്ത്യയെ ചൊറിഞ്ഞ് പ്രശ്‌നം ഉണ്ടാക്കാൻ വന്ന ചൈനയ്ക്ക് മുട്ടൻ പണി നൽകി ജപ്പാൻ. ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന സെനുകാക്കു ദ്വീപിന്റെ പേര് മാറ്റി തങ്ങളുടെ രാജ്യത്തിന്റേതാക്കാൻ ജപ്പാൻ നിയമ നടപടികൾ തുടങ്ങിയിരിക്കുകയാണ്. ഗൽവാൻ വാലിയിൽ ചൈന ഇന്ത്യൻ പട്ടാളക്കാർക്ക് നേർക്ക് നേർ പ്രശ്‌നമുണ്ടാക്കിയതിന് പിന്നാലെയാണ് ജപ്പാൻ ചൈനയ്ക്ക് തിരിച്ചടി നൽകിയിരിക്കുന്നത്. ജപ്പാനിലെ ഒക്കിനാവയിലെ ഇഷിഗാക്കി സിറ്റി കൗൺസിലാണ് സെനകാക്കു ദ്വീപിന്റെ പേര് മാറ്റിയത്. പേര് മാറ്റം നിയമപരമാക്കാൻ ബിൽ പാസാക്കിയിരിക്കുകയാണ് ചൈന്. ബിൽ പ്രകാരം ഒക്ടോബർ ഒന്നു മുതൽ ടൊണോഷിറോ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം ടൊണോഷെറോ സെനകാക്കു എന്നറിയപ്പെടും.

ജപ്പാന്റെ ഈ നീക്കം മേഖലയിൽ അവകാശവാദം ഉന്നയിക്കുന്ന ചൈനയെയും തായ്വാനെയും ചൊടിപ്പിക്കുമെന്ന് ഉറപ്പാണ്. ടോക്കിയോയിൽ നിന്നും 1,931 കിലോമീറ്റർ തെക്ക് പടിഞ്ഞാാറായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. 1972 മുതൽ സെനകാക്കു ദ്വീപ സമൂഹത്തിന്റെ ഭരണ ചുമതല ജപ്പാനാണെങ്കിലും ഈ ദ്വീപ സമൂഹത്തിൻെ നിയമപരമായ അവകാശത്തിന് വേണ്ടി ഇരു രാജ്യങ്ങളും തമ്മിൽ തർക്കം തുടങ്ങിയതിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഡയോ എന്ന് ചൈനക്കാർ വിളിക്കുന്ന സെനകാക്കു ദ്വീപിൽ തങ്ങൾക്ക് പാരമ്പര്യമായി അവകാശമുള്ള സ്ഥലമാണ് ഇതെന്ന് ഉന്നയിച്ച ചൈന പേര് മാറ്റുന്നതിനെതിരെ ജപ്പാന് മുന്നറിയിപ്പ് നൽകി. ഡയോയിൽ പുതിയ പ്രശ്‌നങ്ങൾ ഉണ്ടാക്കരുതെന്നും കിഴക്കൻ ചൈനാ കടലിൽ നിലവിലെ സാഹചര്യം തുടരണമെന്നും ബീജിങ് മുന്നറിയിപ്പ് നൽകി. എന്നാൽ ഭരണകാര്യങ്ങളിലെ സുതാര്യതയ്ക്ക് വേണ്ടി ബില്ലുമായി മുന്നോട്ട് പോകാനാണ് ജാപ്പനീസ് സിറ്റി കൗൺസിലിന്റെ തീരുമാനം.

പേരുമാറ്റത്തിലൂടെ മേഖലയിൽ ജപ്പാന്റെ അവകാശവാദം ഉറപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണു കരുതുന്നത്. അതേസമയം മേഖലയിലെ സ്ഥിരതയ്ക്കും സമാധാനത്തിനും ജപ്പാന്റെ നീക്കം തിരിച്ചടിയാകുമെന്നു തയ്വാൻ പ്രതികരിച്ചു. ജപ്പാൻ ബിൽ കൊണ്ടുവന്നതിന് പിന്നാലെ കിഴക്കൻ ചൈനാക്കടലിൽ ചൈനീസ് കപ്പലുകളുടെ സാന്നിധ്യം കൂീടിയത് ജപ്പാനെ ചൊടിപ്പിച്ചിട്ടുണ്ട്. സെനകാക്കു ദ്വീപ് ടോക്കിയോയുടെ നിയന്ത്രണത്തിലാണെന്നും ചരിത്രപരമായും അനാരാഷ്ട്ര നിയമ പ്രകാരവും ജപ്പാന് അവകാശപ്പെട്ടതാണെന്നും ജപ്പാന്റെ കാബിനറ്റ് സെക്രട്ടറി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ചൈന ഈ രീതിയിൽ മുന്നോട്ട് പോയാൽ വേണ്ട രീതിയിൽ പ്രതികരിക്കുമെന്നും കാബിനറ്റ് സെക്രട്ടറി ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി.

ഇവിടം ചൈനയുടെ ഭാഗമാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. മേയിൽ സെൻകാക്കു ദ്വീപിനു സമീപത്തു മത്സ്യബന്ധനം നടത്തിയിരുന്ന ജാപ്പനീസ് ബോട്ടുകളെ ചൈനീസ് പട്രോളിങ് ബോട്ടുകൾ തുരത്തിയത് വിവാദമായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇഷിഗാക്കി മേയർ സ്ഥലത്തിന്റെ പേരുമാറ്റാനുള്ള ബിൽ അവതരിപ്പിച്ചത്. കഴിഞ്ഞ മാസം ദ്വീപിനു സമീപം ചൈനീസ് സേനാ കപ്പലുകൾ എത്തിയത് ആശങ്കയ്ക്കിടയാക്കിയിരുന്നു. 70 ദിവസത്തോളമായി ചൈനീസ് കപ്പലുകൾ ഇവിടെ തുടരുകയാണെന്ന് ജപ്പാന്റെ തീരരക്ഷാസേന അറിയിച്ചു.

നിലവിൽ ജപ്പാൻ സെൽഫ് ഡിഫൻസ് ഫോഴ്സിനാണ് ദ്വീപിന്റെ സംരക്ഷണ ചുമതല. ദ്വീപിൽ എണ്ണ, പ്രകൃതിവാതക ശേഖരമുണ്ടെന്നത് സാമ്പത്തിക പ്രാധാന്യം വർധിപ്പിക്കുന്നു. ദ്വീപിനു സമീപത്തു ശക്തമായ സൈനിക സന്നാഹങ്ങളാണ് ജപ്പാൻ ഒരുക്കിയിരിക്കുന്നത്. ചൈന സൈനിക നീക്കം നടത്തിയാൽ അമേരിക്ക കളത്തിലിറങ്ങേണ്ടിവരും. ജപ്പാനുമായി അമേരിക്ക ഒപ്പുവച്ചിരിക്കുന്ന പ്രതിരോധ ഉടമ്പടി അനുസരിച്ച് ഏതെങ്കിലും ശത്രു ജപ്പാന്റെ പ്രദേശങ്ങൾ ആക്രമിച്ചാൽ സംരക്ഷിക്കാനുള്ള ബാധ്യത അമേരിക്കയ്ക്കുണ്ട്. സെൻകാക്കു ദ്വീപും കരാറിന്റെ ഭാഗമാണെന്ന് 2014-ൽ ജപ്പാൻ സന്ദർശന വേളയിൽ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വ്യക്തമാക്കിയിരുന്നു. അടുത്തിടെ ദക്ഷിണ ചൈനാ കടലിൽ ചൈനയെ ലക്ഷ്യമിട്ട് അമേരിക്ക മൂന്നു വിമാനവാഹിനി കപ്പലുകൾ വിന്യസിച്ചതും ശ്രദ്ധേയമാണ്.

1400 കളിൽ ചൈനീസ് മത്സ്യബന്ധന തൊഴിലാളികൾ വിശ്രമിച്ചിരുന്നത് ഈ ദ്വീപിലാണെന്നാണു ചൈനയുടെ വാദം. എന്നാൽ 1885-ൽ നടത്തിയ സർവേയിൽ ചൈനയുടെ അവകാശവാദത്തിന് ഒരു തെളിവും ലഭിച്ചിരുന്നില്ല. തുടർന്ന് 1895-ൽ ഇതു ജപ്പാൻ അവരുടെ ഭാഗമാക്കി മാറ്റുകയും ചെയ്തു. ഒരു കാലത്ത് ഇരുന്നൂറോളം പേർ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ദ്വീപിലുണ്ടായിരുന്നു. 1932-ൽ ജപ്പാൻ ഇത് അവിടുത്തെ നിവാസികൾക്കു വിറ്റു. 1940-ൽ ആളുകൾ ദ്വീപു വിട്ടു. 1945-ൽ രണ്ടാംലോകമഹായുദ്ധത്തിൽ ജപ്പാൻ വീണതോടെ ദ്വീപ് അമേരിക്കയുടെ അധീനതയിലായി. 1972-ൽ അമേരിക്ക ദ്വീപ് ജപ്പാനു മടക്കിനൽകി. തുടർന്നിങ്ങോട്ടു ജപ്പാന്റെ നിയന്ത്രണത്തിലുള്ള ദ്വീപിൽ തയ്വാനും ചൈനയും അവകാശവാദമുന്നയിച്ചിരുന്നു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP