Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സംസ്‌കൃത സർവകലാശാല ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാർ 'ജനപ്രിയ സംസ്‌കാര'ത്തിന് നാളെ തുടക്കം; അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന അന്തർദേശീയ സെമിനാറിൽ മാധ്യമ, സാഹിത്യ, സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും; രാവിലെ പത്തിന് സർവകലാശാല വൈസ് ചാൻസലർ ധർമരാജ് അടാട്ട് സെമിനാർ ഉദ്ഘാടനം ചെയ്യും; മാധ്യമ പങ്കാളിയായ മറുനാടൻ ടിവിയിൽ തൽസമയ സംപ്രേഷണം

സംസ്‌കൃത സർവകലാശാല ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രം സംഘടിപ്പിക്കുന്ന സെമിനാർ 'ജനപ്രിയ സംസ്‌കാര'ത്തിന് നാളെ തുടക്കം; അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന അന്തർദേശീയ സെമിനാറിൽ മാധ്യമ, സാഹിത്യ, സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും; രാവിലെ പത്തിന് സർവകലാശാല വൈസ് ചാൻസലർ ധർമരാജ് അടാട്ട് സെമിനാർ ഉദ്ഘാടനം ചെയ്യും; മാധ്യമ പങ്കാളിയായ മറുനാടൻ ടിവിയിൽ തൽസമയ സംപ്രേഷണം

മറുനാടൻ ഡെസ്‌ക്‌

ഏറ്റുമാനൂർ; സംസ്‌കൃത സർവകലാശാല ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്തർദേശീയ സെമിനാർ 'ജനപ്രിയ സംസ്‌കാരം' (പാഠം, വ്യവഹാരം, പ്രതിനിധാനം ) ജനു 1 (നാളെ) തുടക്കമാകും. അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന അന്തർദേശീയ സെമിനാറിൽ, വിവിധ വിഷയത്തിൽ ഊന്നി മാധ്യമ, സാഹിത്യ, സാംസ്‌കാരിക മേഖലയിൽ നിന്നായി പ്രമുഖർ പങ്കെടുക്കും. രാവിലെ പത്തിന് സർവകലാശാല വൈസ് ചാൻസലർ ധർമരാജ് അടാട്ട് സെമിനാർ ഉദ്ഘാടനം നിർവഹിക്കും.

ക്യാമ്പസ് ഡയറക്ടർ ഡോ.ജി.ചന്ദ്ര വദന അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഏറ്റുമാനൂർ എം.എ.ൽ.എ സുരേഷ് കുറുപ്പ് ,പ്രോ ഗ്രാം കോ-ഓർഡിനേറ്റർ ഷാജി ജേക്കബ് എന്നിവർ ആശംസ രേഖപ്പെടുത്തും. 'രാവിലെ 10:30 ന് ആരംഭിക്കുന്ന സെക്ഷനിൽ ജനപ്രിയ സംസ്‌കാരത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ എം.വി നാരായണൻ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ് സ്റ്റഡീസ് ) കലാനിരൂപക കവിതാ ബാലകൃഷ്ണൻ എന്നിവർ സംസാരിക്കും.

11:30 തുടങ്ങുന്ന സെഷനിൽ ആഗോള മലയാളി എന്ന വിഷയത്തിൽ ഐക്യരാഷ്ട്ര സഭ ദുരന്തനിവാരണ വിഭാഗം അംഗം മുരളി തുമ്മാരുകുടി, മുതിർന്ന മാധ്യമ പ്രവർത്തകനും മറുനാടൻ ടി.വി ചെയർമാനുമായ അഡ്വ.ഷാജൻ സ്‌കറിയ എന്നിവർ സംസാരിക്കും. 12:30 തുടങ്ങുന്ന പ്രളയകേരളം വർത്തമാനം ,ഭാവി എന്ന വിഷയത്തിൽ പരിസ്ഥിതി ചിന്തകൻ ജി മധുസൂദനൻ, സിബി മുന്നാർ എന്നിവർ പ്രസംഗിക്കും.

ഉച്ചയ്ക്ക് ശേഷം ചേരുന്ന സെഷനിൽ ശാസ്ത്രം നിരീക്ഷണം തെളിവും എന്ന വിഷയത്തിൽ സുരേഷ് സി പിള്ള (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അയർലൻഡ്) ദീപാ പി മോഹനൻ (എം.ജി സർവകലാശാല', കോട്ടയം) എന്നിവർ സംസാരിക്കും. മൂന്ന് മുതൽ ആരംഭിക്കുന്ന സെഷനിൽ അജു കെ നാരായണൻ (സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് ,എം.ജി സർവകലാശാല, രാജേഷ് കോമത്ത് എന്നിവർ സംസാരിക്കും. അഞ്ച് ദിവസം നീളുന്ന സെമിനാർ മാധ്യമ പങ്കാളിയായ മറുനാടൻ ടി.വി തൽസമയം സംപ്രേഷണം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP