Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഖുർആനിൽ ഉടനീളം ലക്ഷണമൊത്ത വർഗീയതകൾ അല്ലാതെ ഒന്നും ഞാൻ കണ്ടിട്ടില്ല; അത് മൂന്നുവാചകങ്ങളിൽ കൂടി, മൂന്നുമിനുട്ടുകൊണ്ട് തെളിയിക്കാൻ തയ്യാറാണ്; എന്നെ മതരഹിത ജീവിതത്തിലേക്ക് നയിച്ച ഘടകങ്ങൾ ഖുർആനിലെ വൈരുധ്യങ്ങളും വിദ്വേഷങ്ങളും തന്നെയാണ'; ഇസ്ലാം മാനവികതയുടെ മതമാണെന്ന് പറയുന്ന ആരുമായും സംവാദത്തിന് തയ്യാർ'; കെ എൽ എഫിൽ തീപാറുന്ന വാദമുഖങ്ങൾ ഉയർത്തി ജാമിദ ടീച്ചർ; ഇസ്ലാമിസ്റ്റുകളുടെ ആക്രോശങ്ങൾക്കിടയിൽ സ്വതന്ത്ര ചിന്തക പുറത്തുപോയത് പൊലീസ് സംരക്ഷണത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഡി സി ബുക്‌സിന്റെ അഭിമുഖ്യത്തിൽ കോഴിക്കോട് കടപ്പുറത്ത് നടന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയായത് രൂക്ഷമായ ഇസ്ലാമിക സംവാദത്തിനും. 'മതം, മതരഹിത ജീവിതം' എന്ന സെഷനിലൂടെ, ഇസ്ലാം വിട്ട് സ്വതന്ത്രചിന്തകയായ ജാമിദ ടീച്ചറാണ് തന്റെ നിലപാടുകൾ വ്യക്തമാക്കി, മതത്തിനെതിരെ  ആഞ്ഞടിച്ചത്.ശാസ്ത്ര- സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സൻസ ഗ്ലോബലുമായി സഹകരിച്ചാണ് ഡി സി ബുക്‌സ് പരിപാടി നടത്തിയത്.

'മത ജീവിതത്തിൽനിന്ന് മതരഹിത ജീവിതത്തിലേക്ക് ഞാൻ വരാനുണ്ടായ കാരണം, എതാനും യുക്തിവാദ പ്രസിദ്ധീകരണങ്ങൾ വായിച്ചതുകൊണ്ടോ, ഏതെങ്കിലും വീഡിയോ- ഓഡിയോ കണ്ടതുകൊണ്ടോ കേട്ടതുകൊണ്ടോ അല്ല. ഖുർആനും ഹദീസും ആഴത്തിൽ പഠിക്കുകയും, മനസ്സിലാക്കുകയും വിശകലനം ചെയ്യുകയും ചെയ്തപ്പോൾ, ഇത് ഒരു തട്ടിക്കൂട്ട് ഉഡായിപ്പ് പ്രസ്ഥാനമാണെന്ന് മനസ്സിലാവുകയും, ഇത് പലർക്കും സമ്പത്തിനുവേണ്ടിയും
അധികാരത്തിനുവേണ്ടിയും, ദുർവിനിയോഗം ചെയ്യാൻ, സാഹായിക്കുന്ന ഒരു കെട്ടകഥയാണെന്നും മനസ്സിലാക്കാൻ സാധിച്ചു.

എന്നെ മതരഹിത ജീവിതത്തിലേക്ക് നയിച്ച ഘടകങ്ങൾ ഞാനായി പറയുന്നില്ല അത് ഖുർആനിലൂടെ തന്നെ പറയട്ടെ.'- തുടർന്ന് ജാമിദ ടീച്ചർ ഖുർആനിലെ വിദ്വേഷഭാഗങ്ങൾ ഒന്നൊന്നായി എടുത്ത് വായിച്ചു. ഖുർആനിലെ വൈരുധ്യങ്ങളും ഒന്നിനുപിറകെ ഒന്നായി അവർ നിരത്തിയപ്പോൾ, വേദിയിൽ ഇസ്ലാമിനെ ന്യായീകരിക്കാനായി എത്തിയവരും,

സദസ്സിൽ കയറിക്കൂടിയ ഇസ്ലാമിസ്റ്റുകളും ഒരു പോലെ അന്തം വിട്ട് നിൽക്കയായിരുന്നു. പരസ്യമായി ഒരു വേദിയിൽ ഇതുപോലെ ഒരു ഇസ്ലാമിക വിമർശനം അവർ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ജാമിദ ടീച്ചറാവട്ടെ യാതൊരു കൂസലും ഇല്ലാതെ ആഞ്ഞടിക്കയും ചെയ്തു.

നബിയുടെ ലൈംഗിക ജീവിതത്തെയും നിശിതമായി വിമർശിച്ച ജാമിദ ടീച്ചർ, ഇസലാമിലെ ദൈവം മുഹമ്മദ് തന്നെയാണ് എന്ന് ചൂണ്ടിക്കാട്ടി. ആറാമത്തെ വയസ്സിൽ വിവാഹം കഴിച്ച്, പതിനാറാമത്തെ വിധവയായ ആയിഷയെ മറ്റാരും വിവാഹം കഴിക്കരുതെന്ന് എന്നുപയാനും അള്ളാഹു മറന്നിട്ടില്ല. ഒരുഘട്ടത്തിൽ അള്ളാഹുവും പിശാലും എതാണ്ട് ഒരേ പ്രവർത്തിചെയ്യുന്നതായി കാണാം. അള്ളാഹുവിന്റെ ഫേക്ക് ഐഡിയാണ് പിശാചിന്റെ ഫേക്ക് ഐഡി. സത്യനിഷേധികളെ കണ്ടാൽ കണ്ടിടത്ത് വെട്ടിക്കൊല്ലാൻ, ഖുർആൻ ആഹ്വാനം നൽകുന്നുണ്ട്. അപ്പോൾ സത്യവിശ്വാസികൾ പറയും.

അത് പ്രതിരോധത്തിന് വേണ്ടിയാണ്.അല്ല. ആ വാചകം മൂഴവൻ വായിച്ചാൽ അറിയാം, സക്കാത്തുകൊടുക്കുകയും നിസ്‌ക്കരിക്കുകയും ചെയ്യുന്നതുവരെ, നിങ്ങൾ അവരെ കണ്ടിടത്ത് വെട്ടിക്കൊല്ലുക എന്ന് പറയുന്നുണ്ട്. ചിലർ എന്തുകൊണ്ടാണ് എസ്ഡിപിഐക്കാരായി മാറുന്നതെന്നും ആരാന്റെ കൈയും കാലും തലയും വെട്ടുന്നതുമൊക്കെ എന്തിനാണെന്നും ഇത് വായിച്ചാൽ മനസ്സിലാവും- ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടി.സത്യവിശ്വാസികളെ നിങ്ങളുടെ ശരീരം ഞാൻ കടുമെടുത്തിരിക്കുന്നു. നിങ്ങൾക്ക് സ്വർഗം തന്നേക്കാം. നിങ്ങളുടെ ജോലിയെന്താണ്. കൊല്ലുക, കൊല്ലപ്പെടുക. ഈ വാക്യത്തിൽനിന്നാണ് ഐഎസ് ഉണ്ടാകുന്നത്. 'കപ്പം കൊടുക്കുന്നതുവെരെ നിങ്ങൾ അവരോട് യുദ്ധം ചെയ്യുക.' എന്നും പറയുന്നുണ്ട്.ഇതെല്ലാം കഴിഞ്ഞിട്ട് മതത്തിൽ ബലാൽക്കാരമില്ല എന്നൊരു മറ്റൊരു വചനവും കാണാം.

തുടർന്ന് താൻ എന്തുകൊണ്ട് മതം വിട്ടുവെന്ന കാര്യവും ടീച്ചർ വിശദീകരിക്കുന്നുണ്ട്. '17ാമത്തെ വയസ്സിൽ കറുത്ത വസ്ത്രത്തിനുള്ളിൽ കയറിയിട്ട് അതിൽനിന്ന് മോചിതയായത് കേവലം മൂന്നുവർഷമേ ആയിട്ടുള്ളൂ. നമ്മൾ എന്തുചെയ്താലും മുകളിൽ നിന്ന് വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരാൾ ഉണ്ട് എന്ന ധാരണയിൽനിന്ന് മോചിതയായതോടെ എത്രയേ ഫ്രീ ആയി. ഖുർആനിൽ ഉടനീളം മനുഷ്യാവകാശ ലംഘനങ്ങളും, സ്ത്രീവിരുദ്ധതയുമല്ലാതെ, മറ്റൊന്നും തന്നെയില്ല. സത്യവിശ്വാസികൾ പരസ്പരം സഹോദരങ്ങൾ ആണ്. അതാണ് ഖുർആൻ വാചകം. അതായത് മുഴുവൻ മനുഷ്യരും സഹോദരങ്ങളാണെന്ന് ഖുർആനിൽ ഇല്ല. 'സത്യനിഷേധികളെ നിങ്ങൾ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്.

സത്യനിഷേധികളെ നിങ്ങൾ പതിയിരുന്ന് ആക്രമിക്കുക. അവർ നിങ്ങളിൽ രൂക്ഷത കണ്ടത്തെട്ടെതുടങ്ങിയ വാക്കുകൾ, ഖുർആനിൽ ഉള്ളതാണ്.' അടിമകളെ ഏതുരീതിയും ഭോഗിക്കാമെന്ന് ഖുർആൻ പറയുന്നുണ്ട്- ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടി. ഖുർആനിൽ ഉടനീളം ലക്ഷണമൊത്ത വർഗീയതകൾ അല്ലാതെ ഒന്നും കണ്ടിട്ടില്ല. ഇനി ഇതിന് എതിരഭിപ്രായം, ഉണ്ടെങ്കിൽ എസ്സൻസ് സംഘടിപ്പിക്കും ഒരു ഡിബേറ്റ്.

ഞാൻ തയ്യാറാണ്. മതവിശ്വാസികളായ ആരെങ്കിലും ഖുർആൻ മാനവിക ഗ്രന്ഥമാണെന്നും, എല്ലാമനുഷ്യരെയും ഒരുപോലെ കാണുന്ന ഗ്രന്ഥമാണെന്നും, നിങ്ങൾ സമർഥിക്കാമെങ്കിൽ, ലക്ഷണമൊത്ത വർഗീയതയും, പക്ഷപാതിത്വവും മാത്രമുള്ള ഗ്രന്ഥമാണ് അതെന്ന്, ഖുർആൻ എന്ന് മൂന്നുവാചകങ്ങളിൽ കൂടി, മൂന്നുമിനുട്ടുകൊണ്ട് തെളിയിക്കാൻ ഞാൻ തയ്യാറാണ്. ഈ സംവാദത്തിന് എസ്സൻസ് വേദിയൊരുക്കും. -ജാമിദ ടീച്ചർ വെല്ലുവിളിച്ചു.

ഇസ്ലാമിന്റെ ഭാഗത്തുനിന്ന് സംസാരിച്ച മുജാഹിദ് യുവ നേതാവും മാധ്യമ പ്രവർത്തകനുമായ മുജീബ് റഹ്മാൻ കിനാലൂരിനും, ജമാഅത്തെ ഇസ്ലാമി നേതാവും എഴുത്തുകാരനും പ്രഭാഷകനുമായ മുഹമ്മദ് ശമീമിനും ജാമിദ ടീച്ചർ പറഞ്ഞതിനെ വസ്തുതാപരമായി

ഖണ്ഡിക്കാനായില്ല. ബുദ്ധമതവും കൺഫ്യൂഷനിസവുമൊക്കെ പറഞ്ഞ് സമയം കളഞ്ഞ മുഹമ്മദ് ഷമീം, യുദ്ധസന്ദർഭത്തിൽ ഉണ്ടായ ആയത്തുകൾ ആണ് ഇതെന്ന പതിവ് മറുപടി മാത്രമാണ് നൽകിയത്.

 മതവും മതരഹിത സമൂഹവും ഏതുകാലത്തും അടിച്ചോണ്ടിരിക്കണം എന്നത് ഒരുപൊതുബോധം മാത്രമാണെന്നും, ഫാസിസത്തിന്റെ കാലത്ത് നിസ്സാരകാര്യങ്ങൾ പെരുപ്പിക്കാതെ ഇരുകൂട്ടരും യോജിച്ച് നിൽക്കയാണ് വേണ്ടതെന്നുമാണ് മുജബ് റഹ്മാൻ കിനാലൂർ പറഞ്ഞത്. മതം വിട്ട യുക്തിവാദം സ്വീകരിച്ച ആബിദ ജോസഫ്, മതംവിട്ടവർ സദാചാര നിഷേധികൾ ആണെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് വ്യക്തമാക്കി. മതം ശാസ്ത്ര വിരുദ്ധമാണ്. നമ്മൾ അനുസരിക്കേണ്ട ഏറ്റവും വലിയ പുസ്തകം എന്നു പറയുന്നത് ഇന്ത്യൻ ഭരണഘടനമാത്രമാണ്. - ആബിദ ജോസഫ് വ്യക്തമാക്കി.

ഖുർആൻ എന്നാൽ വൈരുധ്യങ്ങളുടെ ഒരു കൂടാരമാണെന്നും വിശ്വാസികൾ ഇത് സത്യസന്ധമായി
വായിക്കണമെന്നുമായിരുന്നു സ്വതന്ത്രചിന്തകനായ പി എ സിദ്ദീഖ് കൂട്ടിച്ചേർത്തതള. അഞ്ചുപേർ കാറിൽ സംസാരിക്കുമ്പോൾ അഞ്ചുപേരും ഫോണിൽ സംസാരിച്ചാൽ എങ്ങനെയിരിക്കും. അതുപോലെ ഖുർആന്റെ ഉള്ളിലേക്ക് നാം കയറിയാൽ ഒരു കാര്യവും ആർക്കും വ്യക്തമായി
മനസ്സിലാവില്ല.

എന്നാൽ തുടർന്നുള്ള ചോദ്യങ്ങളിൽ അങ്ങേയറ്റം വികാര ഭരിതമായിട്ടായിരുന്നു, ഇസ്ലാമിസ്റ്റുകളായ ചെറുപ്പക്കാരുടെ പ്രതികരണം.മോദിയും അമിത്ഷായുമാണ് ജാമിദ ടീച്ചർക്ക് ഫണ്ട് നൽകുന്നുണ്ടെന്ന് പറഞ്ഞ് ചിലർ ഉറഞ്ഞു തുള്ളുകയായിരുന്നു.. തുടർന്ന് ഈ വിഷയം വിട്ട് സിഎഎയിലേക്കും ഇസ്ലാമോ ഫോബിയയിലേക്കുമാണ് ചർച്ചപോയത്. ഇതിന് ജാമിദ ടീച്ചറുടെ മറുപടി ഇങ്ങനെയായിരുന്നു.

'വസ്ത്രത്തിന്റെ പേരിൽ പ്രക്ഷോഭകാരികളെ തിരിച്ചറിയാം എന്ന് മോദി പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല. പൗരത്വബിൽ മനുഷ്യാവകാശ ലംഘനമാണെന്ന് വിശ്വസിക്കുന്ന ആൾ ആണ് ഞാൻ. അത് ഭരണഘടനാവിരുദ്ധമാണെന്നും ഞാൻ വിശ്വസിക്കുന്നു. മറിച്ച് ഇൻഷാ അള്ളാ ഇൻക്വിലാബ് എന്ന് വിളിച്ച്, അത് ഒരു ലക്ഷണമൊത്ത വർഗീയ വിഭാഗത്തിന്റെ മാത്രം പ്രശ്നമാക്കി മാറ്റുന്നതിനോട് ഞാൻ യോജിക്കുന്നില്ല. ഇസ്ലാം മൊത്തിൽ ഭയം തന്നെയാണ്. മൂന്നുതവണ നേരിട്ട് ആക്രമിക്കപ്പെട്ട വ്യക്തിയാണ് ഞാൻ. 15 വാടകവീടുകൾ ഞാൻ ജാമിദ ആയതിന്റെപേരിൽ,  ഇസ്‌ലാമിനെ വിമർശിക്കുന്നതിന്റെ പേരിൽ മാത്രം, മാറേണ്ടി വന്നിട്ടുണ്ട്. '- ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടി.

എന്നാൽ ഈ മറുപടിയിലും തൃപ്തയാവാതെ ഒരു വിഭാഗം വിദ്യാർത്ഥികൾ ശക്തമായ വികാര പ്രകടനം നടത്തുകയായിരുന്നു. ജാമിദ ടീച്ചർ പറയുന്നത് കളവാണെന്ന് അവർ ആവർത്തിച്ചു.
ഇടയിലിലും ഈ വിഷയത്തിൽ ആരുമായും സംവാദത്തിന് തയ്യാറാണെന്ന് ജാമിദ ടീച്ചറും പറഞ്ഞു. ബഹളം നിറഞ്ഞു നിൽക്കുന്ന അത്യന്തം വൈകാരികമായ അന്തരീക്ഷത്തിലാണ് ചർച്ച അവസാനിച്ചത്. തുടർന്ന് ബഹളം തുടർന്നതോടെ പൊലീസ് സംരക്ഷണത്തോടെയാണ്, ജാമിദ ടീച്ചറെ പുറത്തെത്തിച്ചത്.  പൊലീസ് എസ്‌കോർട്ടോടെയാണ്‌ അവരെ ബീച്ചിൽനിന്ന് പുറത്തെത്തിച്ച് വാഹനത്തിൽ കയറ്റി വിട്ടതും.

ഡി സി  ബുക്‌സിന്റ ആഭിമുഖ്യത്തിൽ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന, കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലെ ഏറ്റവും വിവാദമായ സെഷനുകളിൽ ഒന്നായിരുന്നു, മതജീവിതം മതേതര ജീവിതം' എന്നത്. നേരത്തെ 'മതത്തിൽനിന്ന് മതരഹിത ജീവിതത്തിലേക്ക്' എന്നപേരിൽ നടത്താനിരുന്ന ഈ പരിപാടി, ഇസ്ലാമോഫോബിയ ഉയർത്തുന്നുവെന്ന് മുസ്ലിം മതമൗലികവാദ സംഘടനകൾ നിരന്തരം വിമർശനം ഉയർത്തുകയും, അത് സിപിഎം ഇരവാദ ബുദ്ധിജീവികൾ ഏറ്റുപിടിക്കയും ചെയ്തയോടെയാണ് മാറ്റങ്ങൾക്ക് വിധേയമായത്. നേരത്തെ ജസ്ലമാടശ്ശേരി, നാടകകൃത്ത് റഫീഖ് മംഗലശ്ശേരി,  ജാമിദ ടീച്ചർ എന്നിവരാണ് പാനലിൽ ഉണ്ടായിരുന്നത്.

എന്നാൽ ഇതിന്റെ പരസ്യം വന്ന അന്നുമുതൽ ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും നേതൃത്വത്തിൽ  വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയർത്തിയത്. മതം വിട്ട ആളുകളുടെ സംവാദത്തിൽ മൂന്ന് ഇസ്ലാം വിട്ടവരെ മാത്രം ഉൾപ്പെടുത്തിയത് ഇസ്ലാമോഫോബിയയുടെ ലക്ഷണമാണെന്ന് പറഞ്ഞ് ഇവർ ഡിസിയുടെ ഫേസ്‌ബുക്ക് പേജിലും മറ്റുമായി പൊങ്കലയിടുകയായി. ഇതിനെ പിന്തുണച്ചുകൊണ്ട് ഇരവാദ സ്വത്വവാദ ബുദ്ധിജീവികളായ ചില മാർക്സിസ്റ്റുകാരും രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. എന്നാൽ മതം വിട്ടാൽ പിന്നെ അവർക്ക് എന്തുമതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വതന്ത്രചിന്തകർ ഇതിനെ പ്രതിരോധിച്ചത്.

ഇതിനിടെയാണ് ജസ്ല മാടശ്ശേരി പരിപാടിയിൽനിന്ന് പിന്മാറിയത്. തനിക്ക് ഒരുമതത്തോട് മാത്രം യാതൊരു ഫോബിയയുമില്ല എല്ലാ മതത്തോടും ഒരേ പുച്ഛമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്ല മാടശ്ശേരി പിന്മാറിയത്. ഇതുപോലുള്ള ചർച്ചകൾ സംഘപരിവാറിനാണ് ഗുണം ചെയ്യുകയയെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ ജസ്ലയുടെ വിമർശനം ഉൾക്കൊണ്ട മറ്റു മതം വിട്ടമറ്റുള്ളവരെ ഉൾപ്പെടുത്താനല്ല, രണ്ട് കടുത്ത വിശ്വാസികളെ ഉൾപ്പെടുത്തി പാനൽ അടിമുടി അട്ടിമറിക്കാനാണ് സച്ചിദാനന്ദൻ അടക്കമുള്ള ഫെസ്റ്റിവൽ ഡയറക്ടർമാർ ശ്രമിച്ചത്. ജമാഅത്തുകാരനായ മുഹമ്മദ് ഷമീമിനേയും മുജാഹിദ് പ്രഭാഷകനായ മുജീബ് റഹ്മാൻ കിനാലൂരിനേയും ഉൾപ്പെടുത്തി, മതജീവിതവും മതരഹിത ജീവിതവും എന്ന നിലയിലേക്ക് പാനൽ മാറ്റുകയാണ് അവർ ചെയ്തത്.

ഇതോടെ, 'ഇസ്ലാമിക ആർഎസ്സ്എസ്സ് ആയ ജമാഅത്തെ ഇസ്ലാമിക്ക് മുൻപിൽ മുട്ട് മടക്കിയ കെഎൽഎഫിൽ ഞാൻ പങ്കെടുക്കില്ല, പാനലിസ്റ്റും കിത്താബ് നാടകത്തിന്റെ സംവിധായകനുമായ റഫീഖ് മംഗലശ്ശേരി അറിയിച്ചു. ഈ രീതിയിൽ അങ്ങേയറ്റം വിവാദമായ സെഷനാണ് വാഗ്വാദങ്ങളിൽ അവസാനിച്ചത്. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ പി ടി മുഹമ്മദ് സാദിഖ് ആയിരുന്നു ചർച്ചയുടെ മോഡറേറ്റർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP