Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ

ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: 'വളരെ ചെറുപ്പത്തിൽ തന്നെ മതപഠനത്തിലേക്ക് ഇറങ്ങിയ വ്യക്തിയാണ് ഞാൻ. മറ്റേത് കുട്ടികളെയും പോലെ ഞാനും നൂറുശതമാനം ആത്മാർഥമായി ഖുർആനിലും ഹദീസുകളിലുമൊക്കെ വിശ്വസിച്ചിരുന്നു. എന്നാൽ വളർന്നപ്പോൾ എന്റെ സംശയങ്ങൾ കൂടിക്കൂടി വന്നു. അത് ദൂരികരിക്കാതെ തല്ലി പഠിപ്പിക്കാനാണ് അദ്ധ്യാപകർ ശ്രമിച്ചത്. ക്രമേണെ ഞാൻ മനസ്സിലാക്കി, ഹദീസുകളും ഖുർആനും നേർ വിപരീതമാണെന്ന്. അതോടെ ഖുർആൻ മാത്രം അംഗീകരിക്കുന്ന, മതപരിഷ്‌ക്കരണ വാദിയായി മാറി. പക്ഷേ പിന്നീട് കൂടുതൽ പഠിച്ചപ്പോഴാണ് ഖുർആനിലെ വൈരുധ്യങ്ങളും ആശയക്കുഴപ്പങ്ങളും വിദ്വേഷ വാചകങ്ങളും ബോധ്യമാവുന്നത്. അതോടെയാണ് മതത്തിൽ നിന്ന് വിടപറഞ്ഞത്. ഇത് പെട്ടെന്ന് ഉണ്ടായ മാറ്റമല്ല. വർഷങ്ങളായുള്ള പഠനത്തിന്റെയും നിരീക്ഷണത്തിന്റെയും ഭാഗമാണ്'- പറയുന്നത് ജാമിദ ടീച്ചറാണ്.

ഇന്ത്യയിൽ ആദ്യമായി വനിതാ ജുമുഅ വരെ നടത്തി ലോക ശ്രദ്ധ പടിച്ചപറ്റിയ ജാമിദ ടീച്ചർ, ഒരു മതപരിഷ്‌ക്കർത്താവ് എന്ന നിലയിൽനിന്ന് താൻ പതുക്കെ മതനിരാസത്തിലേക്കും യുക്തവാദത്തിലേക്കും നീങ്ങിയ അനുഭവങ്ങൾ ഇന്നലെ തിരുവനന്തപുരത്ത് പങ്കുവെച്ചു. ശാസ്ത്ര- സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ നടത്തിയ സെമിനാറിൽ 'ഞാൻ എങ്ങനെ യുകതിവാദിയായി' എന്ന വിഷയത്തിൽ സംസാരിക്കയായിരുന്നു അവർ.

ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാർ!

എല്ലാവിധ മത അന്ധവിശ്വാസങ്ങളുമുള്ള ഒരു സാധാരണ കുടുംബത്തിൽ 13ാമത്തെ സന്തതിയായാണ് ഞാൻ ജനിക്കുന്നത്. മറ്റെല്ലാ കുട്ടികളെയും പോലെ ഞാനും ചെറുപ്പത്തിൽ തന്നെ മദ്രസാ വിദ്യാഭ്യാസത്തിനുപോയി. പത്തനംതിട്ട കോന്നിയിലെ ഞങ്ങളുടെ നാട്ടിലെ മദ്രസയിൽനിന്ന് ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്തെങ്കിലും തെറ്റുവന്നാൽ ചില ഉസ്താദുമാർ തുടയിലാണ് നുള്ളുക. ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ രണ്ടുപേർ അവിടെ ഉണ്ടായിരുന്നു. - ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടി.

പിന്നീട് മലപ്പുറം ജാമിഅ അറബിക്ക് കോളജിലാണ് പഠിച്ചത്. പക്ഷേ സംശയത്തിന് താഴിടുക എന്നതായിരുന്നു അവിടെയും നടന്നത്. അവിടെ, ഏറ്റവും കൂടതൽ ശിക്ഷകൾ ഏറ്റുവാങ്ങിയതും ഞാനാണ്. അള്ളാഹു അക്‌ബർ എന്ന് ഉറക്കെ വിളിച്ചു കൂവുന്നതുകേട്ട്, ദൈവം പൊട്ടനാണോ ഇങ്ങനെ മൈക്ക് വെച്ച് വിളിച്ചുകൂവാൻ എന്ന ചോദ്യത്തിന് പൊരിഞ്ഞ തല്ലാണ് അദ്ധ്യാപകരിൽനിന്ന് കിട്ടിയത്. പിന്നീട് പഠിച്ച മലപ്പുറം സലഫി സെന്ററിലും സമാനമായ അവസ്ഥയായിയിരുന്നു. ഷംസുദ്ദീൻ പാലത്തിനെപ്പോലുള്ളവർ ആയിരുന്നു അവിടുത്തെ അദ്ധ്യാപകർ. ഇന്ന് ജാമിദയുടെ അക്കാദമിക്ക് നിലവാരം പലരും അന്വേഷിക്കുന്നതുകൊണ്ടാണ് ഞാൻ ഇതു പറയുന്നത്. പിന്നെ ഖുർആൻ ക്ലാസുകൾ നടത്തിയാണ് ദീർഘകാലം ഞാൻ ജീവിച്ചത്.

അപ്പേഴാണ് ഹദീസുകളുടെ ആധികാരികതയെ കുറിച്ച് പലപ്പോഴും സംശയം ഉയരുന്നത്. ഏഴ് അജുവഈത്തപ്പഴം കഴിച്ചാൽ വിഷം തീണ്ടുകയില്ല തുടങ്ങിയ ഹദീസുകളിലെ ചില കാര്യങ്ങൾ എന്റെ സംശയം വർധിപ്പിച്ചു. വിഷം കഴിച്ചശേഷം,അജുവ ഈത്തപ്പഴം കഴിക്കാൻ ധൈര്യമുമുണ്ടോ എന്ന എന്റെ വെല്ലുവിളി അദ്ധ്യാപകരടക്കം ആരും ഏറ്റെടുത്തില്ല. കരിഞ്ചീരികം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധയായി ഹദീസുകളിൽ പറയുന്നുണ്ട്. കാൻസർ അടക്കമുള്ളവ വിവിധ അസുഖങ്ങളുമായി നിരവധി ഇസ്ലാമിക നേതാക്കൾ ആശുപത്രികളിൽ കഴിയുമ്പോൾ, ഈ രീതി ആരും പരീക്ഷിക്കാത്തത് എന്താണെന്ന എന്റെ ചോദ്യത്തിനും മറുപടി കിട്ടിയില്ല.

മതത്തിലെ സ്ത്രീവിരുദ്ധതയും ക്രൂരതും പറഞ്ഞാൽ തീരില്ല. ഇരുകരങ്ങളും ഛേദിക്കുക, കാലുവെട്ടുക, കണ്ണ് ചൂഴ്‌ന്നെടുക്കുക, എന്നിവയെല്ലാം എന്നെ അമ്പരിപ്പിച്ചു. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസിന്റെയൊക്കെ സയൻസ് എന്താണ്. എന്ത് കുറ്റം ചെയ്താലും നിസ്‌ക്കരിച്ചാൽ പൊറുത്തുകിട്ടും എന്നതും അംഗീകരിക്കാനായില്ല. അങ്ങനെയാണ് ഖുർആനും ഹദീസും രണ്ട് വിപരീത ദിശകളിൽ സഞ്ചരിക്കുന്ന തോണിയാണ് എന്ന് എനിക്ക് തോന്നിയത്. ബാങ്ക് ഖുർആനിൽ ഇല്ല. ഒരു കിലോമീറ്ററിനുള്ളിൽ പത്തുപതിനഞ്ച് പള്ളികൾ ഉണ്ടാക്കി വിളിച്ചുകൂക്കൽ ഇസ്ലാമികമല്ല. നമസ്‌ക്കാരം ഖുർആനിൽ മൂന്നുതവണയും, ഹദീസിൽ അഞ്ചു തവണയും ആണ്. അങ്ങനെയാണ് ഖുർആൻ മാത്രം അംഗീകരിച്ചാൽ മതിയെന്ന നിലപാടിലേക്ക് എത്തുന്നത്. അതോടെ ഖുർആൻ സുന്നത് സൊസൈററിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനും തീരുമാനമായി.

ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

'പക്ഷേ ഖുർആൻ പഠിച്ചു അതിന്റെ ആഴങ്ങളിലേക്ക് എത്തിയപ്പോളാണ് അതിലെ പൊള്ളത്തരങ്ങൾ മനസ്സിലായത്. ഖുർആനിലെ ആയത്തുകൾ എല്ലാം തന്നെ മുഹമ്മദ് അദ്ദേഹത്തിന്റെ സൗകര്യത്തിനു എഴുതിച്ചേർത്തതാണ്. എന്നിട്ടു അതെല്ലാം ദൈവം മാലാഖയെ അയച്ചു പറഞ്ഞുതന്നതാണ് എന്ന് പ്രചരിപ്പിക്കുക. ഇതാണ് അക്കാലത്ത് നടന്നത്. സഹജീവിയെ വെട്ടിക്കൊന്നാൽ, അവരുടെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കിയാൽ സ്വർഗത്തിൽ 72 ഹൂറികളെ കിട്ടുമെന്നാണ് ഇവരുടെ വിശ്വാസം.'- ടീച്ചർ ചോദിക്കുന്നു. മത പുരോഹിതന്മാരെ ചോദ്യം ചെയ്തതിന്റെ പേരിൽ ഒരുപാട് പീഡനങ്ങൾ ഏൽക്കേണ്ടിവരുകയും അമ്മ ഉൾപ്പടെയുള്ള സ്വന്തം കുടുംബം തന്നെ തള്ളിപ്പറയുകയും ചെയ്തു. പക്ഷെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞാണ് ഈയടുത്തിടെ 88 വയസ്സുള്ള സ്വന്തം അമ്മ തന്നെ തേടി എത്തിയപ്പോഴാണ്. ഇപ്പോൾ അമ്മ കൂടെയുണ്ട്‌.

ഖുർആൻ സുന്നത്തു സൊസൈറ്റിയുമായി പ്രവർത്തിച്ചു തുടങ്ങിയതോടെയാണ് കോഴിക്കോട് കൊയിലാണ്ടിയിൽ എത്തുന്നത്. പരമ്പരാഗതമായി ഹദീസുകളും ഖുർആനും പിന്തുടർന്ന് വരുന്ന ഒരു വലിയ സമൂഹത്തെ എതിർത്ത് ഒരു നവോത്ഥാന മുന്നേറ്റത്തിന് ഇസ്ലാമിൽ നിന്നുകൊണ്ട് തന്നെ തുടക്കം കുറിച്ച ചേകന്നൂർ മൗലവിയുടെ നിലപാടുകളിൽ ആകൃഷ്ടയായാണ് എത്തിപ്പെട്ടത്. അതിനു ശേഷം മതപരിവർത്തനങ്ങളും മുത്തലാക്കും ഉൾപ്പടെ ഇസ്ലാമിൽ നടക്കുന്ന ഓരോ സ്ത്രീവിരുദ്ധ പ്രവർത്തനത്തെയും ചോദ്യം ചെയ്തുമതപുരോഹിതന്മാരുടെ കണ്ണിലെ കരടായി. പലപ്രാവശ്യം മതവെറിയന്മാരുടെ ആക്രമണങ്ങളിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു. വധഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടി.

നിപ്പാ വൈറസിന് മങ്കൂസ് മൗലൂദ്!

പരിഷ്‌ക്കരണങ്ങളോടും മാറ്റങ്ങളോടും പുറം തിരിഞ്ഞുകൊണ്ട്, പതിനാറാം നൂറ്റാണ്ടിൽ തന്നെ ജനങ്ങളെ കെട്ടിയിടുന്ന അവസ്ഥയാണ് ഇസ്ലാമിലുള്ളത്. ഈ ആധുനിക കാലത്തും പലരുടെയും ചർച്ച നിസ്‌ക്കരിക്കുമ്പോൾ കൈ എവിടെ കെട്ടണം, നെഞ്ചത്ത് കെട്ടണോ അതോ തൂക്കിയിടണോ അതോ കെട്ടേണ്ട എന്ന വിഷയത്തിലാണ്. കിത്താബ് നാടകം സംസ്ഥാന കലോൽസവത്തിൽ കളിക്കാൻ പോലും പറ്റിയില്ല. ഒരു പെണ്ണ് ബാങ്കുവിളിക്കാൻ ആഗ്രഹിക്കുന്നതുപോലും അവർക്ക് സഹിക്കുന്നില്ല. മലപ്പുറത്ത് എയ്ഡ്സ് ബോധവത്ക്കരണത്തിന്റെ പേരിൽ ചില കുട്ടികൾ ഫ്‌ളാഷ് മോബ് നടത്തിയപ്പോൾ ഉമ്മച്ചിക്കുട്ടികൾ ഉറഞ്ഞു തുള്ളുന്നു എന്നായി പ്രചാരണം. അഡാർ ലൗ എന്ന സിനിമയിലെ പാട്ട് ഉണ്ടാക്കിയ കേസും പുകിലും നമുക്കറിയാം.

നിപ്പാ വൈറസ് പിടിപെട്ടപ്പോൾ സമസ്ത നേതാാവ് നാസർ ഫൈസി കൂടത്തായി പറഞ്ഞത് അതിന് മരുന്നും പ്രതിരോധവും ഒന്നും എടുക്കേണ്ട മങ്കൂസ് മൗലൂദ്് എന്ന നബികീർത്തനങ്ങൾചൊല്ലിയാൽ മതി എന്നാണ്. ഒരു ചാനൽ ചർച്ചയിൽ ഇതിനെ ചോദ്യം ചെയ്തതിനാണ് എന്റെ വീട് ആക്രമിച്ചത്. ആദ്യത്തെ അഞ്ച് ബാങ്ക് കേൾക്കുന്നതിന് മുമ്പ് പിഞ്ചുകുഞ്ഞിന് മുലപ്പാൽപോലും നിഷേധിച്ച സംഭവവും ഓർത്തുനോക്കുക. അതായത് മതം നമ്മെ പതിനാറാം നൂറ്റാണ്ടിലേക്ക് പടിച്ചുവലിക്കയാണ്.

72 ഹൂറിമാരെയൊക്കെ വർണ്ണിച്ച് ആളുകളെ വഴിതെറ്റിക്കുന്നു

ഇസ്ലാം മതം സ്ത്രീവിരുദ്ധമാണ്. നാലും കെട്ടാൻ പറയുന്ന ഒരു മതഗ്രന്ഥം വച്ച് എന്ത് തരത്തിലുള്ള പുരോഗമനമാണ് ഇവിടെ സൃഷ്ടിക്കാൻ പോകുന്നത്. ആണിന് പെണ്ണിന്റെ ഇരട്ടി അനന്തരാവവകാശമാണ്. അഞ്ചുകാര്യങ്ങളിൽ പുരുഷന് സ്ത്രീയെ അടിക്കാമെന്നുപോലും ഇസ്ലാം പറയുന്നു. ഏത് നിമിഷവും പുരുഷന് ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ലെങ്കിൽ അടിക്കാം എന്ന രീതി മറ്റെവിടെ കാണാം. ചെളിക്കുണ്ടിലേക്കാണ് കുട്ടികളെ ഇവർ മതം കുത്തിനിറച്ചു കൊണ്ടുപോകുന്നത്. അതുപോലെ 72 ഹൂറിമാരെയൊക്കെയായി സ്വർഗത്തിന്റെ കമനീയതകൾ വർണ്ണിച്ചുകൊണ്ട് ആളുകളെ വഴിതെറ്റിക്കയാണ്.

ഇതൊക്കെകൊണ്ട് തന്നെ ഖുർആൻ ഒരു ദൈവിക ഗ്രന്ഥമാണെന്നും അത് പ്രമാണം ആണെന്നും ഉള്ള വിശ്വാസം നഷ്ട്ടപ്പെട്ടു. അതോടെയാണ് യുക്തിവാദത്തിലേക്ക് നീങ്ങുന്നത്. - ജാമിദ ടീച്ചർ പറഞ്ഞു. മതപണ്ഡിതർ എനിക്കെതിരെ കടുത്ത വിമർശനങ്ങൾ അഴിച്ചുവിട്ടു, മതത്തെ നിന്ദിച്ചതുകൊണ്ട് ജീവിച്ചിരിക്കാൻ പാടില്ല എന്നാണ് അവരുടെ നിലപാട്. 'ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം അതിലൊന്നും എനിക്ക് പേടിയില്ല പക്ഷെ മരണം വരെ ഞാൻ സ്വബോധത്തോടെയും യുക്തിപൂർണമായും ജീവിക്കും- പ്രസംഗത്തിനുശേഷം സദസ്യരുടെ ചോദ്യത്തിന് മറുപടി പറയവേ അവർ വ്യക്തമാക്കി. ഒരു സംവാദത്തിനു തയാറുണ്ടോ എന്ന് ചോദ്യത്തിന് അതെ എന്നായിരുന്നു ടീച്ചറിന്റെ ഉത്തരം.

നിര്വീശ്വരവാദിയാകാൻ ഇത്രയും ഖുർആൻ പഠിക്കണമായിരുന്നോ എന്നുള്ള ചോദ്യത്തിന് പഠിച്ചതുകൊണ്ടാണ് നിരീശ്വരവാദിയായതെന്നും മനസ്സിരുത്തി പഠിച്ചതുകൊണ്ടു വരുംതലമുറക്ക് ഇതിലെ പൊള്ളത്തരങ്ങൾ പറഞ്ഞുകൊടുക്കാൻ കഴിയും അതുതന്നെയാണ് തന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP