Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഇരുട്ടിന്റെ മറവിൽ ഡൽഹി വിട്ട് കെടി ജലീൽ; നിയമസഭാ സമിതിയുടെ എതിർപ്പ് തിരിച്ചറിഞ്ഞ് തവനൂർ എംഎൽഎയുടെ ഒളിച്ചോട്ടം; ഡൽഹി പൊലീസിന്റെ അറസ്റ്റ് ഭയത്തിൽ വിമാനം കയറൽ; ആ പോസ്റ്റ് വേദനിപ്പിച്ചെന്ന് ഗവർണ്ണറും; കേരളാ പൊലീസ് കേസെടുക്കുമോ? നാട്ടിൽ എത്തിയ ജലീൽ ഒളിവിൽ!

ഇരുട്ടിന്റെ മറവിൽ ഡൽഹി വിട്ട് കെടി ജലീൽ; നിയമസഭാ സമിതിയുടെ എതിർപ്പ് തിരിച്ചറിഞ്ഞ് തവനൂർ എംഎൽഎയുടെ ഒളിച്ചോട്ടം; ഡൽഹി പൊലീസിന്റെ അറസ്റ്റ് ഭയത്തിൽ വിമാനം കയറൽ; ആ പോസ്റ്റ് വേദനിപ്പിച്ചെന്ന് ഗവർണ്ണറും; കേരളാ പൊലീസ് കേസെടുക്കുമോ? നാട്ടിൽ എത്തിയ ജലീൽ ഒളിവിൽ!

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: ഡൽഹി പൊലീസിന്റെ അറസ്റ്റ് ഭയന്ന് ഡൽഹിയിൽ നിന്നും കെടി ജലീൽ മുങ്ങിയെന്ന് സൂചന. പുലർച്ചെ മൂന്ന് മണിക്ക് തന്നെ ജലീൽ വിമാനത്തിൽ കയറിയെന്നാണ് വിവരം. ഡൽഹി പൊലീസ് അറസ്റ്റു ചെയ്യുമോ എന്ന ആശങ്കയാണ് ഇതിന് കാരണം. അതിനിടെ 'ആസാദ് കാശ്മീരിലെ' ജലീലിന്റെ പോസ്റ്റ് വേദനയായി എന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും പ്രതികരിച്ചു. കേരളാ പൊലീസിന് മുമ്പിലും ജലീലിനെതിരെ പരാതിയുണ്ട്. ഈ സാഹചര്യത്തിൽ ജലീലിനെതിരെ കേരളാ പൊലീസ് എന്തു നടപടി എടുക്കുമെന്നതാണ് നിർണ്ണായകം.

നിയമസഭാ സമിതിയുടെ യോഗം ഡൽഹിയിലുണ്ട്. ഈ യോഗവും ജലീൽ ഒഴിവാക്കി. സമിതിയിലെ മുഴുവൻ അംഗങ്ങളും ജലീലിന് എതിരാണ്. ഈ സാഹചര്യത്തിലാണ് ജലീലിന്റെ ഡൽഹിയിൽ നിന്നുള്ള മുങ്ങൽ. ജലീലിനെതിരെ കേസെടുക്കാൻ ഡൽഹി പൊലീസ് ആലോചിച്ചിരുന്നു. കേരളാ ഹൗസിലെത്തി മൊഴി എടുക്കാനായിരുന്നു പദ്ധതി. ഇതിനിടെയാണ് ജലീൽ ആരോടും പറയാതെ മുങ്ങിയത്. നിയമസഭാ സമിതി ഇന്നലെ അർദ്ധ രാത്രിയാണ് ഡൽഹിയിൽ എത്തിയത്. കൂടെ എത്തിയവർ പോലും ജലീൽ ഡൽഹി വിട്ടത് അറിഞ്ഞത് രാവിലെ മാത്രമാണ്. സിപിഎം ജലീലിനെ തള്ളി പറഞ്ഞ സാഹചര്യത്തിൽ കൂടിയാണ് ജലീൽ മുങ്ങിയത്. കേരള ഹൗസിന് പുറത്ത് പ്രതിഷേധമുണ്ടാകുമെന്നും ജലീൽ ഭയന്നിരുന്നു.

ആസാദ് കശ്മീർ പരമാർശം വിലയ വിവാദമാവുകയും ഡൽഹി പൊലീസിൽ പരാതി എത്തുകയും ചെയ്ത പശ്ചാത്തലത്തിൽ ഇന്നു പുലർച്ചെ മൂന്നിന് നാട്ടിലേക്ക് മടങ്ങിയെ കെ ടി ജലീലിനെ ന്യായീകരിച്ച് എ സി മൊയതീൻ എം എൽ എ രംഗത്ത് വന്നു. വീട്ടിൽ നിന്ന് സന്ദേശം ലഭിച്ചത് അനുസരിച്ചാണ് ജലീൽ മടങ്ങിയത്. നോർക്കയുടെ പരിപാടിയിൽ 9 എംഎൽഎമാർ പങ്കെടുക്കേണ്ടതായിരുന്നു അവർ പല കാരണങ്ങൾ കൊണ്ട് പങ്കെടുക്കുന്നില്ല.പ്രവാസികാര്യവുമായി ബന്ധപ്പെട്ട നിയമസഭാ സമിതിയുടെ യോഗമാണ് ഡൽഹിയിൽ നടക്കുന്നത്..കശ്മീർ പരാമർശത്തിൽ സിപിഎം അഭിപ്രായമാണ് തന്റേതെന്നും മൊയ്തീൻ പറഞ്ഞു. നാട്ടിൽ എത്തിയ ജലീൽ എവിടെയാണെന്ന് ആർക്കും അറിയില്ല. ജലീൽ ഒളിവിൽ പോയെന്നും അഭ്യൂഹമുണ്ട്.

ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാനായിരുന്നു ജലീൽ നേരത്തെ തീരുമാനിച്ചത്. എന്നാൽ പിന്നീട് യാത്ര പുലർച്ചെ മൂന്ന് മണിക്ക് നടത്താൻ നിശ്ചയിച്ചു. അദ്ദേഹം കേരളത്തിലെത്തി. ആസാദ് കശ്മീരെന്ന പരാമർശത്തിലെ ആസാദ് ഇൻവെർട്ടഡ് കോമയിലായിട്ടും അർത്ഥം മനസ്സിലാകാത്തവരോട് സഹതാപം എന്ന് ഇന്നലെ രാവിലെ പ്രതികരിച്ച കെടി ജലീൽ വൈകുന്നേരത്തോടെ മലക്കം മറിയുകയായിരുന്നു. തനിക്ക് പിഴവ് പറ്റിയെന്ന് തുറന്ന് പറയാതെ പോസ്റ്റ് ദുർവ്യാഖ്യാനം ചെയ്‌തെന്നും നാടിന്റെ നന്മയക്കായി അത് പിൻവലിക്കുന്നു എന്നുമാണ് ജലീൽ അറിയിച്ചത്. വിവാദമായ പോസ്റ്റിലെ കശ്മീരിനെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കി 1947ൽ പൂർണ്ണമായി ഇന്ത്യയോട് ലയിച്ചു എന്നും തിരുത്തി.

സിപിഎം നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെ തുടർന്നാണ് കെടി ജലീലിന്റെ പിൻവാങ്ങൽ. അടിക്കടി ജലീൽ പാർട്ടിക്കും സർക്കാരിനും തലവേദനയുണ്ടാക്കുന്നു എന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. സിപിഎം നേതൃത്വം ജലീലിനോട് തിരുത്താൻ ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ മന്ത്രിമാരായ എംവി ഗോവിന്ദനും പി രാജീവും എതിർപ്പ് വ്യക്തമാക്കിയിരുന്നു. ഡൽഹി തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ ബിജെപി അനുകൂലിയായ അഭിഭാഷകൻ ജലീലിനെതിരെ പരാതി നൽകിയിരുന്നു.

രാജ്യദ്രോഹത്തിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. ഡൽഹിയിൽ തുടരുമ്പോൾ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത കൂടി മുന്നിൽ കണ്ടാണ് പുലർച്ചെ തന്നെ എംഎൽഎ കേരളത്തിലേക്ക് മടങ്ങിയതെന്നും വിലയിരുത്തലുണ്ട്. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയും പ്രതിപക്ഷനേതാവ് വിഡി സതീശനും ഇന്നലെ ജലീലിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. സമീപകാലത്ത് ഇത് മൂന്നാം തവണയാണ് ജലീൽ സിപിഎമ്മിനെ വെട്ടിലാക്കുന്ന നിലപാടെടുക്കുന്നത്. 

ആസാദ് കശ്മീരെന്ന പരാമർശത്തിലെ ആസാദ് ഇൻവെർട്ടഡ് കോമയിലായിട്ടും അർത്ഥം മനസ്സിലാകാത്തവരോട് സഹതാപം എന്ന് ഇന്നലെ രാവിലെ പ്രതികരിച്ച കെടി ജലീൽ വൈകുന്നേരത്തോടെ മലക്കം മറിയുകയായിരുന്നു. തനിക്ക് പിഴവ് പറ്റിയെന്ന് തുറന്ന് പറയാതെ പോസ്റ്റ് ദുർവ്യാഖ്യാനം ചെയ്‌തെന്നും നാടിന്റെ നന്മയക്കായി അത് പിൻവലിക്കുന്നു എന്നുമാണ് ജലീൽ അറിയിച്ചത്. വിവാദമായ പോസ്റ്റിലെ കശ്മീരിനെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കി 1947ൽ പൂർണ്ണമായി ഇന്ത്യയോട് ലയിച്ചു എന്നും തിരുത്തി.

സ്വാതന്ത്ര്യത്തോട് അനുബന്ധിച്ച് രാജ്യത്തെ വിഭജിക്കാൻ തീരുമാനിച്ചപ്പോൾ നാട്ടുരാജ്യങ്ങൾ പുതുതായി രൂപീകരിച്ച രാഷ്ട്രങ്ങളിൽ ചേരാൻ നിർബന്ധിതരായി. ഒന്നുകിൽ ഇന്ത്യ അല്ലെങ്കിൽ പാക്കിസ്ഥാൻ. സ്വയം ഭരണമെന്ന സാധ്യത പല കാരണങ്ങൾ കൊണ്ടു പ്രായോഗികമായിരുന്നില്ല. തീരുമാനമെടുക്കാൻ ഹരി സിംഗിന് കൂടുതൽ സമയം വേണമായിരുന്നു. ഭരിക്കുന്നത് ഹിന്ദു രാജാവാണെങ്കിലും പ്രജകൾ ഭൂരിപക്ഷവും ഇസ്ലാം വിശ്വാസികൾ. തീരുമാനം നീണ്ടുപോകുന്നതിനിടെ കശ്മീർ സ്വന്തമാക്കാൻ പാക്കിസ്ഥാൻ ശ്രമം തുടങ്ങി, പൂഞ്ച് പ്രദേശത്തെ വിഘടന വാദികൾ കലാപമാരംഭിച്ചു, പഷ്തൂൺ ഗോത്ര വിഭാഗത്തിൽ നിന്നുള്ളവരെ ആയുധം നൽകി കശ്മീരിലേക്ക് കടത്തി.

ഗത്യന്തരമില്ലാതെ ഹരി സിങ് ഇന്ത്യയുടെ സഹായം തേടി. സൈന്യത്തെ കശ്മീരിലേക്ക് അയക്കണമെങ്കിൽ ലയന കരാറിൽ ഒപ്പിടണമെന്ന് ( കിേെൃൗാലി േീള അരരലശൈീി) ഗവർണർ ജനറൽ മൗണ്ട് ബാറ്റൺ നിലപാടെടുത്തു. ഹരി സിങ് സമ്മതിച്ചു. 1947 ഒക്ടോബർ 26ന് ഹരി സിങ് ഇൻസ്ട്രുമെന്റ് ഓഫ് അസെഷൻ ഒപ്പിട്ടു. കശ്മീർ അങ്ങനെ ഇന്ത്യയുടെ ഭാഗമായി. ഇന്ത്യൻ പട്ടാളം കശ്മീരിൽ പ്രവേശിച്ചു, പാക് പിന്തുണയുള്ള വിഘടനവാദികളെ ഭൂരിഭാഗം പ്രദേശത്ത് നിന്നും തുരത്തി. കശ്മീരിലെ അന്നത്തെ ജനകീയ നേതാവായ ഷെയ്ക്ക് അബ്ദുള്ള ലയനത്തെ അംഗീകരിച്ചു. ഹരി സിംഗിന്റെ തീരുമാനം പാക്കിസ്ഥാൻ അംഗീകരിച്ചില്ല. കശ്മീരിനെ ചൊല്ലി ഇത് വരെ നാല് വട്ടം ഇന്ത്യ -പാക് യുദ്ധം നടന്നു. അതിലൊടുവിലത്തേതാണ് 1999ലെ കാർഗിൽ യുദ്ധം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP