Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

കള്ളക്കടത്തുകാരൻ ജലാൽ സ്വർണം കടത്താൻ ഉപയോഗിച്ച കാർ കണ്ടെത്തി; ജലാലിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ മലപ്പുറം തിരൂരങ്ങാടി രജിസ്റ്റ്രഷനിലുള്ള കാർ; കാറിൽ സ്വർണം കടത്താൻ രഹസ്യഅറ; രഹസ്യഅറ കണ്ടെത്തിയത് കാറിന്റെ മുൻ സീറ്റിന് അടിയിൽ; കാർ മലപ്പുറം സ്വദേശിയിൽ നിന്ന് വാങ്ങിയത്; ജലീൽ ഇതുവരെ കടത്തിയത് 60 കോടിരൂപയുടെ സ്വർണമെന്ന് കസ്റ്റംസും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കീഴടങ്ങിയ കുപ്രസിദ്ധ കള്ളക്കടത്തുകാരൻ ജലാൽ സ്വർണം കടത്താൻ ഉപയോഗിച്ച കാർ കണ്ടെത്തി. ജലാലിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ മലപ്പുറം തിരൂരങ്ങാടി രജിസ്റ്റ്രഷൻ ഉള്ള കാർ കൊച്ചി കസ്റ്റംസ് ഓഫീസിൽ എത്തിച്ചു. ജലാലിന്റെ ഉടമസ്ഥതയിലുള്ള കാറിൽ സ്വർണ്ണക്കടത്തിന് പ്രത്യേക രഹസ്യഅറ സജ്ജീകരിച്ചിട്ടുണ്ട്. കാറിന്റെ മുൻസീറ്റിനടിയിലാണ് പ്രത്യേക അറയുള്ളത്. ഇതിലാണ് സ്വർണം കടത്തിയിരുന്നത്. മലപ്പുറം സ്വദേശിയിൽ നിന്നും വാങ്ങിയ കാറിന്റെ രജിസ്‌ട്രേഷൻ ഇതുവരെ മാറിയിട്ടില്ല.

വർഷങ്ങളായി അന്വേഷണ ഏജൻസികൾ തിരയുന്ന മൂവാറ്റുപുഴ സ്വദേശിയായ ജലാൽ ഇതുവരെ 60 കോടിയിലേറെ രൂപയുടെ സ്വർണം കടത്തിയിട്ടുള്ളതായാണ് വിവരം. നെടുമ്പാശേരിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസിലെയും തിരുവനന്തപുരത്ത് എയർ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരൻ പ്രതിയായ കേസിലെയും മുഖ്യ കണ്ണിയാണ് ഇയാൾ. വിമാനത്താവളത്തിലെ നയതന്ത്ര സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ റമീസുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. വർഷങ്ങളായി കസ്റ്റംസിനെ വെട്ടിച്ച് രാജ്യമെമ്പാടും മുങ്ങി നടക്കുന്ന പ്രതിയുടെ കീഴടങ്ങലിൽ ദുരൂഹതയുണ്ട്. എന്തുകൊണ്ടാണ് ഇയാൾ നേരിട്ട് വന്ന് ഹാജരായി കീഴടങ്ങിയതെന്നതും കസ്റ്റംസിന് ഇനി അന്വേഷിക്കേണ്ടതുണ്ട്.

Stories you may Like

നയതന്ത്ര മാർഗം ദുരുപയോഗിച്ച് നടത്തിയ സ്വർണ്ണക്കടത്തുകളിലെ മുഖ്യപ്രതി ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ വാറന്റാണ് ചുമത്തിയിരിക്കുന്നത്. വിദേശത്തുള്ള പ്രതിയെ വിട്ടുകിട്ടാൻ അന്വേഷണ സംഘത്തിന്റെ അപേക്ഷപ്രകാരമാണ് പ്രത്യേക കോടതി വാറന്റ് പുറപ്പെടുവിച്ചത്. അറസ്റ്റിലായ മറ്റൊരു പ്രധാനി കെ.ടി.റമീസുമായി ബന്ധപ്പെട്ട മൂന്നുപേരെ കൂടി കസ്റ്റംസ് പിടികൂടി, ഇവരിൽ ഒരാൾ മുൻപ് സ്വർണം കടത്തിയ കേസിലെ പിടികിട്ടാപുള്ളിയാണ്.

സ്വർണക്കടത്ത് ശീലമാക്കിയ വ്യക്തിയാണ് മൂവാറ്റുപുഴക്കാരൻ ജലാൽ. രണ്ടു വർഷം മുൻപ് തിരുവനന്തപുരം വിമാനതാവളം വഴി നടത്തിയ സ്വർണക്കടത്തിൽ ഉഞക കേസെടുത്തതു മുതൽ പിടികിട്ടപുള്ളിയാണ്. നെടുമ്പശേരി വിമാനത്താവളം വഴിയും ചെന്നൈ, മുംബൈ, ഡൽഹി വിമാനത്താവളങ്ങൾ വഴിയും ഇയാൾ സ്വർണ്ണക്കടത്ത് നടത്തിയതായി കസ്റ്റസും പറയുന്നു. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണകടത്തിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ട റമീസിൽ നിന്നാണ് ജലാലിലേക്കും മറ്റ് രണ്ടു പേരിലേക്കും കസ്റ്റംസ് എത്തിയത്. റമീസിൽ നിന്ന് സ്വർണം കൈപ്പറ്റിയത് ജലാലായിരുന്നു.

എൻഐഎ കസ്റ്റഡിയിൽ കഴിയുന്ന സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യൽ തുടരുംകയാണ്. നയതന്ത്ര ചാനൽ വഴി മാറ്റം 150 കിലോ സ്വർണം കടത്തിയതായി സ്വപ്ന വെളിപ്പെടുത്തി. പ്രതികൾ നടത്തിയ നികുതിവെട്ടിപ്പ് അന്വേഷിക്കാൻ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എൻ.ഐ.എ ഓഫീസിൽ എത്തി.

 

 

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP