Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202120Tuesday

'ബിജെപിക്കും ആർഎസ്എസിനും ആത്മാവ് വിറ്റ കോർപ്പറേറ്റുകളാണ് തങ്ങളുടെ ശത്രുക്കൾ'; മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ ബോംബ് നിറച്ച കാർ എത്തിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൾ ഹിന്ദ്; ഇസ്രയേൽ എംബസിക്ക് മുന്നിൽ ബോബ് വച്ചിട്ടും തങ്ങളെ തൊടാനായില്ലെന്നും അവകാശവാദം

'ബിജെപിക്കും ആർഎസ്എസിനും ആത്മാവ് വിറ്റ കോർപ്പറേറ്റുകളാണ് തങ്ങളുടെ ശത്രുക്കൾ'; മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ ബോംബ് നിറച്ച കാർ എത്തിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൾ ഹിന്ദ്; ഇസ്രയേൽ എംബസിക്ക് മുന്നിൽ ബോബ് വച്ചിട്ടും തങ്ങളെ തൊടാനായില്ലെന്നും അവകാശവാദം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന് മുന്നിൽ ബോംബ് നിറച്ച കാർ എത്തിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൾ ഹിന്ദ്. ബിജെപിക്കും ആർഎസ്എസിനും ആത്മാവ് വിറ്റ കോർപ്പറേറ്റുകളാണ് തങ്ങളുടെ ശത്രുക്കൾ. ഇപ്പോൾ നടന്നത് ട്രെയിലാണ്. സംഘടനയ്ക്ക് പണം നൽകിയില്ലെങ്കിൽ മക്കളെ കൊല്ലുമെന്നും ജെയ്ഷ് ഉൾ ഹിന്ദ് ഭീക്ഷണി മുഴക്കി. നേരത്തേ ഇസ്രയേൽ എമ്പസിക്ക് മുന്നിൽ ബോബ് വെച്ചതും തങ്ങളാണെന്ന് അവകാശപ്പെട്ട് സംഘടന രം​ഗത്ത് വന്നിരുന്നു.

ഇസ്രയേൽ എമ്പസിക്ക് മുന്നിൽ ബോബ് വെച്ചതും തങ്ങളാണെന്നാണ് സംഘടന അവകാശപ്പെടുന്നത്. ഇസ്രയേൽ എംബസിക്ക് മുന്നിൽ ബോബ് വച്ചിട്ടും അന്വേഷണ ഏജൻസിക്ക് പിടിക്കാനായില്ലെന്നും ജെയ്ഷ് ഉൾ ഹിന്ദ് അവകാശപ്പെട്ടു.

ഈ മാസം 25ന്പുലർച്ചെ അംബാനിയുടെ ആന്റില എന്ന വീട്ടിൽനിന്ന് ഏതാനും മീറ്ററുകൾ അകലെ ഒരു കെട്ടിടത്തിനു വെളിയിലാണ് സ്‌ഫോടകവസ്തുക്കൾ നിറച്ച് വാഹനം പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയത്. പുലർച്ചെ ഒരു മണിയോടെ വാഹനം അവിടെ പാർക്ക് ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഏതാനും മണിക്കൂറുകൾക്കുശേഷവും വാഹനം മാറ്റാത്തതിനെത്തുടർന്ന് അംബാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

20 ജലാറ്റിൻ സ്റ്റിക് നിറച്ച സ്കോർപിയോ കാർ ആണ് കണ്ടെത്തിയത്. വീടിന് മുന്നിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ദുരൂഹ സാഹചര്യത്തിൽ കാർ ആദ്യം കണ്ടത്. പൊലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ ബോംബ് സ്‍ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ജലാസ്റ്റിൻ സ്റ്റിക്കുകൾ എക്സ്പ്ലോസീവ് ഡിവൈസുമായി ബന്ധിപ്പിച്ചിരുന്നില്ല. സംഭവത്തിൽ മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

‘ഇത്തവണ ഇതു യോജിപ്പിച്ചിട്ടില്ല, പക്ഷേ അടുത്ത തവണ ഉറപ്പായും ചെയ്തിരിക്കും' എന്നായിരുന്നു വാഹനത്തിൽനിന്നു ലഭിച്ച കുറിപ്പിലെ വരികൾ. 20 ജലാറ്റിൻ സ്റ്റിക്കുകളാണ് വാഹനത്തിലുണ്ടായിരുന്നത്. ഹിന്ദിയിൽനിന്ന് ഇംഗ്ലിഷിലേക്കു തർജമ ചെയ്ത കുറിപ്പാണ് കണ്ടെത്തിയത്. ഇതിൽ നിറയെ അക്ഷരത്തെറ്റുകളാണെന്നും പൊലീസ് പറയുന്നു. മുകേഷ് അംബാനിയെയും ഭാര്യ നിതയെയും അഭിസംബോധന ചെയ്തായിരുന്നു കുറിപ്പ്. അധികം വിദ്യാഭ്യാസമില്ലാത്ത ആളാകാം ഇതിന് പിന്നിലെന്നും അതല്ലെങ്കിൽ മനഃപൂർവം െപാലീസിനെ കബളിപ്പിക്കാൻ വച്ച കുറിപ്പാകും ഇതെന്ന് പൊലീസ് സംശയിക്കുന്നു. വാഹനത്തിനുള്ളിൽ കൂടുതൽ നമ്പർ പ്ലേറ്റുകൾ ഉണ്ടായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂറോളം ഡ്രൈവർ പുറത്തിറങ്ങാതെ വാഹനത്തിൽ തന്നെയിരുന്നുവെന്നും സിസിടിവി ദൃശ്യ പരിശോധനയിൽനിന്നു വ്യക്തമായി.

സംഭവത്തെ തുടർന്ന് കമാൻഡോകളും ഡോഗ് സ്‌ക്വാഡും രംഗത്തെത്തി. അംബാനിയുടെ വീടുൾപ്പെടുന്ന പ്രദേശത്തെ സുരക്ഷ ശക്തമാക്കി. 27 നിലയുള്ള ആന്റിലിയ എന്ന ബഹുനില വസതിയിലാണ് അംബാനിയും കുടുംബവും കഴിയുന്നത്. 2012ലാണ് ഇവിടേക്കു താമസം മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP