Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലക്ഷങ്ങളുടെ പരസ്യം വാങ്ങി മാധ്യമങ്ങൾ വിദ്യാർത്ഥികളെ കബളിപ്പിക്കാൻ കൂട്ടു നിന്നപ്പോഴും ജെയിൻ യൂണിവേഴ്‌സിറ്റിക്കെതിരെ നിലകൊണ്ടത് രമാ ജോർജ്ജ്; ലോക് ജനശക്തി പാർട്ടി ദേശീയ നേതാവ് സർക്കാറിനെയും യുജിസിയെയും പ്രതിചേർത്ത് ഹൈക്കോടതിയിൽ ഹർജിയും നൽകി; രേഖകൾ ഒരാഴ്‌ച്ചക്കകം ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചതോടെ യൂണിവേഴ്‌സിറ്റി ശരിക്കും പെട്ടു; പ്രമുഖ ബ്രാൻഡുകളുടെ നിയമലംഘനങ്ങൾക്കെതിരെ നിയമ പോരാട്ടം നടത്തിയ രമാ ജോർജ്ജിന്റെ മറ്റൊരു വിജയഗാഥ കൂടി

ലക്ഷങ്ങളുടെ പരസ്യം വാങ്ങി മാധ്യമങ്ങൾ വിദ്യാർത്ഥികളെ കബളിപ്പിക്കാൻ കൂട്ടു നിന്നപ്പോഴും ജെയിൻ യൂണിവേഴ്‌സിറ്റിക്കെതിരെ  നിലകൊണ്ടത് രമാ ജോർജ്ജ്; ലോക് ജനശക്തി പാർട്ടി ദേശീയ നേതാവ് സർക്കാറിനെയും യുജിസിയെയും പ്രതിചേർത്ത് ഹൈക്കോടതിയിൽ ഹർജിയും നൽകി; രേഖകൾ ഒരാഴ്‌ച്ചക്കകം ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചതോടെ യൂണിവേഴ്‌സിറ്റി ശരിക്കും പെട്ടു; പ്രമുഖ ബ്രാൻഡുകളുടെ നിയമലംഘനങ്ങൾക്കെതിരെ നിയമ പോരാട്ടം നടത്തിയ രമാ ജോർജ്ജിന്റെ മറ്റൊരു വിജയഗാഥ കൂടി

ആർ പീയൂഷ്

കൊച്ചി: അംഗീകാരമില്ലാത്ത കോഴ്സുകൾ നടത്തുന്ന ജെയ്ൻ യൂണിവേഴ്സിറ്റിയെ മുട്ടുകുത്തിച്ചത് ലോക് ജനശക്തി പാർട്ടി ദേശീയ പാർലമെന്ററി ബോർഡ് ചെയർപേഴ്സൺ രമാ ജോർജ്. അംഗീകാരമില്ലാതെ കോഴ്സ് നടത്തിയതിന് സർക്കാരിനേയും യുജിസിയേയും ജെയ്ൻ യൂണിവേഴ്സിറ്റിയേയും പ്രതിചേർത്ത് രമാ ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി പരിഗണിച്ച കോടതി രേഖകൾ ഹാജരാക്കാൻ ജെയ്ൻ യൂണിവേഴ്സിറ്റിക്ക് ഒരാഴ്ച സമയവും അനുവദിച്ചിരുന്നു. ഇതിനിടെയാണ് സർക്കാരിന്റെ പുതിയ ഉത്തരവും പി.ആർ.ഡി റിലീസും ഇറക്കിയത്. ഇത് ജെയ്ൻ യൂണിവേഴ്‌സിറ്റിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

മകന് അഡ്‌മിഷന് വേണ്ടിയാണ് രമാ ജോർജ് ജെയ്ൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിൽ എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജെയ്ൻ കൊച്ചി ക്യാമ്പസിന് അംഗീകാരമില്ലെന്ന് വ്യക്തമായി. ഇതേ തുടർന്നാണ് ഹർജി നൽകിയത്. മുൻനിര ദിനപത്രങ്ങളിൽ കോടികൾ പരസ്യം നൽകിയാണ് ജെയ്ൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ കണ്ടെത്തിയിരുന്നത്. ഉപഭോക്താക്കളെ പറ്റിച്ച് പരസ്യം നൽകുന്നത് കുറ്റകരമാണെന്നിരിക്കെയാണ് അംഗീകാരമില്ലാത്ത യൂണിവേഴ്സിറ്റിയുടെ പരസ്യം പത്രങ്ങൾ നൽകിയത്. മുൻപ് ആഗോള ബ്രാൻഡുകളായ കെ.എഫ്.സി, ലുലു എന്നിവർക്കെതിരെയും നിയമ ലംഘനത്തിന് കേസ് നൽകി അനുകൂല വിധി സമ്പാദിച്ചയാളാണ് രമാ ജോർജ്.

രമ കോടതിയിൽ പരാതി നൽകിയതോടെയാണ് തുടക്കം മുതൽ ഉയർന്ന അംഗീകാരമില്ലന്ന ആക്ഷേപത്തിൽ ഇടപെടാതിരുന്ന മന്ത്രിയുടെ ഓഫീസ് അതിവേഗ ഇടപെടൽ നടത്തിയത്. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യുജിസി. അംഗീകാരമില്ലെന്ന് കാട്ടി യുജിസി. കഴിഞ്ഞ 26ന് കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാനുള്ള അനുവാദവും അംഗീകാരവും യുജിസി. നൽകിയിട്ടില്ലെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ സെക്രട്ടറി സർക്കാരിനെ അറിയിച്ചു നൽകിയ കത്ത് പൊടിതട്ടി എടുത്താണ് ഇവർക്ക് അംഗീകാരമില്ലെന്ന് പിആർഡി വഴി ഉന്നതവിദ്യാഭ്യാസ വകുപ്പ് പത്രകുറിപ്പു പുറത്തിറക്കിയത്.

ഇതോ തുടർന്ന് കൊച്ചി ക്യാമ്പസിലെ കോഴ്സുകൾ നിർത്തി വയ്ക്കാനും നിർദ്ദേശം നൽകി. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് ലഭിക്കുന്ന ബിരുദത്തിന് യുജിസി.അംഗീകാരമില്ലെന്നും വിദ്യാർത്ഥികൾ ശ്രദ്ധ പുലർത്തണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി. യൂണിവേഴ്സിറ്റിയുടെ തെറ്റായ നീക്കത്തിനെതിരെ നടപടിയെടുക്കണമെന്ന് സർക്കാർ യുജിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അംഗീകാരമില്ലാത്ത ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസ് പ്രവർത്തിക്കുന്നത് ഉന്നതരുടെ ഒത്താശ്ശയോടെ തന്നെയാണ്. അംഗീകാരമില്ലാതെ കോഴ്‌സ് നടത്തിയതിനെതിരെ പരാതി ഉയരുമ്പോൾ ബന്ധപെട്ടവരെ കണ്ടും മാധ്യമങ്ങൾക്ക് കോടികൾ പരസ്യം നൽകിയുമാണ് കാമ്പസ് പ്രവർത്തിച്ചുവന്നത്. പലരും ക്യാമ്പസിനിതിരെ പരാതിയുമായെത്തിയെങ്കിലും ഒന്നും പുറത്തെത്തിയിരുന്നില്ല.

അതേസമയം പത്രങ്ങളിൽ ഒന്നാം പേജിൽ പരസ്യം നൽകിയ ജെയിൻ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളെ ലക്ഷ്യമാക്കി അടുത്തകാലത്ത് വീണ്ടും രംഗത്തെത്തിയിരുന്നു. ചാനലുകളിൽ ഇപ്പോഴും ഈ പരസ്യം പോകുന്നുണ്ട് താനും. അംഗീകാരമില്ലാത്ത കോഴ്‌സുകളുടെ പേരിൽ വിദ്യാർത്ഥികളെ കബളിപ്പിക്കലാണ് ഇതെന്ന് അറിഞ്ഞിട്ടും മലയാളത്തിലെ ചാനലുകളും പത്രങ്ങളും പണത്തിന് വേണ്ടി ഈ യൂണിവേഴ്‌സിറ്റിയുടെ പരസ്യം നല്കുന്നുണ്ട്. ഈ കോവിഡ് കാലത്തും രണ്ട് തവണയാണ് ജെയിൻ യൂണിവേഴ്‌സിറ്റി മാധ്യമങ്ങളിൽ വലിയ പരസ്യങ്ങൾ നൽകിയത്. ജില്ലാ സെന്ററുകളിൽ അടക്കം ഡിപ്ലോമ കോഴ്സുകൾ അടക്കം തുടങ്ങാൻ വേണ്ടിയാണ് ജെയിൻ രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി ദിനപത്രങ്ങളിൽ വലിയ പരസ്യങ്ങൾ നൽകിയിരുന്നു.

ജെയിൻ യൂണിവേഴ്‌സിറ്റിക്ക് കേരളത്തിൽ ഓഫ് കാമ്പസ് തുടങ്ങാൻ അനുമതി ഇതുവരെ യുജിസിയിൽ നിന്നും ലഭിച്ചിട്ടില്ല. ഇതാണ് വസ്തുത എന്നിരിക്കേയാണ് ഇക്കാര്യം മറച്ചു വെച്ചുകൊണ്ട് മലയാളം പത്രങ്ങൾ ജെയിൻ യൂണിവേഴ്‌സിറ്റിയുടെ പരസ്യം നൽകിയിരിക്കുന്നത്. യുജിസി അധികൃതർ ഒരു തവണ വിസിറ്റ് ചെയ്തു മടങ്ങിയത് അല്ലാതെ യൂണിവേഴ്സിറ്റിക്ക് കൊച്ചിയിലെ കാമ്പസിന് യാതൊരു അനുമതിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇവിടെ പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികൾ വഞ്ചിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ് താനും. അതുകൊണ്ട് തന്നെയാണ് പരാതികൾ ഉയർന്ന ഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി തന്നെ യുജിസിയിൽ നിന്നും ഇക്കാര്യത്തിൽ വിശദീകരണം തേടി കത്തയച്ചത്. ഈ കത്തിനാണ് ഇപ്പോൾ യുജിസിയിൽ നിന്നും വിശദീകരണം ലഭിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP