Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റെയിൻ ഫോൾ മാതൃകയിൽ ചരിഞ്ഞ് വീഴൽ; കിഴക്ക് ഭാഗത്തേക്കുള്ള സ്ഥലത്ത് 47 ഡിഗ്രി ചരിച്ച് കെട്ടിടം വീഴ്‌ത്തിയത് ഒന്ന്, മൂന്ന്, ആറ്, 11, 14 നിലകളിൽ സ്‌ഫോടനം നടത്തി; ഉപയോഗിച്ചത് 400 കിലോ എക്‌സ്‌പ്ലോസീവ്‌സ്; ബ്ലാസ്റ്റിങ് സെന്ററിൽ ബട്ടൺ അമർത്തിയപ്പോൾ വൈദ്യുതി പ്രവാഹം; പത്തുകൊല്ലം കൊണ്ട് നിർമ്മിച്ച കെട്ടിടം അവശിഷ്ടമായി മാറിയത് വെറും പത്ത് നിമിഷം കൊണ്ട്; നെട്ടൂർ കായൽ സുരക്ഷിതം; ജെയിൻ കോറൽ കോവ് ഓർമ്മയായത് മഴ പെയ്തിറങ്ങും പോലെ

റെയിൻ ഫോൾ മാതൃകയിൽ ചരിഞ്ഞ് വീഴൽ; കിഴക്ക് ഭാഗത്തേക്കുള്ള സ്ഥലത്ത് 47 ഡിഗ്രി ചരിച്ച് കെട്ടിടം വീഴ്‌ത്തിയത് ഒന്ന്, മൂന്ന്, ആറ്, 11, 14 നിലകളിൽ സ്‌ഫോടനം നടത്തി; ഉപയോഗിച്ചത് 400 കിലോ എക്‌സ്‌പ്ലോസീവ്‌സ്; ബ്ലാസ്റ്റിങ് സെന്ററിൽ ബട്ടൺ അമർത്തിയപ്പോൾ വൈദ്യുതി പ്രവാഹം; പത്തുകൊല്ലം കൊണ്ട് നിർമ്മിച്ച കെട്ടിടം അവശിഷ്ടമായി മാറിയത് വെറും പത്ത് നിമിഷം കൊണ്ട്; നെട്ടൂർ കായൽ സുരക്ഷിതം; ജെയിൻ കോറൽ കോവ് ഓർമ്മയായത് മഴ പെയ്തിറങ്ങും പോലെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കായലിലേക്ക് അവശിഷ്ടങ്ങൾ വീഴാതെ ജെയിൻ കോറൽ കോവ് ഫ്ളാറ്റ് സമുച്ചയം പൊളിച്ചു. ഫ്ളാറ്റിന്റെ കിഴക്ക് ഭാഗത്തുള്ള സ്ഥലത്തേക്ക് 47 ഡിഗ്രി ചെരിച്ച് കെട്ടിടം വീഴ്‌ത്തി. മുൻഭാഗത്തുള്ള കെട്ടിടത്തെയും സ്ഫോടനം ബാധിച്ചില്ല. ഹോളി ഫെയ്ത്ത് എച്ച്ടുഒയും ആൽഫാ സെറീനും പൊളിക്കുന്നതിന് മുൻപ് സ്വീകരിച്ച അതേ സുരക്ഷ ക്രമീകരണങ്ങൾ തന്നെയായിരിന്നു ഇന്നും സ്വീകരിച്ചത്. ജെയിൻ കോറൽകോവിൽ 400 കിലോ സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചത്. പത്തുകൊല്ലം കൊണ്ട് നിർമ്മിച്ച ഫ്‌ളാറ്റ് സമുച്ഛയം പത്ത് നിമിഷം കൊണ്ട് പൊടിയായി മാറി.

ജെയിൻ കോറൽ കേവ് പൊളിക്കാനുള്ള ആദ്യ സൈറൺ 10.30നാണ് മുഴങ്ങിയത്. പിന്നീട് 10.55 ന് രണ്ടാമത്തെ സൈറണും. 11 മണിയോടെ മൂന്നാമത്തെ സൈറൺ മുഴങ്ങി. ഇതോടെ ജെയ്ൻ കോറൽകോവ് തകർക്കാനുള്ള സ്‌ഫോടനംത്തിന് തുടക്കമായി. ജെയിൻ കോറൽ കോവിന് സമീപം താമസിക്കുന്നവരുടെ എണ്ണം കുറവാണെങ്കിലുംെ കൂട്ടത്തിൽ ഏറ്റവും വലിയ ഫ്ളാറ്റ് സമുച്ഛയമായതിനാൽ ഇത് പൊളിച്ചു നീക്കുന്നത് വെല്ലുവിളി തന്നെയാണെന്ന് അധികൃതർ വിലയിരുത്തൽ. വെറും ഒമ്പത് മീറ്റർ ദുരത്ത് കായൽ, ചുറ്റിലും വലുതും ചെറുതുമായ കെട്ടിടങ്ങൾ. സമീപത്തെ വലുതും ചെറുതുമായ എല്ലാ കെട്ടിടങ്ങൾക്കും സംരക്ഷണം ഒരുക്കിയാണ് സ്ഫോടനം ക്രമീകരിച്ചത്. വലിയ ഫ്ളാറ്റ് സമുച്ഛയം ആയതുകൊണ്ട് തന്നെ സ്ഫോടനത്തിലടക്കം വലിയ ക്രമീകരണങ്ങൾ് ഒരുക്കി. വലിയ തോതിൽ പൊടിപടലങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്നും പൊളിക്കൽ കരാറെടുത്ത കമ്പനി അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

നാല് മണിവരെ പ്രദേശത്ത് നിരോധനാജ്ഞ നിലവിലുണ്ട്. ഉച്ചക്ക് രണ്ട് മണിക്കാണ് രണ്ടാമത്തെ ഫ്ളാറ്റായ ഗോൾഡൻ കായലോരം പൊളിച്ച് മാറ്റുന്നത്. കൂട്ടത്തിൽ പഴക്കം ചെന്ന ഫ്ളാറ്റാണ് ഗോൾഡൻ കായലോരം. 15 കിലോ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പ്രത്യേക സാങ്കേതിക വിദ്യയിലൂടെ സ്ഫോടനം നടത്താനാണ് ശ്രമം. പ്രത്യേക ഡിസൈനാണ് ഗോൾഡൻ കായലോരം തകർക്കുന്നതിന് വേണ്ടി ഒരുക്കിയിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു. ഫ്ലാറ്റിന് സമീപത്ത് നിൽക്കുന്ന അങ്കണവാടി അടക്കം പൂർണ്ണമായും സംരക്ഷിക്കുന്ന വിധത്തിലാകും സ്ഫോടനം എന്നാണ് അവകാശ വാദം. ഇരുന്നൂറ് മീറ്റർ പരിധിയിൽ നിന്ന് എല്ലാവരെയും പൂർണ്ണമായും ഒഴിപ്പിച്ചാണ് സ്ഫോടനം.
തീരപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുപ്രിം കോടതി ഉത്തരവ് പ്രകാരം മരടിൽ പൊളിക്കന്ന മൂന്നാമത്തെ ഫ്ളാറ്റ് സമുച്ചയമാണ് ജെയിൻ കോറൽ കോവ്. ജെയിൻ കോറൽ കോവിന് 200 മീറ്റർ അകലെയുള്ള മറ്റൊരു ഫ്ളാറ്റിന്റെ 12ാം നിലയിലാണ് കൺട്രോൾ റൂം സജ്ജീകരിച്ചത്. ഇവിടെ നിന്നും നൂറി മീറ്റർ അകലെയാണ് ബ്ലാസ്റ്റിങ് സെന്റർ സജ്ജമാക്കിയത്. സ്ഫോടന വിദഗ്ദൻ അടക്കം അഞ്ചു വിദഗ്ദരാണ് ബ്ലാസ്റ്റിങ് സെന്ററിൽ ഉണ്ടായിരുന്നത്. 92 വീടുകളാണ് സമീപത്തുള്ളത്. ഇവരെ രാവിലെ ഒമ്പതു മണിമുതൽ തന്നെ അധികൃതർ ഒഴിപ്പിച്ചു, കായലിലെക്ക് ഇറങ്ങിയാണ് ജെയിൻ കോറൽ കോവ് ഫ്ളാറ്റ് സ്ഥിതി ചെയ്തിരുന്നത്. അതിനാൽ തന്നെ സ്ഫോടനത്തിൽ തകർന്ന് വീഴുമ്പോൾ അവശിഷ്ടം കായലിൽ പതിക്കുമോയെന്നാണ് ആശങ്ക സജീവമായിരുന്നു.

ജെയിൻ കോറൽ കോവിന്റെ മതിൽകെട്ടിനുള്ളിൽ തന്നെ സ്ഫോടനത്തിന്റെ പ്രകമ്പനം നിലനിൽക്കുമെന്നും അവശിഷ്ടങ്ങൾ പുറത്തേയ്ക്ക് പതിക്കില്ലെന്നുമാണ് അധിതൃതരുടെ അവകാശവാദം അതേ പടി നടപ്പിലായി. മുബൈയിലെ എഡിഫസും ജെറ്റ് ഡിമോളിഷൻ കമ്പനയുമാണ് ജെയിൻ കോറൽ കോവും തകർക്കുന്നത്.ഇന്നലെ ഹോളി ഫെയ്ത് എച്ചു ടു ഒയും തകർത്തത് ഇതേ കമ്പനി തന്നെയായിരുന്നു. പൊടിപടലങ്ങൾ അടങ്ങിയ ശേഷമായിരിക്കും പ്രദേശത്ത് ഗതാഗതം പുനഃസ്ഥാപിക്കുകയും സമീപവാസികൾക്ക് വിടുകളിലേക്ക് മടങ്ങാനും കഴിയുക .നാലു ഫ്ളാറ്റു സമുച്ചയങ്ങളിൽ ഏറ്റവും വിസ്തൃതിയുള്ള ഫ്ളാറ്റ് സമുച്ചയമാണ് ജെയിൻ കോറൽ കോവ്. 17 നിലകളിൽ 122 അപാർട്മെന്റുകളാണ് ഇവിടെയുള്ളത്.

50 മീറ്റർ ഉയരമുള്ള ഫ്‌ളാറ്റ് 45 ഡിഗ്രി ചെരിച്ചായിരിക്കും പൊളിക്കുക. ജെയിൻ കോറൽ കോവിന്റെ 200 മീറ്റർ ചുറ്റളവിൽ നാല് വീടുകൾ മാത്രമാണ് സ്ഥിതി ചെയ്യുന്നത്. ജെയിൻ കോറൽ കോവിന്റെ ഒന്ന്, മൂന്ന്, ആറ്, 11, 14 നിലകളിലാണ് സ്‌ഫോടക വസ്തുക്കൾ നിറച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP