Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്ലസ്ടുക്കാരനായ 18കാരനെ മർദ്ദിച്ചവശനാക്കിയ ജയിൽ സൂപ്രണ്ടിനും വാർഡനും പണി കിട്ടിയത് ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ നേരിട്ടുള്ള ഇടപെടലിൽ; തടവുകാരനായ മകനെ മർദ്ദിച്ച സൂപ്രണ്ടിനെതിരെ തെളിവു സഹിതം പരാതിയുമായി ഡിജിപിക്ക് മുന്നിലെത്തിയത് സ്‌ക്കൂൾ അദ്ധ്യാപിക; കഞ്ചാവ് കേസിൽ പിടിക്കപ്പെട്ട വിദ്യാർത്ഥിയുടെ അവസ്ഥ നേരിൽകണ്ട് പൊട്ടിക്കരഞ്ഞ അമ്മയ്ക്ക് നീതി കിട്ടിയത് ജയിൽ ഡി ഐ ജിയുടെ അന്വേഷണത്തിൽ

പ്ലസ്ടുക്കാരനായ 18കാരനെ മർദ്ദിച്ചവശനാക്കിയ ജയിൽ സൂപ്രണ്ടിനും വാർഡനും പണി കിട്ടിയത് ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ നേരിട്ടുള്ള ഇടപെടലിൽ; തടവുകാരനായ മകനെ മർദ്ദിച്ച സൂപ്രണ്ടിനെതിരെ തെളിവു സഹിതം പരാതിയുമായി ഡിജിപിക്ക് മുന്നിലെത്തിയത് സ്‌ക്കൂൾ അദ്ധ്യാപിക; കഞ്ചാവ് കേസിൽ പിടിക്കപ്പെട്ട വിദ്യാർത്ഥിയുടെ അവസ്ഥ നേരിൽകണ്ട് പൊട്ടിക്കരഞ്ഞ അമ്മയ്ക്ക് നീതി കിട്ടിയത് ജയിൽ ഡി ഐ ജിയുടെ അന്വേഷണത്തിൽ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. കഞ്ചാവ് കൈവശം വെച്ചതിന് റിമാന്റിൽ കഴിഞ്ഞിരുന്ന പൽസ് ടു വിദ്യാർത്ഥിയെ നടയടിക്ക് വിധേയമാക്കിയതിനും പിന്നീട് തടവറക്കുളൽൽ പീഡിപ്പിച്ചതിനുമാണ് നെയ്യാറ്റിൻകര ജയിൽ സൂപ്രണ്ട് വേലപ്പൻ നായർ, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ രതീഷ് എന്നിവരെ ജയിൽ ഡിജിപി ആർ ശ്രീലേഖ സസ്പെൻഡു ചെയ്തത്. എക്സിയിസ് പിടികൂടിയ 18 വയസുള്ള പൽസ്ടു വിദ്യാർത്ഥി പ്രവീണിനെ ഈ മാസം 2നാണ് കോടതി റിമാന്റു ചെയ്തതിനെ തുടർന്ന് നെയ്യാറ്റിൻകര സബ്ജയിലിൽ എത്തുന്നത്.

മൂന്നാം തിയ്യതി വെരിഫിക്കേഷന്റെ ഭാഗമായി സൂപ്രണ്ടിന്റെ ഓഫീസിൽ എത്തിച്ച പ്രവീണിനെ അവിടെവെച്ച്് ക്രൂരമായി മർദ്ദിച്ചു. സുപ്രണ്ടും വാർഡനും ചേർന്ന് കൈകാലുകൾ ബന്ധിപ്പിച്ച്് മണിക്കൂറൂകളോളം മർദ്ദനം തുടർന്നുവെന്നും അവശ നിലയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമാണ് ഡിജിപിക്ക് ലഭിച്ച പരാതിയിൽ പറയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച പ്രവീണിനെ ജയിൽ അധികൃതർ തന്നെ ഊളമ്പാറ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

ചികിത്സ കഴിഞ്ഞ് ചൊവ്വാഴ്ച തിരികെ എത്തിച്ച പ്രവീണിനെ ജയിൽ സൂപ്രണ്ടും വാർഡനും ചേർന്ന് വീണ്ടു മർദ്ദിച്ചു. ഇക്കാര്യം പ്രവീൺ തന്നെ കാണാൻ വന്ന ബന്ധുക്കളോടു പറഞ്ഞു. അമ്മയും അച്ഛനും സഹോദരിയുമാണ് ചൊവ്വാഴ്ച പ്രവീണിനെ സന്ദർശിച്ചത്. പിന്നീട് സൂപ്രണ്ടിനെ കണ്ട ബന്ധുക്കൾ പ്രവീണിനെ മർദ്ദിക്കരുതെന്ന് അപേക്ഷിച്ചു. ജയിലാകുമ്പോൾ മർദ്ദനം ഒക്കെ ഉണ്ടാകുമെന്നായിരുന്നു സുപ്രണ്ടിന്റെ മറുപടി. തിരിക വീട്ടിലെത്തിയശേഷം അദ്ധ്യാപിക കൂടിയായ പ്രവീണിന്റെ അമ്മ വീണ്ടും ജയിൽ സൂപ്രണ്ടിനെ വിളിച്ചു തന്റെ മകനെ ഉപദ്രവിക്കരുതെന്ന് കരഞ്ഞു പറഞ്ഞു. അപ്പോഴാണ് ജയിലിൽ നേരത്തെയും പ്രവീണിനെ മർദ്ദിച്ചുവെന്നും തടവുകാരനാകുമ്പോൾ പൂവിട്ട് പൂജിക്കാൻ പറ്റില്ലന്നും ഇനിയും അടി കൊടുക്കുമെന്നും സൂപ്രണ്ട് വേലപ്പൻ നായർ പറഞ്ഞത്.

ഇക്കാര്യം പ്രവീണിന്റെ അമ്മ പോണിൽ റിക്കോർഡു ചെയ്യുകയും ഇതടക്കം ബുധനാഴ്ച രാവിലെ ജയിൽ ഡിജിപിയെ നേരിൽ കണ്ട് പരാതി നൽകുകയും ചെയ്തു. പരാതി അടയന്തിര അന്വേഷണം ആവിശ്യപ്പെട്ട്് ജയിൽ ഡിജിപി ആർ ശ്രീലേഖ ദക്ഷണിമേഖലാ ഡി ഐ ജി പ്രദീപിന് കൈമാറി. ബുധനാഴ്ച തന്നെ ഉച്ചയോടെ നെയ്യാറ്റിൻകര ജയിലിൽ എത്തിയ ഡിഐ ജി പ്രദീപ് സൂപ്രണ്ടിനെയും വാർഡൻ രതീഷിനെയും നേരിൽ കണ്ട് തെളിവെടുത്തു. ഒപ്പം തടവുകാരനായ പൽസ്ടു വിദ്യാർത്ഥി പ്രവീണിനെയും നേരിൽ കണ്ട് കാര്യങ്ങൾ തിരക്കി. പ്രവീണിനെ നേരിൽ കണ്ട് ഡിഐജിക്ക് മർദ്ദന കാര്യം നേരിട്ടു തന്നെ ബോധ്യം വന്നു. പ്രവീണിന്റെ മൊഴിക്കൊപ്പം തന്റെ കണ്ടെത്തലുകൾ കൂടി ഉൾപ്പെടുത്തി വ്യാഴ്ച രാവിലെ ഡിജിപിക്ക് ഡിഐജി റിപ്പോർട്ട് കൈമാറി.

ഡിഐജിയുടെ റിപ്പോർട്ടിന്റെയും തടവുകാരന്റെ അമ്മ ഹാജരാക്കിയ ടെലിഫോൺ സംഭാഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി.വിരമിക്കാൻ നാലു മാസം മാത്രം ശേഷിക്കവെയാണ് സൂപ്രണ്ട് വേലപ്പൻ നായർ സസ്പൻഷനിലാവുന്നത്. ജയിലുകളിൽ മർദ്ദന മുറകളോ നടയടിയോ പാടില്ലന്ന് നിർദ്ദേശിച്ച്് ആർ ശ്രീലേഖ ഡിജിപി ആയി വന്നശേഷം മാത്രം രണ്ടു സർക്കുലറുകൾ ജയിൽ ആസ്ഥാനത്തു നിന്നും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നിട്ടും നടയടിയും മർദ്ദനങ്ങളും തുടരുകയാണെങ്കിൽ അത് വെച്ചുപൊറുപ്പിക്കില്ലന്ന് ജയിൽ ഡിജിപി ആർ ശ്രീലേഖ മറുനാടനോടു പറഞ്ഞു. നെയ്യാറ്റിൻകര ജയിൽ സൂപ്രണ്ട് വേലപ്പൻ നായർക്കെതിരെയും നേരത്തെയും ജയിൽ ആസ്ഥാനത്ത് പരാതി ലഭിച്ചിട്ടുണ്ട്. വാടക ഗുണ്ടകളായ ചില വിചാരണ തടവുകാരെ നടയടിക്ക് വിധേയമാക്കിയതായിരുന്നു ആ സംഭവം.

തടവുകാരിൽ ഒരാളുടെ പിതാവ്് പ്രതികൾക്ക് ജാമ്യം ലഭിച്ച ശേഷം ജയിൽ ഡിജിപിക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ കഴമ്പുണ്ടന്ന് ഡിജിപിയുടെ പ്രാഥമിക അന്വേഷണത്തിൽ തന്നെ ബോധ്യപ്പെട്ടതിനാൽ അന്ന് വേലപ്പൻ നായർക്ക് അച്ചടക്ക നടപടിയുടെ ഭാഗമായി മൊമോ നൽകിയിരുന്നു. ഇപ്പോൾ അന്വേഷണ വിധേയമായാണ് വേലപ്പൻ നായരെയും രതീഷിനെയും സസ്പെന്റു ചെയ്തിരിക്കുന്നത്. അടുത്തിടെ ജില്ലാ ജയിൽ സന്ദർശനത്തിനിടെ പേരൂർക്കടയിൽ അമ്മയെ കൊന്നശേഷം കത്തിച്ചു കളഞ്ഞ അക്ഷയിന് പൊലീസ് കസ്റ്റഡയിൽ ക്രൂര പീഡനം ഏറ്റവിവരം ജയിൽ ഡിജിപി സർക്കാരിലേക്ക് റിപ്പോർട്ട്് ചെയ്യുകയും ആഭ്യന്തരസെക്രട്ടറി സുബ്രതാ ബിശ്വാസ്്് അന്വേഷണത്തിന് ഡിജിപി ലൊക്നാഥ് ബെഹറക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ജനുവരി ആദ്യം ജില്ലാ ജയിലിലെ സെല്ലിൽ വേച്ചു വേച്ചു നിൽക്കുന്ന അക്ഷയിനെ കാണുകയും ജയിൽ ഡിജിപി വിവരം തിരക്കുകയും ചെയ്തു. ജയിൽ സൂപ്രണ്ട് സത്യരാജിൽ നിന്നും അക്ഷയിന്റെ കേസിന്റെ വിവരങ്ങൾ ആരായുകയും ചെയ്തു.

യൂവാവിന് മർദ്ദനമേറ്റെന്ന് ബോധ്യപ്പെട്ട ജയിൽ ഡിജിപി ജയിലുകളിൽ ഇപ്പോഴും നടയടി ഉണ്ടോ എന്ന് ചോദിച്ച് സൂപ്രണ്ടിനോടു ക്ഷുഭിതയായി. തന്റെ രണ്ടു സർക്കുലറുകൾ കണ്ടിട്ടില്ലേ എന്നും ജയിൽ ഡിജിപി ചോദിച്ചു. എന്നാൽ ജില്ലാ ജയിലിൽ നടയടി ഇല്ലന്നും പൊലീസ് കസ്റ്റ്ഡിയിൽ വെച്ച് മർദ്ദനമേറ്റാതാവാമെന്നും സൂപ്രണ്ട് ജയിൽ ഡിജിപിയെ ബോധിപ്പിച്ചു. തൂടർന്ന് നടക്കാൻ പോലും പാടു പെടുന്ന അക്ഷയിന്റെ അടുത്ത് എത്തിയ ഡിജിപി ആർ ശ്രീലേഖ ജയിലിൽ ആരൊക്കെയാണ് മർദ്ദിച്ചതെന്ന് അക്ഷയിനോടു ചോദിച്ചു. ജയിലിൽ ആരും മർദ്ദിച്ചില്ലന്നും പേരൂർക്കട പൊലീസാണ് മർദ്ദിച്ചതെന്നും ശരീരത്തിലെ ചതവുകളും മുറിവും കാണിച്ച് യൂവാവ് പറഞ്ഞു. കസ്റ്റഡിയിൽ ക്രൂര പീഠനമായിരുന്നുവെന്നും ഗരുഡൻ തൂക്കം നടത്തിയെന്നും ജയിൽ അധികതരോടു പറഞ്ഞ അക്ഷയ് തനിക്ക് പരാതി നൽകണണമെന്നും ആവിശ്യപ്പെട്ടു. ജയിലിൽ എത്തിയപ്പോൾ ഈ വിവരം പുറത്തു പറയാത്തത് ഇവിടെ നിന്നും പീഡനം ഉണ്ടാകുമെന്ന് ഭയന്നാണന്നും അക്ഷയ് പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ ജയിൽ ഡോക്ടർ യുവാവിനെ ദേഹ പരിശോധനക്ക് വിധേയനാക്കി. ഡോക്ടറുടെ റിപ്പോർട്ടും അക്ഷയിന്റെ ശരീരത്തിലെ മുറിവിന്റെ ചിത്രങ്ങളും സഹിതം ജയിൽ വകുപ്പ് സംഭവം ആഭ്യന്തര വകുപ്പിനെ അറിയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് എഞ്ചിനിയറിങ് വിദ്യാർത്ഥിയായ അക്ഷയ് അമ്മയെ കൊലപ്പെടുത്തിയശേഷം കത്തിച്ചു കളഞ്ഞത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP