Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

'ഇന്ന് ഈ ദിവസം മുതൽ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്.. എന്റെ ഹൃദയം നിനക്ക് ആശ്രയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും'; വിവാഹിതയാകുന്ന കാര്യം ഔദ്യോഗികമായി അറിയിച്ച് ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി; ഭാവി വരന്റെ കൈ ചേർത്ത് പിടിച്ചുള്ള ഫോട്ടോ ഷെയർ ചെയ്ത് നടി തേടിയത് എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്ന്; വരൻ കൊച്ചി സ്വദേശി ജിജിൻ

'ഇന്ന് ഈ ദിവസം മുതൽ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്.. എന്റെ ഹൃദയം നിനക്ക് ആശ്രയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും'; വിവാഹിതയാകുന്ന കാര്യം ഔദ്യോഗികമായി അറിയിച്ച് ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി; ഭാവി വരന്റെ കൈ ചേർത്ത് പിടിച്ചുള്ള ഫോട്ടോ ഷെയർ ചെയ്ത് നടി തേടിയത് എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്ന്; വരൻ കൊച്ചി സ്വദേശി ജിജിൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാള സിനിമയിലെ ഹാസ്യ സമ്രാട്ട് നടൻ ജഗതി ശ്രീകുമാരിന്റെ മകളും നടിയുമായ ശ്രീലക്ഷ്മി വിവാഹിതയാകുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ശ്രീലക്ഷ്മി താൻ വിവാഹിതയാകുന്ന വിവരം അറിയിച്ചത്. ഇന്ന് ഈ ദിവസം മുതൽ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും എന്നും പറഞ്ഞാണ് ശ്രീലക്ഷ്മി വിവാഹക്കാര്യം അറിയിച്ചത്.

കൊച്ചി മറൈൻ ഡ്രൈവ് സ്വദേശികളായ ഇ.ജഹാംഗീറിന്റെയും, ഷീജ ജഹാംഗീറിന്റെയും മകൻ ജിജിനാണ് വരൻ. നവംബർ 17 ലുലു ബോൾഗോട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് വിവാഹം.

 

 ഭാവിവരന്റെ കൈ ചേർത്ത് പിടിച്ചുള്ള ഫോട്ടോയും ശ്രീലക്ഷ്മി ഷെയർ ചെയ്തിരിക്കുന്നു. വൈകാതെ മിസിസ് ആകുമെന്നും എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും ശ്രീലക്ഷ്മി പറയുന്നു. സിനിമയിൽ അഭിനയിച്ച് തുടങ്ങിയെങ്കിലും അതിൽ നിന്നും മാറി നിന്ന ശ്രീലക്ഷ്മി കുടുംബിനിയാവാനുള്ള തയ്യാറെടുപ്പിലാണ്.

ടെലിവിഷൻ അവതാരകയായും നായികയായും വെള്ളിത്തിരയിൽ തിളങ്ങിയ ശ്രീലക്ഷ്മി ബിഗ്‌ബോസ് പരിപാടിയിലൂടെ കൂടുതൽ ശ്രദ്ധനേടിയിരുന്നു. ഒമാനിലെ ഒരു പ്രമുഖ മെഡിക്കൽ ഗ്രൂപ്പിന്റെ മാർക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയാണ് താരം. ചെറുപ്പത്തിലെ ക്ലാസിക്കൽ നൃത്തം അഭ്യസിച്ചിരുന്ന ശ്രീലക്ഷ്മി നല്ലൊരു നർത്തകി കൂടിയാണ്.ജോലിക്കൊപ്പം നൃത്തവും കലയും ഒപ്പം കൊണ്ടുപോകാനായിരുന്നു ശ്രീലക്ഷ്മിയുടെ ആഗ്രഹം. ഗൾഫ് തനിക്ക് വല്ലാത്ത സുരക്ഷിതത്വ ബോധം നൽകുന്നുവെന്നും അച്ഛനുണ്ടായ അപകടം ജീവിതത്തിലെ വഴിത്തിരിവായിരുന്നുവെന്നും ശ്രീലക്ഷ്മി പറയുന്നു.

ചെറുപ്പത്തിലെ ക്ലാസിക്കൽ നൃത്തം അഭ്യസിച്ചിരുന്ന ശ്രീലക്ഷ്മി നല്ലൊരു നർത്തകി കൂടിയാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി നൃത്ത രംഗത്ത് സജീവമായ ശ്രീലക്ഷ്മി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിൽ പ്രഗത്ഭരുടെ കീഴിൽ അഭ്യസിച്ചിട്ടുണ്ട് 2016 ൽ പുറത്തിറങ്ങിയ വൺസ് അപ്പൺ എ ടൈം ദേർ വാസ് എ കള്ളൻ, ക്രാന്തി എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ വൺസ് അപ്പൺ എ ടൈം ദേർ വാസ് എ കള്ളൻ, ക്രാന്തി എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള ശ്രീലക്ഷ്മി ഡബ്ബ്സ്മാഷ് വീഡിയോസും ടിക് ടോക് വീഡിയോസുമെല്ലാം നിരന്തരം പുറത്ത് വിടാറുണ്ടായിരുന്നു. ഇതിനെല്ലാം വലിയ പിന്തുണയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതും. അതുകൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്ന താരമാണ് ലക്ഷ്മി. ഇതിനിടെയാണ് താൻ ജീവിതം അവസാനിപ്പിക്കുന്ന കാര്യം നടി പുറത്ത് വിട്ടത്. വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തിയെങ്കിലും ആരെയാണ് ലക്ഷ്മിയുടെ ഭാവി വരനെന്ന ചോദ്യം പലരും ഉയർന്നുണ്ട്.

ശ്രീലക്ഷ്മിയുടെ വിവാഹനിശ്ചയമോ വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ശ്രീലക്ഷ്മി തന്നെ പുറത്ത് വിടുമെന്നാണ് കരുതുന്നത്. വിവാഹം കേരളത്തിൽ നിന്നാണോ അതോ ദുബായിൽ വെച്ച് ആയിരിക്കുമോ എന്ന കാര്യങ്ങളെ കുറിച്ചൊന്നും കൂടുതൽ വിവരങ്ങളില്ല. നടൻ ജഗതി ശ്രീകുമാറിന്റെ മൂന്നാം പത്നി കലയിൽ ജനിച്ച പുത്രിയാണ് ശ്രീലക്ഷ്മി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP