Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

നേനു വിന്നാന്നു നേനു വുന്നാന്നു...'ഞാൻ കേട്ടു ഞാൻ നിങ്ങൾക്കൊപ്പമുണ്ട്.; മമ്മൂക്ക പറഞ്ഞ ഡയലോഗ് തറച്ചത് തെലുങ്കരുടെ കാതിലല്ല മനസിൽ; വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറഞ്ഞ 'യാത്ര' സിനിമയുടെ അലയൊലികൾ വോട്ടായി; തെലുങ്ക് ദേശം പാർട്ടിയെ പറപറപ്പിച്ച് വൈ.എസ് ആർ കോൺഗ്രസ് ആന്ധ്രയിൽ നേടിയത് ചരിത്രവിജയം; 175 സീറ്റുകളിൽ 151 സീറ്റുമായി വൈ.എസ്ആർ കോൺഗ്രസ് കുതിക്കുമ്പോൾ മെഗാ സ്റ്റാർ മമ്മൂട്ടിയോട് നന്ദി പറഞ്ഞ് ജഗനും കുട്ടരും

നേനു വിന്നാന്നു നേനു വുന്നാന്നു...'ഞാൻ കേട്ടു ഞാൻ നിങ്ങൾക്കൊപ്പമുണ്ട്.;  മമ്മൂക്ക പറഞ്ഞ ഡയലോഗ് തറച്ചത് തെലുങ്കരുടെ കാതിലല്ല മനസിൽ; വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറഞ്ഞ 'യാത്ര' സിനിമയുടെ അലയൊലികൾ വോട്ടായി; തെലുങ്ക് ദേശം പാർട്ടിയെ പറപറപ്പിച്ച് വൈ.എസ് ആർ കോൺഗ്രസ് ആന്ധ്രയിൽ നേടിയത് ചരിത്രവിജയം; 175 സീറ്റുകളിൽ 151 സീറ്റുമായി വൈ.എസ്ആർ കോൺഗ്രസ് കുതിക്കുമ്പോൾ മെഗാ സ്റ്റാർ മമ്മൂട്ടിയോട് നന്ദി പറഞ്ഞ് ജഗനും കുട്ടരും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോൺഗ്രസിനേയും തെലുങ്ക് ദേശം പാർട്ടിയേയും അതിശയിപ്പിക്കുന്ന പ്രകടനവുമായിട്ടാണ് വൈഎസ് ആർ കോൺഗ്രസ് നേതാവ് ജഗന്മോഹൻ റെഡ്ഡി ആന്ധ്രയിൽ വിജയകുതിപ്പിൽ മുന്നേറിയത്. 175 നിയമസഭാ സീറ്റിൽ 151മായി വൈ.എസ്.ആർ കോൺഗ്രസ് ഗംഭീര തിരിച്ചുവരവ് നടത്തിയപ്പോൾ കൈയടിക്കുന്നത് തെലുങ്ക് ജനത കൈയടിക്കുന്നത് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് കൂടിയാണ്. വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ അവതരിപ്പിച്ച മമ്മൂട്ടി ചിത്രം 'യാത്ര'ആന്ധ്ര ജനതയിലുണ്ടാക്കിയ സ്വാധീനം ചെറുതല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

1976 മുതലുള്ള കോൺഗ്രസിന്റെ മുഖം വൈ.എസ് രാജശേഖര റെഡ്ഡിയുടെ പാത പിന്തുടർന്ന് മകൻ എത്തിയപ്പോൾ തെലുങ്ക് ദേശം ഒന്നാകെ അദ്ദേഹത്തെ ഏറ്റെടുക്കുകയായിരുന്നു. നിലവിൽ ആന്ധ്രാ ഭരിക്കുന്ന ടി.ഡി.പിയെ മലർത്തിയടിച്ചാണ് ഉജ്ജ്വല വിജയം വൈ.എസ്.ആർ കോൺഗ്രസ് നേടിയെടുത്തത്. വിജയത്തിന് പിന്നീൽ സിനിമ വലിയ സ്വാധീനം ചെലുത്തിയതോടെ മമ്മൂട്ടിക്ക് നന്ദി അറിയിച്ച് പാർട്ടി അനുഭാവികളും രംഗത്തെത്തിക്കഴിഞ്ഞു.

Stories you may Like

ആന്ധ്രയിലെ കോൺഗ്രസിന്റെ കരുത്തനായ മുഖമായ വൈ.എസ്.ആർ 2003ൽ നടത്തിയ ശ്രദ്ധേയമായ പദയാത്രയിലൂടെയാണ് തെലുങ്ക് ജനതയുടെ പ്രിയങ്കരനായി മാറിയത്. കൊടും വരൾച്ചാ സമയത്ത് വേനലിൽ മൂന്ന് മാസമെടുത്താണ് അദ്ദേഹം 1500 കിലോമീറ്റർ കാൽനടയായി നടന്ന് കർഷകരിലേക്ക് ഇറങ്ങിയത്. ഈ യാത്ര അവസാനിച്ചതിന് പിന്നാലെ തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിനെ തകർത്തെറിഞ്ഞാണ് മുഖ്യമന്ത്രിയായി രംഗപ്രവേശനം ചെയ്തത്. 2009 സെപ്റ്റംബറിൽ വീണ്ടും അദ്ദേഹം മൃഗീയ വിജയത്തോടെ ആന്ധ്രയുടെ കരുത്താന മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടു. മുഖ്യമന്ത്രിയായിരിക്കെ ഒരു ഹെലികോപ്റ്റർ അപകടത്തിലാണ് വൈ.എസ് രാജശേഖര റെഡ്ഡി മരിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി യാത്ര എന്ന ചിത്രം ഇതെല്ലാം അവലോകനം ചെയ്യുന്നുണ്ട്.

വൈഎസ്ആറിന്റെ പദയാത്രയും ജനങ്ങൾക്ക് വേണ്ടി ചെയ്ത പ്രവൃത്തികളും സിനിമയിലൂടെ വീണ്ടും ചർച്ചയായത് വൈ.എസ്ആർ കോൺഗ്രസിന് വോട്ടായി .വൈഎസ്ആർ യാത്ര അവസാനിപ്പിച്ചയിടത്തു നിന്നാണ് ജഗൻ രാഷ്ട്രീയജീവിതം തുടങ്ങിയത്. വൈഎസ്ആർ രാഷ്ട്രീയത്തിലുണ്ടായിരുന്നപ്പോൾ ബിസിനസിൽ ശ്രദ്ധിച്ച മകൻ. പിതാവിന്റെ വിയോഗത്തിലൂടെയാണ് ബിസ്‌നസ് രംഗം വിട്ട് സജീവരാഷ്ട്രീയത്തിലേക്ക് ജഗൻ മോഹൻ റെഡ്ഡി കാൽവയ്ക്കുന്നത്. വൈഎസ്ആറിന്റെ മകനോടുള്ള ജനങ്ങളുടെ സ്‌നേഹം വോട്ടുകണക്കുകളിൽ പ്രതിഫലിച്ചു. തിരഞ്ഞെടുപ്പ് കാലയളവിൽ പ്രദർശനത്തിനെത്തിയ യാത്രയുടെ പേരിൽ ടി.ഡി.പി അടക്കമുള്ള പാർട്ടികൾ അതിശക്തമായ വിമർശനങ്ങളുമായിട്ടാണ് രംഗത്തെത്തിയിരുന്നത്. തിരഞ്ഞെടുപ്പിനെ ബൂസ്റ്റ് ചെയ്യാൻ സഹായിക്കുന്ന സിനിമ നിരോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

നേനു വിന്നാന്നു നേനു വുന്നാന്നു (ഞാൻ കേട്ടു ഞാൻ നിങ്ങൾക്കൊപ്പമുണ്ട്). എന്ന ചിത്രത്തിലെ ഡയലോഗ് പ്രചാരണപരിപാടികളിൽ പലയിടത്തും ജഗനും ഉപയോഗിച്ചു. ജഗന്റെ വാക്കുകൾ ജനമനസുകളിൽ പതിഞ്ഞു. ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിൽ ആന്ധ്രയ്ക്ക് പ്രത്യേക പദവി നേടിത്തരാൻ ജഗനു സാധിക്കുമെന്ന ജനങ്ങളുടെ ശുഭാപ്തിവിശ്വാസമാണ് ചരിത്രവിജയയാത്രയിലേക്ക് അദ്ദേഹത്തെ നയിച്ചത്. ആ്രന്ധയുടെ അടുത്ത മുഖ്യമന്ത്രിയും ജഗനല്ലാമെ മറ്റാരുമല്ല. നിരവധി അഴിമതികേസുകളിൽ അന്വേഷണം നേരിടുന്ന ജഗന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി മമ്മൂട്ടിയെപ്പോലെ ഒരു നടൻ രംഗത്ത് ഇറങ്ങിയത് കേരളത്തിൽ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP