Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ജെറുസലേമിലും ബൈബിൾ പറയുന്ന വിശുദ്ധ പ്രദേശങ്ങളും സന്ദർശിക്കാൻ ക്രിസ്ത്യാനികൾക്ക് സർക്കാർ സഹായം 60,000 രൂപ വീതം! മതപരിവർത്തനം നടത്തുന്ന പാസ്റ്റർമാർക്ക് മാസം ഓണറേറിയമായി നൽകുന്നത് 5000 രൂപയും; സഹായം സംബന്ധിച്ച പ്രഖ്യാപനം വന്നത് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി കുടുംബ സമേതം യെരുശലേം സന്ദർശിച്ചു മടങ്ങിയ ശേഷം; ആന്ധ്രാപ്രദേശിനെ ക്രൈസ്തവ വൽക്കരിക്കാനുള്ള ജഗന്റെ നീക്കത്തിൽ കട്ടക്കലിപ്പുമായി മറ്റു സമുദായങ്ങൾ; ജനങ്ങളെ വിഘടിപ്പിക്കാനുള്ള നീക്കമെന്ന് ബിജെപിയും

ജെറുസലേമിലും ബൈബിൾ പറയുന്ന വിശുദ്ധ പ്രദേശങ്ങളും സന്ദർശിക്കാൻ ക്രിസ്ത്യാനികൾക്ക് സർക്കാർ സഹായം 60,000 രൂപ വീതം! മതപരിവർത്തനം നടത്തുന്ന പാസ്റ്റർമാർക്ക് മാസം ഓണറേറിയമായി നൽകുന്നത് 5000 രൂപയും; സഹായം സംബന്ധിച്ച പ്രഖ്യാപനം വന്നത് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി കുടുംബ സമേതം യെരുശലേം സന്ദർശിച്ചു മടങ്ങിയ ശേഷം; ആന്ധ്രാപ്രദേശിനെ ക്രൈസ്തവ വൽക്കരിക്കാനുള്ള ജഗന്റെ നീക്കത്തിൽ കട്ടക്കലിപ്പുമായി മറ്റു സമുദായങ്ങൾ; ജനങ്ങളെ വിഘടിപ്പിക്കാനുള്ള നീക്കമെന്ന് ബിജെപിയും

മറുനാടൻ ഡെസ്‌ക്‌

അമരാവതി: ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തിയാണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പിതാവ് വൈഎസ് രാജശേഖര റെഡ്ഡിക്കൊപ്പം കുടുംബത്തോടെയാണ് ജഗനും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. ഈ രാഷ്ട്രീയ കുടുംബത്തിൽ പലരും ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുന്നതിന് വേണ്ടി പാസ്റ്റർമാരുടെ വഴി തേടിയവരുമുണ്ട്. തിരിച്ചടികൾക്ക് ശേഷം ആന്ധ്രയിൽ അധികാരം പിടിച്ച ജഗൻ മോഹൻ റെഡ്ഡി തന്റെ ജനങ്ങളെ പലവിധത്തിൽ തരംതിരിച്ചു കാണുന്നു എന്നതാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം. കോടികൾ വിതറിയുള്ള തെരഞ്ഞെടുപ്പു പ്രചരണത്തിലൂടെയാണ് ജഗൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി കസേരയിൽ എത്തിയത്. മുഖ്യമന്ത്രി ആയ ശേഷം ജഗൻ മോഹൻ തന്റെ തനിസ്വരൂപം പുറത്തെടുത്തു എന്നു പറയുന്നതാകും ശരി. പ്രതികാര രാഷ്ട്രീയത്തിന്റെ വഴികളാണ് ജഗൻ അവിടെ തേടിയത്. ചന്ദ്രബാബു നായിഡുവിനോടുള്ള എതിർപ്പു കാരണം അദ്ദേഹം തുടങ്ങിവെച്ച പദ്ധതികൾ എല്ലാം തന്നെ നിർത്തലാക്കി. ഇത് കൂടാതെ ആന്ധ്രാപ്രദേശിനെ ക്രൈസ്തവ വൽക്കരിക്കാനുള്ള ശ്രമങ്ങളാണ് ജഗന്റെ ഭാഗത്തു നിന്നും ഇപ്പോൾ ഉണ്ടാകുന്നത്.

യെരുശലേം അടക്കമുള്ള വിശുദ്ധനാടുകൾ സന്ദർശിക്കാൻ ആഗ്രഹമുള്ള ക്രിസ്ത്യാനികൾക്ക് സാമ്പത്തിക സഹായവുമായി ആന്ധ്രാപ്രദേശ് സർക്കാർ രംഗത്തെത്തിയ നടപടിയാണ് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയത്. വാർഷികവരുമാനം മൂന്ന് ലക്ഷത്തിൽ താഴെയുള്ളവർക്ക് 60,000 രൂപ നൽകാനാണ് ആന്ധ്രാ സർക്കാറിന്റെ തീരുമാനം. മുമ്പ് 40,000 രൂപയായിരുന്നു നൽകിയിരുന്നത്. മറ്റ് ക്രിസ്ത്യൻ തീർത്ഥാടക കേന്ദ്രങ്ങൾ സന്ദർശിക്കാൻ താൽപ്പര്യമുള്ളവർക്കുള്ള ധനസഹായം 20,000 രൂപയിൽ നിന്നും 30,000 രൂപയായി സർക്കാർ ഉയർത്തി. ഇതിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ആന്ധ്രാ മുഖ്യമന്ത്രി കുടുംബ സമേതം ജറുസലേം സന്ദർശിച്ച ശേഷമാണ് പുതിയ ഉത്തരവ് ഇറക്കിയത് എന്നതും അദ്ദേഹത്തിന്റെ ക്രൈസ്തവ പ്രീണനത്തിന്റെ തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു.

സംസ്ഥാനത്തെ ക്രിസ്ത്യൻ പാസ്റ്റർമാർക്ക് മാസം 5,000 രൂപ ഹോണറേറിയവും നൽകാനവും ആന്ധ്രാ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി പാസ്റ്റർമാരുടെ വിവരങ്ങൾ തയ്യാറാക്കി നൽകുകയും ചെയ്തു. പ്രകടന പത്രികയിയിൽ ക്രിസ്ത്യൻ ന്യൂന പക്ഷങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകിയിരുന്നുവെന്നും അത് പാലിക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നതെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം, ക്രിസ്ത്യൻ വിശ്വാസികൾക്ക് സാമ്പാത്തിക സഹായം നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ബിജെപി രംഗത്തുവന്നു. സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനം അപകടമുണ്ടാക്കുമെന്നും സർക്കാർ മതപരിവർത്തനം സ്പോൺസർ ചെയ്യുകയാണെന്നും അവർ ആരോപിച്ചു.

സർക്കാർ ഖജനാവിൽ നിന്നുമുള്ള പണം ക്രിസ്ത്യാനികൾക്ക് നൽകുന്നത് മോശം പ്രവണതയാണ്. ജനങ്ങളിൽ വേർതിരിവ് ഉണ്ടാക്കാൻ മാത്രമേ ഈ നീക്കം സഹായിക്കുകയുള്ളുവെന്ന് ബിജെപി വ്യക്തമാക്കി. കഴിഞ്ഞയാഴ്ചയാണ് ക്രിസ്ത്യൻ പാസ്റ്റർമാർക്ക് സാമ്പത്തിക സഹായം നൽകാനുള്ള ഉത്തരവ് സർക്കാർ പാസാക്കിയത്. പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനിയായ ജഗന്റെ നടപടി കത്തോലിക്കാ സഭയെയും രോഷാകുലരാക്കിയിട്ടുണ്ട്. മതംമാറ്റം പ്രോൽസാഹിപ്പിക്കുന്നവരാണ് പാസ്റ്റർമാർ. ഇവർക്ക് വേണ്ടി സർക്കാർ സഹായം ഒരുക്കുന്നത് തെറ്റായ പ്രവണതയാണെന്നാണ് കത്തോലിക്കാ സഭയും വ്യക്തമാക്കുന്നത്. സർക്കാരിന് ഏതെങ്കിലും മതവുമായി ചേർന്ന് ഇങ്ങനെ ചെയ്യാനാവില്ല. പൊതുഫണ്ട് ഉപയോഗിച്ച് ഒരു മതത്തെ വളർത്തുന്നത് ഗുരുതരമായ പ്രശ്നമാണ്. മറ്റു മതക്കാരെ അപഹസിക്കുകയും മതംമാറ്റുകയും ചെയ്യുന്നവരാണ് പാസ്റ്റർമാർ. അവർക്ക് ഓണറേറിയം നൽകുന്നത് എരിതീയിൽ എണ്ണ ഒഴിക്കുന്നതിനു തുല്യമാണെന്ന് ബിജെപിയും കുറ്റപ്പെടുത്തുന്നു.

ജഗൻ സർക്കാരിന്റെ പല നടപടികളും വലിയ വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള ബസ് ടിക്കറ്റിൽ ജറുസലേം യാത്രയുടെയും ഹജ്ജിന്റെയും പരസ്യം അച്ചടിച്ചത് വലിയ കോലാഹലമുണ്ടാക്കിയിരുന്നു. ആന്ധ്ര റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് ടിക്കറ്റുകളിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ അമേരിക്കയിൽ ഒരു പൊതുപരിപാടിയിൽ നിലവിളക്ക് കൊളുത്താൻ ജഗൻ വിസമ്മതിച്ചതും വിവാദമായിരുന്നു. ക്രിസ്ത്യാനിയായ അമ്മാവൻ വൈ.വി. സുബ്ബറെഡ്ഡിയെ തിരുമല തിരുപ്പതി ദേവസ്ഥാനം ഭരണസമിതിഅധ്യക്ഷനായി നിയമിച്ചതും വിവാദത്തിലാണ് അവസാനിച്ചത്. തിരുപ്പതി ക്ഷേത്രത്തിന്റെ പൂർണച്ചുമതലയുള്ള ട്രസ്റ്റാണിത്. പ്രശസ്ത എഴുത്തുകാരൻ മധു കിഷ്ത്വാർ വരെ ഇതിനെ നിശിതമായി വിമർശിച്ചിരുന്നു.

കഴിഞ്ഞ മെയിൽ അധികാരത്തിലേറിയ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ധൂർത്ത് സംബന്ധിച്ച വാർത്തയും നേരത്തെ വന്നിരുന്നു. വീടിന്റെ വാതിലിനും ജനലിനുമായി 73ലക്ഷം രൂപയാണ് ജഗൻ ചെലവഴിച്ചത്. വീട്, ഓഫീസ് എന്നിവ മോദിപിടിപ്പിക്കുന്നതിനായി ലക്ഷക്കണക്കിന് രൂപയും ചെലവഴിച്ചു. ഗുണ്ടൂരിലെ തടേപ്പള്ളി ഗ്രാമത്തിലുള്ള വീട്ടിലേക്ക് റോഡ് നിർമ്മിക്കുന്നതിനായി ജഗൻ അഞ്ച് കോടി രൂപയാണ് ചെലവഴിച്ചത്. വീടിന്റെ വൈദ്യുതീകരണത്തിനായി 3.6 കോടിയും ഹെലിപ്പാഡ് നിർമ്മാണത്തിനും സുരക്ഷ ഒരുക്കുന്നതിനും 1.89 കോടിയും കൂടാതെ മതിൽ നിർമ്മാണത്തിനും വീടിനു സമീപത്ത് സ്ഥലം വാങ്ങുന്നതിനുമായി 3.25 കോടിയും ചെലവഴിച്ചു. മുഖ്യമന്ത്രിയുടെ അനാവശ്യ ചെലവിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP