Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പിറവത്ത് സംഭവിച്ചത് കോതമംഗലത്ത് ആവർത്തിക്കില്ല; വിശ്വാസികളുടെ അത്രയും ഉശിര് പോലും സഭാനേതൃത്വത്തിലുള്ളവർക്ക് പിറവത്ത് ഉണ്ടായിരുന്നില്ല; കോതമംഗലത്ത് ആരുവന്നാലും പ്രാർത്ഥനയിൽ മുഴുകിയ വിശ്വാസികളെ ഒരിഞ്ചുനീക്കാൻ കഴിയില്ല; ആരെയും തങ്ങൾ തടയാനും പോകുന്നില്ലെന്നും യാക്കോബായ വിഭാഗം; ഒക്ടോബർ ആറിന് സംഘടിപ്പിക്കുന്ന 'രണ്ടാം കൂനൻ കുരിശ് സത്യ'ത്തിൽ ഒരുലക്ഷം പേരെ അണിനിരത്തി ഒരുങ്ങുന്നത് വമ്പൻ ശക്തിപ്രകടനത്തിന് തന്നെ

പിറവത്ത് സംഭവിച്ചത് കോതമംഗലത്ത് ആവർത്തിക്കില്ല; വിശ്വാസികളുടെ അത്രയും ഉശിര് പോലും സഭാനേതൃത്വത്തിലുള്ളവർക്ക് പിറവത്ത് ഉണ്ടായിരുന്നില്ല; കോതമംഗലത്ത് ആരുവന്നാലും പ്രാർത്ഥനയിൽ മുഴുകിയ വിശ്വാസികളെ ഒരിഞ്ചുനീക്കാൻ കഴിയില്ല; ആരെയും തങ്ങൾ തടയാനും പോകുന്നില്ലെന്നും യാക്കോബായ വിഭാഗം; ഒക്ടോബർ ആറിന് സംഘടിപ്പിക്കുന്ന 'രണ്ടാം കൂനൻ കുരിശ് സത്യ'ത്തിൽ ഒരുലക്ഷം പേരെ അണിനിരത്തി ഒരുങ്ങുന്നത് വമ്പൻ ശക്തിപ്രകടനത്തിന് തന്നെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പിറവത്ത് സംഭവിച്ചത് കോതമംഗലത്ത് ആവർത്തിക്കില്ലെന്നും അവിടെ വിശ്വാസികളുടെ അത്രപോലും സഭാനേതൃത്വത്തിലുണ്ടായിരുന്നവർ പ്രതികരിച്ചില്ലന്നും യാക്കോബായ വിശ്വാസികൾക്കിടയിൽ ആരോപണം ശക്തം. ഇന്ന് കോതമംഗലം ചെറിയ പള്ളിയിൽ വാർത്താസമ്മേളനത്തിനിടെ പള്ളിമാനേജിങ് കമ്മറ്റിയംഗം അഡ്വ. സി ഐ ബേബി ഇക്കാര്യം തുറന്നടിച്ചു. തങ്ങൾ ആരെയും തടയാൻ പോവുന്നില്ല. ആരുവന്നാലും പള്ളിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികളെ മാറ്റാൻ കഴിയില്ല. എന്തുവന്നാലും ഇത്തരമൊരുനീക്കത്തിന് സമ്മതിക്കില്ലന്നും മറ്റൊരു കമ്മറ്റിയംഗമായ ബിനോയി മണ്ണഞ്ചേരിയും അറിയിച്ചു.പള്ളിയിൽ ഈമാസം 6-ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള രണ്ടാം കൂനൻകുരിശ് സത്യം സംമ്പന്ധിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് പള്ളി മാനേജിങ് കമ്മിറ്റിയംഗങ്ങളുടെ പ്രതികരണം.

പരിപാടി സമാധാനപരമായിരിക്കുമെന്നും ആരുമായും ഒരു തരത്തിലുള്ള സംഘർഷത്തിനും തങ്ങളുടെ ഭാഗത്തുന്നിന്നും നീക്കം ഉണ്ടാവില്ല. സഭ നേരിടുന്ന പ്രതിസന്ധികളെയും എതിർവിഭാഗത്തിന്റെ വസ്തുതാ വിരുദ്ധമായ പ്രചാരണത്തെക്കുറിച്ചു പൊതുസമൂഹത്തെ ബോദ്ധ്യ.പ്പെടുത്തുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് വികാരി ഫാ.ജോസ് പരുത്തുവയലിൽ അറിയിച്ചു. ഇതിന് പിന്നാലെയാണ് കമ്മറ്റിയംഗങ്ങളായ ഇരുവരും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപിടിയായി ഇത്തരത്തിൽ പ്രതികരിച്ചത്. സഭയ്ക്കുവേണ്ടി ഏറെ കഷ്ടതകൾ സഹിച്ച് മാർ ബസ്സേലിയോസ് ബാവായുടെ കബർ ആർക്കും വിട്ടുകൊടുക്കാൻ തയ്യാറല്ലന്നും ജീവൻ കൊടുത്തും സംരക്ഷിക്കുമെന്നും വികാരി അടക്കമുള്ളവർ വ്യക്തമാക്കി.

സഭാ വിശ്വാസികൾക്ക് മാത്രമല്ല, അന്യമതസ്ഥർക്കും പള്ളിയുമായി വലിയ വൈകാരിക ബന്ധമുണ്ട്. പള്ളിയിൽ ദർശനത്തിനും കുർബ്ബാന പണം കെട്ടുന്നതിനും ധാരാളം മുസ്ലിം സമുദായത്തിൽ പെട്ടവരും ഹിന്ദുസമുദായത്തിൽപ്പെട്ടവരും എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ പള്ളി ഈ ദേശക്കാരുടെ മുഴുവൻ സ്വത്താണ്. വികാരി കൂട്ടിച്ചേർത്തു. യാക്കൊബായ വിഭാഗത്തിന്റെ പ്രധാന ശക്തികേന്ദ്രമായ കോതമംഗലത്ത് 6-ന് സംഘടിപ്പിക്കുന്ന പരിപാടി ശക്തിപ്രകടനമാക്കുന്നതിനാണ് പള്ളി നേതൃത്വം ലക്ഷ്യമിട്ടിട്ടുള്ളതെന്നാണ് സൂചന. മലങ്കരയിലെ വിവിധ ദേവാലയങ്ങളിൽ നിന്നായി അന്നേ ദിവസം വിശ്വാസികൾ കോതമംഗലത്തെത്തുമെന്ന് പള്ളി വികാരി വ്യക്തമാക്കിയിട്ടുണ്ട്്.

ഒരുലക്ഷം പേർ പരിപാടിയിൽ പങ്കെടുക്കാനെത്തുമെന്നാണ് വിരകാരി അറിയിച്ചിട്ടുള്ളത്. ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ്സ് പോൾ റമ്പാൻ പള്ളിപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നൽകിയ ഹർജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് യാക്കൊബായ പക്ഷം ഇത്തരത്തിലൊരു ബ്രഹദ് സമരപരിപാടി സംഘടപ്പിച്ചിള്ളത് എന്നതും ശ്രദ്ധേയമാണ്.

പതിനേഴാം നൂറ്റാണ്ടിൽ സഭ ഭരണാധികാരികളുടെയും നിന്നും വേദവിരോധികളിൽ നിന്നും നിരവധി പ്രതിസന്ധികൾ സഭയ്ക്ക് നേരിടേണ്ടി വന്നിരുന്നെന്നും സഭയെ രക്ഷിക്കാൻ ലോകത്തിന്റെ പലഭാഗത്തുനിന്നെത്തിയ മെത്രാപ്പൊലീത്തമാരെ ഇക്കൂട്ടർ അപയാപ്പെടുത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതിനെതിരെ 1653-ൽ മട്ടാഞ്ചേരിയിൽ വിശ്വസികൾ ഒത്തുകൂടി സൂര്യനും ചന്ദ്രനും ഉള്ളടിത്തോളം കാലം അന്ത്യോഖ്യയോട് തങ്ങളും സന്തതി പരമ്പരകളും കുറ് പുലർത്തുമെന്ന് കുരിശിൽ അലാത്ത് വലിച്ചുകെട്ടി ,ഇതിൽപിടിച്ച് സത്യം ചെയ്തെന്നാണ് ചരിത്രമെന്നും ഈ സംഭവത്തിന്റെ പരിച്ഛദമാവും സമരപരിപാടിയെന്നും വികാരി വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP