Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് കാലത്തെ പള്ളിപിടുത്തം കാടത്തം: മുള്ളരിങ്ങാട് സെന്റ് മേരീസ് യാക്കേബായ പള്ളിയിൽ നിന്ന് വിശ്വാസികളെ ബലംപ്രയോഗിച്ച് ഇറക്കിവിട്ട് താക്കോൽ പിടിച്ചെടുത്ത് ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറിയത് അപലപനീയം; വിശാസികൾക്ക് ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് യാക്കോബായ സഭ

കോവിഡ് കാലത്തെ പള്ളിപിടുത്തം കാടത്തം: മുള്ളരിങ്ങാട് സെന്റ് മേരീസ് യാക്കേബായ പള്ളിയിൽ നിന്ന് വിശ്വാസികളെ ബലംപ്രയോഗിച്ച് ഇറക്കിവിട്ട് താക്കോൽ പിടിച്ചെടുത്ത് ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറിയത് അപലപനീയം; വിശാസികൾക്ക് ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് യാക്കോബായ സഭ

പ്രകാശ് ചന്ദ്രശേഖർ

 കൊച്ചി: കോവിഡ് പകർച്ച വ്യാധിക്കിടയിലും പൊലീസിനെ ഉപയോഗിച്ചു കോടതിവിധിയുടെ മറവിൽ യാക്കോബായ പള്ളികൾ പിടിച്ചെടുക്കുന്ന ഓർത്തഡോക്സ് സഭയുടെ നടപടി കാടത്തവും പകൽകൊള്ളയുമാണെന്നു യാക്കോബായ സുറിയാനി സഭ. 

ഇന്നലെ മുള്ളരിങ്ങാട് സെന്റ് മേരീസ് യാക്കേബായ പള്ളിയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു പ്രാർത്ഥിച്ചിരുന്ന വിശ്വാസികളെ നൂറുകണക്കിനു പൊലീസുകാർ ചേർന്നു ബലംപ്രയോഗിച്ച് ഇറക്കിവിട്ടു താക്കോൽ പിടിച്ചെടുത്തു ഓർത്തഡോക്സ് സഭയ്ക്കു കൈമാറിയതു അങ്ങേയറ്റം അപലപനീയവും മനുഷ്യാവകാശ ധ്വംസനമാണെന്നു യാക്കേബായ സഭ മീഡിയസെൽ കൺവീനർ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് പറഞ്ഞു.

ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടു നിയമനിർമ്മാണത്തിലൂടെ പ്രശ്നപരിഹാരമുണ്ടാക്കി ഇടവകയിലെ ബഹുഭൂരിപക്ഷംവരുന്ന വിശ്വാസികൾക്ക് ആരാധനാസ്വാതന്ത്ര്യം ഉറപ്പാക്കണം. മഹാമാരിക്കെതിരേ ജനം ജീവനുവേണ്ടി പോരടിക്കുമ്പോഴാണു അവരുടെ സഹായത്തിനിറങ്ങേണ്ട പൊലീസിനെ ഉപയോഗിച്ചു പള്ളി പിടിച്ചുകൊടുക്കാനുള്ള നീക്കം. അത്യാവശ്യകേസുകൾ മാത്രം പരിഗണിച്ചാൽ മതിയെന്ന സുപ്രീംകോടതി വിധി നിലനിൽക്കുമ്പോഴാണു കീഴ്കോടതിവിധികളുടെ മറവിൽ വിശ്വാസികളെ അവരുടെ പള്ളികളിൽ നിന്നു ഇറക്കിവിടുന്നത്.

ദേവാലയങ്ങൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലും അടിയന്തിര പ്രാധാനം നൽകി വിശ്വാസികൾ വർഷങ്ങളായി ആരാധിച്ചുവരുന്ന പള്ളികളിൽ നിന്ന് പുറത്താക്കുന്നതു ഏതുനിയമത്തിന്റെ പിൻബലത്തിലായാലും ഒരു ജനാധിപത്യസമൂഹത്തിനു ചേർന്നതല്ല. മുള്ളരിങ്ങാട് പള്ളിയിൽ ഇരുനൂനിൽ പരം യാക്കോബായ കുടുംബങ്ങളെ ഇറക്കിവിട്ടാണ് ഒരേഒരു വ്യക്തിക്കുവേണ്ടി പള്ളി പിടിച്ചെടുത്തതെന്നും മെത്രാപ്പൊലീത്ത ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP