Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓർത്തഡോക്‌സുകാരായ ജീവിത പങ്കാളികളേയും മക്കളേയും ഉപേക്ഷിക്കുക; മുത്തൂറ്റിലെ നിക്ഷേപങ്ങൾ പിൻവലിക്കുക; മനോരമയും എംആർഎഫും പാരഗൺ പാദരക്ഷകളും ബഹിഷ്‌കരിക്കുക; ഓർത്തഡോക്‌സ് സഭയുമായുള്ള എല്ല സഹകരണങ്ങളും അവസാനിപ്പിക്കണമെന്ന് പറഞ്ഞ് യാക്കോബായ സഭ വിശ്വാസികൾക്ക് അയച്ചതെന്ന് പറഞ്ഞ് പ്രചരിച്ചത് വ്യാജ സർക്കുലർ; വിവാഹം വേർപെടുത്താനും മക്കളെ ഉപേക്ഷിക്കാനുമള്ള ആഹ്വാനം വിവാദമായതോടെ കുറിപ്പിനെ തള്ളി പറഞ്ഞ് യാക്കോബായ സഭ

ഓർത്തഡോക്‌സുകാരായ ജീവിത പങ്കാളികളേയും മക്കളേയും ഉപേക്ഷിക്കുക; മുത്തൂറ്റിലെ നിക്ഷേപങ്ങൾ പിൻവലിക്കുക; മനോരമയും എംആർഎഫും പാരഗൺ പാദരക്ഷകളും ബഹിഷ്‌കരിക്കുക; ഓർത്തഡോക്‌സ് സഭയുമായുള്ള എല്ല സഹകരണങ്ങളും അവസാനിപ്പിക്കണമെന്ന് പറഞ്ഞ് യാക്കോബായ സഭ വിശ്വാസികൾക്ക് അയച്ചതെന്ന് പറഞ്ഞ് പ്രചരിച്ചത് വ്യാജ സർക്കുലർ; വിവാഹം വേർപെടുത്താനും മക്കളെ ഉപേക്ഷിക്കാനുമള്ള ആഹ്വാനം വിവാദമായതോടെ കുറിപ്പിനെ തള്ളി പറഞ്ഞ് യാക്കോബായ സഭ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിറവം പള്ളിയിൽ അടക്കം സുപ്രീം കോടതി വിധിപ്രകാരം ഓർത്തഡോക്‌സ് വിഭാഗം വിജയം നേടിയതിനു പിന്നാലെ പുറത്തുവന്ന അറിയിപ്പ് വ്യാജമെന്നു യാക്കോബ സഭ. യാക്കോബ സഭയുടെ പുത്തൻകുരിശിലെ ആസ്ഥാനത്തു നിന്ന് പുറത്തിറക്കിയതെന്ന തരത്തിൽ പ്രചരിച്ച അറിയിപ്പ് പ്രകാരം ഓർത്തഡോക്‌സ് വിഭാഗത്തിനെതിരേ തുറന്ന പോരിനായിരുന്നു ആഹ്വാനം ചെയ്യുന്നത്. മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പൊലീത്തയുടെ പേരിലായിരുന്നു അറിയിപ്പ്. ഒപ്പും സീലും അടക്കം ഉൾപ്പെടുത്തിയാണ് അറിയിപ്പ് വന്നത്. അതുകൊണ്ട് തന്നെ ഈ കുറിപ്പ് അതിവേഗം പ്രചരിച്ചു. ഇത് വിവാദവുമായി. ഇതിന് പിന്നാലെയാണ് കത്ത് വ്യാജമാണെന്ന് യാക്കോബായ സഭ അറിയിച്ചത്.

 ചില പത്രങ്ങളും വാർത്ത നൽകിയിരുന്നു. പ്രസിദ്ധീരിക്കും മുൻപ് ഈ പ്രസ്താവന സംബന്ധിച്ച് നേരിട്ട് വിളിച്ച് അന്വേഷിച്ചിട്ടും യാക്കോബായ സഭ പ്രതികരിക്കാൻ തയാറായിരുന്നില്ലെന്നാണ് വാർത്ത നൽകിയ ജന്മഭൂമി നൽകുന്ന വിശദീകരണം. വിശ്വാസി സമൂഹത്തിനുള്ളിൽ നിൽക്കുന്ന പ്രശ്‌നം മാത്രമാണിതെന്നാണ് സഭയുടെ പുത്തൻകുരിശിലെ പ്രതിനിധി ജന്മഭൂമിയോട് പറഞ്ഞിരുന്നുവെന്നും അറിയിക്കുന്നു. അങ്ങനെ ഏറെ ചർച്ചകൾക്ക് വിധേയമായ കുറിപ്പാണ് വ്യാജമെന്ന് യാക്കോബായ സഭ അറിയിക്കുന്നത്. സഭയുടെ പേരിലുള്ള ജെസിസി ന്യൂസ് പേജ് വഴിയാണ് അറിയിപ്പ് വ്യാജമെന്ന് വ്യക്തമാക്കിയത്.

അറിയിപ്പു പ്രകാരം മനോരമ പത്രം, എംആർഎഫ് ടയർ, പാരഗൺ പാദരക്ഷകൾ എന്നിവ ബഹിഷ്‌കരിക്കണം. മുത്തൂറ്റ് പണമിടപാട് സ്ഥാപനങ്ങളിൽ നിന്നുള്ള യാക്കോബ വിശ്വാസികളുടെ നിക്ഷേപങ്ങൾ പിൻവലിക്കണം. അതോടൊപ്പം ാേർത്തഡോക്‌സ് സഭയിൽ നിന്നും ഓർത്തഡോക്‌സ് സഭയിലേക്കും വിവാഹ കൂദാശ നടത്തിയ ദമ്പതിമാർ അത് ഉപേക്ഷിക്കാൻ തയാറാകണം. വിവാഹബന്ധം വേർപ്പെടുത്തുമ്പോൾ അതിൽ ജനിച്ച കുഞ്ഞുങ്ങളേയും ഉപേക്ഷിച്ചു അന്ത്യോഖ്യൻ വിശ്വാസത്തിൽ ചേരാൻ ശ്രമിക്കണം അടക്കം കാര്യങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ വിവാഹം വേർപെടുത്താനും ഉപേക്ഷിക്കാനുമള്ള ആഹ്വാനം ഏറെ വിവാദമായി. ഇതോടെയാണ് പ്രചരിച്ചത് വ്യാജ കത്താണെന്ന് യാക്കോബായ സഭ അറിയിച്ചത്.

യാക്കോബ സഭ അത്യന്തം കലുഷിതമായ കാലഘട്ടത്തിൽ കൂടെയാണ് കടന്നു പോകുന്നത്. ഏകദേശം മൂന്നര ലക്ഷത്തോളം വരുന്ന യാക്കോബ വിശ്വാസികൾ ഇന്ന് നമ്മുടെ മുൻ നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലം വേദന അനുഭവിക്കുകയാണ്. സുപ്രീം കോടതി തീർപ്പു കൽപ്പിച്ച വിധി നമ്മുക്ക് ഇനി മറികടക്കാൻ ആവില്ല. പരിശുദ്ധ പാത്രിയാർക്കീസ് ബാവ തിരുമേനി പറഞ്ഞ പോലെ നമ്മൾ നഷ്ടപ്പെട്ട പള്ളികളുടെ സ്ഥാനത്തു പുതിയ പള്ളികൾ വെച്ച് മാറാനാണ് തീരുമാനം. അതായത് ഇടവക സഭകൾ ഏറ്റെടുക്കണം. മലങ്കര ഓർത്തഡോക്സ് സഭയുടെ വിശ്വാസികൾ നടത്തുന്ന എല്ലാ സ്ഥാപനങ്ങളിൽ നിന്നും അന്ത്യേഖ്യൻ വിശ്വാസികൾ രാജിവക്കണം-ഇതായിരുന്നു വ്യാജ കുറിപ്പിലെ വാചകങ്ങൾ. ഓർത്തഡോക്‌സുകാരുടെ സ്ഥാപനങ്ങളെ ബഹിഷ്‌കരിക്കണമെന്നും കുറിപ്പിൽ പറഞ്ഞിരുന്നു. ഇതിൽ മനോരമയെ ബഹിഷ്‌കരിക്കണമെന്ന നിർദ്ദേശമാണ് ഏറെ പ്രാധാന്യത്തോടെ സോഷ്യൽ മീഡിയ ചർച്ച ചെയ്തത്. ഇതുൾപ്പെടെ തെറ്റാണെന്നാണ് യാക്കോബായ സഭ ഇപ്പോൾ പറയുന്നത്.

മനോരമ പത്രം, എംആർഎഫ് ടയർ, പാരഗൺ പാദരക്ഷകൾ എന്നിവ ബഹിഷ്‌കരിക്കണം. മുത്തൂറ്റ് പണമിടപാട് സ്ഥാപനങ്ങളിൽ നിന്നുള്ള യാക്കോബ വിശ്വാസികളുടെ നിക്ഷേപങ്ങൾ പിൻവലിക്കണം. അതോടൊപ്പം ാേർത്തഡോക്സ് സഭയിൽ നിന്നും ഓർത്തഡോക്സ് സഭയിലേക്കും വിവാഹ കൂദാശ നടത്തിയ ദമ്പതിമാർ അത് ഉപേക്ഷിക്കാൻ തയാറാകണം. വിവാഹബന്ധം വേർപ്പെടുത്തുമ്പോൾ അതിൽ ജനിച്ച കുഞ്ഞുങ്ങളേയും ഉപേക്ഷിച്ചു അന്ത്യേഖ്യൻ വിശ്വാസത്തിൽ ചേരാൻ ശ്രമിക്കണം. ഇവരെ വച്ചു കാര്യങ്ങൾ സമ്മർദത്തിലാക്കുവാൻ നമ്മുക്ക് സാധിക്കും. ഇനിയും ഇതുമാത്രമാണ് മാർഗം. പരിശുദ്ധ പാത്രിയാർക്കിസ് ബാവയുടെ നിർദ്ദേശം നിങ്ങൾ എല്ലാം കേട്ടുകാണുമല്ലോ. ആയതിനാൽ നിങ്ങൾ ഇതൊരറിയിപ്പായി സ്വീകരിച്ചു വേണ്ട നടപടികൾ സ്വീകരിക്കുകയെന്നും വ്യാജ കത്തിൽ പറഞ്ഞിരുന്നു.

മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പൊലീത്തയുടെ പേരിലായിരുന്നു വ്യാജ അറിയിപ്പ്. ഈ പ്രസ്താവന സംബന്ധിച്ച് നേരിട്ട് വിളിച്ച് അന്വേഷിച്ചിട്ടും യാക്കോബായ സഭ പ്രതികരിക്കാൻ തയാറായിട്ടില്ലെന്ന് ജന്മഭൂമി പത്രം നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. ഈ വാർത്തയും കുറിപ്പുമാണ് ഇപ്പോൾ യാക്കോബായ സഭ തള്ളി പറയുന്നത്. എന്നാൽ ഈ വ്യാജ പ്രചരണത്തിനെതിരെ യാക്കോബായ സഭ പൊലീസിൽ പരാതി നൽകിയിട്ടില്ല.

വ്യാജ കുറിപ്പിന്റെ പൂർണ്ണ രൂപം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP