1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
10
Monday

മൺവെട്ടിയും കൈക്കോട്ടും കത്രികയും നിർമ്മിക്കാൻ തുടങ്ങിയ സ്ഥാപനം ഇനി നയിക്കുക 'ഡിജിപി'; ഭാഗ്യക്കുറി വകുപ്പിന് നറക്കെടുപ്പ് നടത്താനുള്ള യന്ത്രം പുറത്തു നിന്നും വാങ്ങി കമ്മീഷൻ ഈടാക്കിയ സ്ഥാപനത്തിന് കിട്ടുന്നത് അത്യപൂർവ്വ ഭാഗ്യം; പെട്രോൾ കച്ചവടത്തിനൊരുങ്ങുന്ന കമ്പനിയെ നയിക്കാൻ ചെയർമാന് വിജിലൻസ് ഡയറക്ടറുടെ പദവി; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസറായ ജേക്കബ് തോമസിനോട് പക തീർക്കാൻ പിണറായി സർക്കാർ കാട്ടികൂട്ടുന്ന തട്ടിപ്പിന്റെ കഥ

October 09, 2019 | 01:28 PM IST | Permalink



മൺവെട്ടിയും കൈക്കോട്ടും കത്രികയും നിർമ്മിക്കാൻ തുടങ്ങിയ സ്ഥാപനം ഇനി നയിക്കുക 'ഡിജിപി'; ഭാഗ്യക്കുറി വകുപ്പിന് നറക്കെടുപ്പ് നടത്താനുള്ള യന്ത്രം പുറത്തു നിന്നും വാങ്ങി കമ്മീഷൻ ഈടാക്കിയ സ്ഥാപനത്തിന് കിട്ടുന്നത് അത്യപൂർവ്വ ഭാഗ്യം; പെട്രോൾ കച്ചവടത്തിനൊരുങ്ങുന്ന കമ്പനിയെ നയിക്കാൻ ചെയർമാന് വിജിലൻസ് ഡയറക്ടറുടെ പദവി; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസറായ ജേക്കബ് തോമസിനോട് പക തീർക്കാൻ പിണറായി സർക്കാർ കാട്ടികൂട്ടുന്ന തട്ടിപ്പിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : വിജിലൻസ് കേസിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഡി.ജി.പി. ജേക്കബ് തോമസിനെ പിണറായി സർക്കാർ തിരിച്ചെടുക്കുന്നത് വിജിലൻസ് ഡയറക്ടർക്കു തുല്യമായ തസ്തികയിൽ. സസ്പെൻഷനെതിരേ ജേക്കബ് തോമസ് കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചപ്പോൾ, അദ്ദേഹത്തെ ഡി.ജി.പി. പദവിക്കു തുല്യമായ തസ്തികയിൽ നിയമിക്കണമെന്നായിരുന്നു വിധി.ജേക്കബ് തോമസിനു വിജിലൻസ് ഡയറക്ടർ പദവി നൽകിക്കൊണ്ടുള്ള ഉത്തരവിൽ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ഒപ്പുവച്ചത്. തനിക്ക് അപ്രധാനമായ തസ്തിക നൽകിയെന്ന പരാതിയുമായി കോടതിയെ സമീപിച്ചാൽ ന്യായം പറയാൻ വേണ്ടിയാണ് സർക്കാരിന്റെ ഈ നടപടി.

എന്നാൽ ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു. ട്രിബ്യൂണൽ വിധി പാലിക്കുന്നതിനായി ഈ തസ്തിക വിജിലൻസ് ഡയറക്ടറുടേതിനു തുല്യമായ കേഡർ തസ്തികയാക്കി. മന്ത്രി ഇ.പി. ജയരാജൻ ചുമതല വഹിക്കുന്ന വ്യവസായവകുപ്പിനു കീഴിലാണു ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ്. ജയരാജൻ ബന്ധുനിയമനവിവാദത്തിൽ കുടുങ്ങി രാജിവയ്ക്കേണ്ടിവന്ന സംഭവത്തിൽ കേസ് ശക്തമാക്കിയത് അന്നു വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസായിരുന്നു. തുടർന്ന് അദ്ദേഹത്തെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റുകയും ചെയ്തു. അതേ ജേക്കബ് തോമസ് നിയമപോരാട്ടത്തിലൂടെ തിരിച്ചെത്തുന്നതു ജയരാജനു കീഴിലാണ്.

കാർഷിക ഉപകരണങ്ങൾ നിർമ്മിക്കാൻ 1928ൽ ആരംഭിച്ചതാണ് മെറ്റൽ ഇൻഡസ്ട്രീസ്. എന്നാൽ ഇന്ന് ഇതിന് പറയാനുള്ളത് കഷ്ടതയുടെ കഥയാണ്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും കുറവു ശമ്പളം നൽകുന്ന ഇവിടെ നിലവിൽ 42 ജീവനക്കാരുണ്ട്. ശമ്പളം പോലും കൊടുക്കാൻ പറ്റാത്ത സാഹചര്യം. അതു കൊണ്ട് തന്നെ പുതിയ ബിസിനസ്സിലേക്ക് കടക്കുകയാണ്. പെട്രോൾ പമ്പ് ആരംഭിക്കുന്നതിന് ഇന്നലെ ഹിന്ദുസ്ഥാൻ പെട്രോളിയവുമായി കരാർ ഒപ്പുവച്ചു. മൺവെട്ടിയും കൈക്കോട്ടും കത്രികയുമൊക്കെ നിർമ്മിക്കുന്ന സ്ഥാപനം സ്വകാര്യ മേഖലയിലാണ് ആരംഭിച്ചത്. ഇത് പിന്നീട് സർക്കാർ ഏറ്റെടുക്കുകയായിരുന്നു.

നേരത്തെ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സിഎംഡിയായി നിയമിക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ് രംഗത്ത് വന്നിരുന്നു. ഇരുമ്പുണ്ടാക്കുന്നത് താൻ പഠിച്ചിട്ടില്ലെന്നും ഡിജിപി റാങ്കിലുള്ളയാൾ ഇടപെടേണ്ട ക്രമസമാധാന പ്രശ്നം ഇരുമ്പുണ്ടാക്കുന്നിടത്തുണ്ടോ എന്ന് തനിക്കറിയില്ലെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. എന്നാൽ ഇവിടെ ഇരുമ്പു പോയിട്ട് തുരുമ്പ് പോലും ഇല്ലാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. ആരു വിചാരിച്ചാലും രക്ഷപ്പെടുത്താനാകാത്ത സ്ഥാപനം. ഇതിലേക്ക് എന്തിനാണ് ജേക്കബ് തോമസിനെ വിടുന്നതെന്ന് ആർക്കും മനസ്സിലാകുന്നില്ല. കോടതി വിധി അനുസരിക്കേണ്ട ബാധ്യത തീർക്കാൻ വേണ്ടി മാത്രമുള്ള നടപടിയാണ് ഇതെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തൽ. ഇത്തരമൊരു മുങ്ങുന്ന കപ്പലിലെ ചെയർമാൻ പദവിയെയാണ് ജേക്കബ് തോമസിന് വേണ്ടി വിജിലൻസ് ഡയറക്ടർ പദവിയായി ഉയർത്തുന്നത്.

1981ൽ പി.സി. ചാക്കോ വ്യവസായ മന്ത്രിയായിരിക്കെയാണു ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് സ്ഥാപനം സർക്കാർ ഏറ്റെടുത്തത്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം സമീപകാലത്തു നടത്തിയ പ്രധാന ബിസിനസ് ഭാഗ്യക്കുറി വകുപ്പിനു നറുക്കെടുപ്പു യന്ത്രം നൽകിയതാണ്. അതാകട്ടെ ഇവിടെ നിർമ്മിച്ചതല്ല, സ്വകാര്യ സ്ഥാപനത്തിൽ നിന്നു വാങ്ങി നൽകുകയായിരുന്നു. ഇതിനു ചെറിയ കമ്മിഷനും കിട്ടി. ഇതൊന്നും കൊണ്ട് പിടിച്ചു നിൽക്കാൻ കഴിയാത്തതു കൊണ്ടാണ് പെട്രോൾ കച്ചവടം തുടങ്ങുന്നത്. ഇവിടേക്കാണ് സാക്ഷാൽ ജേക്കബ് തോമസ് ഐപിഎസിനെ സർക്കാർ നിയമിക്കുന്നത്. മെറ്റൽ ഇൻഡസ്ട്രീസിന്റെ ചെയർമാൻ, എംഡി സ്ഥാനത്തെത്തുന്ന ആദ്യ സിവിൽ സർവീസ് ഉദ്യോഗസ്ഥനാണു ജേക്കബ് തോമസ്.

ഇതിനു മുൻപു രാഷ്ട്രീയ നിയമനങ്ങളാണ് ഏറെയും നടന്നിട്ടുള്ളത്. മുസ്ലിം ലീഗിൽ നിന്നു മരയ്ക്കാർ മാരായമംഗലം ചെയർമാനായി. ഒ.കെ മൊയ്തു, മുഹമ്മദ് അനൂപ് നഹ എന്നിവർ എംഡിമാരായി. ഇടതുപക്ഷത്തു നിന്നു സിപിഎമ്മിലെ മുൻ എംപി എസ്.ശിവരാമനും കോൺഗ്രസ് എസിലെ മുൻ എംഎൽഎ വി.കെ ബാബുവും ചെയർമാന്മാരായി. സിഡ്കോ എംഡിയായിരിക്കെ വിജിലൻസ് കേസുകളിൽ ഉൾപ്പെട്ട സജി ബഷീർ മെറ്റൽ ഇൻഡസ്ട്രീസിന്റെ എംഡി സ്ഥാനം കൂടി വഹിച്ചിരുന്നു. ഡിജിപി ജേക്കബ് തോമസിനെ മെറ്റൽ ഇൻഡസ്ട്രീസ് തലവനായി സർക്കാർ നിയമിച്ചതിലൂടെ പകപോക്കലിന്റെ മറ്റൊരു രാഷ്ട്രീയമാണ് പിണറായി സർക്കാർ പയറ്റിയത്.

കഴിഞ്ഞ കുറച്ചുനാളുകളായി സസ്‌പെൻഷനിലായിരുന്ന തന്നെ വ്യവസായ വകുപ്പിനു കീഴിലുള്ള സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എം ഡിയായി നിയമിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തോട് യോജിക്കാൻ ജേക്കബ് തോമസിനും കഴിഞ്ഞില്ല. മാത്രമല്ല വ്യവസായ വകുപ്പിൽ തന്നെ നിയമിച്ചത് തന്നോടുള്ള പകപോക്കലാണെന്നും അദ്ദേഹം വിമർശിച്ചു. കാരണം ,താൻ എം ഡി ആയിരുന്നപ്പോഴാണ് ബന്ധുനിയമന വിവാദത്തിൽ കുടുങ്ങി മന്ത്രി പുറത്തുപോയത്. സർക്കാർ ഇത്തരത്തിൽ നിയമനം നൽകുമ്പോൾ അതിലടങ്ങിയിരിക്കുന്ന സന്ദേശം ജനങ്ങൾക്കു മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ വിഷയം വീണ്ടും കോടതി കയറാൻ സാധ്യതയുണ്ടായിരുന്നു.

സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിർദ്ദേശപ്രകാരം ദീർഘനാളായി സസ്‌പെൻഷനിലായിരുന്ന ജേക്കബ് തോമസിന് വീണ്ടും നിയമനം മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. ഡിജിപി കേഡർ തസ്തികയിൽ നിയമനം നൽകണമെന്ന് ജേക്കബ് തോമസിന്റെ ആവശ്യം സർക്കാർ തള്ളിയതായി റിപ്പോർട്ടും എത്തി. ഇതിനിടെയാണ് അപ്രധാനമായ തസ്തികയെ ഡിജിപി കേഡറിലേക്ക് ഉയർത്തുന്നത്. സർവീസിൽ തിരിച്ചെടുത്ത പശ്ചാത്തലത്തിൽ തന്റെ സസ്‌പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ടു മുൻ ഡി.ജി.പി. ജേക്കബ് തോമസ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ 2017 ഡിസംബറിലാണു ജേക്കബ് തോമസിനെ ആദ്യം സസ്‌പെൻഡ് ചെയ്തത്. തിരിച്ചെടുത്തതോടെ സസ്‌പെൻഷൻ കാലയളവ് മുഴുവൻ സർവീസായി കണക്കാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ജൂലൈയിൽ ഡി.ജി.പി. ജേക്കബ് തോമസിന്റെ സസ്‌പെൻഷൻ ആറു മാസത്തേക്കുകൂടി നീട്ടിയിരുന്നു. തിരിച്ചെടുക്കണമെന്നു സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു.

തുറമുഖ വകുപ്പു ഡയറക്ടറായിരിക്കെ ഡ്രജർ വാങ്ങുന്നതിൽ അഴിമതി നടത്തിയെന്ന ആരോപണത്തിലാണു ജേക്കബ് തോമസിനെതിരേ അന്വേഷണം നടക്കുന്നത്. ആത്മകഥയായ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകത്തിൽ സർക്കാരിനെ വിമർശിച്ചതിനു ക്രൈംബ്രാഞ്ചും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയായിരുന്നു സസ്‌പെൻഷൻ കാലാവധി നീട്ടിയത്. ഓഖി ബാധിതരെ സർക്കാർ അവഗണിച്ചെന്നു പൊതുചടങ്ങിൽ പ്രസംഗിച്ചതിന്റെ പേരിലായിരുന്നു ആദ്യ സസ്‌പെൻഷൻ.

 

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
പ്രജുലയെ ഇപ്പോൾ കമലേഷിന്റെ 'സ്വപ്ന പദ്ധതി' എന്നാണ് വിളിക്കുന്നത് എന്ന സൈബർ സഖാക്കളുടെ വ്യാജ പ്രചരണം; പരിധികൾ എല്ലാം വിട്ട് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചവരെ കളിയാക്കി അധിക്ഷേപം; നിഷാ പുരുഷോത്തമന്റെ നാക്കു പിഴയെ അഞ്ച് ഡാം തകർന്ന് കൂട്ടമരണം കാണാനുള്ള ആർത്തിയെന്നും എന്നിട്ട് ചേച്ചി എവിടെ നിന്ന് മത്സരിക്കുമെന്നും ചോദിച്ച് പരിഹാസത്തിന് തുടക്കമിട്ടത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പഴയ ദേശാഭിമാനിക്കാരൻ പിഎം മനോജ് തന്നെ; എല്ലാം പരിധി വിടുമ്പോൾ
മോദിയുടേത് ഹിന്ദുത്വ ഇന്ത്യയാണെങ്കിൽ ആ ഇന്ത്യയിൽ തുടരണോ എന്ന് കേരളത്തിന് പുനരാലോചിക്കേണ്ടി വരും; പുതിയ ഒരു ഭൂപടം വരക്കാൻ നാം തയ്യാറാകണമെന്ന് പ്രവാസി സംഘടനയുടെ വെബിനാറിൽ ഭാസുരേന്ദ്ര ബാബു; ഇടതു ബുദ്ധി ജീവിയുടേത് വിഘടനവാദ ആഹ്വാനമെന്ന് ആരോപിച്ച് പരിവാറുകാർ; രാജ്യവിരുദ്ധ പരാമർശത്തെ എതിർക്കാനോ തടയാനോ തയ്യാറായില്ലെന്നതും ഗൗരവതരമെന്ന് ആക്ഷേപം; പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്സ് സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് എന്ന ചർച്ച വിവാദത്തിൽ
വീണ്ടും പരാതിയെഴുതി ഒരു കടലാസ് കൂടി എന്തിന് വേസ്റ്റാക്കണോ എന്നതാണ് എന്റെ ചിന്ത.... പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് നീതി കിട്ടാനിടയില്ലാത്ത സ്ത്രീകളുടെ ഗണത്തിലാണ് ഞാൻ എന്ന് വിശ്വസിക്കാം... ഒരു പരാതിയും കിട്ടാതെ തന്നെ വിനീത് വി.യുവിനെതിരെ ദേശാഭിമാനി എന്ന സ്ഥാപനം നടപടിയെടുക്കേണ്ടേ? സൈബർ സഖാക്കളുടെ ആക്രമണത്തിൽ നിലപാട് വിശദീകരിച്ച് മനോരമ അവതാരക; നിഷാ പുരുഷോത്തമന്റെ പേരിലെ കുറിപ്പ് വിരൽ ചൂണ്ടുന്നത് പിണറായിയുടെ ഇരട്ട നീതിയിലേക്ക്
ഇനി അഞ്ചേക്കറിൽ താഴെയുള്ള ക്വാറികളിലും പാറ പൊട്ടിക്കാം; ഒരു വിമാനത്താവളത്തിന്റെ ടെർമിനിന്റെ അത്ര വലുപ്പമുള്ള കെട്ടിടങ്ങൾ ഉണ്ടാക്കാൻ പോലും പാരിസ്ഥിതികാഘാത പഠനം വേണ്ട; പതിനായിരം ലിറ്റർ വരെ നാടൻ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾ തൊട്ട് താപനിലയങ്ങൾക്കു വരെ ഇളവുകൾ; വൻകിട പദ്ധതികൾക്ക് വന്യജീവി ബോർഡിന്റെ മുൻകൂർ അനുമതിയും വേണ്ട; കോവിഡിന്റെ മറവിൽ അരങ്ങൊരുങ്ങുന്നത് വൻ പരിസ്ഥിതിക്കൊള്ളയ്ക്ക്; മോദി ഇന്ത്യയുടെ അവശേഷിക്കുന്ന പച്ചപ്പിന്റെ അന്തകനാവുമോ?
എതിരാളിയെ കൊലപ്പെടുത്തിയത് സുന്ദരിയായ ഭാര്യയെ സ്വന്തമാക്കാൻ; കാമുകിയുമായി ഇന്ത്യയിലേക്കെത്തിയത് പ്രോട്ടീൻ പൗഡർ വിതരണ ഏജന്റായും; തമിഴ്‌നാട്ടിൽ എല്ലാ സഹായങ്ങളും ചെയ്ത് ഒപ്പം നിന്നത് തമിഴ്പുലികളുമായി വരെ ബന്ധമുള്ള യുവ അഭിഭാഷകയും; മുഖം പ്ലാസ്റ്റിക് സർജറി നടത്തി രൂപം മാറ്റിയത് ആരും ഒരുകാലവും തിരിച്ചറിയാതിരിക്കാനും; ശ്രീലങ്കൻ അധോലോക നേതാവ് അങ്കോട ലോക്കയുടെ മരണത്തിൽ അന്വേഷണവുമായി റോയും
കൗണ്ടർ പോയിന്റ് എന്നാണ് ആ ഷോയുടെ പേര്; അതിൽ ചോദ്യങ്ങൾ ചോദിക്കലാണ് എന്റെ പണി; സർക്കാറിനെ പുകഴ്‌ത്താൻ മാത്രമായി ഇരിക്കാൻ ഞാൻ ജോലി ചെയ്യുന്നത് സർക്കാർ സ്ഥാപനത്തിൽ അല്ലല്ലോ? സ്ത്രീത്വത്തെ അപമാനിക്കും വിധത്തിൽ അധിക്ഷേപിച്ചത് ഭരിക്കുന്ന പാർട്ടിയുടെ മുഖപത്രത്തിലെ ജീവനക്കാരനാണ്; അതുകൊണ്ട് ദേശാഭിമാനി മാനേജ്‌മെന്റിനെയും പരാതി അറിയിച്ചിട്ടുണ്ട്; സൈബർ ലോകത്തെ വ്യക്തിഹത്യകളോട് പ്രതികരിച്ചു മാധ്യമപ്രവർത്തക നിഷ പുരുഷോത്തമൻ മറുനാടനോട്
ഷൊർണൂരിൽ അനാശാസ്യത്തിന് അറസ്റ്റിലായ യുവതിക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചത് കുളപ്പുള്ളി മേഘ ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്ത സ്ത്രീക്ക്; പിടിയിലായ 10 പേരും നിരീക്ഷണത്തിൽ; ആശങ്കയോടെ നിരവധി പേർ; അനാശാസ്യം നടത്തിയത് നിരീക്ഷണകേന്ദ്രമായി പ്രവർത്തിച്ചിരുന്ന ലോഡ്ജിലെന്ന് പൊലീസ്; സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോഡ്ജിൽ അണു നശീകരണം
മരണാനന്തര ചടങ്ങുകൾ പോലും മാറ്റി വച്ചിരുന്ന സമയത്ത് ശബരിമല മുൻ മേൽശാന്തിയെ വിളിച്ചു വരുത്തി പ്രത്യേക പൂജകൾ നടത്തിയത് വൈരുദ്ധ്യാത്മക ഭൗതികവാദത്തിലുള്ള വിശ്വാസം മൂലമാണോ സഖാവേ? കോടിയേരിയുടെ ശത്രുസംഹാര പൂജ ! ഹൈന്ദവ വിശ്വാസികളെല്ലാം ആർഎസ്എസ് ആണ് എന്നാണ് പറയുന്നതെങ്കിൽ അദ്ദേഹത്തിന്റെ കുടുംബമാണ് ഏറ്റവും വലിയ ആർ എസ് എസുകാർ; ജ്യോതികുമാർ ചാമക്കാലയുടെ പോസ്റ്റ് ചർച്ചയാക്കുന്നത് കോടിയേരിയുടെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിലുള്ള വിശ്വാസം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
രാഷ്ട്രീയമില്ല, കുട്ടികളുടെ പരിപാടിയാണ് എന്നുപറഞ്ഞാണ് എന്നെ ക്ഷണിച്ചത്; കോൺഗ്രസിലെ ഒരു നേതാവിന് മാത്രമാണ് എതിർപ്പുണ്ടായിരുന്നത്; രാഹുൽ ഗാന്ധിയെ എതിർക്കുന്ന ആളെ വേണ്ടെന്നത് ആ നേതാവിന്റെ നിർബന്ധബുദ്ധിയായിരുന്നു; ചെന്നിത്തല എന്നോട് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു; ചെന്നിത്തലയെ സംഘിയാക്കിയ നാട്ടിൽ എന്നെ സംഘിയാക്കുന്നതിൽ അത്ഭുതമില്ല; വിവാദത്തിൽ മറുനാടനോട് പ്രതികരിച്ച് ശ്രീജിത്ത് പണിക്കർ
സംശയ നിഴലിലുള്ളത് കേരള അഡ്‌മിനീസ്‌ട്രെറ്റീവ് ട്രിബ്യുണൽ ചെയർമാനാക്കാൻ പിണറായി സർക്കാർ മുന്തിയ പരിഗണന കൊടുത്ത ജഡ്ജി; വ്യവസായ പ്രമുഖന്റെ ശുപാർശയിൽ നിയമന നടപടികൾ പുരോഗമിക്കുന്നതിനിടെ സ്വപ്‌നാ സുരേഷിന്റെ സ്വർണ്ണ കടത്തിൽ സംശയ നിഴലിൽ; നെടുമ്പാശേരിയിലെ 2000 കിലോയുടെ സ്വർണ്ണ കടത്ത് പരിഗണിക്കുന്നതിൽ നിന്ന് മറ്റൊരു ജഡ്ജിയുടെ പിന്മാറ്റത്തിന് കാരണവും പരിശോധനകളിൽ; 100 കോടി പിഴ വാങ്ങി 2000 കിലോ സ്വർണം വിട്ടതും സംശയകരം; എൻഐഎ കണ്ണ് എല്ലായിടത്തേക്കും
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
ഏഷ്യാനെറ്റ് ന്യൂസിന്റെ 'പണി കിട്ടിയവർ' പരമ്പര ഏറ്റുതുടങ്ങി! സർക്കാർ വകുപ്പുകളിൽ പിൻവാതിൽ നിയമനങ്ങൾ കൊഴുക്കുമ്പോൾ പിഎസ്.സി റാങ്ക് ലിസ്റ്റുകാരുടെ രോഷം സിപിഎമ്മിനെ വിറപ്പിക്കുന്നു; സിപിഎം കേരളയുടെ ഒഫീഷ്യൽ യുട്യൂബ് പേജിൽ പിഎസ് സി നിയമന വിവാദം വിശദീകരിക്കാൻ എത്തിയ എം ബി രാജേഷിന് പൊങ്കാലയുമായി റാങ്ക് ഹോൾഡേഴ്‌സ്; ന്യായീകരണ വീഡിയോയിൽ ലൈക്കിനേക്കാൾ കൂടുതൽ ഡിസ് ലൈക്കുകൾ; പോരാളി ഷാജിമാർ പോലും പാർട്ടിക്കെതിരെ തിരിയുന്ന അപൂർവ്വ പ്രതിസന്ധി
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി