Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിവാഹ സ്വപ്‌നവുമായി ലിസ്‌ബണിൽ നിന്ന് തിരിച്ചത് മാർച്ച് 18ന്; പോർച്ചുഗല്ലിൽ നിന്ന് വിമാനം ദുബായിൽ എത്തിയപ്പോൾ ലോക് ഡൗൺ; ഇരട്ട സഹോദരന്മാർ രണ്ടാഴ്ച കഴിഞ്ഞത് വിമാനത്താവളത്തിൽ; വിശപ്പടക്കിയത് എയർപോർട്ടിലെ ഭക്ഷണക്കൂപ്പണിലൂടെ; 12 ദിവസത്തിന് ശേഷം ഹോട്ടലിൽ എത്തിയെങ്കിലും ദുരിതം മാറിയില്ല; ഉടുതുണിക്ക് മറുതുണിയില്ലാതെ പുതിയതുറയിലെ സഹോദരങ്ങൾ അനുഭവിച്ചത് അഗ്നിപരീക്ഷയുടെ 50 ദിനങ്ങൾ; ഫ്രീ ടിക്കറ്റുമായി ഇനി തിരുവനന്തപുരത്തുകാരായ ജാക്‌സണും ബെൻസണും നാട്ടിലേക്ക്

വിവാഹ സ്വപ്‌നവുമായി ലിസ്‌ബണിൽ നിന്ന് തിരിച്ചത് മാർച്ച് 18ന്; പോർച്ചുഗല്ലിൽ നിന്ന് വിമാനം ദുബായിൽ എത്തിയപ്പോൾ ലോക് ഡൗൺ; ഇരട്ട സഹോദരന്മാർ രണ്ടാഴ്ച കഴിഞ്ഞത് വിമാനത്താവളത്തിൽ; വിശപ്പടക്കിയത് എയർപോർട്ടിലെ ഭക്ഷണക്കൂപ്പണിലൂടെ; 12 ദിവസത്തിന് ശേഷം ഹോട്ടലിൽ എത്തിയെങ്കിലും ദുരിതം മാറിയില്ല; ഉടുതുണിക്ക് മറുതുണിയില്ലാതെ പുതിയതുറയിലെ സഹോദരങ്ങൾ അനുഭവിച്ചത് അഗ്നിപരീക്ഷയുടെ 50 ദിനങ്ങൾ; ഫ്രീ ടിക്കറ്റുമായി ഇനി തിരുവനന്തപുരത്തുകാരായ ജാക്‌സണും ബെൻസണും നാട്ടിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: കൊറോണ പലർക്കും പല തരത്തിലെ ദുരിതങ്ങൾ നൽകി. തിരുവനന്തപുരത്തുകാരായ ജാക്‌സണും ബെൻസണും കോവിഡിൽ അനുഭവിച്ചതും സമാനതകളില്ലാത്ത കഷ്ടതകൾ. യാത്ര തുടങ്ങി പാതി വഴിയിൽ നിന്നു പോയ യാത്ര. ഇപ്പോൾ നാട്ടിലേക്ക് വരാൻ അവസരമൊരുങ്ങുന്നു. ഈ ഇരട്ട സഹോദരന്മാർ ദുഃഖമെല്ലാം തുടച്ച് യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ.

ഇന്ത്യൻ എംബസി സൗജന്യമായി അനുവദിച്ച ടിക്കറ്റിൽ ദുബായിൽ നിന്ന് കേരളത്തിലേക്ക് തിരിക്കുന്ന ഇരട്ട സഹോദരന്മാരായ ജാക്‌സണും ബെൻസണും ലോക് ഡൗൺ കാലം വേദനയുടേതായിരുന്നു. 50 ദിവസത്തെ അഗ്‌നിപരീക്ഷ അവർക്കും മാറുകയാണ്. അർഹതയുള്ളവർക്ക് നാട്ടിലേക്ക് മടങ്ങാൻ സൗജന്യ സഹായം എംബസികൾ ഒരുക്കുമെന്നതിന് തെളിവാണ് ഇത്. അങ്ങനെ കരുണാസ്പർശത്തിൽ അവർ ദുബായിൽ നിന്ന് വിമാനം കയറും. പുതിയ സ്വപ്‌നങ്ങളിലേക്കാണ് യാത്ര.

പോർച്ചുഗലിലെ ലിസ്‌ബണിൽ നിന്നു മാർച്ച് 18ന് ഉച്ചയോടെയാണ് തിരുവനന്തപുരം പുതിയതുറ സ്വദേശികളായ ജാക്‌സണും ബെൻസണും യാത്ര തിരിച്ചത്. ഇരുവരുടെയും വിവാഹാവശ്യത്തിനായിരുന്നു യാത്ര. പിറ്റേന്നു പുലർച്ചെ ദുബായിൽ എത്തിയെങ്കിലും വിമാനത്താവളത്തിൽ കുടുങ്ങി. പിന്നീട് രണ്ടാഴ്ച അവിടെ കഴിഞ്ഞു. ദുരിതം തുടങ്ങുകയായിരുന്നു അതോടെ മാറിയുടുക്കാൻ വസ്ത്രം പോലും ഇല്ലാതെ 12 ദിവസം വിമാനത്താവളത്തിലും പിന്നീട് ഹോട്ടലിലും അവർ ദുഃഖം കടിച്ചമർത്തി കഴിഞ്ഞു.

രണ്ടു സഹോദരന്മാർ അജ്മാനിൽ ഉണ്ടായിരുന്നെങ്കിലും അവരെ കാണാനോ പുറത്തുപോകാനോ അനുവാദമില്ലായിരുന്നു. ഉടുതുണിയില്ലാതെ കഷ്ടപ്പെടുന്നത് അറിഞ്ഞതോടെ സഹായം എത്തി. നാട്ടുകാരനും ബന്ധുവുമായ പുഷ്പൻ സൈമൺ വിമാനത്താവളത്തിലെ ജോലിക്കാരുടെ പക്കൽ വസ്ത്രം കൊടുത്തയച്ചു. അങ്ങനെ മാറിയുടക്കാൻ വസ്ത്രമായി. ആഹാരത്തിന് പോലും വലഞ്ഞ കഥയാണ് ഇവർക്ക് പറയാനുള്ളത്.

ആദ്യദിനങ്ങളിൽ വിമാനത്താവള അധികൃതർ ഭക്ഷണക്കൂപ്പൺ നൽകി. പിന്നീട് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നിന്നു ഭക്ഷണം വാങ്ങാൻ സഹായം നൽകി. ഹോട്ടലിലേക്കു മാറ്റിയെങ്കിലും ഏകാന്തവാസം തന്നെയായിരുന്നു. പോർച്ചുഗലിൽ ജോലി ചെയ്യുന്ന ഇരുവർക്കും റസിഡന്റ് വീസയ്ക്ക് അപേക്ഷിച്ച് കിട്ടുമെന്ന ഘട്ടത്തിലാണു കോവിഡ് എത്തിയത്. ഇതോടെ പ്രതിസന്ധിയായി. എങ്കിലും ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല.

വിവാഹശേഷം വീണ്ടും പോർച്ചുഗലിലെത്തി സ്വന്തമായി കട തുടങ്ങണമെന്നാണ് ഇരുവരുടെയും ആഗ്രഹം. ഇവർക്കൊപ്പം, വിമാനത്താവളത്തിൽ കുടുങ്ങിയവരിൽ 3 മലയാളികൾ കൂടിയുണ്ട്. എല്ലാവർക്കും പറയാനുള്ള ദുരിത കഥകൾ തന്നെയാണ്. അങ്ങനെ കഷ്ടത ഏറെ അനുവഭവിച്ചവരാകും ആദ്യ വിമാനത്തിൽ കേരളത്തിലേക്ക് എത്തുക. വിഡ് നിയന്ത്രണങ്ങൾകാരണം പ്രതിസന്ധിയിലായ ഇന്ത്യക്കാരുമായി യു.എ.ഇ.യിൽനിന്നുള്ള ആദ്യവിമാനം അബുദാബിയിൽനിന്ന് വ്യാഴാഴ്ച വൈകീട്ട് 4.15-ന് പറന്നുയരും. രണ്ടാമത്തേത് ദുബായ് വിമാനത്താവളത്തിൽനിന്ന് വൈകീട്ട് 5.10-നും പുറപ്പെടും. ദുബായിൽനിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് IX 0344 വിമാനത്തിൽ 170 പേരെയാണ് കൊണ്ടുപോവുകയെന്ന് കോൺസുൽ ജനറൽ നീരജ് അഗർവാൾ പറഞ്ഞു.

അബുദാബിയിൽനിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് IX 452 വിമാനത്തിൽ 177 പേരാണ് നാട്ടിലേക്ക് പറക്കുകയെന്ന് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി എം.ആർ. സജീവ് അറിയിച്ചു. യാത്രക്കാരെല്ലാം മലയാളികളാണ്. ആദ്യയാത്രയ്ക്കുള്ള വിമാനടിക്കറ്റുകൾ ഇന്ത്യൻ എംബസി, കോൺസുലേറ്റ് വഴിയാണ് നൽകിയത്. ടിക്കറ്റുള്ളവർക്ക് മാത്രമേ വിമാനത്താവളത്തിനകത്തേക്ക് പ്രവേശനമുള്ളൂ. 25 കിലോ ലഗേജിനും ഏഴുകിലോ ഹാൻഡ് ബാഗിനും യാത്രക്കാർക്ക് അനുമതിയുണ്ട്.

യാത്രക്കാർ അഞ്ചുമണിക്കൂർമുമ്പെങ്കിലും വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണം. വൈറസ് ബാധിതരല്ലെന്ന് ഉറപ്പുവരുത്താൻ കോവിഡ്-19 റാപ്പിഡ് ടെസ്റ്റ് നടപടിക്രമം പൂർത്തിയാക്കുന്നതിനാണിത്. 20 മിനിറ്റാണ് റാപ്പിഡ് ടെസ്റ്റിന് വേണ്ടത്. പരിശോധനാഫലം നെഗറ്റീവ് ആകുന്നവർക്ക് മാത്രമാണ് വിമാനത്തിനുള്ളിലേക്ക് പ്രവേശിക്കാൻ അനുമതി. കോവിഡ് പോസിറ്റീവ് ആവുന്നവർ യു.എ.ഇ. ഭരണകൂടം നിഷ്‌കർഷിക്കുന്ന ഐസൊലേഷൻ അടക്കമുള്ള നടപടികൾക്ക് വിധേയരാകേണ്ടിവരും. പനി, ചുമ, ജലദോഷം തുടങ്ങി പ്രത്യക്ഷ രോഗലക്ഷണങ്ങളുള്ളവർക്കും യാത്രാനുമതി ലഭിക്കില്ല.

വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് മുഖാവരണം, ഗ്‌ളൗസ്, അണുനാശിനി എന്നിവയടക്കം ഉൾപ്പെടുന്ന സുരക്ഷാക്കിറ്റുകൾ വിതരണംചെയ്യും. യാത്രക്കാരെല്ലാം മുഖാവരണവും ഗ്ലൗസും നിർബന്ധമായും ധരിച്ചിരിക്കണം. വിമാനത്താവളത്തിനുള്ളിൽ സാമൂഹിക അകലം പാലിക്കുകയും മറ്റു സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കുകയുംവേണം. യു.എ.ഇ.യിൽനിന്ന് ആദ്യഘട്ടത്തിൽ മടങ്ങുന്നവരിൽ ജോലി നഷ്ടമായവരും ഗർഭിണികൾ, ഗർഭിണികൾക്കൊപ്പമുള്ള ബന്ധുക്കൾ, കോവിഡ് അല്ലാത്ത മറ്റു രോഗങ്ങളുള്ളവർ, പ്രായമായവർ തുടങ്ങി എല്ലാ വിഭാഗങ്ങളിലുള്ളവരും ഉണ്ടെന്ന് എംബസി അറിയിച്ചു.

യു.എ.ഇ.യിൽനിന്നുള്ള ആദ്യയാത്രയിൽ ഒരു വിമാനത്തിൽ 200 പേരെയെങ്കിലും കൊണ്ടുപോകാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. അപ്രകാരം ഒറ്റദിവസം 400 പേരെ കൊണ്ടുപോകാനായിരുന്നു ഉദ്ദേശ്യം. എന്നാൽ, സാമൂഹിക അകലം പാലിക്കുക എന്ന നിർദേശത്തിന്റെ ഭാഗമായി എണ്ണം ചുരുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP