Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു കിലോഗ്രാം പഴുത്ത കൂഴച്ചക്കയിൽ നിന്ന് ഒന്നരലിറ്റർ വൈൻ ഉത്പാദിപ്പിക്കാം; ഒരു കൂഴച്ചക്കയിൽനിന്ന് 975 രൂപയുടെ വീര്യം കുറഞ്ഞ മദ്യം; ആർക്കും എവിടേയും എളുപ്പത്തിൽ വൈൻ ഉണ്ടാക്കമെന്നത് ഈ ചക്കയുടെ തലവര തന്നെ മാറ്റും; ഇനി വരിക്ക വിട്ട് മലയാളി ഏറ്റെടുക്കുക പെട്ടെന്ന് അലിഞ്ഞു പോകുന്ന കൂഴച്ചക്കയെ തന്നെ; കേരളത്തിലെ കർഷകർക്ക് ആശ്വാസമായി പുതിയ കണ്ടെത്തൽ; മലയാളിയുടെ എല്ലാ വീട്ടിലും വൈൻ ഉണ്ടാക്കാനാകുന്ന കാലം തൊട്ടടുത്തോ?

ഒരു കിലോഗ്രാം പഴുത്ത കൂഴച്ചക്കയിൽ നിന്ന് ഒന്നരലിറ്റർ വൈൻ ഉത്പാദിപ്പിക്കാം; ഒരു കൂഴച്ചക്കയിൽനിന്ന് 975 രൂപയുടെ വീര്യം കുറഞ്ഞ മദ്യം; ആർക്കും എവിടേയും എളുപ്പത്തിൽ വൈൻ ഉണ്ടാക്കമെന്നത് ഈ ചക്കയുടെ തലവര തന്നെ മാറ്റും; ഇനി വരിക്ക വിട്ട് മലയാളി ഏറ്റെടുക്കുക പെട്ടെന്ന് അലിഞ്ഞു പോകുന്ന കൂഴച്ചക്കയെ തന്നെ; കേരളത്തിലെ കർഷകർക്ക് ആശ്വാസമായി പുതിയ കണ്ടെത്തൽ; മലയാളിയുടെ എല്ലാ വീട്ടിലും വൈൻ ഉണ്ടാക്കാനാകുന്ന കാലം തൊട്ടടുത്തോ?

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ചക്കപ്പുഴുക്ക്, ചക്കവരട്ടി, ചക്കപ്പപ്പടം, ചക്ക വറുത്തത്, ചക്കത്തോരൻ, ചക്ക അട, ചക്കപ്പായസം ,ചക്ക ഹൽവ തുടങ്ങി ചക്കയുടെ രുചിയിൽ നീന്തിക്കുളിക്കാൻ എന്നും നമുക്ക് പ്രിയമാണ്. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ കിട്ടുന്ന അപൂർവം ഫലങ്ങളിലൊന്നാണ് ചക്ക. ലോകത്തിലെതന്നെ ഏറ്റവും വലിയ പഴമാണ് ചക്ക. കൂഴച്ചക്ക, വരിക്കച്ചക്ക എന്നിങ്ങനെ രണ്ട് പ്രധാന ഇനങ്ങളാണ് ചക്കയിലുള്ളത്. കൂഴയുടെ ചുളകൾ ഉറപ്പുകുറഞ്ഞതും അലിയുന്നതുമാണ്. വരിക്കയുടെത് കൂഴയെ അപേക്ഷിച്ച് ഉറപ്പുള്ളതും അലിയാത്തതുമാണ്. അതുകൊണ്ട് തന്നെ വരിക്കയോടായിരുന്നു ഏവർക്കും താൽപ്പര്യം. കുഴച്ചക്കയ്ക്ക് ആവശ്യക്കാരും കുറഞ്ഞു. ഇനി അത് പഴയ കഥ. പഴങ്ങളിൽനിന്ന് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കാനുള്ള സർക്കാർ തീരുമാനം കൂഴച്ചക്കയുടെ ഡിമാൻഡ് ഉയർത്തും.

അർക്കും ചക്ക വൈൻ ഏറെ എളുപ്പത്തിൽ നിർമ്മിക്കാം. സോഷ്യൽ മീഡിയയിൽ ഇതിനുള്ള മാർഗ്ഗവും ലഭ്യമാണ്. ചക്കച്ചുളകൾ, 1കി, 250 കി.ഗ്രാം പഞ്ചസാര, യീസ്റ്റ്, ഗോതമ്പ് എന്നിവ ഒരു ഭരണിയിൽ നിക്ഷേപിച്ച് അതിലേക്കു വെള്ളം ഒഴിച്ച് അന്നത്തെ ദിവസം മുഴുവൻ ഇളക്കാതെ വയ്ക്കണം. അടുത്ത ദിവസം മുതൽ 12 നാൾ എല്ലാ ദിവസവും ഒരേ സമയത്തു നന്നായി ഇളക്കിക്കൊടുക്കണം. മിശ്രിതം ഇളകാനും പുളിക്കൽ പ്രക്രിയ വേഗത്തിലാകാനുമാണിത്. 12 ദിവസത്തിനു ശേഷം ബാക്കി യുള്ള പഞ്ചസാരയിട്ട് ഇളക്കി ഭരണി വായ്മൂടിക്കെട്ടണം.

വീണ്ടും 12 ദിവസം കഴിഞ്ഞു ഭരണിയിൽ തെളിയുന്ന ദ്രാവകം ഊറ്റിയെടു ക്കുക. രണ്ടു മുട്ടയുടെ വെള്ള ചേർക്കുന്നതു വൈൻ നല്ല പോലെ തെളിയുന്നതിനു സഹായിക്കും. ഒരാഴ്ച കഴിഞ്ഞാൽ കുപ്പിയുടെ അടിയിൽ ഊറിയിരിക്കുന്ന മട്ട് നീക്കി തെളിഞ്ഞു വരുന്ന വൈൻ ആർക്കും ഉപയോഗിക്കാം. ഇത്ര എളുപ്പത്തിൽ ആർക്കും വൈൻ ഉണ്ടാക്കാമെന്നതാണ് ചക്കയിൽ നിന്നുള്ള ഉത്പാദനത്തിന്റെ പ്രത്യേകത.

കൂഴച്ചക്കയാണ് വൈനുണ്ടാക്കാൻ ഏറ്റവും അനുയോജ്യം എന്നാണ് കണ്ടെത്തൽ. അതുകൊണ്ട് തന്നെ പഴങ്ങളിൽ നിന്ന് വൈന്യുണ്ടാക്കാനുള്ള തീരുമാനത്തിലൂടെ കൂഴച്ചക്ക രക്ഷപ്പെടും. പെട്ടെന്ന് പഴുത്ത് അഴുകുന്നതിനാൽ ചക്കയുടെ കൂട്ടത്തിൽ ആർക്കും വലിയ താൽപ്പര്യം കൂഴ ചക്കയോട് ഉണ്ടായിരുന്നില്ല. ഒരു കിലോഗ്രാം പഴുത്ത കൂഴച്ചക്കയിൽ നിന്ന് ഒന്നരലിറ്റർ വൈൻ ഉത്പാദിപ്പിക്കാം. അതായത് നല്ല ലാഭമുണ്ടാക്കുന്ന ബിനസിനസ്. ഇതിന് വീടുകളിൽ സർക്കാർ അനുമതി നൽകിയാൽ നാട്ടിൻ പ്രദേശത്തെല്ലാം വൈൻ ഉദ്പാദക കേന്ദ്രങ്ങളും സജീവമാകും.

ഈ കണക്കുപ്രകാരം അഞ്ചുകിലോഗ്രാം തൂക്കംവരുന്ന ഒരു ചെറിയ ചക്കയിൽനിന്ന് ആറര കിലോഗ്രാം വൈനുണ്ടാക്കാം. ഒരു ലിറ്റർ വൈനിന് 150 രൂപ വെച്ച് കണക്കാക്കിയാൽപ്പോലും ഒരു കൂഴച്ചക്കയിൽനിന്ന് 975 രൂപയുടെ വൈനുണ്ടാക്കാനാകും. സംസ്ഥാനത്ത് മൊത്തം 200 ടൺ ചക്ക ഉത്പാദിപ്പിക്കുന്നെന്നാണ് ഏകദേശ കണക്ക്. ഇതിന്റെ പകുതിയോളം കൂഴച്ചക്കകളാണ്. അത്രയും ചക്കയിൽനിന്ന് ചുരുങ്ങിയത് ഒന്നരലക്ഷം ലിറ്റർ വൈനെങ്കിലും ഉണ്ടാക്കാം സംസ്ഥാനത്ത് നിലവിൽ വൈനറികളില്ല. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗർ ഫാക്ടറിയിൽ ഉത്പാദനം നടക്കുന്നില്ല. ഇത് വൈനറിയാക്കാൻ കഴിയും. ഇതിനൊപ്പം പ്രാദേശിക അടിസ്ഥാനത്തിലും വൈൻ ഉൽപാദന കേന്ദ്രങ്ങൾ സജീവമാക്കിയാൽ കൂഴച്ചക്ക കർഷകർക്ക് അത് പുതിയ ഉണർവ്വാകും.

100 ഗ്രാം ചക്കയിൽ അടങ്ങിയിരിക്കുന്ന പോഷകമൂല്യം മറ്റുപല ആഹാരപദാർഥങ്ങളെക്കാളും അതിശയിപ്പിക്കുന്ന തരത്തിലുള്ളതാണ്. 88 കലോറി ഊർജമാണ് ഇതിലടങ്ങിയിരിക്കുന്നത്. പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, നാരുകൾ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, വിറ്റാമിനുകളായ എ, ബി കോംപ്ലക്‌സ് എന്നിവ അടങ്ങിയിരിക്കുന്നു. ഹൃദ്രോഗങ്ങൾ, അമിത രക്തസമർദം തുടങ്ങിയവയുള്ളവർക്ക് ചക്ക ഗുണകരമാണ്.

കേരളത്തിൽ ഡിസംബറിൽ ആരംഭിക്കുന്ന ചക്ക സീസണിൽ കൂടുതലും ഉപയോഗപ്പെടുത്തുന്നതു വരിക്കയിനങ്ങളാണ്. പഴുത്ത കൂഴച്ചക്കയോടു നമുക്ക് തീരെ പ്രിയമില്ല. കേരളത്തിൽ വിളയുന്ന ചക്കയിൽ പകുതിയിലേറെയും കൂഴയിനങ്ങളാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP