Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഫാഷൻ പൊലീസുകാർ കണ്ണിമയ്ക്കാതെ നോക്കി നിൽക്കെ ഇവാങ്ക വിമാനം ഇറങ്ങിയപ്പോൾ അത്ഭുതം! നമസ്‌തേ ട്രംപിനും പ്രണയികളുടെ താജ്മഹലിലും യുഎസ് പ്രസിഡന്റിന്റെ പ്രിയ മകൾ എത്തിയത് 1.7 ലക്ഷം രൂപയുടെ തിളങ്ങുന്ന മിഡി ഫ്‌ളാറൽ ഡ്രസിൽ; കാതുകളിൽ ഇന്ത്യൻ സ്റ്റൈൽ ജിമിക്കി കമ്മലും; 2017 ൽ കിടിലൻ ലുക്കുമായി എത്തിയ ഇവാങ്ക ഇത്തവണ നൽകുന്നത് വ്യത്യസ്തമായ ഫാഷൻ സ്റ്റേറ്റ്‌മെന്റ്

ഫാഷൻ പൊലീസുകാർ കണ്ണിമയ്ക്കാതെ നോക്കി നിൽക്കെ ഇവാങ്ക വിമാനം ഇറങ്ങിയപ്പോൾ അത്ഭുതം! നമസ്‌തേ ട്രംപിനും പ്രണയികളുടെ താജ്മഹലിലും യുഎസ് പ്രസിഡന്റിന്റെ പ്രിയ മകൾ എത്തിയത് 1.7 ലക്ഷം രൂപയുടെ തിളങ്ങുന്ന മിഡി ഫ്‌ളാറൽ ഡ്രസിൽ; കാതുകളിൽ ഇന്ത്യൻ സ്റ്റൈൽ ജിമിക്കി കമ്മലും; 2017 ൽ കിടിലൻ ലുക്കുമായി എത്തിയ ഇവാങ്ക ഇത്തവണ നൽകുന്നത് വ്യത്യസ്തമായ ഫാഷൻ സ്റ്റേറ്റ്‌മെന്റ്

മറുനാടൻ ഡെസ്‌ക്‌

ആഗ്ര: സെലിബ്രിറ്റികളുടെ പിന്നാലെ പാപ്പരാസികൾ പായുന്നത് എന്തിനാണ്? ആരാധകർക്ക് വേണ്ടി അവരുടെ ഇഷ്ടതാരത്തിന്റെ ഓരോ ഇഞ്ചും ഒപ്പിയെടുക്കാൻ. അത് വേഷമായാലും ആഭരണങ്ങളായാലും മേക്കപ്പായാലും എന്തായാലും. ട്രംപിന്റെ ഇന്ത്യാ സന്ദർശനവേളയിൽ ഗൗരവമേറിയ നയതന്ത്ര ചർച്ചകൾ നടക്കാനിരിക്കെ, ഒരുഭാഗത്ത് ചൂടേറിയ ചർച്ച മകൾ ഇവാങ്ക ട്രംപിന്റെ ഫാഷൻ സ്റ്റേറ്റ്‌മെന്റിനെ കുറിച്ചാണ്. ഇവാങ്ക നേരത്തെ ഒന്ന് ഇന്ത്യയിൽ വന്നിരുന്നു. അതുകൊണ്ട് തന്നെ താരതമ്യവും എളുപ്പം.

വിമാനമിറങ്ങിയപ്പോൾ തന്നെ ഇവാങ്കയുടെ ഡ്രസ് കണ്ട് ഫാഷൻ കുതുകികൾ അത്ഭുതപ്പെട്ടു. കാരണം ഇത് ഇവാങ്ക നേരത്തെ അണിഞ്ഞുകണ്ടിട്ടുണ്ട്. സെലിബ്രിറ്റികൾ അങ്ങനെ ഡ്രസുകൾ ആവർത്തിക്കുക പതിവില്ലല്ലോ. റെഡ് ഫ്‌ളവേഴ്‌സ് പ്രിന്റ് ചെയ്ത പ്രോൻസ ഷൗലർ എന്ന ബ്രാൻഡിന്റെ 1.7 ലക്ഷം രൂപയുടെ ബേബി ബ്ലൂ മിഡി ഫ്ളോറൽ ഡ്രസിലാണ് ഇത്തവണത്തെ ഇന്ത്യ സന്ദർശനത്തിൽ ഇവാങ്ക പ്രത്യക്ഷപ്പെട്ടത്. ഇന്ത്യൻ സ്റ്റൈൽ ജിമിക്കി കമ്മൽ അണിഞ്ഞാണ് നമസ്തേ ട്രംപ് പരിപാടിയിലും ഇവാങ്ക അണിഞ്ഞത്. പരിപാടിക്കു ശേഷം കാണികൾക്കൊപ്പം സെൽഫി എടുക്കാനും ഇവാങ്ക തയാറായി.

ഏതായാലും ഇതാദ്യമായല്ല, ഇവാങ്കയെ ഈ വേഷത്തിൽ കാണുന്നത്. മുൻ ലൈഫ് സ്റ്റാൽ ബ്രാൻഡ് സംരംഭകയായ ഇവാങ്ക വി നെക്കുള്ള ഈ ഡ്രസ് തന്നെയാണ് 2019 ലെ അർജന്റീന സന്ദർശനത്തിനിടെ ധരിച്ചത്. പതിവില്ലാതെ വേഷം ആവർത്തിക്കുക വഴി ട്രംപിന്റെ മകൾ ഒരുഫാഷൻ സ്റ്റേറ്റ്‌മെന്റ് കൂടിയാണ് നൽകിയത്.

സമീപകാലത്തായി നിരവധി സെലിബ്രറ്റികൾ തങ്ങളുടെ ഡ്രസുകൾ ആവർത്തിക്കാനുള്ള ബോധപൂർവമായ തീരുമാനം എടുക്കുന്നുണ്ട്. പ്രകൃതിയുടെ സുസ്ഥിരാവസ്ഥ ഉറപ്പാക്കുക എന്ന സന്ദേശമാണ് ഇതിലൂടെ പകരാൻ ശ്രമിക്കുന്നത്. ഒരുചെറിയ കഷ്ണം ഡ്രസ് ഉണ്ടാക്കിയെടുക്കാൻ ശുദ്ധജലം ധാരാളം പാഴാക്കുന്നുണ്ട്. ഓസ്‌കർ നേടിയ ജോക്കർ സിനിമയിലെ നടൻ ജോക്വിൻ ഫീനിക്‌സ് ഗോൾഡൻ ഗ്ലോബ് അവാർഡ് നിശയിൽ താൻ ധരിച്ച ഡ്രസ് ഈ അവാർഡ് സീസണിൽ ഉടനീളം ധരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഒരുകോട്ടൻ ഷർട്ടുണ്ടാക്കാൻ ഏകദേശം 2700 ലിറ്റർ വെള്ളം വേണമെന്നാണ് കണക്കാക്കുന്നത്. ഇത് വലിയൊരു അളവാണെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ട് തന്നെ ഇവാങ്കയെ പോലെയുള്ള സെലിബ്രിറ്റികളുടെ ചെറിയ ചുവട് വയ്പ് വലുതായി മാറുകയാണ്.

2017 ൽ മറ്റൊരു ഇവാങ്കയായിരുന്നു എന്നാണ ഫാഷൻ പൊലീസുകാർ പറയുന്നത്. ഡിസൈനർ ഡ്രസുകൾ, ഗൗണുകൾ, പാന്റ് സ്യൂട്ട്‌സ്, എന്നുവേണ്ട എല്ലാം അണിഞ്ഞു ട്രംപിന്റെ പ്രിയ മകൾ. ഹൈദരാബാദിൽ ആഗോള സംരംഭക ഉച്ചകോടിയിൽ പങ്കെടുക്കൻ എത്തിയതായിരുന്നു ഇവാങ്ക. പവിഴനഗത്തിലേക്കുള്ള വരവ് കറുപ്പ് ടോറി ബുർച്ച് ജാക്കറ്റ് ധരിച്ചുകൊണ്ടായിരുന്നു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, അന്നത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും ഒപ്പമുള്ള ഔദ്യോഗിക കൂടിക്കാഴ്ചയിൽ ഇവാങ്ക നിരാശപ്പെടുത്തിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പച്ച ഫ്‌ളോറൽ സിൽക്ക് വേഷത്തിലായിരുന്നു ഇവാങ്ക. എന്നാൽ, ഫലക്‌നൂമ കൊട്ടാരത്തിൽ മോദി നൽകിയ വിരുന്നിൽ ഇവാങ്ക തിളങ്ങി. മറ്റൊരു ടോണി ബുർച്ച് സൃഷ്ടി. ഫുൾ സ്‌ളീവ് റോയൽ ബ്ലൂ ഗൗണുംഅണിഞ്ഞെത്തിയപ്പോൾ എല്ലാവരും തലകുലുക്കി പറഞ്ഞു: ഗംഭീരം. ഏതായാലും ഇത്തവണത്തെ വരവിൽ വ്യത്യസ്തമായ ഒരു സ്റ്റൈൽ സ്റ്റേറ്റ്‌മെന്റാണ് ഇവാങ്ക നൽകിപ്പോരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP