Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലൈംഗിക പീഡനത്തിന് ഇരയായി എന്ന് പറയുന്ന നടി എന്തുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിക്കുന്ന ഒരു പോസ്റ്റ് പോലും ഇടാത്തത്? എന്തുകൊണ്ടാണ് കേസ് ഫയൽ ചെയ്യാത്തത്? തനിക്കെതിരായ ലൈംഗിക ആരോപണത്തിന് പിന്നിൽ ചലച്ചിത്ര അക്കാദമിയിൽ നിന്ന് പുറത്തായ ഉദ്യോഗസ്ഥനാണെന്ന് സംശയിക്കുന്നു; മറ്റൊരു ചോദ്യത്തിന് നൽകിയ മറുപടി ചാനൽ ഒത്തുതീർപ്പ് നടത്തിയെന്ന് വ്യാഖ്യാനിച്ചു; ജനം ടിവി പുറത്തുവിട്ട ലൈംഗിക പീഡന ആരോപണത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ

ലൈംഗിക പീഡനത്തിന് ഇരയായി എന്ന് പറയുന്ന നടി എന്തുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിക്കുന്ന ഒരു പോസ്റ്റ് പോലും ഇടാത്തത്? എന്തുകൊണ്ടാണ് കേസ് ഫയൽ ചെയ്യാത്തത്? തനിക്കെതിരായ ലൈംഗിക ആരോപണത്തിന് പിന്നിൽ ചലച്ചിത്ര അക്കാദമിയിൽ നിന്ന് പുറത്തായ ഉദ്യോഗസ്ഥനാണെന്ന് സംശയിക്കുന്നു; മറ്റൊരു ചോദ്യത്തിന് നൽകിയ മറുപടി ചാനൽ ഒത്തുതീർപ്പ് നടത്തിയെന്ന് വ്യാഖ്യാനിച്ചു; ജനം ടിവി പുറത്തുവിട്ട ലൈംഗിക പീഡന ആരോപണത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ബലാത്സംഗ ആരോപണം അടിസ്ഥാനരഹിതമെന്ന് ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ. ആരോപണത്തിന് പിന്നിൽ ചലച്ചിത്ര അക്കാദമിയിൽ നിന്ന് പുറത്തായ ഉദ്യോഗസ്ഥനാണെന്ന് സംശയിക്കുന്നതായും കമൽ വ്യക്തമാക്കി. ദേശീയ മാധ്യമത്തിലൂടെയാണ് കമൽ തനിക്കെതിരായ യുവനടിയുടെ ആരോപണങ്ങൾ തള്ളിയത്. ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും തനിക്കെതിരെയുള്ള ആസൂത്രിതമായ പ്രചാരണമാണെന്ന് തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു വർഷം മുൻപ് നിയമപരമായ അറിയിപ്പ് ലഭിച്ചിരുന്നുവെന്നും അഭിഭാഷകന്റെ നിർദ്ദേശത്തെ തുടർന്ന് തുടർനടപടികൾക്കായി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'പ്രണയമീനുകളുടെ കടൽ' എന്ന സിനിമയിൽ നായികാ വേഷം വാഗ്ദാനം ചെയ്ത് കമൽ ഔദ്യോഗിക വസതിയിൽ വച്ച് പീഡിപ്പിച്ചെന്ന് കാട്ടി നടി 2019 ഏപ്രിലിൽ അയച്ച വക്കീൽ നോട്ടീസ് ആധാരമാക്കി ജനം ടിവിയാണ് വാർത്ത നൽകിയിരുന്നത്. ആരോപണമുയർത്തിയവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും കമൽ പറഞ്ഞു. മറ്റൊരു ചോദ്യത്തിന് നൽകിയ മറുപടി ജനം ടിവി ഒത്തുതീർപ്പ് നടത്തിയെന്ന് വ്യാഖ്യാനിക്കുകയായിരുന്നുവെന്നും കമൽ.

നിയമപരമായ അറിയിപ്പ് ലഭിച്ച വിവരം തന്റെ അഭിഭാഷകനും ജീവനക്കാരനും മാത്രമേ അറിയുന്നുവെന്നും അദ്ദേഹമാന് ഇതിന് പിന്നിലെന്ന് തെളിയിക്കാൻ വേണ്ട തെളിവുകൾ തന്റെ പക്കൽ ഇപ്പോൾ ഇല്ലെന്നും കമൽ പറയുന്നു. മതം പറഞ്ഞു ഒരു ചാനൽ തന്നെ ആക്രമിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം കമലുദ്ദീൻ മുഹമ്മദ് മജിദ് എന്നാണ് അവർ തന്നെ വിശേഷിപ്പിക്കുന്നതെന്നും മലയാള സിനിമയ്ക്ക് കമലുദ്ദീൻ ഇല്ല. കമലിനെ മാത്രമേ അറിയൂവെന്നും വ്യക്തമാക്കി.

എന്തുക്കൊണ്ടാണ് നടി സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിക്കുന്ന ഒരു പോസ്റ്റ്‌ പോലും പങ്കുവയ്ക്കാത്തത്? എന്തുക്കൊണ്ടാണ് കേസ് ഫയൽ ചെയ്യാത്തത്? തുടങ്ങിയ തന്നെ ചില ചോദ്യങ്ങളും കമൽ ചോദിക്കുന്നുണ്ട്. മാത്രമല്ല, തന്റെ സിനിമയിലേക്കുള്ള കാസ്റ്റിങ് നടത്തുന്നത് കാസ്റ്റിങ് ടീമുകളും അസോസിയേറ്റുകളുമാണെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര അക്കാദമിയിലെ ആഭ്യന്തര പ്രശ്‌നത്തെ തുടർന്ന് സെക്രട്ടറി മഹേഷ് പഞ്ചുവിനെ സിനിമാ മന്ത്രി എ.കെ ബാലൻ നീക്കിയിരുന്നു. ചലച്ചിത്ര അക്കാദമിക്കും, അക്കാദമി ചെയർമാനായ കമലിനും, വൈസ് ചെയർപേഴ്‌സൺ ബീനാ പോളിനുമെതിരെ തെറ്റായ പ്രചരണം നടത്തിയെന്ന് കാട്ടിയായിരുന്നു സെക്രട്ടറിയെ നീക്കിയത്. സെക്രട്ടറി മഹേഷ് പഞ്ചുവുമായി യോജിച്ച് നീങ്ങാനാകുന്നില്ലെന്നും അക്കാദമി സ്ഥാനങ്ങളിൽ നിന്ന് ഒഴിയാമെന്നും കാട്ടി കമലും ബീനാ പോളും മുഖ്യമന്ത്രിക്ക് കത്ത് നൽകിയതിന് പിന്നാലെയായിരുന്നു നടപടി.

വക്കീൽ നോട്ടീസിലെ ഉള്ളടക്കം

ഇടപ്പള്ളിയിലെ സ്‌കൈലൈൻ അപ്പാർട്ട്‌മെന്റിൽ വെച്ച് 2018 ഡിസംബർ 26 നാണ് കമലിന്റെ ആവശ്യപ്രകാരം അദ്ദേഹത്തെ കണ്ടതായും 2019 ജനുവരി ഒന്നിന് തിരുവനന്തപുരം പിടിപി നഗറിലെ എസ്എഫ്എസ് സിറ്റിസ്‌കേപ്‌സ് എന്ന അപാർട്ട്‌മെന്റിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് വക്കീൽ നോട്ടീസിലെ ആരോപണം.

വാഗ്ദാനം ചെയ്ത നായികാ വേഷം നൽകിയില്ലെന്നും ബലാത്സംഗവും വിശ്വാസവഞ്ചനയും നടത്തിയ കമൽ നോട്ടീസ് കൈപ്പറ്റി ഒരാഴ്ചയ്ക്കുള്ളിൽ മാപ്പ് പറയണമെന്നും പെൺകുട്ടിക്കേറ്റ മാനഹാനിക്ക് നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നുമാണ് 2019 ഏപ്രിൽ 26ന് അയച്ച വക്കീൽ നോട്ടീസിലെ ഉള്ളടക്കം.

ജനം ടിവിയാണ് ഈ വാർത്ത ബ്രേയ്ക്കിങ് ന്യൂസായി പുറത്തുവിട്ടത്. സിനിമയിൽ നായികാവേഷം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു എന്നാണ് വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരിക്കുന്ന കാര്യം. അതേസമയം ഈ വിഷയം പരാതിയായി പൊലീസിന് മുമ്പിൽ എത്തിയിട്ടില്ലെന്നും ഒതുക്കി തീർത്തുവെന്നുമാണ് പുറത്തു വരുന്ന വിവരം. ഒരു വർഷം മുമ്പ് നടി നൽകിയ വക്കീൽ നോട്ടീസിലെ വിവരങ്ങളാണ് ജനം ടിവി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിൽ നായികവേഷം വാഗ്ദാനം ചെയ്താണ് ലൈംഗികമായി ഉപയോഗിച്ചു എന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിൽ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു പീഡിപ്പിച്ചതെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. 2019 ഏപ്രിൽ 29നാണ് കൊച്ചിയിലെ പ്രമുഖ അഭിഭാഷകൻ മുഖേന കമലിന് വക്കീൽ നോട്ടീസ് അയച്ചത്. നടിക്കെതിരായ ലൈംഗിക ആക്രമണത്തിൽ മാപ്പു പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നത്. സിനിമയിൽ അവസരം നൽകാതെ വഞ്ചിച്ചതിന് മാപ്പു പറയണമെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

ആമി എന്ന ചിത്രത്തിന്റെ സമയത്തും യുവനടികൾക്കെതിരേ ലൈംഗികമായ ചൂഷണം ഉണ്ടായെന്നും ആരോപണമുണ്ട്. കമൽ ആട്ടിൽതോലിട്ട ചെന്നായ ആണെന്നും ഇതുസംബന്ധിച്ച മുൻപ് നൽകിയ പരാതികൾ ഒതുക്കിത്തീർത്തെന്നും യുവനടി ആരോപിക്കുന്നു. മാസങ്ങൾക്കു മുൻപ് നൽകിയ വക്കീൽ നോട്ടീസിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. എന്നാൽ, യുവനടി കമലിന് മാനനഷ്ടം ആവശ്യപ്പെട്ട് അയച്ച വക്കീൽ നോട്ടീസിൽ തുടർനടപടികൾ ഉണ്ടായിരുന്നില്ല. ഈ വിഷയം കമൽ തന്റെ സ്വാധീനം ഉപയോഗിച്ച് ഒതുക്കിത്തീർത്തെന്നാണ് ഉയരുന്ന ആരോപണം. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായ കമൽ സ്ഥാനം ഒഴിയണമെന്നും ആരോപണം ഉയരുന്നു.

കൊച്ചി സ്വദേശിയും മോഡലുമായ പെൺകുട്ടിയാണ് ആരോപണം ഉന്നയിച്ചു രംഗത്തെത്തിയത്. സിനിമിൽ അവസരം തേടിയ പെൺകുട്ടിയുടെ ഫോൺ നമ്പർ ആവശ്യപ്പെട്ട് ഇന്റിമേറ്റായ മെജേസുകൾ അയച്ചു തുടങ്ങിയതാണ് വക്കീൽ നോട്ടീസിൽ പറയുന്ന കാര്യമായി ജനം ടിവി റിപ്പോർ്ട്ടു ചെയ്യുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പി ടി പി നഗറിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി. അവിടെ ചെന്ന ശേഷം പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയെന്നാ് വക്കീൽ നോട്ടീസിൽ പറയുന്നത്. അതിന് ശേഷവും ഫ്‌ളാറ്റിലേക്ക് എത്താൻ ആവശ്യപ്പെട്ടതായും എന്നാൽ പെൺകുട്ടി പോയില്ലെന്നും ജനം ടിവി റിപ്പോർട്ടു ചെയ്യുന്നു.

പിന്നീടാണ് സിനിമയിൽ മറ്റൊരു നായികയെ നിശ്ചയിച്ച വിവര അറിയുന്നത്. അതുകൊണ്ട് തന്നോട് വിശ്വാസ വഞ്ചന കാണിച്ചു എന്നാണ് വക്കീൽ നോട്ടീസിൽ പെൺകുട്ടി ആരോപിക്കുന്ന കാര്യം. ചലച്ചിത്ര രംഗത്തെ സംഘടനകളെ അറിയിക്കുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നുണ്ട്. കൊച്ചിയിലെ പ്രമുഖ അഭിഭാഷകൻ മുഖേനയാണ് വക്കീൽനോട്ടീസിൽ പറയുന്നത്. റോളുകൾ വാഗ്ദാനം ചെയ്തു പെൺകുട്ടികളെ പീഡിപ്പിക്കുന്നത് ഇയാളുടെ പതിവാണെന്നും വക്കീൽ നോട്ടീസിൽ പറയുന്നതായി ജനം ടി വി ആരോപിക്കുന്നു. പലപ്പോഴും സ്വാധീനം ഉപയോഗിച്ചു കേസുകൾ ഇല്ലാതാക്കുകയാണെന്നുമാണ് ചാനലിന്റെ ആരോപണം.

അതേസമയം ആരോപണത്തോട് പ്രതികരിച്ച കമൽ അടിസ്ഥാന രഹിതമാണെന്നാണ് പറഞ്ഞത്. പരിഹരിച്ച പ്രശ്‌നമാണ് ഇതെന്നും സംവിധായകൻ പറഞ്ഞതായി ജനം ടി വി റിപ്പോർട്ടു ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP