Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൗക്കിദാർ മോദിയെ ദേശസ്‌നേഹത്തിന്റെ പ്രതീകമായി തെരഞ്ഞെടുപ്പു കാലത്ത് വാഴ്‌ത്തിപ്പാടിയ അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വമില്ല! ബോളിവുഡ് താരം വോട്ടു ചെയ്യാത്തതിന്റെ കാരണം അന്വേഷിച്ചവർക്ക് കിട്ടിയത് അക്ഷയ് കുമാറിന്റെ കനേഡിയൻ പാസ്‌പോർട്ട്; തനിക്കു കനേഡിയൻ പൗരത്വമുള്ള വിവരം മറച്ചുവെച്ചിട്ടില്ല, ഞാൻ ഇന്ത്യയിൽ ജോലി ചെയ്യുന്നു, ഇവിടെ ടാക്‌സ് നൽകുന്നുവെന്ന് പറഞ്ഞ് ഉരുണ്ടു കളിച്ച ട്വീറ്റുമായി ബോളിവുഡ് കില്ലാഡി; സൈബർ ലോകത്ത് കടുത്ത വിമർശനം

ചൗക്കിദാർ മോദിയെ ദേശസ്‌നേഹത്തിന്റെ പ്രതീകമായി തെരഞ്ഞെടുപ്പു കാലത്ത് വാഴ്‌ത്തിപ്പാടിയ അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വമില്ല! ബോളിവുഡ് താരം വോട്ടു ചെയ്യാത്തതിന്റെ കാരണം അന്വേഷിച്ചവർക്ക് കിട്ടിയത് അക്ഷയ് കുമാറിന്റെ കനേഡിയൻ പാസ്‌പോർട്ട്; തനിക്കു കനേഡിയൻ പൗരത്വമുള്ള വിവരം മറച്ചുവെച്ചിട്ടില്ല, ഞാൻ ഇന്ത്യയിൽ ജോലി ചെയ്യുന്നു, ഇവിടെ ടാക്‌സ് നൽകുന്നുവെന്ന് പറഞ്ഞ് ഉരുണ്ടു കളിച്ച ട്വീറ്റുമായി ബോളിവുഡ് കില്ലാഡി; സൈബർ ലോകത്ത് കടുത്ത വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തെരഞ്ഞെടുപ്പു കാലത്ത് സൈബർ ലോകത്ത് അടുത്തിടെ ഏറ്റവുമധികം വിമർശനം കേട്ടത് ബോളിവുഡ് നടൻ അക്ഷയ് കുമാർ നരേന്ദ്ര മോദിയുടമായി നടത്തിയ അഭിമുഖത്തെ തുടർന്നായിരുന്നു. ചോദ്യങ്ങൾ ഉന്നയിക്കുന്ന മാധ്യമപ്രവർത്തകരെ ഒഴിവാക്കി ബോളിവുഡ് താരവുമായി നടത്തിയ അഭിമുഖത്തിന്റെ ട്രോൾ വീഡിയോകൾ അടക്കം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ അഭിമുഖത്തിൽ പ്രധാനമായും നരേന്ദ്ര മോദിയേ ദേശസ്‌നേഹത്തിന്റെ പ്രതീകമായി വാഴ്‌ത്തിപ്പാടുകയായിരുന്നു അക്ഷയ് കുമാർ ചെയ്തത്. എന്തായാലും ഈ അഭിമുഖത്തോടെ ഇന്ത്യയോടുള്ള സ്‌നേഹം തെളിയിക്കേണ്ട സാഹചര്യത്തിലാണ് ബോളിവുഡ് നടൻ.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാത്തതിനെത്തുടർന്നു സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനങ്ങൾ നേരിട്ടതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് അക്ഷയ് കുമാർ ഇന്ത്യൻ പൗരനല്ലെന്ന വിവരം പുറത്തുവന്നത്. കനേഡിയൻ പൗരത്വമുള്ള വ്യക്തിയാണ് അക്ഷയ് കുമാർ എന്നാണ്. ഈ പൗരത്വം വിവാദം മുറുകവേ വിശദീകരണവുമായി അക്ഷയ് കുമാർ രംഗത്തുവന്നു. ആരോപണങ്ങളെ പ്രതിരോധിച്ച് അക്ഷയ് കുമാർ ട്വിറ്ററിൽ എഴുതിയത് ഇങ്ങനെയാണ്:

എന്റെ പൗരത്വത്തെക്കുറിച്ച് അപ്രതീക്ഷിതമായതും, വളരെ നെഗറ്റീവായതുമായ പ്രചാരണം നടക്കുന്നു. എന്റെ പാസ്‌പോർട്ട് കാനഡയുടെതാണെന്ന് കാര്യം ഞാൻ ഇതുവരെ മറച്ചുവച്ചിട്ടില്ല. ഒപ്പം തുല്യപ്രധാന്യമുള്ള സത്യമായ കാര്യമാണ് കഴിഞ്ഞ ഏഴുകൊല്ലമായി ഞാൻ കാനഡയിൽ പോയിട്ടും ഇല്ലെന്നത്.

ഞാൻ ഇന്ത്യയിൽ ജോലി ചെയ്യുന്നു. ഇവിടെ ടാക്‌സ് നൽകുന്നു. ഈ വർഷങ്ങളിൽ ഒന്നും തന്നെ ഞാൻ ഇന്ത്യക്കാരനാണ് എന്ന് ആരോടും തെളിയിക്കേണ്ടി വന്നിട്ടില്ല. എന്റെ പൗരത്വ പ്രശ്‌നം വീണ്ടും ഒരു കാര്യവുമില്ലാതെ ചർച്ചയും വിവാദവും ആക്കുന്നതിൽ ഞാൻ നിരാശനാണ്. ഇത് തീർത്തും വ്യക്തിപരമായ പ്രശ്‌നമാണ്. ഇത് നിയമവിധേയമാണ്, ഇത് രാഷ്ട്രീയമില്ലാത്ത വിഷയമാണ്. ഇത് മറ്റുള്ളവർക്ക് ഒരു ദ്രോഹവും ഉണ്ടാക്കാത്തതാണ്. അവസാനമായി, ഞാൻ എന്നും എന്റെ ചെറിയ വഴിയിലെ സംഭവന ഈ രാജ്യത്തെ വീണ്ടും വീണ്ടും ശക്തമാക്കുവാൻ ഉതകുന്ന തരത്തിൽ തുടരാൻ ഉദ്ദേശിക്കുന്നു.

എന്നാൽ ഈ പോസ്റ്റിന് അടിയിൽ വലിയ ട്രോളുകളാണ് വരുന്നത്. പിന്നെ എന്തിന് മോദിക്ക് അനുകൂലമായി സംസാരിക്കുന്നു എന്നതാണ് പ്രധാന ചോദ്യം. അതേ സമയം ഞാൻ കാനഡക്കാരനാണ് എന്ന് പറയുന്ന പഴയ അക്ഷയ് കുമാറിന്റെ പ്രസംഗവും പലരും പോസ്റ്റുന്നുണ്ട്. ഇതേ സമയം ഒരിക്കലും കനേഡിയൻ പൗരൻ മറ്റൊരു രാജ്യത്തിന് വേണ്ടി പ്രവർത്തിക്കരുതെന്ന കനേഡിയൻ പൗരത്വ നിയമം ചിലർ ഓർപ്പിക്കുന്നുണ്ട്. അക്ഷയ് കുമാറിന്റെ പഴയ ചിത്രങ്ങളിലെ മീമുകൾ വച്ച് അനവധി ട്രോളുകളും ഈ പോസ്റ്റിന് അടിയിൽ ഉണ്ട്.

അതേ സമയം മുൻപ് തന്റെ പൗരത്വം ചർച്ചയായപ്പോൾ ഇത് ഹോണററി പൗരത്വമാണ് എന്നാണ് അക്ഷയ് കുമാർ പറഞ്ഞത്. ഇത് തെളിയിക്കുന്ന ക്ലിപ്പുകൾ ഇപ്പോൾ പുറത്തുവന്നു. എന്നാൽ മലാല, നെൽസൺ മണ്ടേല പോലുള്ള ചുരുക്കം പേർക്കാണ് കാനഡ ഹോണററി പൗരത്വം നൽകിയിട്ടുള്ളൂ എന്നത് കനേഡിയൻ സർക്കാർ സൈറ്റുകളിൽ നിന്നും വ്യക്തമാണ്. മാത്രമല്ല കനേഡിയൻ ഹോണററി പൗരത്വം ലഭിക്കുന്നവർക്ക് സ്വന്തമായി പാസ്‌പോർട്ടും ഉണ്ടാകില്ല. ഇരട്ടപ്പൗരത്വം ഇന്ത്യയും അനുവദിക്കുന്നില്ല.

അതുകൊണ്ട് തന്നെ ഇന്ത്യൻ പാസ്‌പോർട്ട് സറണ്ടർ ചെയ്താകും അക്ഷയ് കുമാർ കനേഡിയൻ പാസ്‌പോർട്ട് സംഘടിപ്പിച്ചിട്ടുണ്ടാകുക. ഇതോടെ സൈബർ ലോകത്ത് കടുത്ത വിമർശനമാണ് അക്ഷയ് കുമാറിന് നേരെ ഉയർന്നിരിക്കുന്നത്. ഇതിനു പിന്നാലെ, കനേഡിയൻ പൗരത്വം ചൂണ്ടിക്കാട്ടി ദേശ്ഭക്ത് അക്ഷയ് കുമാർ എന്ന ടാഗിൽ പരിഹാസ ട്രോളുകൾ വന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനു കുഞ്ഞ് പോയെ എന്നു പറഞ്ഞു മാധ്യമപ്രവർത്തകയെ മടക്കിയതും വാർത്തയിൽ നിറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP