Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിറയെ യാത്രക്കാരുമായി ബസ് വഴിയിൽ കുടുങ്ങിയാൽ ഇങ്ങനെയാണോ കെഎസ്ആർടിസി പെരുമാറുക? കർണാടക ആർടിസിയുടെ കണ്ണൂർ-ബെംഗളൂരു വോൾവോ ബസ് കണ്ണൂർ ബസ്റ്റാന്റിൽ കുടുങ്ങിയിട്ട് 22 മണിക്കൂർ; സ്റ്റിയറിങ് റാഡ് തകർന്ന് ബസ് കുടുങ്ങിയത് ദേശീയപാതയിലേക്ക് ഇറങ്ങുന്ന വഴിയിൽ; ഗതാഗത സ്തംഭനമുണ്ടായിട്ടും അനങ്ങാതെ മാനേജ്‌മെന്റ്

നിറയെ യാത്രക്കാരുമായി ബസ് വഴിയിൽ കുടുങ്ങിയാൽ ഇങ്ങനെയാണോ കെഎസ്ആർടിസി പെരുമാറുക? കർണാടക ആർടിസിയുടെ കണ്ണൂർ-ബെംഗളൂരു വോൾവോ ബസ് കണ്ണൂർ ബസ്റ്റാന്റിൽ കുടുങ്ങിയിട്ട് 22 മണിക്കൂർ; സ്റ്റിയറിങ് റാഡ് തകർന്ന് ബസ് കുടുങ്ങിയത് ദേശീയപാതയിലേക്ക് ഇറങ്ങുന്ന വഴിയിൽ; ഗതാഗത സ്തംഭനമുണ്ടായിട്ടും അനങ്ങാതെ മാനേജ്‌മെന്റ്

രഞ്ജിത്ത് ബാബു

കണ്ണൂർ: കർണ്ണാടക ആർ.ടി.സി. യുടെ കണ്ണൂർ-ബംഗളൂരു ഐരാവത് വോൾവോ ബസ്സ് കണ്ണൂർ കെ.എസ്. ആർ.ടി.സി. സ്റ്റാൻഡ് കവാടത്തിൽ കിടന്നിട്ട് 22 മണിക്കൂർ പിന്നിട്ടു. കെ.എസ്. ആർ.ടി.സി. ഡിപ്പോയിൽ നിന്നും യാത്രക്കാരുമായി ബംഗളൂരുവിലേക്ക് കഴിഞ്ഞ രാത്രി 9.30 ന് പുറപ്പെട്ട ബസ്സാണ് സ്റ്റാൻഡ് കടന്ന് ദേശീയ പാതയിലെത്തുമ്പോഴേക്കും സ്റ്റിയറിഗ് റാഡ് തകർന്ന് റോഡിലായത്. ദേശീയ പാതയിലേക്ക് സ്റ്റാൻഡിൽ നിന്നും ഇറങ്ങുന്ന വഴിയായതിനാൽ കെ.എസ്. ആർ.ടി.സി. സ്റ്റാൻഡിലേക്ക് ബസ്സുകൾക്ക് കടക്കാനാവുന്നുമില്ല. കഷ്ടിച്ച് സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് വരാൻ ഒരു വഴി മാത്രമുണ്ട്. ഇന്ന് രാവിലെ മുതൽ ഇവിടെ ഗതാഗത സ്തംഭനവും രൂപപ്പെട്ടു തുടങ്ങിയിരുന്നു.

കണ്ണൂർ കാൽടെക്സിലെ പ്രധാന കേന്ദ്രത്തിൽ കുടുങ്ങിയതിനാൽ നൂറുക്കണക്കിന് ബസ്സുകൾക്ക് സ്റ്റോപ്പുള്ള സ്ഥലത്തും ബുദ്ധിമുട്ടുകൾ നേരിട്ടു. എന്നാൽ ഇതൊന്നും കെ.എസ്. ആർ.ടി.സി. അധികാരികൾ കണ്ട ഭാവം നടിച്ചില്ല. കെ.എസ്. ആർ.ടി.സി. കണ്ണൂർ ഡിപ്പോയുമായി ബന്ധപ്പെട്ട് കാര്യമന്വേഷിച്ചപ്പോൾ ബസ്സ് മാറ്റേണ്ടത് കർണ്ണാടക അധികൃതർ തന്നെയാണെന്ന മറുപടിയാണ് ലഭിച്ചത്. അന്യ സംസ്ഥാനത്തെ ഒരു ബസ്സ് നമ്മുടെ നാട്ടിൽ കുടുങ്ങിയാൽ ഇത്തരമൊരു സമീപനമാണ് അധികൃതർ സ്വീകരിക്കുന്നതെന്നത് കർണ്ണാടക ബസ്സ് ജീവനക്കാരേയും വിഷമിപ്പിക്കുന്നു. ഐരാവത് ബസ്സിന്റെ കണ്ടക്ടറും ഡ്രൈവറും ബംഗളൂരുവിലെ ആർ.ടി.സി. ആസ്ഥാനത്ത് വിരമറിയിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ അവിടെ നിന്നും യന്ത്ര സാമഗ്രികളുമായി കണ്ണൂരിലേക്ക് മെക്കാനിക്കുകൾ പുറപ്പെട്ടിട്ടുണ്ട്.

ബസ്സ് മാറ്റി സുരക്ഷിത ഗതാഗതം ഉറപ്പ് വരുത്തുന്നതിൽ കെ.എസ്. ആർ.ടി.സി. അധികൃതർ ഉദാസീനതയാണ് കാട്ടിയത്. ഈ ബസ്സ് നന്നാക്കാൻ ഇവിടെയുള്ളവർക്ക് കഴിയില്ലെന്നും ബസ്സ് ഡ്രൈവർ ശിവപ്പയ്യ പറയുന്നു. കേരളത്തിലെ കെ.എസ്. ആർ.ടി.സി. മെക്കാനിക്കുകൾക്ക് ഇതിന്റെ അറ്റകുറ്റപണികൾ തീർക്കാനാകില്ലെന്നും അവർ പറയുന്നു. എന്നാൽ കേരളത്തിൽ നിന്നും ഒരു ബസ്സ് ഇതേ അവസ്ഥയിൽ കർണ്ണാടകയിൽ കുടുങ്ങിയാൽ അവർ ഇത്തരം നിലപാടുകൾ സ്വീകരിക്കില്ലെന്നാണ് അറിയുന്നത്. കേരളത്തിൽ നിന്നും കർണ്ണാടകത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത് ഭൂരിഭാഗവും മലയാളികളാണ്. ഇരു സംസ്ഥാനങ്ങളുടേയും ആർ.ടി.സി. ബസ്സുകൾ വഴിയിൽ കുടുങ്ങിപ്പോയാൽ സ്വീകരിക്കേണ്ട നിലപാട് ഇത്തരത്തിലാവരുതെന്നാണ് യാത്രക്കാരുടെ അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP