Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നേക്കർ വിറ്റപ്പോൾ ആധാരത്തിൽ കാണിച്ചത് സെന്റിന് 3 ലക്ഷം രൂപ; പറഞ്ഞുറപ്പിച്ചത് 30 ലക്ഷം രൂപയും; ബാങ്ക് വഴി 9 കോടി കൈമാറുമെന്നും ബാക്കി തുക ആധാരത്തിന്റെ അന്ന് കൈയിൽ നൽകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പിതാവിനെ കൊണ്ട് രേഖകളിൽ ഒപ്പിടീച്ചു; ആധാരം കഴിഞ്ഞപ്പോൾ മൊബൈൽ പോലുമെടുത്തില്ല; സീറോ മലബാർ സഭയിലെ വസ്തു ഇടപാടിൽ ആർച്ച് ബിഷപ്പിനെ ചതിച്ചത് വിശ്വസ്തരെന്ന് അന്വേഷണ റിപ്പോർട്ട്; സ്ഥാനമൊഴിയാൻ ഉറച്ച് മാർ ആലഞ്ചേരി

മൂന്നേക്കർ വിറ്റപ്പോൾ ആധാരത്തിൽ കാണിച്ചത് സെന്റിന് 3 ലക്ഷം രൂപ; പറഞ്ഞുറപ്പിച്ചത് 30 ലക്ഷം രൂപയും; ബാങ്ക് വഴി 9 കോടി കൈമാറുമെന്നും ബാക്കി തുക ആധാരത്തിന്റെ അന്ന് കൈയിൽ നൽകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പിതാവിനെ കൊണ്ട് രേഖകളിൽ ഒപ്പിടീച്ചു; ആധാരം കഴിഞ്ഞപ്പോൾ മൊബൈൽ പോലുമെടുത്തില്ല; സീറോ മലബാർ സഭയിലെ വസ്തു ഇടപാടിൽ ആർച്ച് ബിഷപ്പിനെ ചതിച്ചത് വിശ്വസ്തരെന്ന് അന്വേഷണ റിപ്പോർട്ട്; സ്ഥാനമൊഴിയാൻ ഉറച്ച് മാർ ആലഞ്ചേരി

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: മൂന്നേക്കർ വിറ്റപ്പോൾ ആധാരത്തിൽ കാണിച്ചത് സെന്റിന് 3 ലക്ഷം രൂപ. ഇരുകൂട്ടരും തമ്മിൽ കരാർ ഉറപ്പിച്ചത് സെന്റിന് 30 ലക്ഷം രൂപയെന്നും. 9 കോടി രൂപ ബാങ്ക് അക്കൗണ്ടിൽ എത്തി. അവശേഷിച്ച 90 കോടിയിൽപ്പരം രൂപ കണക്കിലില്ല. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പ്രതിക്കൂട്ടിലായ ഭൂമിയിടപാടിനെക്കുറിച്ച് സീറോ മലബാർ സഭ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഇതാണ്. എന്നാൽ ഇത് കർദ്ദിനാൾ അറിഞ്ഞു കൊണ്ട് സംഭവിച്ചതുമല്ല. ഇടനില നിന്നവരാണ് കുറ്റക്കാരെന്നാണ് അന്വേഷണ റിപ്പോർട്ട്.

ബാങ്ക് വഴി 9 കോടി കൈമാറുകയും ബാക്കി തുക ആധാരത്തിന്റെ അന്ന് കൈയിൽ നൽകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പിതാവിനെക്കൊണ്ട് രേഖകളിൽ ബന്ധപ്പെട്ടവർ ഒപ്പുവയ്പിച്ചതെന്നും അധാരം കഴിഞ്ഞപ്പോൾ തുക വാഹനത്തിൽ കൊണ്ടുവരുന്നതിന് തടസ്സം നേരിട്ടെന്നും അടുത്ത ദിവസം ഇത് എത്തിച്ചു നൽകാമെന്ന് സ്ഥലം വാങ്ങിയവർ അറിയിച്ചെന്നും സ്ഥലം വിൽപ്പനക്ക് നേതൃത്വം നൽകിയവർ പിതാവിനെ അറിയിച്ചെതെന്നും പണം പറഞ്ഞ സമയത്ത് എത്താതായതോടെ വസ്തുവാങ്ങിയവരെ മറ്റു ചുമതലക്കാർ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വച്ചിട് ഓഫ് എന്ന മറുപിടിയാണ് ലഭിക്കുന്നതെന്നാണ് അന്വേഷണ കമ്മീഷൻ കണ്ടെത്തിയതെന്നാണ് സൂചന.

ഏതാനും നാളുകൾക്ക് മുൻപ് എറണാകുളം അതിരൂപതയുടെ ലിസ്സി ആശുപത്രിയുടെ കടങ്ങൾ വീട്ടാനും , ഏതാനും വികസ്സന പ്രവർത്തനങ്ങൾ നടത്താനും വേണ്ടി സഭയുടെ കീഴിലുള്ള ഒരു ചെറിയ വസ്തു വിൽക്കുന്നതിനുള്ള അനുമതിക്കായി ഏതാനും വൈദികർ ആലഞ്ചേരി പിതാവിനെ സമീപിച്ചിരുന്നു. കൂരിയയോടും ( സഭാ ആസ്ഥാനം ) സഹായ ,മെത്രന്മാരോടും ആലോചിച്ചു അദ്ദേഹം അതിന് അനുമതി നൽകുകയും ചെയ്തു. പ്രോക്യുരെട്ടർ ജോഷി പുതുവയുടെ നേതൃത്തത്തിലായിരുന്നു സ്ഥലം വിൽപനയും മറ്റും നടന്നതെന്നും ഇദ്ദേഹത്തിന്റെ വാക്ക് വിശ്വസിച്ച് ആലഞ്ചേരി പിതാവ് ബന്ധപ്പെട്ട രേഖകളിൽ ഒപ്പിടുകയായിരുന്നെന്നും പണം ഇടപാടിൽ ഒരു ഘട്ടത്തിലും പിതാവ് നേരിൽ ബന്ധപ്പെട്ടിട്ടില്ലന്നും ആസൂത്രിതമായി പഴി അദ്ദേഹത്തിന്റെമേൽ ആരോപിക്കുന്നതിൽ ഗൂഡലക്ഷ്യങ്ങളുണ്ടെന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ചൂണ്ടികാണിക്കുന്നത്. ഇത് അന്വേഷണത്തിലും വ്യക്തമായി തെളിഞ്ഞു

തങ്ങളോടു ആലോചിക്കാതെ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി തന്റെ സ്വന്തം ഇഷ്ട പ്രകാരം വസ്തു സ്വന്തമാക്കി എന്ന് ആരോപിച്ച് ഒരു വിഭാഗം വൈദികർ അദ്ദേഹത്തെ ഘരാവോ ചെയ്യുകയും രൂപത അധ്യക്ഷസ്ഥാനം രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടതായുള്ള വിവരങ്ങളും പുറത്ത് വന്നിരുന്നു. ഇതിന് ശേഷം ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് എതിർ വിഭാഗം സഭയിലെ മെത്രാന്മാർക്ക് കത്തുകളയക്കുകയും രാജി വെച്ചില്ലെങ്കിൽ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകി നാണം കെടുത്തുമെന്നും മറ്റും ഭീഷിണിപ്പെടുത്തിയിയതായുള്ള വിവരങ്ങളും പരക്കെ പ്രചരിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങൾക്കിടെ ആലഞ്ചേരി പിതാവ് ആശുപത്രിയിലാവുകയും ചെയ്തു.

വിവിധ സംരംഭങ്ങൾ തുടങ്ങാനായി ബാങ്കുകളിൽനിന്നു വായ്പയെടുത്ത 90 കോടി രൂപ തിരിച്ചടയ്ക്കാനായി നടത്തിയ ഭൂമിവിൽപ്പന സഭയ്ക്ക് 19 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണം 25 വർഷത്തിനിടയിൽ സഭ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി വളർന്നിരുന്നു. വിവാദമുയർന്നതിനു പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട മാർ ആലഞ്ചേരി അടിയന്തര ആൻജിയോപ്ലാസ്റ്റിക്കുശേഷം പൂർണവിശ്രമത്തിലാണ്. ക്രിസ്മസ് പ്രാർത്ഥനകളിൽ പോലും പങ്കെടുത്തില്ല. അതിനിടെ അടുത്ത മാസം ഏഴു മുതൽ 13 വരെ നടക്കുന്ന സിനഡിൽ ആലഞ്ചേരി സ്ഥാനം ഒഴിയുമെന്ന സൂചനയുമുണ്ട്. സിറോ മലബാർ ഉൾപ്പെടെയുള്ള കിഴക്കൻ സഭകളുടെ ചുമതലയുള്ള വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന്റെ അധ്യക്ഷൻ കർദിനാൾ ലിയോനാഡോ സാന്ദ്രി ഒഴിയുകയാണ്. ആ സ്ഥാനത്തേക്കു മാർ ആലഞ്ചേരി പരിഗണനയിലുണ്ടെന്നു സൂചനയുണ്ട്.

ഭൂമി വിൽപ്പന തീരുമാനിച്ച യോഗത്തിൽ മാർ ആലഞ്ചേരി പങ്കെടുത്തിരുന്നില്ല. അതുകൊണ്ടാണ് അന്വേഷണത്തിൽ ആലഞ്ചേരി കുറ്റക്കാരനല്ലെന്ന് വ്യക്തമാകുന്നത്. എന്നാൽ തനിക്കെതിരെ ചില ശക്തികൾ പ്രവർത്തിക്കുന്നുവെന്ന് ആലഞ്ചേരി തിരിച്ചറിയുന്നു. ഈ പശ്ചാത്തലത്തിലാണ് മേജർ ആർച്ച് ബിഷപ്പ് സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ആലഞ്ചേരി പ്രകടിപ്പിക്കുന്നത്. അതിനിലെ സഹായമെത്രാന്മാരുടെ യോഗത്തിലുണ്ടായ തീരുമാനത്തിന്റെ പേരിൽ അദ്ദേഹത്തെ ക്രൂശിക്കുന്നതു ശരിയല്ലെന്ന വാദവും ഉയർന്നിട്ടുണ്ട്. വിശ്വാസികൾ ഉൾപ്പെട്ട സമിതികളിലൊന്നും ഭൂമിവിൽപ്പനയെപ്പറ്റി ചർച്ച നടന്നിട്ടില്ല. ഭൂമിയിടപാടിനെ ഭൂരിപക്ഷം വിശ്വാസികളും വൈദികരും എതിർക്കുന്നുണ്ടെങ്കിലും സഭാനേതൃത്വത്തിനെതിരായ പരസ്യപ്രതിഷേധം വേണ്ടെന്നാണ് ഭൂരിപക്ഷം വൈദികരുടെയും നിലപാട്.

ഭൂമിയിടപാട് പരിശോധിക്കാൻ നിയോഗിച്ച സമിതി കഴിഞ്ഞ ദിവസം ചേർന്ന വൈദികസമിതിക്ക് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഞായറാഴ്ച പൂർണ റിപ്പോർട്ട് നൽകാനിരിക്കെ അതുവരെ സംയമനം പാലിക്കണമെന്നു ജസ്റ്റിസ് സിറിയക് ജോസഫ് മുൻകൈയെടുത്തു നടത്തിയ ചർച്ചയിൽ ധാരണയായെങ്കിലും ലംഘിക്കപ്പെട്ടു. ആധാരമെഴുതിയിട്ടും പറഞ്ഞുറപ്പിച്ച പണം നൽകാതെ ഇടപാടുകാർ സഭയെ വഞ്ചിച്ചെന്ന ആരോപണമാണ് ഉയരുന്നത്. ഫിനാൻസ് കൗൺസിലിനെ കബളിപ്പിച്ച് ചിലർ ഒരുക്കിയ കെണിയിൽ കർദിനാൾ വീണെന്നാണ് വിലയിരുത്തൽ. സിറോ മലബാർ സഭയിൽ കൽദായ രീതിക്കു മുൻതൂക്കമുള്ള ആരാധനാക്രമം ഉടൻ നടപ്പാകാനിരിക്കെയാണ് എങ്ങനെയും അതിനു തടയിടാൻ ലക്ഷ്യമിട്ട് മാർ ആലഞ്ചേരിയെ ആരോപണങ്ങളിൽ കുടുക്കിയതെന്ന് ഒരു വിഭാഗം വാദിക്കുന്നു.

സഭയിൽ പൊതുവായ ആരാധനാക്രമം ലക്ഷ്യമിട്ടാണ് ലിറ്റർജിക്കൽ കമ്മിഷൻ പുതിയ ക്രമം തയാറാക്കിയത്. കൽദായവാദത്തെ അനുകൂലിക്കുന്ന ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളും കേരളത്തിനു പുറത്തുള്ള രൂപതകളും അതു നടപ്പാക്കിക്കഴിഞ്ഞു. എന്നാൽ, ലത്തീൻ സ്വാധീനമുള്ള ആരാധനാക്രമം പിന്തുടരുന്ന എറണാകുളം-അങ്കമാലി, തൃശൂർ തുടങ്ങിയ വടക്കൻ രൂപതകൾ പുതിയ ആരാധനക്രമത്തെ എതിർക്കുകയാണ്. സഭയുടെ പൗരസ്ത്യ കൽദായ പാരമ്പര്യത്തെ അംഗീകരിക്കുന്ന മാർ ആലഞ്ചേരി മുൻകൈയെടുത്ത് ഈ രൂപതകളിലും പുതിയ ആരാധനാക്രമം നടപ്പാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭൂമിയിടപാടു വിവാദം കത്തിപ്പിടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP