Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കർണാടക സംഗീതം ഒരു മതവിഭാഗത്തിന്റെ കുത്തകയാണോ? മകൾ ഇതര മതസ്ഥനെ വിവാഹം ചെയ്യുന്നതിന്റെ പേരിൽ കർണാടക സംഗീതജ്ഞ സുധാ രഘുനാഥനെതിരെ സൈബർ ആക്രമണം; ക്ഷേത്രങ്ങളിലും ഹിന്ദു സഭകളിലും പാടാൻ അനുവദിക്കരുതെന്നും സുധ രഘുനാഥൻ മതം മാറിയെന്നും ഹിന്ദുത്വവാദികൾ; ടി.എം കൃഷ്ണ, അരുണാ സായിറാം, ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർക്കൊപ്പം ഉണ്ടായത് സമാനമായ അനുഭവം; തീവ്ര ഹിന്ദുത്വ സംഘടനകൾ മതേതരവാദികളായ കർണാടക സംഗീതഞ്ജരെ വേട്ടയാടുന്നുവോ?

കർണാടക സംഗീതം ഒരു മതവിഭാഗത്തിന്റെ കുത്തകയാണോ? മകൾ ഇതര മതസ്ഥനെ വിവാഹം ചെയ്യുന്നതിന്റെ പേരിൽ കർണാടക സംഗീതജ്ഞ സുധാ രഘുനാഥനെതിരെ സൈബർ ആക്രമണം; ക്ഷേത്രങ്ങളിലും ഹിന്ദു സഭകളിലും പാടാൻ അനുവദിക്കരുതെന്നും സുധ രഘുനാഥൻ മതം മാറിയെന്നും ഹിന്ദുത്വവാദികൾ;  ടി.എം കൃഷ്ണ, അരുണാ സായിറാം, ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർക്കൊപ്പം ഉണ്ടായത് സമാനമായ അനുഭവം; തീവ്ര ഹിന്ദുത്വ സംഘടനകൾ മതേതരവാദികളായ കർണാടക സംഗീതഞ്ജരെ വേട്ടയാടുന്നുവോ?

മറുനാടൻ ഡെസ്‌ക്‌

ഡൽഹി:കർണാടക സംഗീതം ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ കുത്തകയാണോ ? എല്ലാവർക്കും ഇഷ്ടമുള്ള ഒരു കലാരൂപം ആസ്വദിക്കാനും അഭ്യസിക്കാനും ഹിന്ദുമതത്തിൽ തന്നെ ജനിക്കണമെന്നുണ്ടോ? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ ഇപ്പോൾ സൈബർ ലോകത്തിലടക്കം ഉയരുകയാണ്. അതിനു കാരണം പ്രശസ്ത കർണാടക സംഗീതജ്ഞ സുധാ രഘുനാഥന് അടുത്തിടെയുണ്ടായ അനുഭവമാണ്. മകൾ ഇതര മതസ്ഥനെ വിവാഹം ചെയ്യുന്നതിന്റെ പേരിൽ സുധാ രഘുനാഥനെതിരെ കനത്ത സൈബർ ആക്രമണമാണ് നടന്നു കൊണ്ടിരിക്കുന്നത്.

അമേരിക്കൻ പൗരനായ മൈക്കിൾ മൂർഫിയയെയാണ് മകൾ മാളവിക വിവാഹം കഴിക്കുന്നത്. ജൂലൈ 24 ന് ചെന്നൈയിൽ വെച്ച് നടക്കുന്ന വിവാഹത്തോടനുബന്ധിച്ച് സുധാ രഘുനാഥൻ ക്ഷണക്കത്ത് പുറത്തു വിട്ടിരുന്നു. അതിനു ശേഷമാണ് ഗായികയ്ക്ക് നേരെ വംശീയ അധിക്ഷേപം ഉയർന്നു വരുന്നത്. മകൾ ക്രിസ്ത്യൻ മതം സ്വീകരിക്കുമെന്നും അതിനാൽ ക്ഷേത്രങ്ങളിലും ഹിന്ദു സഭകളിലും സുധാ രഘുനാഥനെ പാടാൻ അനുവദിക്കരുതെന്നുമാണ് ഹിന്ദുത്വവാദികൾ പറയുന്നത്. മൈക്കൾ മൂർഫിയയുടെ നിറത്തെയും ആഫ്രിക്കൻ വംശത്തെയും വരെ അവഹേളിച്ച് കൊണ്ട് കമന്റുകൾ വന്നു.

എന്നാൽ സുധാരഘുനാഥനെ അനുകൂലിച്ച് സാമൂഹി പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.  'പ്രായപൂർത്തിയായ മകൾ സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതും വിവാഹം കഴിക്കുന്നതും വ്യക്തിപരമായ കാര്യങ്ങളാണ്. അതിന്റെ പേരിൽ ആൾക്കാരുടെ സ്വഭാവ സർട്ടിഫിക്കറ്റ് വാങ്ങേണ്ടി വരുന്നത് തികച്ചും ദാരുണമായ അവസ്ഥ തന്നെ. ഇതു കൂടാതെ അവരുടെ സംഗീത ജീവിതത്തെ താറടിക്കാനും കരി വാരി തേക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

രാജ്യം പരമോന്നത ബഹുമതിയായ പത്മ ശ്രീ നൽകി ആദരിച്ച ഒരു വ്യക്തിയെ മതത്തിന്റെ പേരിൽ അവഹേളിക്കുന്നത് വേദനാജനകമാണ്. ഇന്ത്യയുടെ സംഗീത പാരമ്പര്യത്തെ ഏതെങ്കിലും ഒരു മതത്തിന് അടിയറവ് വയ്‌ക്കേണ്ടതില്ല. നാനാത്വത്തിൽ ഏകത്വം പിന്തുടരുന്ന ഈ രാജ്യത്തിൻെ എല്ലാ കലാരൂപങ്ങളും എല്ലാ മതസ്ഥർക്കും വേണ്ടിയുള്ളതാണ്.'- ഈ രീതിയിലുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

കർണാടക സംഗീതലോകത്ത് ഇത് പുതിയ സംഭവമല്ല. പ്രശസ്ത കർണാട്ടിക്ക് സംഗീതജ്ഞനും പിന്നണിഗായകനുമായ ഓ.എസ്.അരുൺ യേശുവിൻ സംഗമ പരിപാടി എന്ന പരിപാടിയിൽ നിന്നും പിന്മാറേണ്ട അവസ്ഥ ഉണ്ടായി. ചില തൽപ്പര കക്ഷികളടെ എതിർപ്പിനെ തുടർന്നായിരുന്നു ഇത്. കൂടാതെ സംഗീതജ്ഞ നിത്യശ്രീ മഹാദേവ് കർണാടക സംഗീതത്തിന്റെ ശൈലിയിൽ ക്രിസ്ത്യൻ ഗാനം പാടിയത് ഹിന്ദുത്വ വിരുദ്ധമാണെന്ന് പറഞ്ഞ് നിരവധി പേർ രംഗത്ത് വന്നിരുന്നു. അരുണാ സായിറാം, ടി എം കൃഷ്ണ, നിത്യശ്രീ മഹാദേവൻ എന്നിവരും മതത്തിന്റെ പേരിൽ ആക്രമിക്കപ്പെട്ടിരുന്നു.

രാഷ്ട്രീയ സനാതന സേവാ സംഘം (RSSS) എന്നൊരു ഹിന്ദുത്വ സംഘടനയാണ് കലാകാരന്മാർക്കുനേരെയുള്ള പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നത്്. കർണ്ണാട്ടിക് സംഗീതജ്ഞർ ക്രൈസ്തവ-ഇസ്ലാം ദൈവങ്ങളെക്കുറിച്ചും അവരുടെ ആരാധനാലയങ്ങളിലും ആൽബങ്ങളിലും പാടരുതെന്നും അത്തരത്തിൽ പാടിക്കൊണ്ട് കർണ്ണാട്ടിക്ക് സംഗീതത്തിന്റെ 'ഹൈന്ദവപാരമ്പര്യത്തെ' അന്യമതങ്ങൾക്ക് അടിയറവുവയ്ക്കുതെന്നുമാണ് ഇവരുടെ ആവശ്യം.

ടി.എം.കൃഷ്ണയെപ്പോലെയുള്ള പുരോഗമന ചിന്താഗതിക്കാരായ ഒരു കൂട്ടം സംഗീതജ്ഞരുടെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ജനകീയ പ്രതിരോധങ്ങളെ അങ്ങേയറ്റം അസഹിഷ്ണുതയോടെയാണ് ഇവർ നേരിടുന്നത്. ഒരു ക്രിസ്ത്യൻ പള്ളിയിൽ അദ്ദേഹം നടത്തിയ കച്ചേരി നേരത്തെ വരെ ചൊടിപ്പിച്ചിരുന്നു. തമിഴ് നാട്ടിലെ മുഴുവൻ സംഗീതസഭകളും കൃഷ്ണയെ ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം നടത്തുന്ന പരിപാടികളിൽ സംഘം ചേർന്ന് ബഹളംവയ്ക്കുമെന്നുമാണ് സനാതന സേവാസംഘത്തിന്റെ ഭീഷണി. ഒരുപടികൂടികടന്ന്, കൃഷ്ണയെ പരസ്യമായി അടിക്കുമെന്നും അവർ പറഞ്ഞിരുന്നു.

ഇത്തരം ഭീഷണികൾക്ക് മുന്നിൽ മറ്റു പലരും മുട്ടുമടക്കുകയും മാപ്പപേക്ഷയുടെ സ്വരത്തിൽ വിശദീകരണം നൽകി തലകുനിക്കുകയും ചെയ്യുമ്പോൾ പതിവുപോലെ ഇതിനെ ധീരമായി നേരിടുകയും വെല്ലുവിളിക്കുകയുമാണ് ടി.എം.കൃഷ്ണ ചെയ്തത്. തന്റെ പ്രതിമാസ സംഗീതപരിപാടികളിൽ ക്രിസ്ത്യൻ-ഇസ്ലാമിക കൃതികളുടെ കർണ്ണാട്ടിക് അവതരണങ്ങൾ നടത്തുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇതിനെല്ലാം പിന്നാലെയാണ് സുധാ രഘുനാഥിനെതിരെയും സൈബർ ആക്രമണം ഉണ്ടാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP