Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാറിടത്തിലും ജനനേന്ദ്രിയത്തിലും വരെ പരുക്കേൽപ്പിച്ചു; കാലുകളിലും പല്ലിലും ബൂട്ട്സിട്ട് ചവിട്ടി; ഒടുവിൽ വ്യാജമൊഴി നൽകാൻ സമ്മതിച്ചത് ഞെട്ടിച്ചുകളഞ്ഞ ഈ ഭീഷണി മുഴക്കിയപ്പോൾ; ഐഎസ്ആർഒ ചാരക്കേസിൽ രമൺ ശ്രീവാസ്തവ നമ്പി നാരായണന് എതിരെ വ്യാജ മൊഴിക്ക് നിർബന്ധിച്ചുവെന്നും ഫൗസിയ ഹസൻ

മാറിടത്തിലും ജനനേന്ദ്രിയത്തിലും വരെ പരുക്കേൽപ്പിച്ചു; കാലുകളിലും പല്ലിലും ബൂട്ട്സിട്ട് ചവിട്ടി; ഒടുവിൽ വ്യാജമൊഴി നൽകാൻ സമ്മതിച്ചത് ഞെട്ടിച്ചുകളഞ്ഞ ഈ ഭീഷണി മുഴക്കിയപ്പോൾ; ഐഎസ്ആർഒ ചാരക്കേസിൽ രമൺ ശ്രീവാസ്തവ നമ്പി നാരായണന് എതിരെ വ്യാജ മൊഴിക്ക് നിർബന്ധിച്ചുവെന്നും ഫൗസിയ ഹസൻ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ, നമ്പി നാരായണന് നഷ്ടപരിഹാരം കിട്ടിയതിന് പിന്നാലെ തനിക്കും നഷ്ടപരിഹാരം വേണമെന്ന് പ്രതിയായിരുന്ന ഫൗസിയ ഹസൻ. തനിക്ക് കേസിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് കടുത്ത പീഡനങ്ങളാണ് ഏൽക്കേണ്ടി വന്നതെന്നും അവർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഫൗസിയ മനസ് തുറന്നത്. രമൺ ശ്രീവാസ്തവ ഉൾപ്പടെയുള്ളവർ നമ്പി നാരായണനെതിരെ വ്യാജമൊഴി നൽകാൻ നിർബന്ധിച്ചെന്ന് അവർ പറഞ്ഞു.

രണ്ട് ദിവസം ക്രൂരമായി മർദ്ദിച്ച ശേഷം മകളെ തന്റെ കൺമുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയപ്പോൾ ഗതികെട്ടാണ് ക്യാമറയ്ക്ക് മുന്നിൽ വ്യാജമൊഴി നൽകിയതെന്ന് ഫൗസിയ പറഞ്ഞു. നൽകിയ ഡോളറിന് പകരമായി ഐഎസ്ആർഒ രഹസ്യങ്ങൾ നമ്പി നാരായണൻ ചോർത്തി നൽകിയെന്ന് മൊഴി നൽകാനാണ് തന്നെ പൊലീസുകാർ നിർബന്ധിച്ചതെന്ന് ഫൗസിയ പറയുന്നു. ഇതിനായി രണ്ട് ദിവസം പൊലീസുകാർ ക്രൂരമായി മർദ്ദിച്ചു. രണ്ട് ദിവസം മുഴുവൻ ശരീരമാസകലം മർദ്ദിച്ചു. മാറിടത്തിലും ജനനേന്ദ്രിയത്തിലും വരെ പരുക്കേൽപ്പിച്ചു. കാലുകളിലും പല്ലിലും ബൂട്ട്സിട്ട് ചവിട്ടി. വിരലുകൾക്കിടയിൽ പേന കൊണ്ട് കുത്തി. ഒടുവിൽ മംഗലാപുരത്ത് പഠിക്കുന്ന മകളെ കസ്റ്റഡിയിലെടുത്ത് ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് വ്യാജമൊഴി നൽകാൻ സമ്മതിച്ചതെന്നാണ് ഫൗസിയ ഹസൻ വെളിപ്പെടുത്തുന്നത്.

ക്യാമറയ്ക്ക് പിന്നിൽ നമ്പി നാരായണൻ എന്ന പേര് എഴുതിക്കാണിച്ചപ്പോൾ താൻ അത് വായിച്ചുപറയുകയായിരുന്നെന്നും ഫൗസിയ കൂട്ടിച്ചേർത്തു. ഗതികെട്ടാണ് ക്യാമറയ്ക്ക് മുന്നിൽ വ്യാജമൊഴി നൽകിയത്. എല്ലാവരും ചേർന്ന് തന്നെ ചാരവനിതയാക്കി. തനിക്ക് നമ്പി നാരായണന്റെ പേര് പോലും അറിയില്ലായിരുന്നു. മൊഴി നൽകുന്ന സമയത്ത് ക്യാമറയ്ക്ക് പിന്നിൽ നിന്ന് നമ്പി നാരായണന്റെ പേര് എഴുതി കാണിക്കുകയായിരുന്നു. അത് നോക്കിയാണ് താൻ ആ പേര് വായിച്ചത്. അപ്പോഴൊക്കെ അത് നിരീക്ഷിച്ചുകൊണ്ട് രമൺ ശ്രീവാസ്തവ അവിടെ ഉണ്ടായിരുന്നു.

നമ്പി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയിൽ വച്ചാണെന്നും ഫൗസിയ വെളിപ്പെടുത്തി.അന്ന് മർദ്ദനമേറ്റതിനെ തുടർന്നുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾ തനിക്ക് ഇപ്പോഴുമുണ്ട്. നമ്പി നാരായണന് ലഭിച്ചത് പോലെയുള്ള നഷ്ടപരിഹാരം തനിക്കും വേണമെന്നും ഫൗസിയ പറയുന്നു. മാലി സ്വദേശിനിയായ ഫൗസിയ ഇപ്പോൾ ശ്രീലങ്കയിലെ കൊളംബോയിലാണ് താമസിക്കുന്നത്. ചാരക്കേസിലെ ഗൂഢാലോചന സി ബി ഐ അന്വേഷിക്കുമ്പോൾ ഫൗസിയയുടെ വെളിപ്പെടുത്തലുകളും നിർണായകമാകും. സി ബി ഐ ആവശ്യപ്പെട്ടാൽ അന്വേഷണത്തോട് സഹകരിക്കുമെന്ന് ഫൗസിയ വ്യക്തമാക്കിയിട്ടുണ്ട്.

ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ജയിൻ സമിതി റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ച് കൊണ്ടാണ് കോടതി നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP