Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാറ്റലൈറ്റ് വിക്ഷേപണവും ഔട്ട്സോഴ്സ് ചെയ്ത് ബ്രിട്ടൻ; ബ്രിട്ടന്റെ ആവശ്യത്തിനായി മാത്രം സാറ്റലൈറ്റുകൾ അയച്ച് ഐഎസ്ആർഒ; ഇന്ത്യൻ ഖജനാവിൽ കാശുണ്ടാക്കാൻ ബഹിരാകാശ ഗവേഷണ കേന്ദ്രവും രംഗത്ത്

സാറ്റലൈറ്റ് വിക്ഷേപണവും ഔട്ട്സോഴ്സ് ചെയ്ത് ബ്രിട്ടൻ; ബ്രിട്ടന്റെ ആവശ്യത്തിനായി മാത്രം സാറ്റലൈറ്റുകൾ അയച്ച് ഐഎസ്ആർഒ; ഇന്ത്യൻ ഖജനാവിൽ കാശുണ്ടാക്കാൻ ബഹിരാകാശ ഗവേഷണ കേന്ദ്രവും രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സാറ്റലൈറ്റ് ലോഞ്ച് മാർക്കറ്റിൽ എതിരാളികളെ പിന്നിലാക്കാൻ വിപ്ലവകരമായ ചുവട് വയ്പുമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ)രംഗത്തെത്തി. ഇതിനായി സെപ്റ്റംബർ മുതൽ ഫുൾ-ഫ്ലെഡ്ജ്ഡ് കമേഴ്സ്യൽ ലോഞ്ചിങ് സാധ്യമാക്കുന്നതിനാണ് ഐഎസ്ആർഒ നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായി വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് മാത്രമായി ഒരു പിഎസ്എൽവി റോക്കറ്റ് ലോഞ്ച് ചെയ്യാനും തിരുതകൃതിയായ ഒരുക്കങ്ങൾ നടക്കുന്നുണ്ട്. ഇതിനിടെ തങ്ങളുടെ സാറ്റലൈറ്റ് വിക്ഷേപണം ഇന്ത്യക്ക് ഔട്ട്സോഴ്സ് ചെയ്യുന്നതിനായി ബ്രിട്ടൻ മുന്നോട്ട് വന്നിരിക്കുന്നതും ഇന്ത്യക്ക് ഗുണകരമായിട്ടുണ്ട്.

ഈ ഒരു സാഹചര്യത്തിൽ ബ്രിട്ടന്റെ ആവശ്യത്തിനായി മാത്രം സാറ്റലൈറ്റുകൾ അയക്കാനും ഐഎസ്ആർഒ തയ്യാറാകുന്നുണ്ട്. ഇത്തരത്തിൽ വിദേശരാജ്യങ്ങൾക്ക് മാത്രമായി ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് കാശുണ്ടാക്കി ഇന്ത്യൻ ഖജനാവ് നിറയ്ക്കാനാണ് ബഹിരാകാശ ഗവേഷണ കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്. വൈവിധ്യമാർന്ന ദൗത്യങ്ങൾ ഈ വർഷം ഐഎസ്ആർഒയ്ക്ക് മുന്നിലുണ്ടെന്നും ഇതിൽ ആദ്യം ചെയ്യാൻ പോകുന്നത് സെപ്റ്റംബറിലെ പിഎസ്എൽവി ലോഞ്ചിംഗാണെന്നും ഇത് തീർത്തും കമേഴ്സ്യൽ ആവശ്യത്തിനുള്ളതാണെന്നുമാണ് ഐഎസ്ആർഒ ചെയർമാനായ കെ.ശിവൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇവയുടെ മെയിൻ പേലോഡ് 450 കിലോഗ്രാം ഭാരം വരുന്ന രണ്ട് യുകെ സാറ്റലൈറ്റുകളാണെന്നും ഭൂമിയെ നിരീക്ഷിക്കാനാണീ സാറ്റലൈറ്റുകളെ ബ്രിട്ടൻ ഉപയോഗിക്കാൻ പോകുന്നതെന്നും ഐഎസ്ആർഒ ചെയർമാൻ വിശദീകരിക്കുന്നു. ഇത്തരത്തിൽ വിദേശരാജ്യങ്ങൾക്ക് വേണ്ടി മാത്രമായി രണ്ട് പിഎസ്എൽവി മിഷനുകൾ നടപ്പിലാക്കുന്നുണ്ട്. നിരവധി വർഷങ്ങൾക്ക് ശേഷമാണ് ഐഎസ്ആർഒ ഫുൾ-ഫ്ലഡ്ജ്ഡ് കമേഴ്സ്യൽ മിഷനുകൾ ഷെഡ്യൂൾ ചെയ്യുന്നത്. 2007 ഏപ്രിൽ 23ന് കമേഴ്സ്യൽ ആവശ്യങ്ങൾക്ക് മാത്രമായി ഒരു റോക്കറ്റ് ലോഞ്ച് ചെയ്തിരുന്നു. അതായത് പിഎസ്എൽവി-സിഎ ഇറ്റലിയുടെ ആസ്ട്രോണമിക്കൽ സാറ്റലൈറ്റായ എജിഐഎൽഇ ആയിരുന്നു ഇതിന്റെ പ്രധാന പേലോഡ്.

2015 ജൂലൈ 10ന് പിഎസ്എൽവി-എക്സ്എൽ വിജയകരമായി ലോഞ്ച് ചെയ്തിരുന്നു. മൊത്തം 1439 കിലോഗ്രാം ഭാരമുള്ള അഞ്ച് യുകെ സാറ്റലൈറ്റുകളായിരുന്നു ഇതിലൂടെ വിക്ഷേപിച്ചിരുന്നത്. കുറഞ്ഞ ചെലവും പിഎസ്എൽവി റോക്കറ്റിന്റെ വൻ വിജയസാധ്യതാ നിരക്കും കാരണം ഐഎസ്ആർഒയുടെ കമേഴ്സ്യൽ ആമായ ആൻട്രിക്സ് ഗ്ലോബൽ സാറ്റലൈറ്റ് മാർക്കറ്റിൽ വൻ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 1993ന് ശേഷം പിഎസ്എൽവി 43 ലോഞ്ചുകളാണ് നടത്തിയിരിക്കുന്നത്.

എന്നാൽ ഇതിൽ വെറും മൂന്ന് ദൗത്യങ്ങൾ മാത്രമാണ് പരാജയപ്പെട്ടിരിക്കുന്നത്. അതായത് ഇതിന്റെ വിജയനിരക്ക് 94 ശതമാനമാണ്. ഇക്കാരണത്താൽ നിരവധി രാജ്യങ്ങളാണ് ഉപഗ്രവിക്ഷേപണത്തിനായി പിഎസ്എൽവിയെ ഉപയോഗിക്കാൻ താൽപര്യപ്പെടുന്നത്. നിലവിൽ ഐഎസ്ആർഒ 28 രാജ്യങ്ങൾക്കായി മൊത്തം 237 സാറ്റലൈറ്റുകളാണ് വിക്ഷേപിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP