Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നെതന്യാഹുവും ബെന്നി ഗ്രാൻസും ഒരുമിച്ച് ഐക്യ സർക്കാർ ഉണ്ടാക്കിയാൽ മുഖ്യപ്രതിപക്ഷം ആകുക അറബ് പാർട്ടികളുടെ കൂട്ടായ്മ; 120 സീറ്റുകളിൽ 13-ഉം കരസ്ഥമാക്കി രാജ്യദ്രോഹികളായി യഹൂദരാഷ്ട്രം കരുതുന്ന അറബ് പാർട്ടികൾ; അറബ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ഈറ്റില്ലത്തിൽ അറബ് രാഷ്ട്രീയം മുഖ്യപ്രതിപക്ഷം ആകുമ്പോൾ; തൂക്ക് പാർലമെന്റുകൾ പ്രതിസന്ധി സൃഷ്ടിക്കുന്ന ഇസ്രയേലിൽ അറബ് വസന്തം തെളിയുമ്പോൾ

നെതന്യാഹുവും ബെന്നി ഗ്രാൻസും ഒരുമിച്ച് ഐക്യ സർക്കാർ ഉണ്ടാക്കിയാൽ മുഖ്യപ്രതിപക്ഷം ആകുക അറബ് പാർട്ടികളുടെ കൂട്ടായ്മ; 120 സീറ്റുകളിൽ 13-ഉം കരസ്ഥമാക്കി രാജ്യദ്രോഹികളായി യഹൂദരാഷ്ട്രം കരുതുന്ന അറബ് പാർട്ടികൾ; അറബ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ഈറ്റില്ലത്തിൽ അറബ് രാഷ്ട്രീയം മുഖ്യപ്രതിപക്ഷം ആകുമ്പോൾ; തൂക്ക് പാർലമെന്റുകൾ പ്രതിസന്ധി സൃഷ്ടിക്കുന്ന ഇസ്രയേലിൽ അറബ് വസന്തം തെളിയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ടെൽ അവീവ്: ഒരുകക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടില്ലെന്നുറപ്പായതോടെ, ഇസ്രയേലിലെ മുഖ്യപ്രതിപക്ഷമായി അറബ് പാർട്ടികൾ മാറാനുള്ള സാധ്യതയൊരുങ്ങി. അറബ് വിരുദ്ധ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ഇസ്രയേലിൽ അറബ് രാഷ്ട്രീയം പ്രതിപക്ഷമാകുന്ന സവിശേഷ സാഹചര്യമാണ് ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്.

120 അംഗ പാർലമെന്റിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വലതുപക്ഷ ലിക്കുഡ് പാർട്ടിക്ക് 31 സീറ്റാണുള്ളത്. ബെന്നി ഗ്രാൻസിന്റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിക്ക് 33 സീറ്റും. നെതന്യാഹുവും ഗ്രാൻസും ചേർന്ന് സഖ്യ സർക്കാർ ഉണ്ടാക്കുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാൽ, അറബ് പാർട്ടികളുടെ ജോയിന്റ് ലിസ്റ്റ് 13 സീറ്റുകളോടെ മൂന്നാമത്തെ വലിയ കക്ഷിയാകും. സഖ്യസർക്കാർ രൂപവത്കരിക്കാനുള്ള നെതന്യാഹുവിന്റെ ക്ഷണം ഗ്രാൻസ് ഇതേവരെ സ്വീകരിച്ചിട്ടില്ല.

ജനസംഖ്യയുടെ 21 ശതമാനത്തോളം വരുന്ന അറബ് വംശജർ ഇസ്രയേലിൽ ന്യൂനപക്ഷമാണ്. ഇന്നേവരെ അറബ് രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയും ഇസ്രയേലിൽ സർക്കാരിന്റെ ഭാഗമായിട്ടില്ല. അതുകൊണ്ടുതന്നെ, ജോയിന്റ് ലിസ്റ്റ് പ്രതിപക്ഷത്ത് ഇരുപ്പുറപ്പിക്കുമെന്നാണ് കരുതുന്നത്. മുന്നണിയുടെ നേതാവ് അയ്മാൻ ഒഡേ പ്രതിപക്ഷ നേതാവായും മാറും. മൊസാദിൽനിന്നുള്ള നിർദ്ദേശങ്ങൾ ഇദ്ദേഹത്തിനാകും ലഭിക്കുക. ഇസ്രയേലിലെത്തുന്ന മറ്റു രാഷ്ട്രത്തലവന്മാരെ കാണാനും അദ്ദേഹത്തിന് അവസരം ലഭിക്കും.

ഇസ്രയേലിൽ ഇത്രയും ഉന്നതമായ പദവി അറബ് വംശജരിൽനിന്നാരും ഇതേവരെ വഹിച്ചിട്ടില്ലെന്ന് ഹൈഫയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഒഡേ ചൂണ്ടിക്കാട്ടി. എന്നാൽ, ജോയിന്റ് ലിസ്റ്റ് മുഖ്യ പ്രതിപക്ഷമാകുമെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. മറ്റു പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ രൂപപ്പെട്ടാൽ അവർക്ക് ഒഡേയുടെ നിയമനം ചെറുക്കാനാവുമെന്നും നിരീക്ഷിക്കപ്പെടുന്നു.

ഫലസ്തീൻ വംശജരാണ് ഇസ്രയേലിലുള്ള അറബ് വംശജരിലേറെയും. 1948-ൽ ഇസ്രയേൽ രൂപംകൊണ്ടപ്പോൾ, ഫലസ്തീനിലേക്ക് പോകാതെ അവിടെത്തന്നെ തങ്ങിയവരുടെ പിന്മുറക്കാരാണിവർ. 90 ലക്ഷംവരുന്ന ഇസ്രയേലിലെ ജനസംഖ്യയിൽ 19 ലക്ഷത്തോളമാണ് അറബ് വംശജരുള്ളത്. വെസ്റ്റ് ബാങ്കിലും ഗസ്സയിലും ഇസ്രയേൽ നടത്തിയിട്ടുള്ള അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന ഇവരെ ശത്രുക്കളെപ്പോലെയാണ് യഹൂദർ കാണുന്നത്.

നസറേത്ത്, ആക്രെ തുടങ്ങിയ നഗരങ്ങളിലായാണ് അറബ് വംശജർ താമസിക്കുന്നത്. തെക്കൻ നെഗേവ് ജില്ലയിലും ഇവരുണ്ട്. ഇസ്രയേൽ സർക്കാർ യഹൂദർക്ക് നൽകുന്ന സഹായം അറബ് വംശജർക്ക് നൽകുന്നില്ലെന്ന പരാതി ഇവർ കാലങ്ങളായി ഉന്നയിക്കുന്നു. അറബ് വംശജരിലെ 47 ശതമാനത്തോളം പേർ കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നത്. എന്നാൽ, കഴിഞ്ഞ നെതന്യാഹു സർക്കാർ അറബ് മേഖലയിൽ മാത്രം 4.19 ബില്യൺ ഡോളർ നിക്ഷേപം നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP