Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

ഡി.കെ.ശിവകുമാർ പച്ചക്കൊടി വീശി കേരളത്തിലേക്ക് അയയ്ക്കുന്ന കോൺഗ്രസിന്റെ ബസുകൾ ഫുൾ; ഏറെ കാത്തിരുന്ന് തുടങ്ങുന്ന ബെംഗളൂരു-തിരുവനന്തപുരം ഐലൻഡ് എക്സ്‌പ്രസിൽ കയറാൻ ആളില്ല; ആകെ ടിക്കറ്റ് ബുക്ക് ചെയതത് 600 ഓളം പേർ; 1200 പേരുടെ ബുക്കിങ് ഇന്ന് രാത്രിയോടെ ആയില്ലെങ്കിൽ ട്രെയിൻ റദ്ദാക്കുമെന്ന് നോർക്കയെ അറിയിച്ച് റെയിൽവെ; സംഭവിച്ചത് നോർക്കയുടെ ആശയവിനിമയത്തിലെ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ ആരോപണം

ഡി.കെ.ശിവകുമാർ പച്ചക്കൊടി വീശി കേരളത്തിലേക്ക് അയയ്ക്കുന്ന കോൺഗ്രസിന്റെ ബസുകൾ ഫുൾ; ഏറെ കാത്തിരുന്ന് തുടങ്ങുന്ന ബെംഗളൂരു-തിരുവനന്തപുരം ഐലൻഡ് എക്സ്‌പ്രസിൽ കയറാൻ ആളില്ല; ആകെ ടിക്കറ്റ് ബുക്ക് ചെയതത് 600 ഓളം പേർ; 1200 പേരുടെ ബുക്കിങ് ഇന്ന് രാത്രിയോടെ ആയില്ലെങ്കിൽ ട്രെയിൻ റദ്ദാക്കുമെന്ന് നോർക്കയെ അറിയിച്ച് റെയിൽവെ; സംഭവിച്ചത് നോർക്കയുടെ ആശയവിനിമയത്തിലെ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ ആരോപണം

എം മനോജ് കുമാർ

തിരുവനന്തപുരം: ലോക് ഡൗണിൽ ബെംഗളൂരുവിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ നാട്ടിലേക്ക് എത്താൻ പെടാപ്പാടുപെടുകയാണ്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ മുൻകൈയടുക്കാത്ത സാഹചര്യത്തിൽ വിഷമിചിരിക്കെയാണ് റെയിൽവെ നാളത്തേക്ക് ഐലൻഡ് എക്‌സപ്രസ് ഷെഡ്യൂൾ ചെയ്തത്. എന്നാൽ, ട്രെയിൻ പുറപ്പെടാൻ വേണ്ട ടിക്കറ്റ് റിസർവേഷൻ ഉണ്ടാകുന്നില്ല എന്ന വിചിത്രമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ഇതോടെ ട്രെയിൻ റദ്ദാകുമെന്ന സൂചനയും റെയിൽവെ നൽകുന്നു. ഇതിന് നോർക്കയാണ് ഉത്തരവാദികൾ എന്നാണ് ആരോപമം.

ബെംഗളൂരുവിൽ നിന്നുള്ള ഐലൻഡ് എക്‌സപ്രസ് നാളെ രാവിലെയാണ് പുറപ്പെടേണ്ടത്. ചുരുങ്ങിയത് 1200 പേരെങ്കിലും ട്രെയിനിൽ ഉണ്ടാകണം. കുടുങ്ങി കിടക്കുന്ന നിരവധി പേർ നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്നുണ്ടെങ്കിലും ഐലൻഡ് പുറപ്പെടുന്ന വിവരം അറിഞ്ഞിട്ടില്ല. 600 ഓളം പേർ മാത്രമേ ഇതുവരെ ബുക്കിങ് ആയിട്ടുള്ളു.

1200 പേരെങ്കിലും ഉണ്ടങ്കിൽ മാത്രമേ ട്രെയിൻ ഓടിക്കാൻ കഴിയൂ എന്നാണ് റെയിൽവെ നോർക്കയെ അറിയിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ട്രെയിനിൽ ആളുകൂടാത്തത് എന്നാണ് ചോദ്യം. കാര്യംനിസാരം. ഇങ്ങനെ ട്രെയിൻ ഓടുന്ന വിവരം അധികമാരും അറിഞ്ഞില്ല എന്നതാണ് സത്യം. ഇക്കാര്യത്തിൽ നോർക്ക ഗുരതുര പിഴവാണ് വരുത്തിയിരിക്കുന്നത് എന്നാണ് ആരോപണം. കാരണം ബെംഗളൂരുവിൽ നിന്ന് കെപിസിസിയുടെ ആഭിമുഖത്തിൽ അഞ്ച് ബസുകളാണ് ഓടിക്കുന്നത്. ഈ ബസുകളിൽ കയറാൻ ആളുമുണ്ട്. ഈ സാഹചര്യത്തിൽ ഐലൻഡ് ഓടുന്ന വിവരം അറിയിക്കുന്നതിലെ ആശയവിനിമയത്തിലെ പോരായ്മയാണ് പ്രശ്‌നമായത്. നേരാംവണ്ണം അറിയിപ്പുണ്ടായിരുന്നെങ്കിൽ താരതമ്യേന സുഖപ്രദമായ ട്രെയിൻ യാത്ര മലയാളികൾ തിരഞ്ഞെടുക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ 1200 പേർ പോലും ഇല്ലാതെ ഐലൻഡ് റദ്ദാകുമെന്ന മട്ടാണ്.

ആളുകൾ റിസർവ് ചെയ്യാൻ തയ്യാറാകുന്നില്ല എന്നാണ് നോർക്ക ബെംഗളൂരൂ വിഭാഗത്തിന്റെ വിശദീകരണം. എന്നാൽ, നോർക്കയുടെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയാണ് ഈ സ്ഥിതിവിശേഷത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസ് മറുനാടനെ അറിയിച്ചു.കോൺഗ്രസ് ഏർപ്പാടാക്കിയ ബസുകളിൽ നാട്ടിലേക്ക് വരാൻ ആളുകൾ തിരക്കുകൂട്ടുമ്പോൾ, ട്രെയിൻ ഏർപ്പാടാക്കിയിട്ട് ടിക്കറ്റ് റിസർവേഷൻ ഫുൾ ആകുന്നില്ലെങ്കിൽ അത് ആളുകൾ അറിയാത്തതുകൊണ്ടാണ്, പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പറഞ്ഞു. എന്നാൽ, തങ്ങൾ വേണ്ട ്‌റിയിപ്പ് നൽകിയിരുന്നുവെന്ന് നോർക്കയും പറയുന്നു.

ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഐലൻഡ് എക്സ്‌പ്രസ് എല്ലാ ദിവസവുമുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.റോഡ് മാർഗം നാട്ടിലേക്ക് പോകുമ്പോൾ നിരവധി സ്ഥലങ്ങളിൽ പരിശോധനയ്ക്ക് വിധേയമാകുകയും ചെക്‌പോസ്റ്റുകളിൽ മണിക്കൂറുകളോളം കാത്തുകിടക്കുകയും വേണം. സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും ഇത് വലിയ പ്രയാസമാണുണ്ടാക്കുന്നത്. യാത്രച്ചെലവ് പലപ്പോഴും താങ്ങാവുന്നതിനെക്കാളേറെയാകുകയും ചെയ്യും.

കേരളത്തിന്റെ വടക്കൻ ജില്ലകളിലേക്ക് എത്തിപ്പെടുന്നതിനെക്കാൻ ഏറെബുദ്ധിമുട്ടാണ് തെക്കൻ ജില്ലകളിലെത്തിപ്പെടാൻ. തമിഴ്‌നാടിന്റെ പാസ് എടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കണം. എന്നാൽ തീവണ്ടി ഓടിത്തുടങ്ങുന്നതോടെ ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. ദിവസം 1000-ത്തോളം പേർക്ക് തീവണ്ടിയിൽ നാട്ടിലേക്ക് പോകാൻ കഴിയുമെന്നാണ് പ്രതീക്ഷ. കേരളത്തിലേക്കു തീവണ്ടി സർവീസ് തുടങ്ങുന്നതു സംബന്ധിച്ചുള്ള ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നും ഏതുസമയവും ആരംഭിക്കാവുന്നതാണെന്നും ബെംഗളൂരു ഡിവിഷണൽ റെയിൽവേ മാനേജർ അശോക് കുമാർ വർമ അറിയിച്ചു.

ടിക്കറ്റ് നിരക്ക് 1000 രൂപ, ബുക്കിങ് നോർക്കവഴി

ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് നിരക്ക് 1000 രൂപയാണ്. എ.സി.യില്ലാത്ത ചെയർകാറായിരിക്കും സർവീസ് നടത്തുക. ടിക്കറ്റ് ബുക്കുചെയ്യുന്നതിന് മുന്നോടിയായി നോർക്ക റൂട്ട്‌സ് വഴിയോ കോവിഡ് ജാഗ്രത വെബ്‌സൈറ്റ് വഴിയോ ഉള്ള രജിസ്‌ട്രേഷൻ നിർബന്ധമാണ്.

നേരത്തേ ഇതിൽ ബുക്കുചെയ്തവർക്ക് നേരിട്ട് ടിക്കറ്റ് ബുക്കിങ് സൈറ്റിലേക്ക് നീങ്ങാം

നോർക്കയുടെ വെബ്‌സൈറ്റിലൂടെ 'അഡ്വാൻസ് ട്രെയിൻ ബുക്കിങ്' എന്ന ഓപ്ഷനിലൂടെ ടിക്കറ്റ് ബുക്കുചെയ്യാം. ഏതെങ്കിലും കാരണവശാൽ തീവണ്ടി സർവീസ് നടത്തിയില്ലെങ്കിൽ ടിക്കറ്റ് തുക യാത്രക്കാരന്റെ അക്കൗണ്ടിൽ തിരികെ ലഭിക്കും. ബുക്കിങ് ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ടിക്കറ്റ് ബുക്ക് ചെയ്യാൻ: www.registernorkaroots.or

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP