Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളത്തിൽനിന്നുള്ള ഐഎസ് ഭീകരൻ കൊല്ലപ്പെട്ടു, യുഎസ് ആക്രമണത്തിൽ മരിച്ചെന്ന് സന്ദേശം; മരിച്ചത് അഫ്ഗാനിസ്ഥാൻ ഐഎസ് കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന കാസർകോട് സ്വദേശി റാഷിദ് അബ്ദുള്ള; കേരളത്തിൽനിന്നുള്ള ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത് റാഷിദ് ആണെന്ന് എൻഐഎ; മരിച്ച ഭീകരൻ പീസ് ഇന്റർനാഷണൽ സ്‌കൂളിലെ മുൻ ജീവനക്കാരൻ

കേരളത്തിൽനിന്നുള്ള ഐഎസ് ഭീകരൻ കൊല്ലപ്പെട്ടു, യുഎസ് ആക്രമണത്തിൽ മരിച്ചെന്ന് സന്ദേശം; മരിച്ചത് അഫ്ഗാനിസ്ഥാൻ ഐഎസ് കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന കാസർകോട് സ്വദേശി റാഷിദ് അബ്ദുള്ള; കേരളത്തിൽനിന്നുള്ള ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത് റാഷിദ് ആണെന്ന് എൻഐഎ; മരിച്ച ഭീകരൻ പീസ് ഇന്റർനാഷണൽ സ്‌കൂളിലെ മുൻ ജീവനക്കാരൻ

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: കേരളത്തിൽനിന്ന് ഐഎസ്ഐഎസിൽ ചേർന്ന റാഷിദ് അബ്ദുല്ല അഫ്ഗാനിസ്താനിൽ കൊല്ലപ്പെട്ടതായി സൂചന. . അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ മരിച്ചെന്നാണ് വിവരം.അഫ്ഗാനിസ്ഥാനിലെ കുറാസൻ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലായിരുന്നു കാസർകോടുകാരനായ റാഷിദ് പ്രവർത്തിച്ചിരുന്നത്.

നേരത്തേ കേരളത്തിൽനിന്ന് ഐഎസിൽ ചേർന്നവരുടെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. ഇയാളുടെ സന്ദേശങ്ങൾ മൂന്ന് മാസമായി കിട്ടുന്നില്ല. കേരളത്തിൽനിന്നുള്ള ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത് റാഷിദ് ആണെന്നായിരുന്നു എൻഐഎ കണ്ടെത്തൽ.അമേരിക്കൻ സൈന്യത്തിന്റെ ബോംബാക്രമണത്തിൽ റാഷിദ് കൊല്ലപ്പെട്ടതായി അഫ്ഗാനിസ്താനിലെ ഖൊറാസാൻ പ്രവിശ്യയിൽനിന്ന് ടെലഗ്രാം വഴിലഭിച്ച സന്ദേശത്തിൽ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ഇയാളൊടൊപ്പം രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും നാല് കുട്ടികളും കൊല്ലപ്പെട്ടതായാണ് സന്ദേശം സാമൂഹ്യ മാധ്യമങ്ങളിലുടെ ഐഎസ് ആശയങ്ങൾ നിരന്തരമായി പ്രചരിപ്പിക്കാറുള്ള റാഷിദ് അബ്ദുള്ളയുടെ സന്ദേശങ്ങൾ കഴിഞ്ഞ കുറേക്കാലമായി കാണാറില്ലായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റാഷിദ് കൊല്ലപ്പട്ടന്ന സന്ദേശം ലഭിച്ചത്.

2016 മെയ് മാസത്തിലാണ് കാസർകോട് സ്വദേശി റാഷിദിന്റെ നേതൃത്വത്തിൽ 21 പേർ ഐഎസിൽ ചേരാൻ നാടു വിട്ടത്. സലഫി പ്രഭാഷകൻ എംഎം അക്‌ബറിന്റെ പീസ് ഇന്റർനാഷണൽ സ്‌കൂളിലെ ജീവനക്കാരനായിരുന്നു റാഷിദ്. എഞ്ചിനിയറിംങ് ബിരുദധാരിയാണ്. അഫ്ഗാനിസ്ഥാനിലെത്തിയതിന് ശേഷം ഇയാൾ വിവിധ ടെലിഗ്രാം അക്കൗണ്ടുകളിലുടെ ഐഎസിലേക്ക് ചേരാൻ ആളുകളെ പ്രേരിപ്പിക്കാൻ സന്ദേശം അയക്കാറുണ്ടായിരുന്നു.

കാസർകോട് തൃക്കരിപ്പൂരിലെ അബ്ദുൾ റഷീദ് അബ്ദുള്ള, ഭാര്യ ആയിഷ, പടന്നയിലെ ഡോ.ഇജാസ്, ഭാര്യ റിഫൈല, രണ്ട് വയസുള്ള കുഞ്ഞ്, ഇജാസിന്റെ സഹോദരനും എഞ്ചിനീയറുമായ ഷിഹാബ്, ഭാര്യ അജ്മല, ഹഫീസുദ്ദീൻ, മർവാർ ഇസ്മായിൽ, അഷ്ഫാഖ്, മജീദ്, ഫിറോസ് എന്നിവരും പാലക്കാട്ടെ ഈസ, ഇയാളുടെ ഭാര്യ യഹ്യ, തിരുവനന്തപുരം സ്വദേശി കാസർകോട് സെഞ്ച്വറി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിനി നിമിഷ തുടങ്ങിയവരെയുമാണ് ദുരൂഹസാഹചര്യത്തിൽ കാണാതായത്. ഇവർ അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്പുകളിലെത്തിയതായി ദേശീയ അന്വേഷണ ഏൻസികൾ സ്ഥിരീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP