Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

ഐ.എസ് പദ്ധതിയിട്ടത് അയോധ്യയെന്ന് ഭീകരന്റെ മൊഴി; ലക്ഷ്യം രാമക്ഷേത്രം ഏത് വിധേനയും തകർക്കുക; അഫ്ഗാനിസ്ഥാനിലെ ഐഎസ് കമാണ്ടർമാരുമായി ബന്ധപ്പെട്ടിരുന്നതായും പിടിയിലായ ഭീകരൻ അബ്ദുൾ യൂസഫ് ഖാന്റെ മൊഴി; ഭീകരനിൽ നിന്ന് പിടിച്ചെടുത്തത് പ്രഷർ കുക്കർ ബോബും 15 കിലോ രാസപദാർത്ഥങ്ങളും; അന്വേഷണം ഊർജിതമാക്കി എൻ.ഐ.എ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ പ്രദേശത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി പിടിയിലായ ഐഎസ് ഭീകരന്റെ വെളിപ്പെടുത്തൽ. ഡൽഹിയിലും ഉത്തർപ്രദേശിലും തുടർസ്ഫോടനങ്ങൾ നടത്താനാണ് സംഘടന പദ്ധതിയിട്ടതെന്നും ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി. ഡൽഹി ദൗലാഖാൻ ഏരിയയിൽ നിന്നുമാണ് അബ്ദുൾ യൂസഫ് ഖാൻ എന്ന ഐഎസ് ഭീകരനെ പൊലീസ് പിടികൂടിയത്.

രാമക്ഷേത്ര നിർമ്മാണം ഏതുവിധേനയും തടയുകയാണ് ലക്ഷ്യമിട്ടത്. അഫ്ഗാനിസ്ഥാനിലെ ഐഎസ് തീവ്രവാദിസംഘടനാ കമാണ്ടർമാരുമായി ബന്ധപ്പെട്ടിരുന്നതായും, നിർദ്ദേശം ലഭിച്ചിരുന്നതായും ഇയാൾ വെളിപ്പെടുത്തിയതായി പൊലീസ് സൂചിപ്പിച്ചു. ഇയാളുടെ പക്കൽ നിന്നും രണ്ട് പ്രഷർകുക്കർ ബോംബുകൾ, സ്ഫോടനത്തിന് ഉപയോഗിക്കുന്ന 15 കിലോ രാസപദാർത്ഥങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.

ഡൽഹി പൊലീസിന് പുറമെ, ദേശീയ സുരക്ഷാ ഗാർഡുകളും ഇയാളെ ചോദ്യം ചെയ്തു വരികയാണ്. യുപി ആന്റി ടെററിസ്റ്റ് സ്‌ക്വാഡും ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ഐഎസ് ഭീകരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ യുപിയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലകളിൽ നിരീക്ഷണം കർശനമാക്കാൻ എസ്‌പിമാർക്ക് ഡിജിപി ഹിതേഷ് ചന്ദ്ര അവാസ്തി നിർദ്ദേശം നൽകി.

രഹസ്യ വിവരത്തെത്തുടർന്നാണ് യുപി സ്വദേശിയായ അബ്ദുൾ യുസഫ് ഖാനെ ഡൽഹിയിൽ നിന്നും പൊലീസ് പിടികൂടുന്നത്. അപകടം മനസ്സിലാക്കിയ ഇദ്ദേഹം പൊലീസിന് നേർക്ക് വെടിയുതിർത്തു. പൊലീസും തിരിച്ച് വെടിവെച്ചു. ഏറ്റുമുട്ടലിനൊടുവിൽ ഇയാളെ ഡൽഹി പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു.

പഞ്ചാബ് അതിർത്തിയിൽ അഞ്ച് ഭീകരരെ സുരക്ഷാസേന കൊലപ്പെടുത്തി. ഇന്ന് പുലർച്ചെ അതിർത്തിവഴി ഇന്ത്യയിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച അഞ്ച് പാക് ഭീകരരെ ബിഎസ്എഫാണ് വധിച്ചത്. നിയന്ത്രണരേഖയിലെ ഖേംകാരൻ സെക്ടറിലാണ് സംഭവം.ശനിയാഴ്ച പുലർച്ചെയാണ് ഭീകരർ ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുന്നത് ബിഎസ്എഫിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സേന നടത്തിയ വെടിവെപ്പിലാണ് ഭീകരർ കൊല്ലപ്പെട്ടത്.

അതേസമയം, ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നയാൾ ശനിയാഴ്ച വൈകിട്ട് ഡൽഹിയിൽ പിടിയിലായി. അബ്ദുൾ യൂസഫ് ഖാൻ എന്നയാളെയാണ് പിടികൂടിയത്. അതിരൂക്ഷമായ വെടിവെപ്പിന് ഒടുവിലാണ് ഡൽഹി ദൗലാ ഖാൻ ഏരിയയിൽ നിന്നും ഭീകരനെ പൊലീസ് പിടികൂടിയത്. ഉത്തർപ്രദേശ് സ്വദേശിയായ ഇയാൾ രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടാണ് എത്തിയത്. ഡൽഹി പൊലീസിന്റെ സ്പെഷൽ സെല്ലാണ് ഇയാളെ പിടികൂടിയത്.

ഇയാളിൽ നിന്നും നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഇയാൾ യുപി സ്വദേശിയാണെന്ന് പൊലീസ് സൂചിപ്പിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്.പൊലീസിന്റെ സാന്നിധ്യം മനസ്സിലായതോടെ ഇയാൾ വെടിയുതിർത്തു. തുടർന്ന് നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ കീഴ്പ്പെടുത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പ്രമോദ് കുശ്വാഹ അറിയിച്ചു.

രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണം നടത്തുക, വിഐപികളെ വധിക്കുക തുടങ്ങിയ പദ്ധതികളുമായാണ് ഡൽഹിയിലെത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു. ഐഎസ് ഭീകരനെ പിടികൂടിയ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. റിഡ്ജ് റോഡിൽ ദൗള ക്വാനും കരോൾ ബാഗിനും ഇടയിലുണ്ടായ വെടിവെയ്‌പ്പുമായി ബന്ധപ്പെട്ടാണ് ഇയാൾ അറസ്റ്റിലായതെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.ഐസിസ് ഭീകരനെ അറസ്റ്റ് ചെയ്ത റിഡ്ജ് റോഡ് പ്രദേശത്തെ ബുദ്ധ ജയന്തി പാർക്കിന് സമീപം സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. അവർ ഇപ്പോൾ ബോംബ് നിർവീര്യമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP