Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡ്രിപ്പിടാനായി ഉപയോഗിക്കുന്നത് ഒഴിഞ്ഞ ബിയർ കുപ്പികൾ; കൈ കഴുകിയ വെള്ളം ശേഖരിച്ച് വീണ്ടും ഉപയോഗിക്കുന്ന ദയനീയ അവസ്ഥ; ആരോഗ്യ രംഗത്ത് നിലനിൽക്കുന്നത് 1980കളിലെ സാങ്കേതിക വിദ്യ; പകർച്ചവ്യാധികളോട് പ്രതികരിക്കാനുള്ള കഴിവിൽ ലോകത്ത് 195ാം സ്ഥാനത്ത്; 200 സൈനികർ മരിച്ചുവെന്നും നാലായിരത്തോളം പേർ തടവിലെന്നും അനൗദ്യോഗിക റിപ്പോർട്ട്; കോവിഡ് 19 എറ്റവും വലിയ നാശം വിതക്കുക ആരോഗ്യസംവിധാനം തകർന്നുകിടക്കുന്ന ഉത്തര കൊറിയയിലോ?

ഡ്രിപ്പിടാനായി  ഉപയോഗിക്കുന്നത് ഒഴിഞ്ഞ ബിയർ കുപ്പികൾ; കൈ കഴുകിയ വെള്ളം ശേഖരിച്ച് വീണ്ടും ഉപയോഗിക്കുന്ന ദയനീയ അവസ്ഥ; ആരോഗ്യ രംഗത്ത് നിലനിൽക്കുന്നത് 1980കളിലെ സാങ്കേതിക വിദ്യ; പകർച്ചവ്യാധികളോട് പ്രതികരിക്കാനുള്ള കഴിവിൽ ലോകത്ത് 195ാം സ്ഥാനത്ത്; 200 സൈനികർ മരിച്ചുവെന്നും നാലായിരത്തോളം പേർ തടവിലെന്നും അനൗദ്യോഗിക റിപ്പോർട്ട്; കോവിഡ് 19 എറ്റവും വലിയ നാശം വിതക്കുക ആരോഗ്യസംവിധാനം തകർന്നുകിടക്കുന്ന ഉത്തര കൊറിയയിലോ?

മറുനാടൻ ഡെസ്‌ക്‌

 ന്യൂയോർക്ക്: എന്നും നിറം പിടിപ്പിച്ച കഥകളാണ് ഉത്തരകൊറിയയെക്കുറിച്ചും അവിടുത്തെ ഏകാധിപതി കിം ജോങ് ഉന്നിനെ കുറിച്ചും ലോകമധ്യമങ്ങളിൽ വരാറുള്ളത്. സ്വന്തം അമ്മാവനെ വെട്ടിയരിഞ്ഞ് മുതലകൾക്കിട്ടുകൊടുത്ത് മുതൽ ഭക്ഷണത്തിൽ ഉപ്പുകൂടിയതിന് പാചക്കാരനെ തൽക്ഷണം വെടിവെച്ച് കൊന്നതുപോലുള്ള നിറം പടിപ്പിച്ച വാർത്തകൾ. ഈ കൊറോണക്കാലത്തും കിം ജോങ് ഉന്നും വടക്കൻകൊറിയയും വാർത്തകളിൽ നിറയുകയാണ്. ചൈനയിൽനിന്നുവന്ന കൊറോണ ബാധിച്ചയാളെ വെടിവെച്ച് കൊന്നതും, ഇരുനൂറിലേറെ സൈനികർ മരിച്ചിട്ടും അത് മറച്ചുവെച്ചുമെന്നാണ് ഇപ്പോൾ റോയിട്ടേഴ്സ് അടക്കമുള്ള ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊറിയൻ വാർത്താ ഏജൻസി ഡെയിലി എൻകെ ന്യൂസിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. വടക്കൻ കൊറിയയിൽ കോവിഡ് 19 ബാധിച്ചിട്ടുണ്ടെന്നാണ് ബിബിസിയും സ്വതന്ത്ര മാധ്യമ പ്രവർത്തകരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്.

അമ്മാവനെ മുതലകൾക്ക് ഇട്ടുകൊടുത്തതിന് മാത്രമേ വ്യക്തത ഇല്ലാത്തതുള്ളൂ. പക്ഷേ കൊന്നകാര്യത്തിൽ ആർക്കും തകർക്കമില്ല. ഇതുപോലെ തന്നെ കൊറിയയെകുറിച്ച് എൻകെ ന്യൂസ് കൊടുത്ത മിക്ക വാർത്തകളും ശരിയായിരുന്നെന്ന് പ്രമുഖ മാധ്യമ പ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു. ഹൈഡ്രജൻ ബോബ് പരീക്ഷണം, മിസൈൽ നിർമ്മാണം തുടങ്ങി എൻ കെ ന്യൂസ് കൊടുത്ത മിക്ക വാർത്തകളും ആദ്യം നിഷേധിക്കയാണ് ഉത്തരകൊറിയ ചെയ്യുന്നത്. ഇപ്പോഴും കോവിഡ് 19ന്റെ നിരക്ക് ഉത്തരകൊറിയയിൽ സ്ഫോടനാത്മകമായി ഉയർന്നിട്ടും രാജ്യം വാർത്ത നിഷേധിക്കായാണ്. ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ച് 4000ത്തിലധികം ആളുകൾ മരിക്കുമ്പോഴും ചൈനയുടെ തൊട്ടടുത്തുള്ള ഉത്തര കൊറിയയിൽ ആർക്കും രോഗം ബാധിച്ചില്ല. വൈറസ് തങ്ങളുടെ അതിർത്തി കടന്ന് എത്തിയിട്ടില്ലെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്. ചൈനയിൽ 3158 പേരും ദക്ഷിണ കൊറിയയിൽ 291 പേരുമാണ് ബുധനാഴ്ച വരെ മരിച്ചത്. ലോകത്തിന്റെ എല്ലാ ഭാഗത്തും വൈറസ് എത്തുകയും 21 രാജ്യങ്ങളിൽ മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നിട്ടും രാജ്യത്ത് വൈറസ് ബാധയില്ലെന്ന് തന്നെയാണ് ഉത്തര കൊറിയൻ ഭരണകൂടം വ്യക്തമാക്കുന്നത്്. ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ റൊഡോങ് സിന്മുൻ റിപ്പോർട്ട് ചെയ്ത്.

ശക്തമായ പ്രതിരോധ സംവിധാനങ്ങളിലൂടെ വൈറസിനെ തടഞ്ഞുനിർത്തിയെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നതെങ്കിലും ഇത് ലോകം വിശ്വസിക്കുന്നില്ല. ഉത്തര കൊറിയ വൈറസ് ബാധ മറച്ചുവെക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര സംഘടനകൾക്ക് ഉത്തര കൊറിയയിൽ പ്രവേശിക്കാനോ രേഖകൾ പരിശോധിക്കാനോ സാധ്യമല്ല. മാത്രമല്ല, മാധ്യമങ്ങൾക്കും കടുത്ത നിയന്ത്രണമുണ്ട്. അതിനാൽ സർക്കാർ പുറത്തുവിടുന്ന വിവരങ്ങൾ മാത്രമാണ് ലഭ്യമാകുന്നത്.ഉത്തര കൊറിയയിൽ ആകെയുള്ളത് മൂന്നേ മൂന്ന് ചാനലുകൾ മാത്രമാണ്. മൂന്നും സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതാണ്. അത് തന്നെ ധാരാളം എന്നാണ് അധികാരികൾ പറയുന്നത്. ഇവയിൽ പ്രധാനമായും സംപ്രേഷണം ചെയ്യുന്ന പരിപാടികൾ സർക്കാർ അറിയിപ്പുകളും ഭരണാധികാരികളുടെ പ്രസംഗങ്ങളും ആണ്. . അതുപോലെ പ്രമുഖ ഇലട്രോണിക്ക് സേവന ദാതാക്കളായ സോണിക്കും ആപ്പിൽനുമൊന്നും ഈ രാജ്യത്ത് പ്രവേശനമില്ല. പകരം സർക്കാർ സേവനങ്ങൾ മാത്രമാണ് ഉപയോഗിക്കുക. അതുകൊണ്ടുതന്നെ അവിടെ എന്തുനടന്നാലും പുറം ലോകം അറിയാൻ വൈകും. അതാണ് മനുഷ്യവകാശ പ്രവർത്തകരെ ഭയപ്പെടുത്തുന്നതും.

ഉത്തര കൊറിയയിലെ യഥാർഥ സ്ഥിതി ചൈനയേക്കാൾ മോശമായിരിക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. പകർച്ചവ്യാധികളോട് പ്രതികരിക്കാനുള്ള കഴിവിൽ ലോകത്ത് 195-ാം സ്ഥാനത്താണ് ഉത്തര കൊറിയ. തലസ്ഥാനമായ പ്യോങ്യാങ്ങിൽ മാത്രമാണ് സൗകര്യങ്ങളുള്ള ആശുപത്രികളുള്ളത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ആരോഗ്യ സംവിധാനം പരിതാപകരമായ അവസ്ഥയിലാണ്. ആണവായുധ നിർവ്യാപന കരാറിൽ നിന്ന് ഉത്തര കൊറിയ പിന്മാറിയതിനെ തുടർന്ന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. അതിനാൽ 1980കളിലെ സാങ്കേതിക വിദ്യയാണ് ഇപ്പോഴും ഇവിടെ ഉപയോഗിക്കുന്നത്. ആരോഗ്യ രംഗത്ത് ആധുനിക ഉപകരണങ്ങളോ സൗകര്യങ്ങളുള്ള ലബോറട്ടറികളോ ഇല്ല. ഡ്രിപ്പിടാനായി ഒഴിഞ്ഞ ബിയർ കുപ്പികളാണ് ഉപയോഗിക്കുന്നത്. ആവശ്യത്തിന് ശുദ്ധജലം പോലും ലഭ്യമല്ലാത്ത ആശുപത്രികളുണ്ട്. കൈ കഴുകിയ വെള്ളം ശേഖരിച്ച് വീണ്ടും ഉപയോഗിക്കുന്ന, ശുദ്ധജലം വിതരണം ചെയ്യാത്ത ആശുപത്രികളാണിവിടെ. ഇങ്ങനെയുള്ള ഒരു രാജ്യം എങ്ങനെയാണ് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ചോദിക്കുന്നത്. എന്നാൽ കൊറോണ ബാധയെന്നു സംശയം തോന്നിയ 141 കേസുകൾ ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്തതെന്നും തുടർന്നു നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നുവെന്നും ഉത്തര കൊറിയ അധികൃതർ വിശദീകരിക്കുന്നു.

അതിർത്തി അടച്ചത് തുണയായെന്ന് ഉത്തര കൊറിയ

ചൈനയെ പോലെ ശക്തരായ രാജ്യത്തിന് പോലും കൊറോണയെ തടഞ്ഞുനിർത്താനായിട്ടില്ല. താരതമ്യേന ആരോഗ്യ സംവിധാനങ്ങൾ മോശമായ ഉത്തര കൊറിയക്ക് എങ്ങനെ കൊറോണയെ പ്രതിരോധിക്കാൻ സാധിച്ചുവെന്നതിൽ ലോകം സംശയം പ്രകടിപ്പിച്ചു. ഇന്ത്യ, ഹോങ്കോങ്, മക്കാവു തുടങ്ങി ചൈനയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലെല്ലാം വൈറസ് ബാധയെത്തി. എന്നാൽ ചൈനയുമായി നീണ്ട അതിർത്തിയുള്ള ഉത്തര കൊറിയയിൽ വൈറസ് ബാധയെത്തിയില്ലെന്നത് ലോകത്തിന്റെ സംശയം വർധിപ്പിച്ചു. ചൈനയുടെ അയൽ രാജ്യങ്ങൾ കടന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തും കൊറോണ പിടിമുറുക്കിയപ്പോൾ ഉത്തര കൊറിയയെ വൈറസ് തൊട്ടില്ല. ലോകരാജ്യങ്ങൾ സംശയം പ്രകടിപ്പിക്കുമ്പോഴും തന്റെ രാജ്യത്ത് വൈറസ് ബാധയില്ലെന്ന് തന്നെയാണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഉറപ്പിച്ചു പറയുന്നത്.

ശക്തമായ പ്രതിരോധ നടപടികളിലൂടെയാണ് രാജ്യത്തെ കൊറോണ വൈറസ് ബാധിക്കാതെ കാത്തതെന്നാണ് ഉത്തര കൊറിയൻ സർക്കാർ പറയുന്നത്. ചൈനയിൽ പുതിയ രോഗം പടരാൻ തുടങ്ങിയെന്ന റിപ്പോർട്ടുകൾ വന്നുതുടങ്ങിയപ്പോൾ തന്നെ ഉത്തര കൊറിയ നടപടികൾ ഊർജിതമാക്കിയെന്നാണ് കിം ജോങ് ഉൻ അവകാശപ്പെടുന്നത്. ചൈനയുമായി 1500 കിലോമീറ്റർല അതിർത്തിയാണ് ഉത്തര കൊറിയക്കുള്ളത്. ചൈനയിലെയും ഉത്തര കൊറിയയിലെയും ജനങ്ങൾ പൊതുവെ അതിർത്തി കടന്ന് പോകാറുണ്ട്. അതിർത്തി കടന്നുള്ള വ്യാപാരവും സാധാരണമാണ്. എന്നാൽ ചൈനയിൽ വൈറസ് പടരാൻ തുടങ്ങിയതോടെ ഉത്തര കൊറിയ അതിർത്തി പൂർണമായി അടച്ചു. വ്യാപാരവും ആളുകളുടെ സഞ്ചാരവും കർശനമായി വിലക്കി. അതിർത്തിയിൽ സൈനികർ കാവലും ശക്തമാക്കി. വിമാനത്താവളങ്ങളിൽ ഉൾപ്പെടെ നിരീക്ഷണം ശക്തമാക്കി. ഏകാധിപതിയായ കിം ജോങ് ഉന്നിന്റെ ഇത്തരത്തിലുള്ള കർശന നടപടികളാണ് രാജ്യത്തെ വൈറസിൽ നിന്ന് രക്ഷിച്ചതെന്നാണ് ഉത്തരകൊറിയ അവകാശപ്പെടുന്നത്.

200 സൈനികർ; നാലായിരത്തിലേറെപ്പേർ തടങ്കൽ പാളയത്തിൽ

ഉത്തര കൊറിയയുടെ അവകാശവാദം വ്യാജമാണെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധർ പറയുന്നുത്. കൊറോണ വൈറസ് ബാധിച്ച് ഉത്തര കൊറിയയിൽ ഇതിനകം 200 ഓളം സൈനികർ മരിച്ചതായി ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി ഡെയിലി എൻകെ ന്യൂസ് ഓർഗനൈസേഷൻ റിപ്പോർട്ട് ചെയ്തു. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന 4000ത്തിലേറെ ആളുകൾ തടങ്കൽ ക്യാമ്പിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ 10000ത്തോളം ജനങ്ങളും നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്. ഇവരിൽ 4000ത്തോളം ആളുകളെ രോഗമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിട്ടയച്ചതായും വാർത്തയിൽ പറയുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 180 സൈനികർ മരിച്ചതായും ദക്ഷിണ കൊറിയൻ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 3700 ഓളം സൈനികർക്ക് മറ്റുള്ളവരുമായി സമ്പർക്കമുണ്ടാകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, 141 പേർക്ക് കൊറോണ വൈറസ് ബാധ സംശയിച്ചതായി ലോകാരോഗ്യ സംഘടനയെ അറിയിച്ചിരുന്നന്നും പരിശോധനയിൽ എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നുവെന്നും ഉത്തര കൊറിയ അധികൃതർ പറയുന്നു.ഉത്തര കൊറിയയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാളെ വെടിവെച്ച് കൊന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയിൽ നിന്ന് വന്നയാൾക്കായിരുന്നു രോഗം പിടിപെട്ടത്. കിം ജോങ് ഉന്നിന്റെ നിർദ്ദേശപ്രകാരം സൈന്യമാണ് ഇയാളെ കൊലപ്പെടുത്തിയതെന്നായിരുന്നു റിപ്പോർട്ട്.

ലോകം മുഴുവൻ കൊറോണ വൈറസിനെ തുരത്താനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ ഉത്തര കൊറിയ ആയുധ പരീക്ഷണം നടത്തുകയാണ്. ലോകത്തെ വെല്ലുവിളിച്ചുകൊണ്ട് നടത്തുന്ന ആയുധ പരീക്ഷണങ്ങൾ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ ഈ കൊറോണ കാലത്തും തുടരുകയാണ്. കഴിഞ്ഞയാഴ്ച മൂന്ന് രഹസ്യായുധങ്ങളാണ് ഉത്തര കൊറിയ പരീക്ഷിച്ചത്. 200 കിലോമീറ്റർ ദൂരപരിധിയുള്ള ബാലിസ്റ്റക് മിസൈലിന് സമാനമായ ആയുധങ്ങളാണ് ഉത്തര കൊറിയ പരീക്ഷിച്ചത്. ദക്ഷിണ കൊറിയൻ സൈന്യമാണ് ഉത്തര കൊറിയയുടെ ആയുധ പരീക്ഷണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP