Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

വഴിയരികിൽ നിർത്തിയിട്ട കാറിൽ ഇരുമ്പ് പൈപ്പ് വീഴുന്നത് കണ്ട് ഓടി മാറി ഓട്ടോക്കാരൻ; മറ്റൊരു പൈപ്പിൻ കഷ്ണം പറന്ന് വീണത് സമീപത്തെ വീട്ടുമുറ്റത്തേക്കും; ഉഗ്രശബ്ദത്തോടെ പതിച്ച ഇരുമ്പ് ദണ്ഡ് കണ്ട് ആശങ്കയിൽ നാട്ടുകാരും; തൃശൂരിനെ ഭീതിയിലാഴ്‌ത്തി ആകാശത്ത് നിന്ന് വീണ പൈപ്പ് ദണ്ഡുകൾ; അന്വേഷണവുമായി പൊലീസും

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: തൃശൂരിനെ ആശങ്കയിലാഴ്‌ത്തി ആകാശത്ത് നിന്ന് വീണ ഇരുമ്പ് പൈപ്പുകൾ. വരന്തരപ്പിള്ളി പൗണ്ടിൽ ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് ഇരുമ്പ് പൈപ്പുകൾ ആകാശത്തുനിന്നും വീണതായി പറയപ്പെടുന്നത്. രണ്ടിടങ്ങിളിലായി ഒന്നര മീറ്റർ നീളത്തിൽ ഇരുഭാഗങ്ങളിലും കോൺക്രീറ്റ് മിശ്രിതം കൊണ്ട് മൂടിയ നിലയിലുള്ള രണ്ട് ഇരുമ്പ് പൈപ്പുകളാണ് ഭൂമിയിൽ വീണത്. വഴിയരികിൽ നിർത്തിയിട്ടിരുന്ന പയ്യപ്പിള്ളി മേജോന്റെ കാറിലാണ് ഒരെണ്ണം വീണത്.

ഇരുമ്പ് പൈപ്പുകൾ വീണ് കാറിന് കേടുപാടുകൾ സംഭവിച്ചു.പൈപ്പ് വീഴുന്നത് കണ്ട് സമീപത്ത് നിന്നിരുന്ന ഓട്ടോ ഡ്രൈവർ സന്തോഷ് ഓടിമാറിയതു രലം പരിക്കേൽക്കാതെ രക്ഷപ്പെട്ടു അര കിലോമീറ്റർ മാറി മറ്റൊരു വീടിന്റെ മുറ്റത്തും സമാനമായ പൈപ്പുകൾ വീണു. അരോദ ഷൈജുവിന്റെ പറമ്പിലെ മാവിൽ തട്ടി വീടിന് മുകളിലൂടെയാണ് സമീപവാസിയായ കൊടുമ്പിലായിപറമ്പിൽ മിജോന്റെ വീട്ടുമുറ്റത്ത് ഇരുമ്പ് പൈപ്പുകൾ വീണത്.

വലിയ ശബ്ദത്തോടെയാണ് പൈപ്പ് വീണതെന്നാണ് വീട്ടുകാർ പറയുന്നത്.നിലത്ത് വീണ പൈപ്പിൽ കയറി പിടിച്ച മിജോന്റെ മകൻ ഡെറിക്കിന് പൊള്ളലേറ്റു. വരന്തരപ്പിള്ളി പൊലീസ് സ്ഥലത്തെത്തി രണ്ട് ഇരുമ്പ് പൈപ്പുകളും സ്റ്റേഷനിലേക്ക് മാറ്റി. പൈപ്പുകൾ ഫോറൻസിക് ഉൾപ്പടെയുള്ള ശാസ്ത്രീയമായ പരിശോധനക്ക് വിധേയമാക്കുമെന്ന് വരന്തരപ്പിള്ളി എസ്.എച്ച്.ഒ. എസ്. ജയകൃഷ്ണൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP