Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരിങ്ങാലക്കുടയിലെ കോവിഡ് മരണം: മുക്തിസ്ഥാനിൽ പ്രതിഷേധവുമായി എത്തിയത് നൂറിൽപരം ആളുകൾ; പ്രതിഷേധം മൂലം മൃതദേഹം ദഹിപ്പിക്കാൻ നെട്ടോട്ടമോടി ബന്ധുക്കൾ

ഇരിങ്ങാലക്കുടയിലെ കോവിഡ് മരണം: മുക്തിസ്ഥാനിൽ പ്രതിഷേധവുമായി എത്തിയത് നൂറിൽപരം ആളുകൾ; പ്രതിഷേധം മൂലം മൃതദേഹം ദഹിപ്പിക്കാൻ നെട്ടോട്ടമോടി ബന്ധുക്കൾ

നിധിൻ തൃത്താണി

തൃശൂർ: ഇരിങ്ങാലക്കുടക്കടുത്ത് വേളൂക്കര പഞ്ചായത്തിലെ അവിട്ടത്തൂർ സ്വദേശിയായ കോവിഡ് മൂലം മരിച്ച തെക്കുംപറമ്പിൽ ഷിജുവിന്റെ (46) ബന്ധുക്കൾ മൃതദേഹം ദഹിപ്പിക്കാൻ ഏറെ പാടുപെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് മരണം സ്ഥിരീകരിച്ച ശേഷം വ്യാഴാഴ്ചയാണ് പി. സി. ആ.ർ ടെസ്റ്റിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.

ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷന് അടുത്തുള്ള ഉള്ള മുക്തിസ്ഥാൻ ക്രിമറ്റോറിയത്തിൽ മൃതദേഹം ദഹിപ്പിക്കാനുള്ള പൊലീസിന്റേയും തഹസിൽദാറിന്റേയും ശ്രമങ്ങൾ നാട്ടുകാരും ക്രിമറ്റോറിയം ജീവനക്കാരും സ്ഥലം കൗൺസിലറും ഇന്ന് രാവിലെ തടഞ്ഞു. മുക്തിസ്ഥാനിൽ പ്രതിഷേധവുമായി നൂറിൽപരം ആളുകൾ ഒത്തുകൂടി എന്നും ദഹിപ്പിക്കാൻ ചുമതലപ്പെട്ട ജീവനക്കാരി രാജി ഭീഷണി മുഴക്കി എന്നും ഷിജുവിനെ ബന്ധുവായ പ്രേമനാഥ് പടിഞ്ഞാറക്കര മറുനാടനോട് പറഞ്ഞു.

പിന്നീട് കളക്ടർ ഇടപെട്ട് തൃശ്ശൂർ കോർപ്പറേഷന്റെ കീഴിലുള്ള കുരിയച്ചിറയിലെ ക്രിമറ്റോറിയത്തിലാണ് വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ദഹിപ്പിക്കാൻ ആയത്. മുക്തിസ്ഥാനിൽ ദഹിപ്പിക്കാൻ ക്രിമറ്റോറിയം നടത്തിപ്പുകാർ ആദ്യം അനുമതി നൽകിയെങ്കിലും പിന്നീട് വ്യാഴാഴ്ച രാത്രി പത്തുമണിക്ക് പിന്മാറുകയായിരുന്നു.

പിന്നീട് തിരുവില്വാമല ഐവർ മഠത്തിലും തൃശ്ശൂർ പൂങ്കുന്ന ശാന്തിഘട്ടിലും ദഹിപ്പിക്കാനുള്ള ശ്രമങ്ങളും വിഫലമായി. തിരുവില്വാമലയിൽ പഞ്ചായത്ത് അധികൃതരുടെ അനുമതി ലഭിച്ചില്ല എന്നാണ് ഐവർമഠത്തിൽ നിന്ന് ഷിജുവിനെ ബന്ധുക്കൾക്ക് ലഭിച്ച വിവരം. പൂങ്കുന്നം ശാന്തിഘട്ടിൽ കഴിഞ്ഞ ദിവസം മറ്റൊരു കോവിഡ രോഗിയെ ദഹിപ്പിച്ചതിനാൽ അധികൃതർ അനുവാദം നൽകിയില്ല.

ഷിജുവിന്റെ പഞ്ചായത്തായ വേളൂക്കരയിൽ നിന്നുവന്ന അധികൃതർ തൃശൂർ കോർപ്പറേഷൻ മേയറെ കണ്ട് സംസാരിച്ചതിന് ശേഷമാണ് കുരിയച്ചിറയിലെ തൃശൂർ കോർപ്പറേഷന്റെ ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകിയത്. എല്ലാ അനുമതികളും ലഭിച്ച ശേഷം വെള്ളിയാഴ്ച മൂന്നരയോടെയാണ് തൃശൂർ മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ നിന്ന് സ്വന്തം പണം മുടക്കി ബന്ധുക്കൾ ആംബുലൻസിൽ മൃതദേഹം കുരിയച്ചിറയിൽ എത്തിച്ചത് എന്ന് പ്രേംനാഥ് പറഞ്ഞു.

ബില്ലുകളുമായി അടുത്ത ദിവസം പഞ്ചായത്ത് ഓഫീസിൽ എത്താനാണ് ഷിജുവിന്റെ ബന്ധുക്കൾക്ക് കിട്ടിയിട്ടുള്ള നിർദ്ദേശം. സ്വകാര്യ ആശുപത്രികളായ പുല്ലൂർ സെക്രഡ് ഹാർട്ട്സ് ഹോസ്പിറ്റലിലും കൊടകര ശാന്തി ഹോസ്പിറ്റലിലും ബുധനാഴ്ചക്ക് മുന്നേ ചികിത്സ തേടി ഷിജു എത്തിയിരുന്നു. എന്നാൽ കഠിനമായ പനി ഉള്ളതിനാൽ സർക്കാർ ആശുപത്രികളെ സമീപിക്കാൻ ആയിരുന്നു സ്വകാര്യ ആശുപത്രികളിൽ നിന്നും ലഭിച്ച നിർദ്ദേശം.

പിന്നീട് ബുധനാഴ്‌ച്ച ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രി, തൃശ്ശൂർ ജില്ലാ ആശുപത്രി മുളംങ്കുന്നത്തുകാവിലെ തൃശ്ശൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഷിജുവിനെ ചികിത്സക്കായി എത്തിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു കഠിനമായ ശ്വാസതടസ്സം നേരിട്ട് ഷിജു മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടു. ഷിബുവിനെ മാതാവും ഭാര്യയും രണ്ടു ആൺ മക്കളും അടുത്ത ഇടപഴകിയ സുഹൃത്തുക്കളും ഇപ്പോൾ ക്വാറന്റെയിനിലാണ്. ഷിജു താമസിച്ചിരുന്ന അവിട്ടത്തൂർ വാർഡ് കൺണ്ടെയിന്മെന്റ് സോൺ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP