Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദീൻ പഠിപ്പിക്കാൻ ഇൻബോക്സിൽ വരുന്ന ഇക്കാക്കമാരറിയാൻ...; മായ്‌ലിയാക്കന്മാർ മൂന്നു പേര് വീട്ടിലുണ്ട് ; ഹാഫിളാവാൻ അടവെച്ച രണ്ടാങ്ങളമാർ എറണാകുളത്ത് വിരിഞ്ഞുകൊണ്ടിരിക്കുന്നു; ഒരനിയത്തി ഹാദിയ കോഴ്സ് പഠിക്കാൻ ചേർന്നിട്ട് മാസം രണ്ടു കഴിഞ്ഞു; 'അനക്ക് മരിക്കേണ്ട പെണ്ണേ' എന്ന് ചോദിക്കുന്ന സൈബർ സുഡാപ്പികൾക്ക് ചുട്ട മറുപടി നൽകി ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്ര ചിന്തയിലേക്കുവന്ന ഇർഫാന

ദീൻ പഠിപ്പിക്കാൻ ഇൻബോക്സിൽ വരുന്ന ഇക്കാക്കമാരറിയാൻ...; മായ്‌ലിയാക്കന്മാർ മൂന്നു പേര് വീട്ടിലുണ്ട് ; ഹാഫിളാവാൻ അടവെച്ച രണ്ടാങ്ങളമാർ എറണാകുളത്ത് വിരിഞ്ഞുകൊണ്ടിരിക്കുന്നു; ഒരനിയത്തി ഹാദിയ കോഴ്സ് പഠിക്കാൻ ചേർന്നിട്ട് മാസം രണ്ടു കഴിഞ്ഞു; 'അനക്ക് മരിക്കേണ്ട പെണ്ണേ' എന്ന് ചോദിക്കുന്ന സൈബർ സുഡാപ്പികൾക്ക് ചുട്ട മറുപടി നൽകി ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്ര ചിന്തയിലേക്കുവന്ന ഇർഫാന

കെ വി നിരഞ്ജൻ

കോഴിക്കോട്: ഇസ്ലാം മതം അടിച്ചേൽപ്പിക്കുന്നത് അസഹനീയമായപ്പോൾ കോടതിയുടെ സഹായത്തോടെ വീടു വിട്ട സഹോദരങ്ങൾക്കുനേരെ ഫേസ്്ബുക്ക് സുഡാപ്പികളുടെ സൈബർ ആക്രമണം. മുട്ടം സ്വദേശിയായ ഇർഫാന നബീസയെയും സഹോദരിയായ ഇരുപതുവയസ്സുകാരിയെയും ലക്ഷ്യമിട്ട് ദിവസങ്ങളായി നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ഇപ്പോൾ ഇർഫാന തന്നെ ശക്തമായി രംഗത്തെത്തി. ദീൻ പഠിപ്പിക്കാനായി ഇക്കാക്കമാരായി ആരും വരെണ്ടന്നും മൂന്ന് മായ്‌ലിയാക്കന്മാരുള്ള വീട്ടിൽനിന്നാണ് താൻ വരുന്നതെന്നും അവർ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. അതേസമയം പ്രായപുർത്തിയായ വ്യക്തികൾ എന്ന നിലയിൽ അവർക്ക് സ്വന്തം മതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ഇർഫാനക്ക് അനുകൂലമായി സ്വതന്ത്ര ചിന്തകരും ഇടതുപക്ഷ അനുഭാവികളും രംഗത്തെത്തിയിട്ടുണ്ട്.

ഇർഫാനയുടെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

ദീൻ പഠിപ്പിക്കാൻ ഇൻബോക്സിൽ വരുന്ന ഇക്കാക്കമാരറിയാൻ...

മായ്‌ലിയാക്കന്മാർ മൂന്നു പേര് വീട്ടിലുണ്ട്, ഹാഫിളാവാൻ അടവെച്ച രണ്ടാങ്ങളമാർ എറണാകുളത്ത് വിരിഞ്ഞുകൊണ്ടിരിക്കുന്നു. ഒരനിയത്തി ഹാദിയ കോഴ്സ് പഠിക്കാൻ ചേർന്നിട്ട് മാസം രണ്ടു കഴിഞ്ഞു. ഇനി എത്രപേർ ഈ ലിസ്റ്റിൽ ചേരുമെന്നും ചേർക്കുമെന്നും എനിക്കറിഞ്ഞൂടാ.. തഫ്സീറ് ആപ്പ് ഫോണിലുണ്ട്. ഫത്ഹുൽ മുഈൻ ഗൂഗിളിൽ കിടപ്പുണ്ട്. നൂറുൽ യഖീൻ എണ്ണം പറഞ്ഞ കോപ്പി ഒരെണ്ണം കൊച്ചാപ്പ എന്റെ കസ്റ്റഡിയിൽ നിന്ന് വാങ്ങിക്കൊണ്ടു പോവുംവരെ എന്റെ കയ്യിലുണ്ടായിരുന്നു. ഈ 'വഹ'കളിൽ പെടാത്ത എന്തെങ്കിലും കയ്യിലുണ്ടെങ്കിൽ മാത്രമേ ഇൻബോക്സിൽ വന്നിട്ട് കാര്യമുള്ളൂ..

അപ്പൊ താങ്ക്സ്

നേരത്തെ ഹാദിയക്ക് സ്വാതന്ത്ര്യം അനുവദിച്ച അതേ നിയമവ്യവസ്ഥ തന്നെയാണ് എനിക്കും എന്റെ സഹോദരിക്കും സ്വാതന്ത്ര്യം തന്നതെന്ന് വ്യക്തമാക്കിയും മതവിശ്വാസികളായ വീട്ടുകാരുമായf വിരോധമൊന്നുമില്ലെന്നും മതം ഉപേക്ഷിക്കുന്നത് സ്വതന്ത്രമായി ജോലിയെടുത്ത് ജീവിക്കാനാണെന്നും ഇർഫാന ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

ആ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

ഹാദിയക്ക് സ്വാതന്ത്ര്യം അനുവദിച്ച അതേ നിയമവ്യവസ്ഥ തന്നെയാണ് എനിക്കും എന്റെ സഹോദരിക്കും സ്വാതന്ത്ര്യം തന്നത്. ഒരു മതത്തിൽ നിന്ന് വിട്ടു എന്നതിന് മറ്റൊരു മതത്തിലേക്ക് പോവുന്നു എന്ന് അർത്ഥമില്ല. ഞാനും എന്റെ സഹോദരിയും പ്രായപൂർത്തിയായ വ്യക്തികളാണ്. ഇസ്ലാമിൽ തുടരാൻ താല്പര്യമില്ല എന്നത് ശരി തന്നെ. എന്നാൽ ഇസ്ലാം വിട്ടു വന്നത് കുത്തഴിഞ്ഞ ജീവിതം നയിക്കാനാണ് എന്ന് ആകുലപ്പെട്ടുകൊണ്ടുള്ള ഫേസ്‌ബുക്ക് ആങ്ങളമാരുടെ 'ആധി'യോടെയുള്ള സ്നേഹം എന്റെ കണ്ണുകളെ ഈറനണിയിക്കുന്നു. ഈ കരുതലിനു പകരം തരാൻ ഹിദായത്തില്ലാത്ത ഈ പെങ്ങന്മാരുടെ കയ്യിൽ ഒന്നുമില്ല..

മതവിശ്വാസികളായ എന്റെ വീട്ടുകാരുമായി എനിക്ക് വിരോധമൊന്നുമില്ല. മതം ഉപേക്ഷിക്കുന്നത് സ്വതന്ത്രമായി ജോലിയെടുത്ത് ജീവിക്കാനാണ്. ഞങ്ങൾക്ക് ആവശ്യമുള്ളത് വീട്ടിൽ നിന്ന് ലഭിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ ഇങ്ങനെ പുറപ്പെട്ടുവരാൻ ഞങ്ങൾ ശ്രമിക്കുമായിരുന്നില്ല. ആശയപരമായ വിയോജിപ്പ് ഉണ്ട് എന്ന ഒറ്റക്കാര്യം കൊണ്ട് മറ്റുള്ളവരെ വെറുക്കാൻ ഞാൻ തയ്യാറുമല്ല. സ്നേഹ സഹകരണങ്ങളും പിന്തുണയും അറിയിച്ചവർക്ക് നന്ദി പറയാൻ കൂടിയാണ് ഇതെഴുതുന്നത്..

ഇത് സാക്ഷാത്കരിച്ചതിൽ പലരോടും കടപ്പാടുണ്ട്. എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോൾ മാർഗനിർദ്ദേശങ്ങൾ തന്നു സഹായിച്ച അഭിഭാഷകർ, കേരള യുക്തിവാദി സംഘം പ്രസിഡന്റ് അഡ്വ.അനിൽകുമാർ സർ, അഡ്വ.ഷിമുരാജ്, കേരള യുക്തിവാദി സംഘത്തിൽ നിന്ന് പിന്തുണയുമായി എത്തിയ അഭിലാഷ് സർ, പേരറിഞ്ഞും പേരറിയാതെയും പിന്തുണച്ച സ്വതന്ത്രചിന്തകർ മുതൽ, മതവിശ്വാസി ആയിരുന്നിട്ടും മതം വിട്ട ഞങ്ങളെ 'വാ മക്കളേ' എന്ന് പറഞ്ഞു വിളിച്ചു കൊണ്ടുപോയ വനിതാ സിവിൽ പൊലീസ് ഓഫീസർ വരെ.. ഇത് കൂട്ടായ വിജയമാണ്.. പലർക്കും ഒരു പ്രചോദനമാവാൻ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷയുണ്ട്. - ഇർഫാന പോസ്റ്റിൽ പറയുന്നു.

യാഥാസ്ഥിതിക മതവിശ്വാസം പിന്തുടർന്ന് പുറത്ത് ഇടപഴകുന്നതിനും സ്വതന്ത്ര ചിന്താഗതിക്കും വിലക്കേർപ്പെടുത്തി ജീവിക്കേണ്ടി വന്നതിൽ മനം മടുത്താണ് താൻ വീടുവിട്ടിറങ്ങിതെന്ന് ഇർഫാന കോടതിയിൽ വ്യക്തമാക്കിയിരുന്നു. വീട് ജയിലായി മാറിയ ഘട്ടത്തിലാണ് പുറത്തു ചാടിയത്. നിയന്ത്രണങ്ങൾ കടുത്തപ്പോൾ സഹോദരിയെയും കൂട്ടിയായിരുന്നു വീടുവിട്ടിറങ്ങിയത്.' 'ഞങ്ങളുടേത് യാഥാസ്ഥിതിക മതവിശ്വസം പുലർത്തുന്ന വീടാണ്. പുറത്ത് ഇടപഴകുന്നതിനും സ്വതന്ത്ര ചിന്താഗതി പുലർത്തുന്നതിനും വല്ലാത്ത നിയന്ത്രണങ്ങൾ.

അതുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. അങ്ങനെ ഞാൻ സഹോദരിയെയും കൂട്ടി വീടുവിട്ടു. ഇനി ജോലിചെയ്യണം. ജീവിക്കാനുള്ള വക സ്വന്തമായി കണ്ടെത്തണം. സഹോദരിയെ പഠിപ്പിക്കണം. അവളുടെ വിവാഹം നടത്തണം. പിന്നെ എന്റെ കാര്യവും നോക്കണം'- ഇർഫാന കോടതിയിൽ വ്യക്തമാക്കി. പ്രായപൂർത്തിയായ പെൺകുട്ടി എന്ന നിലയിൽ സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിച്ച യുവതിക്ക് കോടതി അനുകൂലമായി വിധിക്കയായിരുന്നു.

വീടുവിട്ടിറങ്ങി ഹോസ്റ്റലിൽ പുതുജീവിതം തുടർന്നപ്പോൾ മാതാപിതാക്കൾ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു. ഇതോടെയാണ് ഇവർക്ക് കോടതിയും പൊലീസ് സ്റ്റേഷനും കയറേണ്ടി വന്നത്. ബുധനാഴ്ച മുതൽ ഇരുവരെയും കാണാനില്ലെന്ന് ബന്ധുക്കൾ ഹരിപ്പാട് പൊലീസിൽ പരാതി നൽകി.അന്വേഷണത്തിൽ എറണാകുളത്ത് ഒരു വനിതാഹോസ്റ്റലിൽ ഉണ്ടെന്ന് കണ്ടെത്തി. നേരിട്ട് കോടതിയിൽ ഹാജരാകാമെന്ന് ഇവർ പൊലീസിനെ അറിയിച്ചു. അങ്ങനെ വെള്ളിയാഴ്ച രാവിലെ ഇവർ മുൻസിഫ് മജിസ്ട്രേറ്റ് ഡി.ശ്രീകുമാറിന്റെ മുൻപിൽ ഹാജരായി. പ്രായപൂർത്തിയായ തങ്ങൾക്ക് സ്വന്തംനിലയിൽ ജീവിക്കണമെന്ന് ഇരുവരും കോടതിയെ അറിയിച്ചു. സ്വതന്ത്രമായി ജീവിക്കാമെന്ന് വ്യക്തമാക്കി കോടതി ഇരുവരെയും വിട്ടയച്ചു.

ഇർഫാന ബി.എസ്.സി. കെമിസ്ട്രി ബിരുദധാരിണിയാണ്. അനിയത്തി ബി.കോം രണ്ടാംവർഷം. വിദ്യാഭ്യാസത്തിന് അനുസരിച്ച് ചിന്താഗതിയും മാറിയതോടെ മതവിശ്വാസം അനുസരിച്ച വസ്ത്രം ധരിക്കാനുമൊന്നും അവൾ തയ്യാറായില്ല. മതവിശ്വാസമനുസരിച്ച് വസ്ത്രം ധരിക്കാത്തതിനും ആചാരങ്ങൾ പിന്തുടരാത്തതിനും വീട്ടിൽനിന്ന് എതിർപ്പുകൾ നേരിടേണ്ടിവന്നതായി ഇവർ പറയുന്നു. അടുത്തിടെ മൂത്ത പെൺകുട്ടിക്ക് വിവാഹാലോചന തുടങ്ങി. ഇഷ്ടമില്ലാത്ത വിവാഹം നടത്തുമെന്ന ആശങ്ക കൂടിയായപ്പോഴാണ് വീട്ടുകാരെ ആശ്രയിക്കാതെ ജീവിക്കാൻ തീരുമാനിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP