Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഭാര്യയും ഒരു മകനും വിദേശത്ത്; മൂന്ന് മാസമായി കൊല്ലത്തുള്ള ഭർത്താവിനെ കുറിച്ച് തിരക്കുന്നതും ഭാര്യ നിർത്തി; കൂടെയുള്ള മകൻ കൊണ്ടു വന്ന ഭക്ഷണപ്പൊതി കണ്ട അയൽക്കാർ വിചാരിച്ചത് അച്ഛനുള്ള ഭക്ഷണമെന്ന്; വെഞ്ചരിക്കാനെത്തിയ വികാരി കണ്ടത് മൂത്രത്തിൽ കിടക്കുന്ന ജോസഫിനെ; ഭക്ഷണം കിട്ടാതെ 52കാരന് മരണം; ഇരവിപുരത്തെ ദുരന്തം കേരളത്തിന് അപമാനം

ഭാര്യയും ഒരു മകനും വിദേശത്ത്; മൂന്ന് മാസമായി കൊല്ലത്തുള്ള ഭർത്താവിനെ കുറിച്ച് തിരക്കുന്നതും ഭാര്യ നിർത്തി; കൂടെയുള്ള മകൻ കൊണ്ടു വന്ന ഭക്ഷണപ്പൊതി കണ്ട അയൽക്കാർ വിചാരിച്ചത് അച്ഛനുള്ള ഭക്ഷണമെന്ന്; വെഞ്ചരിക്കാനെത്തിയ വികാരി കണ്ടത് മൂത്രത്തിൽ കിടക്കുന്ന ജോസഫിനെ; ഭക്ഷണം കിട്ടാതെ 52കാരന് മരണം; ഇരവിപുരത്തെ ദുരന്തം കേരളത്തിന് അപമാനം

ശ്യാം ചാത്തന്നൂർ

കൊല്ലം: പട്ടിണികാരണം കൊല്ലത്ത് 52വയസ്സുകാരന് ദാരുണാന്ത്യം. മകൻ ഒപ്പം താമസിച്ച പിതാവിന് ആണ് മരണം സംഭവിച്ചത്. ഇരവിപുരം വള്ളക്കടവ് സുനാമി ഫ്‌ളാറ്റിൽ ബ്ലോക്ക് നമ്പർ 18-ൽ 8-ാംനമ്പർ വീട്ടിൽ താമസിക്കുന്ന ജോസഫ് എന്ന 52 കാരന് ആണ് മരിച്ചത്. ഇയാളുടെ ഭാര്യ പ്രസന്ന വിദേശത്ത് ജോലിനോക്കുകയായിരുന്നു. മൂന്ന് മാസമായി ഇവർ ഇദ്ദേഹത്തെ ഫോണിൽ പോലും ബന്ധപ്പെട്ടില്ലായിരുന്നു.

ഒപ്പം താമസിച്ച മൂത്തമകൻ ജെസ്റ്റിൻ ആയിരുന്നു. ഇയാൾ അച്ഛന് ഭക്ഷണം നൽകാൻ കൂട്ടാക്കിയില്ലായിരുന്നു. മൂന്ന് മാസം മുൻപ് വരെ ഭാര്യ മാസം രണ്ടായിരം രൂപ മകന് അയച്ച് നൽകുമായിരുന്നു. എന്നാൽ മകൻ പിതാവിന് ഭക്ഷണം നൽകിയിരുന്നില്ല. തുടർന്ന് സമീപവാസികൾ ആയിരുന്നു ഭക്ഷണം നൽകിയിരുന്നത്. എന്നാൽ കുറച്ച് ദിവസങ്ങൾ ആയി മകൻ ഭക്ഷണപ്പൊതിയുമായി എന്നും വീട്ടിലേക്ക് എത്തുന്നത് കണ്ട സമീപവാസികൾ വിചാരിച്ചു മകൻ അച്ഛന് ഭക്ഷണവുമായി വരുന്നത് ആകുമെന്ന്. അതുകൊണ്ട് തന്നെ ഭക്ഷണം കൊടത്തില്ല. എന്നാൽ മകൻ കൊണ്ടു വന്നത് മകന് കഴിക്കാനായിരുന്നു.

എന്നാൽ ദിവസങ്ങൾക്ക് ശേഷം ഇടവക വികാരി സമീപത്തെ ഫ്‌ളാറ്റിൽ വെഞ്ചരിപ്പുമായി എത്തിയപ്പോൾ ജോസഫിനെ കാണാനായി എത്തിയപ്പോഴാണ് തീർത്തും അവശനായും മൂത്രത്തിൽ തന്നെ കിടക്കുന്ന ജോസഫിനെ കണ്ടത്. ഉടൻ തന്നെ നാട്ടുകാരും കൗൺസിലറും ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു. അപ്പോഴേക്കും തീർത്തും അവശനായിരുന്നു. തുടർന്ന് മരണവും സംഭവിച്ചു.

നാളുകൾ ആയി പട്ടിണിയിൽ ആയിരുന്നു ജോസഫ്. അതു കാരണം മരണം സംഭവിച്ചതെന്നും ആശുപത്രിയിൽ നിന്നും പറഞ്ഞു. തുടർന്ന് ഭാര്യ വിദേശത്ത് നിന്നുമെത്തി. നാട്ടുകാർ ഇവർക്കും മകനും എതിരെ തിരിഞ്ഞു.കൗൺസിലറും, നാട്ടുകാരും ഭർത്താവിന്റെ അവസ്ഥയറിഞ്ഞ് ഇവരെ നേരത്തെ ടെലഫോണിൽ ബന്ധപ്പെട്ടിരുന്നു.

എന്നാൽ അയാളുടെ കാര്യം എനിക്ക് അറിയെണ്ട എന്നായിരുന്നു മറുപടി. മരണ വാർത്തയറിഞ്ഞ് എത്തിയ ഭാര്യക്ക്‌നേരെ സമീപവാസികൾ പ്രതികരിച്ചു. തന്റെ ഭർത്താവിനെ മൂന്ന് മാസമായി തിരക്കുന്നില്ല എന്നും പണം നൽകുന്നില്ല എന്നും പ്രസന്ന പറഞ്ഞു. മകൻ ജെസ്റ്റിന്റെ അലംഭാവമാണ് ജോസഫ് മരണപ്പെടാൻ കാരണമെന്നും ഇവർ പറഞ്ഞു.ഇവർക്ക് ഒരു മകൻ കൂടി ഉണ്ട്. ജെൻസൻ. ഇയാളും വിദേശത്താണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP