Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

അമേരിക്കയുടെ ഉപരോധത്തിൽ തീർത്തും ഒറ്റപ്പെട്ട ഇറാനെ കൊറോണ വിഴുങ്ങുന്നു; സഹായഹസ്തം നീട്ടാൻ ഒരു ലോക രാഷ്ട്രവും ഇല്ലാതെ ദുരിതാവസ്ഥയിൽ; പൗരത്വ നിയമഭേദഗതി നിയമത്തെ എതിർത്ത ഇറാൻ ഇപ്പോൾ ഇന്ത്യയുടെ സഹായത്തിനായി കേഴുന്നു; ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി സഹായം അഭ്യർത്ഥിച്ച് ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്തയച്ചു; എണ്ണ വിൽപ്പനയ്ക്ക് പോലും കഴിയാതെ സാമ്പത്തികമായി തകർന്നടിഞ്ഞ ഇറാൻ ഇന്ത്യയെ നോക്കുന്നത് പഴയ സൗഹൃദം വീണ്ടെടുക്കാമെന്ന പ്രതീക്ഷയോടെ

അമേരിക്കയുടെ ഉപരോധത്തിൽ തീർത്തും ഒറ്റപ്പെട്ട ഇറാനെ കൊറോണ വിഴുങ്ങുന്നു; സഹായഹസ്തം നീട്ടാൻ ഒരു ലോക രാഷ്ട്രവും ഇല്ലാതെ ദുരിതാവസ്ഥയിൽ; പൗരത്വ നിയമഭേദഗതി നിയമത്തെ എതിർത്ത ഇറാൻ ഇപ്പോൾ ഇന്ത്യയുടെ സഹായത്തിനായി കേഴുന്നു; ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി സഹായം അഭ്യർത്ഥിച്ച് ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്തയച്ചു; എണ്ണ വിൽപ്പനയ്ക്ക് പോലും കഴിയാതെ സാമ്പത്തികമായി തകർന്നടിഞ്ഞ ഇറാൻ ഇന്ത്യയെ നോക്കുന്നത് പഴയ സൗഹൃദം വീണ്ടെടുക്കാമെന്ന പ്രതീക്ഷയോടെ

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: അമേരിക്കൻ ഉപരോധത്തെ തുടർന്ന് സാമ്പത്തികമായി തകർന്നിരിക്കുന്ന ഇറാനെ എല്ലാവിധത്തിലും തകർക്കുന്ന വിധത്തിലാണ് കൊറോണ വൈറസ് പടർന്നു പിടിക്കുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി അടക്കം കൊറോണ ഭീതിയിലാണ്. ഖമേനിയുടെ അടുത്ത അനുയായിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനോടകം 600ൽപ്പരം പേരാണ് കൊറോണ ബാധിച്ച് ഇറാനിൽ മരണമടഞ്ഞിരിക്കുന്നത്. ദുരഭിമാനം കൊണ്ട് അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ സഹായം കോവിഡ് പ്രതിരോധത്തിൽ തേടാൻ ഇറാന് സാധിക്കുന്നില്ല. ഇതോടെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇറാൻ.

ഐഎംഎഫിനോട് അടക്കം സാമ്പത്തിക സഹായം അടക്കം ഇറാൻ തേടിയിട്ടുണ്ട്. കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടത് ആദ്യം ചൈനയിലാണെങ്കിലും ഇപ്പോൾ അതിവേഗം വ്യാപിക്കുന്നത് ഇറ്റലിയിലും ഇറാനിലുമാണ്. ഇറ്റലിയെ സഹായിക്കാൻ യൂറോപ്യൻ യൂണിയൻ രംഗത്തുണ്ടെങ്കിലും ഇറാന്റെ കാര്യം മറിച്ചാണ്. അമേരിക്കൻ ഉപരോധം നിലനിൽക്കുന്നതിനാൽ നേരത്തെ മരുന്ന് ക്ഷാമം നേരിടുന്ന രാജ്യമായി ഇറാൻ മാറിയിട്ടുണ്ട്. ഒരു രാജ്യവും ഇറാനെ സഹായിക്കാൻ സന്നദ്ധരായി രംഗത്തെത്തിയിട്ടില്ല. ഇതോടെ ഇറാൻ ഏറെ പ്രതീക്ഷയോടെ നോക്കുന്നത് ഇന്ത്യയിലേക്കാണ്.

കൊറോണയെ നേരിടാൻ സഹായം തേടി ഇന്ത്യയെ ബന്ധപ്പെട്ടിരിക്കുകയാണ് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. ഇന്ത്യ സഹായിക്കണം കൊറോണ വൈറസ് രോഗം തുടച്ചുനീക്കാൻ ഇന്ത്യ സഹായിക്കണമെന്നാണ് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി മോദിക്കയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രോഗം അതിർത്തികൾ കടന്ന് അതിവേഗം വ്യാപിക്കുമ്പോൾ ഒറ്റയ്ക്കുള്ള പരിശ്രമം ഗുണം ചെയ്യില്ലെന്നും കൂട്ടമായ ശ്രമങ്ങളാണ് വേണ്ടതെന്നും റൂഹാനി വിശദീകരിച്ചു. ധാർമികതയ്ക്ക് ചേർന്നതല്ല അമേരിക്കൻ ഉപരോധം ഈ വേളയിലും തുടരുന്നത് ധാർമികതയ്ക്ക് നിരക്കാത്തതാണെന്ന് ഹസൻ റൂഹാനി അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് രോഗം ഇത്രയും രൂക്ഷമായ രീതിയിൽ ഇറാനെ പിടിമുറുക്കാൻ കാരണം അമേരിക്കൻ ഉപരോധമാമെന്നും പ്രസിഡന്റ് പറഞ്ഞു. നിരപരാധികളെ കൊല്ലുകയാണ് അമേരിക്ക ചെയ്യുന്നതെന്നും റൂഹാനി പറഞ്ഞു.

നിയമവിരുദ്ധമായ വഴി രണ്ടു വർഷമായി അമേരിക്കൻ ഉപരോധം തുടരുന്നു. കൊറോണ രോഗം ഇത്രയേറെ പേരുടെ ജീവനെടുത്തിട്ടും ഉപരോധം ഇളവ് ചെയ്യാൻ അമേരിക്ക തയ്യാറായിട്ടില്ല. നിയമവിരുദ്ധമായ വഴിയിൽ ഇറാനെതിരെ ഉപരോധം ചുമത്തിയത് അവസാനിപ്പിക്കണമെന്നും ലോക നേതാക്കൾക്ക് അയച്ച കത്തിൽ ഇറാൻ പ്രസിഡന്റ് ആവശ്യപ്പെട്ടുവെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ അടുത്ത പങ്കാളി ഇന്ത്യ ഇറാന്റെ അടുത്ത പങ്കാളിയാണ്. കശ്മീർ, പൗരത്വ നിയമം, ഡൽഹി കലാപം എന്നീ വിഷയങ്ങളിൽ കടുത്ത ഭാഷയിൽ ഇറാൻ പ്രതികരിച്ചിരുന്നുവെങ്കിലും ബന്ധത്തിൽ കോട്ടം തട്ടിയിട്ടില്ല. ആയുത്തുള്ള ഖമേനി അടക്കം ഇന്ത്യക്കെതിരായ നിലപാപാടാണ് സിഎഎ വിഷയത്തൽ സ്വീകരിച്ചത്.

അമേരിക്കൻ ഉപരോധം അവസാനിപ്പിക്കാൻ ഇടപെടണമെന്നാണ് നരേന്ദ്ര മോദിയുൾപ്പെടെയുള്ള ലോക നേതാക്കൾക്ക് റൂഹാനി അയച്ച കത്തിന്റെ ഉള്ളടക്കം.
'അതിരുകളില്ലാതെയാണ് വൈറസ് പടർന്നു പിടിക്കുന്നത്. രാഷ്ട്രീയ, മത, ജാതി, വംശീയ സങ്കൽപ്പങ്ങൾക്ക് അതീതമായി ജനങ്ങളുടെ ജീവനെടുക്കുന്നു,' എന്ന് റുഹാനി കത്തിൽ എഴുതിയിട്ടുണ്ട്. അതേ സാഹചര്യത്തിൽ, ഇറാനിയൻ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് ഒരു ട്വീറ്റിൽ എഴുതി, 'കൊറോണ വൈറസ് പകർച്ചവ്യാധി ലോകമെമ്പാടും പടർന്നു പിടിക്കുമ്പോൾ, അത്തരം നിർണായക സമയങ്ങളിൽ നിരോധനം തുടരുന്നത് കടുത്ത അനീതിയാണ്.'

രണ്ട് വർഷത്തെ വ്യാപകവും നിയമവിരുദ്ധവുമായ ഉപരോധങ്ങളിൽ നിന്ന് ഉയർന്നു വരുന്ന കടുത്ത പ്രതിബന്ധങ്ങളും നിയന്ത്രണങ്ങളും തങ്ങളുടെ രാജ്യം നേരിട്ടിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്റ് ലോക നേതാക്കൾക്ക് അയച്ച കത്തിൽ പറയുന്നതായി ഇറാൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ പറയുന്നു. ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ പ്രതിനിധി അമേരിക്കയോട് ഉപരോധം പിൻവലിക്കണമെന്നും കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ശ്രമങ്ങൾ തുടരുന്നതിന് രാഷ്ട്രീയത്തിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരം വേദനാജനകമായ സാഹചര്യത്തിൽ അമേരിക്ക രാഷ്ട്രീയത്തിനതീതമായിരിക്കണമെന്നും, നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്നും, മാനുഷിക ശ്രമങ്ങൾ നടത്തണമെന്നും, ഐക്യരാഷ്ട്രസഭയുടെ ഇറാനിയൻ പ്രതിനിധി മജിദ് തഖ്ത് രവാഞ്ചി ട്വീറ്റിൽ എഴുതി.

പുറത്തുവന്ന കണക്കുകളേക്കാൾ കൂടുതൽ പേർ ഇറാനിൽ മരിച്ചിട്ടുണ്ടെന്നാണ് ലോകരാഷ്ട്രങ്ങൾ ആശങ്കപ്പെടുന്നത്. പുറത്തുവന്ന ഉപഗ്രഹ ചിത്രം ഈ സംശയം ബലപ്പെടുത്തുകയും ചെയ്യുന്നു. കൊറോണ വൈറസ് ബാധിച്ച പ്രധാന പ്രദേശമായ ക്വോമിലെ പ്രധാന സെമിത്തേരി ഇറാൻ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് സിഎൻഎൻ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങൾ തെളിയിക്കുന്നത്. മാക്‌സർ ടെക്‌നോളജീസ് പുറത്തിറക്കിയ മാർച്ച് 1 മുതൽ മാർച്ച് 8 വരെയുള്ള ഉപഗ്രഹ ചിത്രങ്ങൾ ക്വോമിലെ ബെഹെഷ്ത് ഇ മസൗമെഹ് സെമിത്തേരിയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ കൃത്യമായി കാണിക്കുന്നുണ്ട്. മാർച്ച് ഒന്നിന് രണ്ട് പുതിയ കുഴിമാടങ്ങൾ മാത്രമാണ് കാണിച്ചിരുന്നത്. ദിവസങ്ങൾക്കു കൂടുതൽ ഖനനം നടത്തിയതായും ചിത്രങ്ങളിൽ കാണാം.

ഇസ്ലാമിക പാരമ്പര്യമനുസരിച്ച്, മരണശേഷം മൃതദേഹങ്ങൾ വേഗത്തിൽ അടക്കം ചെയ്യണം. എന്നാൽ വൈറസ് പരിശോധനയ്ക്ക് സമയമെടുക്കുന്നതിനാൽ ശ്മശാനങ്ങൾ വൈകുകയാണെന്ന് ബെഹെഷ്ത് ഇ മസൂമെ മോർഗ് ഡയറക്ടർ അലി രമീസാനി പറഞ്ഞു. ഇറാനിൽ സംസ്‌കരിക്കുന്നതിന് മുൻപ് മൃതദേഹങ്ങൾ പരമ്പരാഗതമായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാറുണ്ട്. എന്നാൽ കൊറോണ ബാധിച്ച് മരിച്ചവരുടെ കാര്യത്തിൽ ഏറെ ശ്രദ്ധചെലുത്തുന്നുണ്ട്. മുൻകരുതലുകൾ വേണ്ടതിനാൽ ശ്മശാനത്തിനുള്ള പരമ്പരാഗത ഇസ്ലാമിക മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ നിന്ന് ഉദ്യോഗസ്ഥരെ തടയുന്നുണ്ട്.

മോർഗിൽ നിന്നുള്ള ഒരു വിഡിയോയിൽ ഇറാനിയൻ മോർഗിന്റെ തറയിൽ ഡസൻ കണക്കിന് മൃതദേഹങ്ങൾ കറുത്ത ബാഗുകളിൽ കൊണ്ടുപോകുന്നതായി കാണിക്കുന്നുണ്ട്. പേർഷ്യൻ പുതുവത്സരം അഥവാ നൗറൂസ് അടുത്ത മാർച്ച് 20 വെള്ളിയാഴ്ചയാണ് വരുന്നത്. വാർഷിക പാരമ്പര്യത്തിന്റെ ഭാഗമായി പല ഇറാനിയൻ കുടുംബങ്ങളും പേർഷ്യൻ വർഷം അവസാനിക്കുന്നതിന് മുൻപ് ശ്മശാനങ്ങൾ സന്ദർശിക്കുക പതിവാണ്. എന്നാൽ ഈ സന്ദർശനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP