Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗതാഗത നിയമലംഘനങ്ങൾ ഒരു ഞൊടിയിൽ ക്യാമറയിൽ പിടിക്കും; ഒന്നു മിണ്ടിയാൽ മതി ചിത്രങ്ങൾ സഹിതം വരും; ഒന്നര കിലോമീറ്റർ ദൂരം മുൻപേയുള്ള വാഹനത്തിന്റെ വേഗത തിരിച്ചിറിയും; മദ്യപിച്ച് വാഹനമോടിക്കുന്നവരെ അടിമുടി പൂട്ടാൻ അഞ്ച് മെഗാ പിക്സൽ ക്യാമറയോട് കൂടിയ ആൽക്കോ മീറ്റർ; നമ്പർപ്ലേറ്റ് തിരിച്ചറിയാൻ കഴിയുന്ന ഉപകരണവും ഈ റഡാർ സംവിധാനവും; പേടിക്കണം മോട്ടോർ വാഹന വകുപ്പ് പുറത്തിക്കിയ ഈ ഇന്റർസെപ്റ്റർ ഭീകരന്മാരെ!

ഗതാഗത നിയമലംഘനങ്ങൾ ഒരു ഞൊടിയിൽ ക്യാമറയിൽ പിടിക്കും; ഒന്നു മിണ്ടിയാൽ മതി ചിത്രങ്ങൾ സഹിതം വരും; ഒന്നര കിലോമീറ്റർ ദൂരം മുൻപേയുള്ള വാഹനത്തിന്റെ വേഗത തിരിച്ചിറിയും; മദ്യപിച്ച് വാഹനമോടിക്കുന്നവരെ അടിമുടി പൂട്ടാൻ അഞ്ച് മെഗാ പിക്സൽ ക്യാമറയോട് കൂടിയ ആൽക്കോ മീറ്റർ; നമ്പർപ്ലേറ്റ് തിരിച്ചറിയാൻ കഴിയുന്ന ഉപകരണവും ഈ റഡാർ സംവിധാനവും; പേടിക്കണം മോട്ടോർ വാഹന വകുപ്പ് പുറത്തിക്കിയ ഈ ഇന്റർസെപ്റ്റർ ഭീകരന്മാരെ!

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: റോഡ് സുരക്ഷാ നടപടികളുടെ ഭാഗമായി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ശാസ്ത്രീയ പരിശോധന സംവിധാനങ്ങളടങ്ങിയ ഗതാഗത വകുപ്പിന്റെ 17 ഇന്റർസെപ്റ്റർ വാഹനങ്ങൾ നിരത്തിലിറങ്ങിയത്. വാഹനം തടഞ്ഞുള്ള പരിശോധനകൾ ഒഴിവാക്കാനും ശാസ്ത്രീയ മാർഗങ്ങളിലൂടെ നിയമലംഘനങ്ങൾ കണ്ടെത്താനും കഴിയുമെന്നതാണ് ഇന്റർസെപ്റ്റർ വാഹനങ്ങളുടെ സവിശേഷത.

ലേസർ ബേസ്ഡ് സ്പീഡ് റഡാർ സംവിധാനം, പ്രകാശത്തിന്റെ തീവ്രത അളക്കുന്ന ലക്സ്മീറ്റർ, ഗ്ലാസിന്റെ സുതാര്യത അളക്കുന്ന ടിന്റ്‌റ് മീറ്റർ, ശബ്ദത്തിന്റെ തീവ്രത അളക്കുന്ന സൗണ്ട് ലെവൽ, മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കഴിയുന്ന അഞ്ച് മെഗാ പിക്സൽ ക്യാമറയോട് കൂടിയ ആൽക്കോ മീറ്റർ എന്നീ ഉപകരണങ്ങളാണ് ഒരു ഇന്റർസെപ്റ്റർ വാഹനത്തിലുള്ളത്. നമ്പർപ്ലേറ്റ് തിരിച്ചറിയാൻ കഴിയുന്ന ഉപകരണവും ഈ റഡാർ സംവിധാനത്തിലുണ്ട്. പരിസര നിരീക്ഷണത്തിനുള്ള സർവൈലൻസ് ക്യാമറയും ഇതിന്റെ ഭാഗമാണ്.

ഏതു റോഡിലും വരും ദിവസങ്ങളിൽ ഇന്റർസെപ്റ്റർ പ്രതീക്ഷിക്കാം. ലേസർ അടിസ്ഥാന സ്പീഡ് റഡാർ സംവിധാനം ഉപയോഗിച്ചാണു വേഗം കണക്കാക്കുന്നത്. അമിതവേഗവും മറ്റു ഗതാഗത നിയമലംഘനങ്ങളും കണ്ടാൽ ഉടൻ പിഴ ചുമത്താൻ ഉതുക്കുന്ന വിധത്തിലാണ് സംവിധാനങ്ങൾ. ഇത്രയും നാൾ അധികൃതരുടെ കണ്ണിൽപെടാതിരുന്ന നിയമലംഘനങ്ങൾ ഒരുഞൊടിയിൽ ക്യാമറയിൽ പിടിക്കുന്ന ഭീകരൻ എന്നു വേണമെങ്കിൽ ഈ ഇന്റർസെപ്ടർ ഭീമനെ വിശേഷിപ്പിക്കാം.കേരള സർക്കാർ പുതുതായി പുറത്തിറക്കിയ അത്യാധുനിക ഇന്റർസെപ്റ്റർ വാഹനങ്ങളെ ഇങ്ങനെ വേണമെങ്കിൽ വിശേഷിപ്പിക്കാം.

ജില്ലയ്ക്കും ഒരെണ്ണം അനുവദിച്ചിട്ടുണ്ട്. തൊടുപുഴയിലെത്തിയ ഈ വാഹനം അടുത്തദിവസം നിരത്തുകളിൽ നിങ്ങളെ നിരീക്ഷിക്കാനുണ്ടാകും. വേഗതയറിയാം ഒന്നര കിലോമീറ്റർ മുൻപേ മുൻപ് ഇന്റർസെപ്റ്റർ വാഹനങ്ങൾ വഴിയിലുണ്ടെന്നറിഞ്ഞ് മുൻകൂട്ടി വേഗം കുറച്ചാൽ രക്ഷപ്പെടാമായിരുന്നു. എന്നാൽ, ഇവന്റെ കണ്ണിൽ ആർക്കും രക്ഷയില്ല ഒന്നര കിലോമീറ്റർ ദൂരം മുൻപ് വരെ വാഹനത്തിന്റെ വേഗം തിരിച്ചറിയാനാകും. ലേസർ ബേസ്ഡ് സ്പീഡ് റഡാർ സംവിധാനമാണ് ഇതിൽ ഘടിപ്പിച്ചിട്ടുള്ളത്.

ഒന്നര കിലോമീറ്റർ മുൻപേ വേഗത അറിയാം എന്നതാണ് ഇന്റർസെപ്ടർ വാഹനത്തിന്റെ പ്രത്യേകതയ. മുൻപ് ഇന്റർസെപ്റ്റർ വാഹനങ്ങൾ വഴിയിലുണ്ടെന്നറിഞ്ഞ് മുൻകൂട്ടി വേഗം കുറച്ചാൽ രക്ഷപ്പെടാമായിരുന്നു. എന്നാൽ, ഇവന്റെ കണ്ണിൽ ആർക്കും രക്ഷയില്ല ഒന്നര കിലോമീറ്റർ ദൂരം മുൻപ് വരെ വാഹനത്തിന്റെ വേഗം തിരിച്ചറിയാനാകും. ലേസർ ബേസ്ഡ് സ്പീഡ് റഡാർ സംവിധാനമാണ് ഇതിൽ ഘടിപ്പിച്ചിട്ടുള്ളത്.

മുൻപ് നിയമലംഘനം നടത്തി പിഴയടയ്ക്കാതെയും, പൊലീസിന്റെ കണ്ണുവെട്ടിച്ചും നടക്കുന്ന വാഹനങ്ങൾ ഇവന്റെ മുന്നിലെത്തിയാൽ പെട്ടതുതന്നെ. നമ്പർ തിരിച്ചറിഞ്ഞ് പഴയ 'അഭ്യാസത്തെ' പറ്റി ഇവൻ അപ്പോൾ തന്നെ വിവരം നൽകും. ഇതിനായി വാഹനത്തിൽ നമ്പർ തിരിച്ചറിയുന്ന ഓട്ടോമാറ്റിക്ക് നമ്പർ പ്ലേറ്റ് റെകഗനൈസേഷൻ സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. രാത്രിയിൽ പ്രകാശത്തിന്റെ തീവ്രത അളക്കാനുള്ള സംവിധാനം എൽ.എക്‌സ്.യു. മീറ്റർ വാഹനത്തിലുണ്ട്. ഡിം അടിക്കാതെ രാത്രിയിൽ കൂടിയ പ്രകാശമുള്ള ലൈറ്റുമായി പറപറക്കുന്നവരെല്ലാം ഇവന്റെ കണ്ണിൽപെടും.

ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ഇവന് ബ്രീത്ത് അനലൈസറിന്റെയൊന്നും ആവശ്യമില്ല. അഞ്ച് മെഗാ പിക്സൽ ക്യാമറയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ആൽക്കോ മീറ്ററാണ് ഇതിനായി വാഹനത്തിലുള്ളത്. ഡ്രൈവിങ് സീറ്റിലിരിക്കുന്നയാൾ മദ്യപിച്ചിട്ടുണ്ടോ എന്ന് ഈ സംവിധാനം പറയും. റോഡ് നിയമലംഘനങ്ങൾ നടത്തിയ മറ്റേതെങ്കിലും കുറ്റകൃത്യങ്ങളിൽ പിഴ അടയ്ക്കാത്ത വാഹനങ്ങൾ ഇന്റർസെപ്റ്ററിനു സമീപം പോയാൽ സൈറൺ മുഴങ്ങും. ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് സംവിധാനം വഴിയാണ് ഇതു തിരിച്ചറിയുക. അനുവദനീയമായ പരിധിയിൽ കൂടുതൽ ഹോണിന്റെ ശബ്ദവും വെളിച്ചത്തിന്റെ തീവ്രതയും ഉണ്ടെങ്കിൽ വാഹനം തിരിച്ചറിയും. ഗ്ലാസിന്റെ സുതാര്യതയും പരിശോധിക്കും.

മറ്റ് പ്രത്യേകതകൾ

*ഗ്ലാസിന്റെ സുതാര്യത അളക്കുവാനുള്ള എൽ.യു.എക്‌സ് മീറ്റർ

*ശബ്ദത്തിന്റെ തീവ്രത അളക്കുന്ന സൗണ്ട് ലെവൽ മീറ്റർ

*മോട്ടോർ വെഹിക്കിൾ ഓഫീസിലെ സെർവറുമായി സദാ ബന്ധപ്പെട്ടിരിക്കുന്ന വയർലെസ് സംവിധാനം

*പ്രത്യേക ബാറ്ററിയും യു.പി.എസും

*ഫ്ളഡ് ലൈറ്റ്, റീഡിങ് ലൈറ്റ്, പബ്ലിക് അഡ്രസിങ് സിസ്റ്റം

വേഗ പരിധി അറിയാം

നോൺ ട്രാൻസ്‌പോർട്ട് ലൈറ്റ് മോട്ടർ വെഹിക്കിൾ
(സ്വകാര്യ കാറുകൾ ഉൾപ്പെടെ ഒരു മണിക്കൂറിൽ അനുവദിച്ച പരമാവധി വേഗം കിലോമീറ്ററിൽ):
എൻഎച്ച് 4 വരി: 90,
എൻഎച്ച് 2 വരി: 85
സംസ്ഥാന ഹൈവേ: 80
തദ്ദേശസ്ഥാപനം: 50
മോട്ടർ സൈക്കിൾ:
എൻഎച്ച് 4 വരി: 70,
2 വരി : 60,
സ്റ്റേറ്റ് ഹൈവേ,
തദ്ദേശസ്ഥാപനം: 50
ലൈറ്റ് മോട്ടർ വെഹിക്കിൾ
ട്രാൻസ്‌പോർട്ട് (ടാക്‌സി കാറുകൾ, മിനി ലോറികൾ ഉൾപ്പെടെ):
എൻഎച്ച് 4 വരി: 70,
സ്റ്റേറ്റ് ഹൈവേ,
എൻഎച്ച് 2 വരി: 65,
തദ്ദേശസ്ഥാപനം: 50
ഹെവി വെഹിക്കിൾ (ബസ്, ലോറി ഉൾപ്പെടെ)

എൻഎച്ച് 4 വരി65,
എൻഎച്ച് 2 വരി,
സ്റ്റേറ്റ് ഹൈവേ : 60
തദ്ദേശസ്ഥാപനം : 40 .
വേഗപരിധി ലംഘിച്ചാൽ പിഴ
ലൈറ്റ് മോട്ടർ വെഹിക്കിൾ: 1500 രൂപ
മറ്റു വാഹനങ്ങൾ : 3000 രൂപ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP