Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

അയോദ്ധ്യയിൽ ഭീകരാക്രമണ ഭീഷണിയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്; ജെയ്‌ഷെ മുഹമ്മദ് ഭീകരർ നുഴഞ്ഞുകയറിയതായി റിപ്പോർട്ട്; ഗൊരഖ്പൂരിലും അയോദ്ധ്യയിലും നുഴഞ്ഞു കയറിയ ഏഴോളം ഭീകരരുടെ പക്കൽ വൻ ആയുധശേഖരമെന്നും റിപ്പോർട്ട്; ഇന്ത്യൻ മണ്ണിൽ ഞെട്ടിപ്പിക്കുന്ന ആക്രമണം നടത്തണമെന്ന് ടെലഗ്രാമിലൂടെ ആഹ്വാനം ചെയ്തു മസൂദ് അസ്ഹറും; അയോധ്യയിൽ നാല് മാസത്തിനുള്ളിൽ രാമക്ഷേത്രമുയരുമെന്ന അമിത്ഷായുടെ പ്രസ്താവനക്ക് പിന്നാലെ വന്ന ഭീകരാക്രമണ ഭീതിയിൽ സുരക്ഷശക്തമാക്കി

അയോദ്ധ്യയിൽ ഭീകരാക്രമണ ഭീഷണിയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്; ജെയ്‌ഷെ മുഹമ്മദ് ഭീകരർ നുഴഞ്ഞുകയറിയതായി റിപ്പോർട്ട്; ഗൊരഖ്പൂരിലും അയോദ്ധ്യയിലും നുഴഞ്ഞു കയറിയ ഏഴോളം ഭീകരരുടെ പക്കൽ വൻ ആയുധശേഖരമെന്നും റിപ്പോർട്ട്; ഇന്ത്യൻ മണ്ണിൽ ഞെട്ടിപ്പിക്കുന്ന ആക്രമണം നടത്തണമെന്ന് ടെലഗ്രാമിലൂടെ ആഹ്വാനം ചെയ്തു മസൂദ് അസ്ഹറും; അയോധ്യയിൽ നാല് മാസത്തിനുള്ളിൽ രാമക്ഷേത്രമുയരുമെന്ന അമിത്ഷായുടെ പ്രസ്താവനക്ക് പിന്നാലെ വന്ന ഭീകരാക്രമണ ഭീതിയിൽ സുരക്ഷശക്തമാക്കി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അയോധ്യ നഗരത്തിൽ വൻ ഭീകരാക്രമണത്തിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര ഇന്ററിലിജന്റ്‌സിന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമിക്കാൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുള്ളത്. അയോദ്ധ്യയിലെ വിവിധയിടങ്ങളിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസർ ഭീകരാക്രമണം നടത്താൻ പദ്ധതിയിടുന്നുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. വാർത്താ ഏജൻസിയായ ഐ.എ.എൻ.എസാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

സോഷ്യൽമീഡിയയായ ടെലഗ്രാമിലൂടെയാണ് മസൂദ് അസർ ആക്രമണ സന്ദേശം നൽകിയത്. ഇന്ത്യൻ മണ്ണിൽ ഞെട്ടിപ്പിക്കുന്ന ആക്രമണം നടത്തണമെന്നാണ് സന്ദേശത്തിൽ പറയുന്നത്. അയോധ്യയിൽ നാല് മാസത്തിനുള്ളിൽ ആകാശം മുട്ടെയുള്ള രാമക്ഷേത്രമുയരുമെന്ന അമിത്ഷായുടെ പ്രസ്താവനയിറങ്ങി അധികനാളാവും മുമ്പെയാണ് ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തു വരുന്നത്.

കഴിഞ്ഞ മാസം നേപ്പാൾ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് ഏഴോളം ഭീകരർ നുഴഞ്ഞു കയറിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഉത്തർപ്രദേശിലെ ഗൊരഖ്പൂർ, അയോദ്ധ്യ എന്നിവിടങ്ങളിൽ ഭീകരർ എത്തിയിട്ടുണ്ടെന്നുമാണ് നിഗമനം.ഇവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അബു ഹംസ, മുഹമ്മദ് യാക്കൂബ്, നിസാർ അഹമദ്, മുഹമ്മദ് ഷഹ്ബാസ്, മുഹമ്മദ് ഖ്വാമി ചൗധരി എന്നിവരാണ് ഇന്ത്യയിലെത്തിയത്. എന്നാൽ ഇവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇവരുടെ കൈയിൽ വലിയആയുധശേഖരമുണ്ടെന്നും പറയുന്നു. പ്രാദേശിക സഹായവും ഭീകരർക്ക് ലഭിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അയോധ്യയിലെ കോടതിവിധിക്ക് പിന്നാലെ സിഎഎ നിയമത്തിനെതിരെയും അതിശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഭീകരാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പും പുറത്തുവന്നത്. രാംലീല മൈതാനത്ത് നടക്കുന്ന പരിപാടിക്കിടെ തീവ്രവാദ ആക്രമണം ഉണ്ടായേക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് നേരത്തെ പുരത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ സുരക്ഷ അടക്കം കർശനമാക്കിയിരുന്നു.

അടുത്തിടെ പാർലമെന്റ് പാസാക്കിയ പൗരത്വ നിയമഭേദഗതിക്ക് പുറമെ കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതും അയോധ്യ വിധിയും ബാലകോട്ട് വ്യോമാക്രമണവും തീവ്രവാദ ഭീഷണിക്കുള്ള കാരണങ്ങളാണെന്ന് സുരക്ഷാ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർക്കാർ അടുത്തിടെ സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിക്ക് നേർക്ക് തീവ്രവാദ ഭീഷണി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സുരക്ഷാ ഏജൻസികൾ പറയുന്നു. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ തീവ്രവാദ സംഘടനകൾക്ക് ധനസഹായം ഉൾപ്പെടെയുള്ള പിന്തുണ ഇപ്പോഴും നൽകുന്നുണ്ട്.

ജമ്മു കശ്മീരിൽ സർക്കാർ സൈനിക സാന്നിധ്യം വർധിപ്പിച്ചെന്ന് ആരോപിച്ച് ഇന്ത്യൻ നേതാക്കളെ ലക്ഷ്യമിടാൻ ആവശ്യപ്പെട്ട് ലഷ്‌കർ ഭീകരർ പുറത്തിറക്കിയ നോട്ടീസ് ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു. കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിനെതിരെ ജെയ്‌ഷെ മുഹമ്മദ് പുറത്തിറക്കിയ നോട്ടീസും നവംബറിൽ ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും സുരക്ഷാ ഭീഷണിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP