Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

എകെ 47നും സെൽഫ് ലോഡിങ് റൈഫിളും സമന്വയിപ്പിച്ച ഇന്ത്യൻ നിർമ്മിത തോക്ക്; എസ് എൽ ആർ റൈഫിളുമായി താരതമ്യം ചെയ്യുമ്പോൾ 25 ശതമാനത്തോളം ഭാരക്കുറവ്; ഫയർ ചെയ്യുമ്പോൾ പുറകോട്ടുള്ള തള്ളലിൽ മറ്റുള്ളവയെ അപേക്ഷിച്ച് 70 ശതമാനം കുറവ്; വായു നിയന്ത്രണത്തിന് ഗ്യാസ് റെഗുലേറ്ററും; മോഷണം പോയത് അത്യപൂർവ്വ സവിശേഷധകളുള്ള 25 തോക്കുകൾ; കേരളാ പൊലീസിൽ നിന്ന് കവർച്ച പോയ ഇൻസാസ് എന്നാൽ ഇന്ത്യൻ സ്മാൾ ആം സിസ്റ്റം; തോക്ക് കാണാതാകൽ ഗുരുതര സുരക്ഷാ പ്രശനം തന്നെ

എകെ 47നും സെൽഫ് ലോഡിങ് റൈഫിളും സമന്വയിപ്പിച്ച ഇന്ത്യൻ നിർമ്മിത തോക്ക്; എസ് എൽ ആർ റൈഫിളുമായി താരതമ്യം ചെയ്യുമ്പോൾ 25 ശതമാനത്തോളം ഭാരക്കുറവ്; ഫയർ ചെയ്യുമ്പോൾ പുറകോട്ടുള്ള തള്ളലിൽ മറ്റുള്ളവയെ അപേക്ഷിച്ച് 70 ശതമാനം കുറവ്; വായു നിയന്ത്രണത്തിന് ഗ്യാസ് റെഗുലേറ്ററും; മോഷണം പോയത് അത്യപൂർവ്വ സവിശേഷധകളുള്ള 25 തോക്കുകൾ; കേരളാ പൊലീസിൽ നിന്ന് കവർച്ച പോയ ഇൻസാസ് എന്നാൽ ഇന്ത്യൻ സ്മാൾ ആം സിസ്റ്റം; തോക്ക് കാണാതാകൽ ഗുരുതര സുരക്ഷാ പ്രശനം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യയിൽ വികസിപ്പിച്ച തോക്കാണ് 'ഇന്ത്യൻ സ്മാൾ ആം സിസ്റ്റം' എന്നറിയപ്പെടുന്ന ഇൻസാസ്. 1998 മുതൽ എല്ലാ സേനാ വിഭാഗങ്ങളും ഉപയോഗിക്കുന്നുണ്ട്.  60 റൗണ്ട് വെടിയുതിർക്കാനാകും. ബാരലിന്റെ നീളം: 464 എം.എം. വെടിയുണ്ട 5.56ഃ45 എം.എം. ഭാരം: 4.25 കിലോഗ്രാം നീളം: 960 എം.എം. എസ്എപി ക്യാംപിൽ നിന്ന് വൻപ്രഹരശേഷിയുള്ള തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നതാകുന്നത് ഇൻസാസ് ആണ് നഷ്ടമായത് എന്നുള്ളതു കൊണ്ടാണ്.

ഇന്ത്യയിലെ ഓർഡിനൻസ് ഫാക്ടറീസ് ബോർഡ് വികസിപ്പിച്ചെടുത്ത ഒരു ഇൻഫൻട്രി ആയുധശൃംഖലയാണ് ഇൻസാസ്. 1998 മുതൽ ഇന്ത്യയിലെ എല്ലാ സർവ്വ സൈന്യങ്ങളും ആയുധമായി ഉപയോഗിക്കുന്നു. കാർഗിൽ യുദ്ധത്തിൽ ഉപയോഗിക്കപ്പെട്ട ഇവ ഇപ്പോൾ റോയൽ ഭൂട്ടാൻ ആർമി, നേപ്പാളീസ് ആർമി, ആർമി ഓഫ് ഒമാൻ എന്നീ സൈന്യങ്ങളും ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഇൻസാസിന്റെ രൂപകൽപ്പന അടിസ്ഥാനപരമായി കലാഷ്നിക്കോവ് എ.കെ-47 നോടും 7.62 എം. എം. സെൽഫ് ലോഡിങ് റൈഫിളിനോടും സാദൃശ്യമുള്ളതാണ്. ഈ രണ്ട് റൈഫിളുകളുടേയും സാങ്കേതികത സമന്വയിപ്പിച്ചാണ് ഇൻസാസ് നിർമ്മിച്ചിരിക്കുന്നത്. ഇതിലെ വായുനിയന്ത്രണ സംവിധാനം, റൊട്ടേറ്റിങ് ബോൾട് എന്നിവയ്ക്ക് എ.കെ-47 നോട് സാദൃശ്യമുള്ളതാണ്.

സെൽഫ് ലോഡിങ് റൈഫിളിലേതുപോലെ ഫയർ ചെയ്യുമ്പോളുണ്ടാകുന്ന വായു നിയന്ത്രിക്കുന്നതിനായി ഒരു ഗ്യാസ് റെഗുലേറ്റർ ഇൻസാസിലും ഉപയോഗിച്ചിട്ടുണ്ട്. ഉപയോഗിക്കാത്തപ്പോൾ മടങ്ങിയിരിക്കുന്ന രീതിയിൽ ക്യാരിയിങ് ഹാന്റിൽ നിർമ്മിച്ചിരിക്കുന്നു. ഇടത് വശത്ത് പിസ്റ്റൾ ഗ്രിപ്പിനു മുകളിലായി സേഫ്റ്റി സ്വിച്ച് ക്രമീകരിച്ചിരിക്കുന്നു. സേഫ്റ്റി സ്വിച്ച് ക്രമീകരിച്ച് മൂന്നുതരത്തിൽ ഫയർ ചെയ്യാൻ കഴിയും. പ്രധാനമായും എ.കെ-47 റൈഫിൾ ശൃംഖലയെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ചതാണെങ്കിലും ചില അപൂർവ്വ സവിശേഷതകളുമുണ്ട്. ഇന്ത്യൻ സൈനികർ ഉപയോഗിച്ചുകൊണ്ടിരുന്ന 7.62 എസ്.എൽ.ആർ റൈഫിളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ റൈഫിൾ 25 ശതമാനത്തോളം ഭാരം കുറഞ്ഞതും കൂടുതൽ സൗകര്യപ്രദവുമാണ്. ഫയർ ചെയ്യുമ്പോൾ പുറകോട്ടുണ്ടാകുന്ന തള്ളൽ 70 ശതമാനം കുറവായതിനാൽ ഈ റൈഫിൾ കൊണ്ട് ഫയർ ചെയ്യുന്നത് കൂടുതൽ ഫലപ്രദമാണ്.

ഇത്രയും പ്രധാനപ്പെട്ട ഇരുപത്തഞ്ച് ഇൻസാസ് റൈഫിളുകളും പന്ത്രണ്ടായിരത്തി അറുപത്തൊന്ന് വെടിയുണ്ടകളും കേരള പൊലീസിന് നഷ്ടപ്പെട്ടെന്നാണു സിഎജി കണ്ടെത്തൽ. തോക്കുകൾ എആർ ക്യാംപിൽ നൽകിയെന്ന എസ്എപി കമൻഡാന്റിന്റെ വാദം സിഎജി തള്ളി. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നത്തിൽ എൻഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എസ്എപി ക്യാംപിൽ അസിസ്റ്റൻഡ് കമൻഡാന്റുമായി ചേർന്ന് ഓഡിറ്റ് ചെയ്തപ്പോഴാണു പൊലീസിന്റെ ഗുരുതര വീഴ്ചകൾ വെളിച്ചത്തായത്. ഇരുപത്തഞ്ച് 5.56 എം.എം ഇൻസാസ് റൈഫിളുകൾ എവിടെപ്പോയെന്ന ഒരു വിവരവുമില്ല. പന്ത്രണ്ടായിരത്തി അറുപത്തിയൊന്ന് വെടിയുണ്ടകളും കാണാനില്ല. തെറ്റ് മറച്ചുവെയ്ക്കാൻ വ്യാജ വെടിക്കോപ്പുകൾ പകരം വച്ചുവെന്ന ഗുരുതര തെറ്റും അന്വേഷണത്തിൽ കണ്ടെത്തി.

ഓട്ടമാറ്റിക് തോക്കുകൾക്കായുള്ള 7.62 എം.എം വെടിയുണ്ടകൾ നേരത്തേ കുറവായിരുന്നെന്ന വിവരം മൂടിവെയ്ക്കാനുള്ള ശ്രമവും ഓഡിറ്റ് കണ്ടുപിടിച്ചു. ഉപകരണങ്ങൾ സംഭരിക്കുന്നതിൽ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ മാനദണ്ഡങ്ങൾ ലംഘിച്ചു. വിവിധ ഉപകരണങ്ങൾ വാങ്ങിയ വകയിൽ 150.12 കോടിരൂപയാണ് അധികച്ചെലവ്. പൊലീസിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തോക്കുകൾ കാണാതായത് രാജ്യസുരക്ഷയെ ബാധിക്കുന്നതാണ്. ഇക്കാര്യം എൻഐഎ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP