Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

എതിരാളികളുടെ അന്തർവാഹിനികളെ കണ്ടെത്താനും തകർക്കാനും പ്രതിരോധിക്കാനും ഉള്ള ശേഷി; കാർബൺ ഫൈബർ ഉപയോയിച്ചു ബലപ്പെടുത്തിയ പ്ലാസ്റ്റിക് സംയോജിപ്പിച്ച ഉരുക്ക് ഉപയോഗിച്ച് അടിത്തട്ട്; റഡാർ- സോനാർ സംവിധാനങ്ങൾക്ക് ഇവയെ കണ്ടെത്തുക ദുഷ്‌കരം; ഇത് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പൽ; ചൈനയെ ആശങ്കയിലാക്കി ഐഎൻഎസ് കവരത്തിയും

എതിരാളികളുടെ അന്തർവാഹിനികളെ കണ്ടെത്താനും തകർക്കാനും പ്രതിരോധിക്കാനും ഉള്ള ശേഷി; കാർബൺ ഫൈബർ ഉപയോയിച്ചു ബലപ്പെടുത്തിയ പ്ലാസ്റ്റിക് സംയോജിപ്പിച്ച ഉരുക്ക് ഉപയോഗിച്ച് അടിത്തട്ട്; റഡാർ- സോനാർ സംവിധാനങ്ങൾക്ക് ഇവയെ കണ്ടെത്തുക ദുഷ്‌കരം; ഇത് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പൽ; ചൈനയെ ആശങ്കയിലാക്കി ഐഎൻഎസ് കവരത്തിയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : കരയിലും ആകാശത്തും തിളങ്ങുന്ന ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഇനി കടലിലെ നിരീക്ഷണത്തിന് യുദ്ധക്കപ്പൽ 'ഐഎൻഎസ് കവരത്തി'യും. ശത്രുസേനയുടെ മുങ്ങിക്കപ്പലുകൾ തകർക്കുന്ന യുദ്ധക്കപ്പലാണ് ഐഎൻഎസ് കവരത്തി. മുങ്ങിക്കപ്പലുകളെ നേരിടാൻ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പലാണ് കവരത്തി. ഇന്തോ പസിഫിക് സമുദ്ര മേഖലയിൽ ഇന്ത്യ കരുത്ത് കൂട്ടുന്നതാണ് ഈ യുദ്ധക്കപ്പൽ. ഈ മേഖലയിൽ സ്വാധീനം ശക്തമാക്കാൻ ചൈന നീക്കം നടത്തുന്ന സാഹചര്യത്തിൽ കവരത്തി ഇന്ത്യയുടെ സൈനിക ശേഷി കൂട്ടും.

14മീറ്റർ വീതിയുള്ള യുദ്ധകപ്പലിന് 109 മീറ്റർ നീളമുണ്ട്. 3300 ടൺ ഭാരം വഹിക്കാം. അന്തർവാഹിനികളെ തകർക്കുന്ന മിസൈലുകൾ വഹിക്കാമെന്നതാണ് പ്രധാന സവിശേഷത. ശത്രു റഡാറുകളെ വെട്ടിക്കാനുള്ള സ്റ്റെൽത്ത് സാങ്കേതിക വിദ്യയും ഉണ്ട്. അതുകൊണ്ട് ആക്രമണത്തിനും പ്രതിരോധത്തിനും കരുത്താണ് നാവിക സേനയുടെ പുതിയ യുദ്ധക്കപ്പൽ. കമാൻഡിങ് ഓഫിസർ സന്ദീപ് സിങ്ങിന്റെ നേതൃത്വത്തിൽ 146 നാവികരാണ് കപ്പിലുള്ളത്. ഈ പേരിൽ മുൻപുണ്ടായിരുന്ന യുദ്ധക്കപ്പലിന്റെ പിൻഗാമിയാണ് ഇത്. ആദ്യ കപ്പൽ 1971 ലെ ഇന്ത്യ പാക്ക് യുദ്ധത്തിൽ പങ്കെടുത്തിരുന്നു. വിശാഖപട്ടണത്തു നടന്ന ചടങ്ങിൽ കരസേനാ മേധാവി ജനറൽ എം.എം. നരവനെ പുതിയ കപ്പൽ കമ്മിഷൻ ചെയ്തു. മുങ്ങിക്കപ്പലുകളെ നേരിടാൻ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പൽ എന്ന വിശേഷണത്തോടെയാണു കവരത്തി എത്തുന്നത്.

കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പ്രോജക്ട് 28ന്റെ ഭാഗമായി തദ്ദേശീയമായി നിർമ്മിച്ച നാല് ആന്റി സബ്മറൈൻ യുദ്ധക്കപ്പലുകളിൽ അവസാനത്തേതാണ് ഐഎൻഎസ് കവരത്തി. കമോർത്ത ക്ലാസിൽപ്പെട്ട സ്റ്റെൽത്ത് വിഭാഗത്തിലുള്ള ചെറിയ യുദ്ധക്കപ്പലാണ് ഐഎൻഎസ് കവരത്തി. അത്യാധുനിക യുദ്ധോപകരണങ്ങൾ ഘടിപ്പിച്ചിട്ടുള്ള യുദ്ധക്കപ്പൽ മുഖ്യമായി അന്തർവാഹിനികളുടെ നിരീക്ഷണത്തിനാണ് ഉപയോഗിക്കുക. ഇതിനാവശ്യമായ സെൻസർ സാങ്കേതികവിദ്യയാണ് കപ്പലിന്റെ സവിശേഷത.

എതിരാളികളുടെ അന്തർവാഹിനികളെ കണ്ടെത്താനും തകർക്കാനും പ്രതിരോധിക്കാനുമുള്ള നിരവധി സജ്ജീകരണങ്ങൾ ഐഎൻഎസ് കവരത്തിയിലുണ്ട്. നേരിട്ടുള്ള കാഴ്ച, റഡാർ, സോനാർ, ഇൻഫ്രാറെഡ് തുടങ്ങിയ നിരീക്ഷണ സംവിധാനങ്ങളെ മറികടക്കാനാകും. ശത്രു സേനയുടെ അന്തർവാഹിനികളെ തകർക്കുക, നാവിക പ്രതിരോധം ശക്തമാക്കുക എന്നിവ സ്റ്റെൽത്ത് കപ്പലുകൾക്ക് സാധിക്കും. കപ്പലിന്റെ സമുദ്രയാത്രാ പരീക്ഷണം നേരത്തേ പൂർത്തിയാക്കിയിരുന്നു. സെൻസറുകളും ആയുധങ്ങളും ഘടിപ്പിച്ചശേഷം ഉപയോഗ- ആക്രമണ പരീക്ഷണങ്ങളും പൂർത്തിയാക്കിയിരുന്നു.

ലക്ഷദ്വീപ് സമൂഹത്തിലെ അംഗദ്വീപുകളുടെ പേരുകളാണ് നാവികസേനയുടെ നാലു സ്റ്റെൽത്ത് കപ്പലുകൾക്കും നൽകിയിട്ടുള്ളത്. തദ്ദേശീയമായി നിർമ്മിച്ച ഡിഎംആർ 249 എ ഉരുക്കാണ് കപ്പലിൽ ഉപയോഗിച്ചിരിക്കുന്നത്. കാർബൺ ഫൈബർ ഉപയോയിച്ചു ബലപ്പെടുത്തിയ പ്ലാസ്റ്റിക് സംയോജിപ്പിച്ച ഉരുക്ക് ഉപയോഗിച്ചാണ് അടിത്തട്ട്. റഡാർ, സോനാർ തുടങ്ങിയ സംവിധാനങ്ങൾക്ക് ഇവയെ കണ്ടെത്തുക ദുഷ്‌കരമാണ്. നാലു ഡീസൽ എൻജിനുകൾ ഉപയോഗിച്ചാണു പ്രവർത്തനം. മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ വരെ വേഗം ലഭിക്കും. അന്തർവാഹിനി വേധ ടോർപ്പിഡോകളും റോക്കറ്റുകളും വഹിക്കും. കൂടാതെ ഹ്രസ്വദൂര- മധ്യദൂര ആയുധസംവിധാനങ്ങളുമുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച നിരീക്ഷണ സംവിധാനം 'രേവതി'യാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

നാവികസേനയുടെ കീഴിലുള്ള ഡിസൈൻ വിഭാഗമായ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈനാണ് ഇത് രൂപകൽപ്പന ചെയ്തത്. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സാണ് ഇത് നിർമ്മിച്ചത്. ബംഗ്ലാദേശ് വിമോചനത്തിൽ സുപ്രധാന പങ്കുവഹിച്ച ഐഎൻഎസ് കവരത്തിയോടുള്ള ആദരസൂചകമായാണ് ഈ പേര് തന്നെ ഇതിന് നൽകിയത്. അർനാല ക്ലാസ് യുദ്ധക്കപ്പലായിരുന്നു ഐഎൻഎസ് കവരത്തി. ആന്റി സബ്മറൈൻ യുദ്ധക്കപ്പലിന്റെ നിർമ്മാണത്തിൽ 90 ശതമാനവും തദ്ദേശീയമായാണ് കണ്ടെത്തിയത്.

2003ലാണ് പ്രോജക്ട് 28 അംഗീകരിച്ചത്. ഈ പദ്ധതിയിൽ ഐ.എൻ.എസ് കവരത്തിക്ക് മുമ്പ് മൂന്ന് കപ്പലുകളാണ് കമ്മിഷൻ ചെയ്തത്. ഐ.എൻ.എസ് കമോർട്ട 2014 ൽ കമ്മീഷൻ ചെയ്തു. ഐ.എൻ.എസ് കദ്മാട്ട് 2016ലും ഐ.എൻ.എസ് കിൽത്താൻ 2017ലും കമ്മിഷൻ ചെയ്തു. ഐഎൻഎസ് കവരത്തി നിർമ്മിക്കാൻ 90 ശതമാനവും തദ്ദേശീയ വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. കപ്പൽ നിർമ്മിക്കാനുള്ള കാർബൺ കമ്പോസിറ്റുകളുടെ ഉപയോഗം ഇന്ത്യ കപ്പൽ നിർമ്മാണത്തിൽ നേടിയ പ്രശംസനീയമായ നേട്ടമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

അത്യാധുനിക ആയുധങ്ങളും ശത്രുക്കളുടെ അന്തർവാഹിനികളെ കണ്ടെത്തി നടപടിയെടുക്കാൻ കഴിയുന്ന ഒരു സെൻസറും ഇതിലുണ്ട്. ദീർഘദൂര വിന്യാസങ്ങൾക്ക് കപ്പൽ സുരക്ഷിതമാണ്. കപ്പലിൽ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളുടേയും പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. അതിനാൽ തന്നെ യുദ്ധത്തിന് സജ്ജമായാണ് കപ്പൽ പുറത്തിറങ്ങുന്നത്.

ഇതിന് പുറമേ സ്വയം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും അടങ്ങിയ ഈ കപ്പലിന് ദീർഘ ദൂരത്തേക്ക് ആയുധങ്ങൾ വിക്ഷേപിക്കാനുള്ള കഴിവുമുണ്ട്. പൂർണമായും ഇന്ത്യയിൽ തന്നെ നിർമ്മിച്ചതാണ് എന്നതുകൊണ്ട് തന്നെ രാജ്യത്തിന്റെ സാങ്കേതിക വിദ്യകളുടെ വളർച്ചയെ ഏറെ ഗുണകരമായി ഉപയോഗിക്കാൻ കഴിഞ്ഞുവെന്നതും കവരത്തിയെ ശ്രദ്ധാകേന്ദ്രമാക്കുന്നു. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി പൂർണമായും ഇന്ത്യയിൽ തന്നെ ആയിരുന്നു ഇതിന്റെ നിർമ്മാണം. പരീക്ഷണ അടിസ്ഥാനത്തിൽ കപ്പൽ നേരത്തെ നീറ്റിലിറക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP