Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

അടിപിടികൂടി തോറ്റുകഴിഞ്ഞപ്പോൾ ദേഹമാസകലം മുറിവ്; വേദന കൊണ്ടുപുളഞ്ഞപ്പോൾ അടുത്ത വണ്ടിയിൽ കയറി മെഡിക്കൽ ഷോപ്പിന്റെ കൗണ്ടറിലേക്ക് ചാടി; കണ്ടയുടനെ കാര്യം മനസ്സിലാക്കിയ ഷോപ്പുടമ നൽകിയ വേദനസംഹാരിയും വെള്ളവും കഴിച്ചു; മുറിവിൽ ഓയിന്റ്‌മെന്റ് പുരട്ടിയപ്പോൾ നീറിയെങ്കിലും മിണ്ടിയില്ല; ഒടുവിൽ ത്രാണിയായപ്പോൾ ഇനി പോരിന് വാടാ എന്ന ഭാവത്തോടെ കുരങ്ങന്റെ മടക്കവും

അടിപിടികൂടി തോറ്റുകഴിഞ്ഞപ്പോൾ ദേഹമാസകലം മുറിവ്; വേദന കൊണ്ടുപുളഞ്ഞപ്പോൾ അടുത്ത വണ്ടിയിൽ കയറി മെഡിക്കൽ ഷോപ്പിന്റെ കൗണ്ടറിലേക്ക് ചാടി; കണ്ടയുടനെ കാര്യം മനസ്സിലാക്കിയ ഷോപ്പുടമ നൽകിയ വേദനസംഹാരിയും വെള്ളവും കഴിച്ചു; മുറിവിൽ ഓയിന്റ്‌മെന്റ് പുരട്ടിയപ്പോൾ നീറിയെങ്കിലും മിണ്ടിയില്ല; ഒടുവിൽ ത്രാണിയായപ്പോൾ ഇനി പോരിന് വാടാ എന്ന ഭാവത്തോടെ കുരങ്ങന്റെ മടക്കവും

മറുനാടൻ മലയാളി ബ്യൂറോ

മല്ലാപൂർ: 24 മണിക്കൂറും തുറന്നിരിക്കുന്നതുകൊണ്ടും സൗജന്യമായി ഹോംസർവീസ് നടത്തുന്നതുകൊണ്ടും സംഭാവനകൾ പ്രതീക്ഷിക്കരുത്, എന്ന് എഴുതി വച്ച ചില മെഡിക്കൽ ഷോപ്പുകൾ കാണാം കേരളത്തിൽ ചിലയിടത്ത്. ഡോക്ടറുടെ കുറിപ്പടി പ്രകാരം മരുന്ന് എടുത്തുകൊടുക്കുക എന്നതിലുപരി പനിയെന്നോ ചുമയെന്നോ ഒക്കെ പറഞ്ഞാൽ അറിയാവുന്ന മരുന്നൊക്കെ എടുത്തുതരികയും ചെയ്യും. അതാണ് അവർക്ക് ചെയ്യാവുന്ന കാരുണ്യം. എന്നാൽ, രോഗി മനുഷ്യരല്ലാതാവുമ്പോഴോ ? സംഭവം ഇവിടെയല്ല. അങ്ങ് പശ്ചിമബംഗാളിലെ ബിർഭൂം ജില്ലയിലെ മല്ലാപൂരിലാണ്.

ശരീരത്തിൽ നിറയെ മുറിവുകളുമായി മെഡിക്കൽ ഷോപ്പിലെത്തിയ കുരങ്ങാനായിരുന്നു ആ രോഗി. മുറിവുകളുമായെത്തി മെഡിക്കൽ ഷോപ്പിന്റെ കൗണ്ടറിൽ ഇരിപ്പുറപ്പിക്കുകയായിരുന്നു കുരങ്ങൻ. മുറിവേറ്റ കുരങ്ങനെ കണ്ടപ്പോൾ തന്നെ ഫാർമസിസ്റ്റിന് കാര്യം മനസിലായി. പൂർവികരോടുള്ള സ്‌നേഹബഹുമാനം കൊണ്ടോ എന്തോ വളരെ കാരുണ്യത്തോടെയായിരുന്നു മെഡിക്കൽ ഷോപ്പുടമയുടെ പെരുമാറ്റം. കുരങ്ങനെ ഓടിച്ചുവിടാനൊന്നും അയാൾ മുതിർന്നില്ല. എവിടെ നിന്നോ കൂട്ടുകാരനുമായി അടികൂടി വരികയാണെന്ന് മനസ്സിലായി. വേദന സഹിക്ക വയ്യാതെ നിന്ന കുരങ്ങന് ഉടമ ആഞ്ജും അജിം മരുന്ന് നൽകി. വേദന കുറയാൻ ഒരു വേദനാസംഹാരിയും നൽകി. ഗുളികയും വെള്ളവും യാതൊരു എതിർപ്പും കാട്ടാതെ കുരങ്ങൻ വാങ്ങി കുടിച്ചു. കടയിലെ ജീവനക്കാരനോട് കുരങ്ങന്റെ മുറിവുകളിൽ ഓയിൽമെന്റ് പുരട്ടാനും നിർദ്ദേശിച്ചു.

Stories you may Like

മുറിവിൽ മരുന്ന് പുരട്ടിയപ്പോൾ ആദ്യം വേദന കൊണ്ട് കാൽ മാറ്റിയെങ്കിലും പിന്നീട് അനുസരണയോടെ ഇരുന്നു കൊടുക്കുകയും ചെയ്യുന്ന കുരങ്ങനെ വീഡിയോയിൽ ദൃശ്യമാകുന്നുണ്ട്. മുറിവുകളിൽ മരുന്നു പുരട്ടിയ ശേഷം ഗുളിക കഴിച്ച് കുറച്ചു നേരം വിശ്രമിച്ചതിനും ശേഷമാണ് കുരങ്ങൻ മടങ്ങിയത്. ഷോപ്പിനു മുന്നിലുള്ള മേശയിൽ ഇരുന്ന് ഒരു മണിക്കൂറോളം വിശ്രമിച്ചശേഷമാണ് കുരങ്ങൻ അവിടെ നിന്നും മടങ്ങിയത്. സംഭവം നടക്കുമ്പോൾ അവിടെ മരുന്നു വാങ്ങാനെത്തിയ മൊനിറുൾ ഇസ്ലാം എന്നയാളാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇപ്പോൾ ഈ ദൃശ്യങ്ങൾ വൈറലായി കഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP