Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

വർക്ക് ഫ്രം ഹോം ജീവനക്കാരുടെ ഉല്പാദനക്ഷമതയെ ബാധിച്ചിട്ടില്ലെന്ന് ഇൻഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ; ജീവനക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ മാതൃക അവതരിപ്പിക്കുമെന്നും യു.ബി.പ്രവീൺ റാവു; കോവിഡ് കാലം കഴിഞ്ഞാലും വീട്ടിലിരുത്തി പണിയെടുപ്പിക്കാനൊരുങ്ങി ഐടി കമ്പനികൾ

വർക്ക് ഫ്രം ഹോം ജീവനക്കാരുടെ ഉല്പാദനക്ഷമതയെ ബാധിച്ചിട്ടില്ലെന്ന് ഇൻഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ; ജീവനക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ മാതൃക അവതരിപ്പിക്കുമെന്നും യു.ബി.പ്രവീൺ റാവു; കോവിഡ് കാലം കഴിഞ്ഞാലും വീട്ടിലിരുത്തി പണിയെടുപ്പിക്കാനൊരുങ്ങി ഐടി കമ്പനികൾ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: വർക്ക് ഫ്രം ഹോം സ്ഥിരമാക്കാമൊരുങ്ങി ഇൻഫോസിസ്. ഇൻഫോസിസിന്റെ 39-ാം വാർഷിക സമ്മേളനത്തിലാണ് ഇൻഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ യു.ബി.പ്രവീൺ റാവു ഇക്കാര്യം സൂചിപ്പിച്ചത്. ഓഹരി ഉടമകളുമായി നടത്തിയ ചർച്ചയിൽ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നടപ്പാക്കിയ വർക്ക് ഫ്രം ഹോം മാതൃക ജീവനക്കാരുടെ ഉല്പാദനക്ഷമതയെ ബാധിച്ചിട്ടില്ലെന്ന് യു.ബി.പ്രവീൺ റാവു പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ, പദ്ധതികൾ എന്നിവയെ അടിസ്ഥാനമാക്കി ജീവനക്കാർക്ക് സൗകര്യപ്രദമായ വർക്ക് ഫ്രം ഹോം മാതൃക അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ വർക്ക് ഫ്രം ഹോം വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് ഈ മാതൃക സ്ഥിരമാക്കാൻ ഐടി ഭീമൻ ഒരുങ്ങുന്നത്. കോവിഡ് 19 നെ തുടർന്നുണ്ടായ പ്രതിസന്ധിയെ മറികടക്കാൻ ഇൻഫോസിസിന് കഴിഞ്ഞതായി ചെയർമാൻ നന്ദൻ നിലേകനി പറഞ്ഞു. അതിന് സാധിച്ചത് 46 രാജ്യങ്ങളിലായി ജോലി ചെയ്യുന്ന കമ്പനിയുടെ 2,40,000 ജീവനക്കാരിൽ 93 ശതമാനം പേരും വീടുകളിൽ ഇരുന്ന് ജോലി ചെയ്തതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യകരമായ ഇടപാടുകളും, വരുമാനത്തിലെ വർധനവും കാരണം കമ്പനിക്ക് 3.6 ബില്യൺ ഡോളറിന്റെ ശക്തമായ ബാലൻസ് ഷീറ്റ് ഉണ്ടെന്ന് ഇൻഫോസിസ് സിഇഒ സലിൽ പരേഖ് വ്യക്തമാക്കി.

കൊറോണ പ്രതിസന്ധി കഴിഞ്ഞാലും വർക്ക് ഫ്രം ഹോം വ്യാപകമാക്കാൻ ഐടി കമ്പനികൾ ഒരുങ്ങുന്നതായി നേരത്തേ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. . 2025-ഓടെ ടിസിഎസ് ഉൾപ്പെടെയുള്ള കമ്പനികൾ 75 ശതമാനം ജീവനക്കാരെയും വർക്ക് ഫ്രം ഹോമിലേക്ക് മാറ്റും എന്നാണ് സൂചന.സ്ഥാപനത്തിൻററ 100 ശതമാനം പ്രൊഡക്ടിവിറ്റിക്ക് ഭാവിയിൽ 25 ശതമാനം ജീവനക്കാർ മാത്രം ഓഫീസുകളിൽ വന്ന് ജോലി ചെയ്താൽ മതിയാകും എന്നാണ് ടിസിഎസ് വ്യക്തമാക്കിയിരിക്കുന്നത്. ടിസിഎസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എൻ.ജി സുബ്രമണ്യൻ ആണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്.

ലോകമെമ്പാടുമായി 4.48 ലക്ഷം ജീവനക്കാരാണ് ടിസിഎസിന് ഉള്ളത്. ഇതിൽ 3.55 ലക്ഷത്തോളം ജീവനക്കാ‍ർ ഇന്ത്യയിലാണ്. അതുകൊണ്ടു തന്നെ ടിസിഎസിന്റെ ഇന്ത്യൻ ഓഫീസുകളിൽ വർക്ക് ഫ്രം ഹോം കൂടുതൽ വ്യാപകമാകും. ലോക്ക്ഡൗൺ മൂലം അപ്രതീക്ഷിതമായാണ് മിക്ക കമ്പനികളും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി തുടങ്ങിയത് എങ്കിലും ടിസിഎസ് ഉൾപ്പെടെയുള്ള ഐടി കമ്പനികൾക്ക് അത് നൽകിയത് പുതിയ വർക്ക് മോഡൽ കൂടെയാണ്. ഓഫീസ് പ്രവർത്തനച്ചെലവുകൾ കുറയ്ക്കാനാകുമെന്നതാണ് പ്രധാനമെച്ചം. വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ അവസരം നൽകുന്നത് നിരവധി വനിതാ ടെക്കികളെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായകരമാകുമെന്ന് ഇൻഫോസിസ് സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ സൂചന നൽകിയിരുന്നു. വിപ്രോയ്ക്കും ഇതേ നിലപാട് തന്നെയാണ്. കമ്പനിയുടെ 93 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുമതി നൽകിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP