Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയെ വെളിയിട വിസർജനമുക്ത രാജ്യമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ഇരുപതിനായിരത്തിലേറെ ഗ്രാമങ്ങളിൽ ശുചിമുറികൾ നിർമ്മിക്കാനായത് 70 മാസത്തിനുള്ളിൽ; പ്രഖ്യാപനം സബർമതിയിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷ ചടങ്ങിൽ

ഇന്ത്യയെ വെളിയിട വിസർജനമുക്ത രാജ്യമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ഇരുപതിനായിരത്തിലേറെ ഗ്രാമങ്ങളിൽ ശുചിമുറികൾ നിർമ്മിക്കാനായത് 70 മാസത്തിനുള്ളിൽ; പ്രഖ്യാപനം സബർമതിയിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷ ചടങ്ങിൽ

മറുനാടൻ മലയാളി ബ്യൂറോ

ഗാന്ധിനഗർ: ഇന്ത്യയിലെ ഇരുപതിനായിരത്തിലേറെ ഗ്രാമങ്ങൾ വെളിയിടവിസർജന വിമുക്തമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിൽ സബർമതിയിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഗ്രാമങ്ങളിലെ ശുചീകരണതൊഴിലാളികളും വിദ്യാർത്ഥികളും പത്മ പുരസ്‌കാര ജേതാക്കളും ഹൈക്കോടതി ജഡ്ജിമാരും അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

രാജ്യത്തെ എല്ലാവരും ഇന്ത്യയെ വെളിയിടവിസർജന വിമുക്ത രാജ്യമാക്കാൻ വേണ്ടി സംഭാവനകൾ ചെയ്തെന്ന് മോദി പറഞ്ഞു. ഇന്ത്യയെപ്പോലെ ഏറ്റവുമധികം ജനസംഖ്യയുള്ള ഒരു രാജ്യത്ത് 70 മാസത്തിനുള്ളിൽ ഇത്രയും ശുചിമുറികൾ നിർമ്മിച്ചത് ലോകത്തെ തന്നെ ഞെട്ടിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ശുചിമുറികൾ ഉറപ്പുവരുത്താനും ശുചിത്വം പാലിക്കാനും വേണ്ടി പ്രവർത്തിച്ച വളണ്ടിയർമാരാണ് ഈ നേട്ടത്തിന് പിന്നിൽ പ്രധാനമായും പ്രവർത്തിച്ചത്. ഈ ദൗത്യത്തിലൂടെ ശുചിമുറികൾ യാഥാർഥ്യമായി. അത് നേരത്തെ വളരെ ശ്രമകരമായ കാര്യവും ചർച്ചകളിലെ സ്ഥിരം വിഷയവുമായിരുന്നു. ശുചിമുറി നിർബന്ധമാണെന്ന് വിവാഹത്തിന് മുമ്പ് പെൺകുട്ടികൾ ആവശ്യപ്പെട്ടുതുടങ്ങി. അത് ബോളിവുഡിൽ വരെ എത്തിയെന്നും മോദി ചൂണ്ടിക്കാട്ടി.

സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ സ്ത്രീകളടക്കമുള്ളവർക്ക് 75 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഈ ലക്ഷ്യങ്ങളെല്ലാം ഗാന്ധിദർശനത്തിന്റെ ഭാഗമാണെന്നും സ്വച്ഛ് ഭാരത് പദ്ധതിക്ക് പിന്നാലെ പൊതുശുചിത്വവും ശുദ്ധജലവും ഉറപ്പുവരുത്താൻ കൂടുതൽ പദ്ധതികൾ സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശുചിത്വവും പരിസ്ഥിതിസംരക്ഷണവും മൃഗസംരക്ഷണവും ഗാന്ധിജിക്ക് താത്പര്യമുള്ള വിഷയങ്ങളായിരുന്നു. എന്നാൽ പ്ലാസ്റ്റിക് എന്നത് ഈ മൂന്നുകാര്യങ്ങൾക്കും വില്ലനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

2022-ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളിൽനിന്ന് ഇന്ത്യയെ വിമുക്തമാക്കുമെന്നും കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് ഈ പ്രചാരണം വേഗത്തിലായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസങ്ങളിൽ ടൺകണക്കിന് പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് രാജ്യത്താകമാനം ശേഖരിച്ചത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറഞ്ഞുവരികയാണെങ്കിലും പൊതുജനപങ്കാളിത്തമില്ലാതെ ഈ ലക്ഷ്യം പൂർണമായും കൈവരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാജ്യത്തെ വെളിയിട വിസർജ്ജന വിമുക്ത രാജ്യമായി പ്രഖ്യാപിക്കുമെന്ന് നേരത്തേ തന്നെ അറിയിപ്പുണ്ടായിരുന്നു. ഇതിനെതിരെ സിപിഐ നേതാവ് ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയിരുന്നു. ഇപ്പോഴും അനേകം ആളുകൾ മലവിസർജനത്തിനായി വെളിയിടങ്ങളെ ആശ്രയിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു കത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP