എന്താ കണ്ണിൽ ഇരുട്ടു കയറുന്നുണ്ടോ ഷീ ജിങ് പിങ്ങ്? ഇത് പഴയ ഇന്ത്യയല്ല, അടിച്ചാൽ തിരിച്ചടി ഉറപ്പ്; ലഡാക്കിലെ റോഡു നിർമ്മാണത്തിൽ കലിച്ച ചൈനയ്ക്ക് ഇന്ത്യൻ മറുപടി രാജകീയമായി തന്നെ; സേനാനീക്കം ചടുലമാക്കാൻ ഹിമലയം തുരന്നു ഇന്ത്യ നിർമ്മിക്കുന്നത് പത്ത് തുരങ്കങ്ങൾ കൂടി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: അടുത്തകാലത്തായി ചൈന ലഡാക്കിന് മേൽ കണ്ണുവെക്കാൻ പ്രധാന കാരണം അതിർത്തിയിൽ റോഡുകളുടെ നിർമ്മാണം ഇന്ത്യ അതിവേഗത്തിലാക്കിയതാണ്. ഇത് ശരിയല്ലെന്നും ലഡാക്കിൽ തങ്ങൾക്ക് അവകാശമുണ്ടെന്നുമായിരുന്നു ചൈനയുടെ അവകാശവാദം. ഈ വാദം പണ്ടേ തള്ളിയ ഇന്ത്യ ഇപ്പോൾ തെറിക്കുത്തരം മുറിപ്പത്തൽ എന്ന വിധത്തിലുള്ള മറുപടിയുമായി രംഗത്തുവന്നു. ഇന്ത്യൻ റോഡ് നിർമ്മാണത്തിൽ ഭയപ്പെടുന്ന ചൈനയെ ശരിക്കും വിറപ്പിക്കാൻ പോന്ന രാജകീയ നീക്കവുമായി മോദിയും കൂട്ടരും രംഗത്തുവന്നു.
ചൈനീസ് ഭീഷണിക്ക് വഴങ്ങില്ലെന്നും അടിച്ചാൽ തിരിച്ചടിക്കുമെന്നും ശക്തമായി പ്രഖ്യാപിച്ചു കൊണ്ടാണ് ഇന്ത്യ രംഗത്തുവന്നത്. ചൈനീസ് ഭീഷണി വകവെക്കാതെ ഇന്ത്യ അതിർത്തിയിൽ സേനാനീക്കം ലക്ഷ്യമിട്ട് നിർമ്മിക്കുന്നന്നത് പത്ത് തുരങ്കങ്ങൾ നിർമ്മിക്കാനാണ്. ഈ നീക്കം അതിർത്തിയിലെ ചൈനീസ് ഇടങ്ങളെയും വിറപ്പിക്കാൻ കെൽപ്പുള്ളതാണ്. അടുത്തിടെ ഹിമാചലിലെ മണാലിയിൽ തുറന്ന അടൽ തുരങ്കത്തിനും ശ്രീനഗറിനെ കാർഗിൽ, ലേ എന്നിവയുമായി ബന്ധിപ്പിക്കാൻ സോജി ലായിൽ നിർമ്മാണം പുരോഗമിക്കുന്ന തുരങ്കത്തിനും പുറമേയാണിത്.
അതിർത്തിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന ചൈനയുടെ ആവശ്യം തള്ളിയാണു തുരങ്ക പദ്ധതിയുമായി ഇന്ത്യ മുന്നോട്ടു നീങ്ങുന്നത്. പാക്ക്, ചൈന അതിർത്തി മേഖലകളിൽ വാഹന നീക്കം വേഗത്തിലാക്കാൻ അടുത്തിടെ 44 പാലങ്ങൾ ഇന്ത്യ നിർമ്മിച്ചിരുന്നു. തുരങ്ക നിർമ്മാണത്തിനായി ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) പ്രാരംഭ നടപടികൾ ആരംഭിച്ചു. ചൈന അനുനയ പാതയിൽ വരാത്ത പശ്ചാത്തലത്തിൽ ശക്തമായി മുന്നോട്ടു പോകാനാണ് കേന്ദ്രസർക്കാൻ നീക്കം. ഇതിന്റെ ഭാഗമാണ് തുരങ്ക പദ്ധതികൾ.
കിഴക്കൻ ലഡാക്കിൽ ചൈനയോടു ചേർന്ന് ഇന്ത്യൻ വ്യോമതാവളം സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഓൾഡിയിലേക്കുള്ള (ഡിബിഒ) തുരങ്കമാണ് ഇന്ത്യ നിർമ്മിക്കാൻ ശ്രമിക്കുന്ന തുരങ്കങ്ങളിൽ പ്രധാനം. ഡിബിഒയെ ഡെപ്സാങ് താഴ്വരയുമായി ബന്ധിപ്പിച്ച് 17,800 അടി ഉയരത്തിലുള്ള പ്രദേശത്താണു തുരങ്കം നിർമ്മിക്കുക. ചൈനയ്ക്ക് നോട്ടമുള്ള പ്രദേശം കൂടിയാണ് ഇത്. അതുകൊണ്ടു കൂടിയാണ് ഇന്ത്യ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോകാൻ ശ്രമിച്ചുന്നത്. ഡിബിഒ ഡെപ്സാങ് റോഡ് കയ്യടക്കി വ്യോമതാവളത്തിലേക്കുള്ള ഇന്ത്യൻ സേനാനീക്കം തടസ്സപ്പെടുത്താൻ ചൈന ശ്രമം നടത്തിയേക്കുമെന്ന വിലയിരുത്തലിലാണ് ബദൽ പാതയായി തുരങ്കം നിർമ്മിക്കുന്നത്.
ചൈനയുടെ കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ ഡെപ്സാങ്, ഡിബിഒ എന്നിവിടങ്ങളിൽ ഇന്ത്യയുടെ വൻ സേനാ സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. അതിർത്തിയിലുള്ള നൂബ്ര താഴ്വര, ഖാർദുങ് ലാ, ചാങ് ലാ എന്നിവിടങ്ങളിലും തുരങ്കം നിർമ്മിക്കും. അതിനിടെ ചൈനയോടു ചേർന്ന് നിർമ്മിച്ച റോഡുകളും പാലങ്ങളും ഉദ്ഘാടനം ചെയ്യാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നാളെയും മറ്റന്നാളും സിക്കിമിലെ അതിർത്തി മേഖലകൾ സന്ദർശിച്ചേക്കും. ചൈനീസ് അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്ന ജവാന്മാരുമായി കൂടിക്കാഴ്ച നടത്തുന്നതും പരിഗണനയിലുണ്ട്. കിഴക്കൻ ലഡാക്കിൽ കാവൽ നിൽക്കുന്നജവാന്മാരെ അദ്ദേഹം മുൻപു സന്ദർശിച്ചിരുന്നു.
ലഡാക്കിൽ എട്ടും കാശ്മീരിൽ രണ്ടുമാണ് ഇന്ത്യ നിർമ്മിക്കുന്ന തുരങ്കങ്ങൾ. ദൗലത് ബേഗ് ഓൾഡി, നൂബ്ര താഴവര, ഖാർദുങ് ലാ, ചാങ് ലാ എന്നിവ ഉൾപ്പെടെയാണിത്. ശൈത്യ മാസങ്ങളിൽ കനത്ത മഞ്ഞുവീഴ്ച മൂലം റോഡ് ഗതാഗതം തടസ്സപ്പെടുന്ന ഇവിടെ, തുരങ്കം തുറന്നാൽ വർഷം മുഴുവൻ സേനാ നീക്കം സാധ്യമാകും. ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് നിർമ്മാണം.
യഥാർഥ നിയന്ത്രണ രേഖ (എൽഎസി)യോടു ചേർന്ന് ഇന്ത്യ നടത്തുന്ന അടിസ്ഥാന സൗകര്യ വികസനമാണ് കിഴക്കൻ ലഡാഖിലെ സംഘർഷത്തിന്റെ മൂലകാരണമെന്ന ചൈനയുടെ വാദം നേരത്തെ തന്നെ കേന്ദ്രസർക്കാർ തള്ളിയിരുന്നു. സ്വന്തം അതിർത്തിക്കുള്ളിൽ റോഡും വാർത്താവിനിമയ സംവിധാനങ്ങളും നിരന്തരം വികസിപ്പിച്ചുകൊണ്ടാണ് ചൈന ആരോപണം ഉന്നയിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കുകയുണ്ടായി. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ഇന്ത്യൻ നീക്കം.
മൂന്നു കാരണങ്ങളാൽ ചൈനയുടെ ആരോപണങ്ങൾ മറുപടി പോലും അർഹിക്കുന്നതല്ല. 1. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത പാലങ്ങളൊന്നും എൽഎസിയോടു ചേർന്നല്ല. അവയെല്ലാം സൈനിക കേന്ദ്രങ്ങളുമായല്ല, സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെട്ടവയാണ്. 2. ഇത്രയും കാലം നടന്ന സൈനിക- നയതന്ത്ര ചർച്ചകളിലൊന്നും അതിർത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ചു ചൈന മിണ്ടിയിട്ടില്ല. 3. സ്വന്തം അതിർത്തിക്കുള്ളിൽ റോഡ്, പാലം, ഒപ്റ്റിക്കൽ ഫൈബർ, സൗരോർജം ഉപയോഗിക്കുന്ന സൈനിക പോസ്റ്റുകൾ -ഹട്ടുകൾ തുടങ്ങിയവയുടെ നിർമ്മാണം മിസൈൽ വിന്യാസം എന്നിവയെക്കുറിച്ചു ചൈനയ്ക്ക് എന്തു പറയാനുണ്ട്? - പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.
സംഘർഷം നിലനിൽക്കു്ന ഗോഗ്ര- ഹോട്ട്സ്പ്രിങ് മേഖലയിൽ ചൈന ഇതിനകം ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിച്ചതായി സൈനിക കമാൻഡർമാർ പറഞ്ഞു. അവിടെ വലിയ ക്രെയ്നുകൾ സ്ഥാപിച്ച് സൗരോർജം ഉപയോഗിക്കുന്ന കണ്ടെയ്നറുകൾ സൈനികർക്കായി എത്തിച്ചിട്ടുണ്ട്. പാംഗോങ് ത്സോ തടാകത്തിനു സമീപം ശൈത്യകാലത്ത് ജവാന്മാർക്കുണ്ടാകുന്ന അസുഖങ്ങൾക്ക് ചികിത്സ നൽകാൻ താത്കാലിക ആശുപത്രിയും തുറന്നു. ഇതിനുശേഷമാണ് ഇന്ത്യയ്ക്കെതിരേ ആരോപണമുന്നയിക്കുന്നതെന്നും പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ, പാക് അധീന കശ്മീരിലെ ഖുൻജറാബ് ചുരം വഴി കടന്നുപോകുന്ന ചൈന പാക് സാമ്പത്തിക ഇടനാഴി (സിപിഇസി)ക്ക് ഭീഷണിയാകുമെന്നതാണ് എൽഎസിയിൽ ഇന്ത്യ നടത്തുന്ന നിർമ്മാണളോടു ചൈനയ്ക്കുള്ള എതിർപ്പിനു കാരണമെന്ന് നയതന്ത്ര വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
Stories you may Like
- ഇനി വയനാട്ടിൽ നിന്നും കോഴിക്കോട്ടേക്ക് ചുരം കയറാതെ അതിവേഗ യാത്ര
- ലഡാക്കിനെ അംഗീകരിച്ച് സുപ്രീംകോടതിയും; ഈ വിധി ചൈനീസ് മോഹങ്ങൾക്കും അപ്പുറം
- രാഹുലിന്റെ ലഡാക്കിലെ ബൈക്ക് യാത്രയെ ചൊല്ലി പോര്
- അരുണാചലിന്റെ പേരു മാറ്റിയുള്ള ചൈനീസ് പ്രകോപനം ഇത് മൂന്നാം തവണ
- ഇന്ത്യൻ അതിർത്തിയിൽ കടന്നു കയറിയ ചൈന സേനയെ പിൻവലിച്ചിട്ടില്ലെന്ന് പെന്റഗൺ
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കൊലയ്ക്ക് മുമ്പ് പാന്റ് മടക്കിയ നിലയിൽ; തിരികെ പോകുമ്പോൾ പാന്റ് നനഞ്ഞ് മടക്ക് അഴിഞ്ഞും; പേരാമ്പ്ര അനുവധക്കേസിൽ നിർണായക തെളിവായി പ്രതി മുജീബിന്റെ സിസി ടിവി ദൃശ്യങ്ങൾ; പൊലീസ് എത്തും മുമ്പേ തെളിവ് നശിപ്പിക്കാൻ മുജീബിന്റെ ഭാര്യയുടെ ശ്രമം; പ്രതി പൊലീസ് കസ്റ്റഡിയിൽ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്