Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോഴിക്കോട് അടക്കം രാജ്യത്തെ 23 റെയിൽവേ സ്‌റ്റേഷനുകൾ സ്വകാര്യ മേഖലയ്ക്ക് വിട്ടു കൊടുക്കാൻ ഉത്തരവിറങ്ങി; ടിക്കറ്റും യാത്രയും ഒഴികെ ബാക്കിയെല്ലാം സ്വകാര്യ വ്യക്തിക്ക് ലാഭം ഉണ്ടാക്കാനായി തുറന്നു കൊടുക്കുന്നു; ഇന്ത്യൻ റെയിൽവേ പൂർണ്ണമായും സ്വാകാര്യവത്കരിക്കാനുള്ള തുടക്കമെന്ന് ആക്ഷേപം

കോഴിക്കോട് അടക്കം രാജ്യത്തെ 23 റെയിൽവേ സ്‌റ്റേഷനുകൾ സ്വകാര്യ മേഖലയ്ക്ക് വിട്ടു കൊടുക്കാൻ ഉത്തരവിറങ്ങി; ടിക്കറ്റും യാത്രയും ഒഴികെ ബാക്കിയെല്ലാം സ്വകാര്യ വ്യക്തിക്ക് ലാഭം ഉണ്ടാക്കാനായി തുറന്നു കൊടുക്കുന്നു; ഇന്ത്യൻ റെയിൽവേ പൂർണ്ണമായും സ്വാകാര്യവത്കരിക്കാനുള്ള തുടക്കമെന്ന് ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വികസനത്തിന് സ്വകാര്യവൽക്കരണം വേണമെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ പുതിയ നിലപാട്. അതുകൊണ്ട് തന്നെ സർവ്വ മേഖലയിലും സ്വകാര്യവൽക്കരണത്തിന് വാതിൽ തുറക്കുകയാണ് റെയിൽവേ. ഇതിന്റെ ഭാഗമായി 23 റെയിൽവേ സ്റ്റേഷനിലെ പ്രവർത്തനങ്ങളിൽ ബഹുഭൂരിഭാഗവും സ്വകാര്യമേഖലയ്ക്ക് തുറന്നു കൊടുക്കും. സർക്കാരിന്റെ സ്വകാര്യവൽക്കരണത്തിനുള്ള സ്റ്റേഷനുകളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് കോഴിക്കോടും ഉണ്ട്. സ്വകാര്യമേഖലയ്ക്ക് തീവണ്ടി സർവ്വീസിന് അവസരമൊരുക്കുന്നതും മന്ത്രാലയത്തിന്റെ പരിഗണനിയിലാണ്. ഈ സ്വകാര്യവൽക്കരണത്തെ ജീവനക്കാർ എതിർക്കുന്നുണ്ട്. എങ്കിലും മുന്നോട്ട് പോകാനാണ് കേന്ദ്രസർക്കാർ തീരുമാനം.

പതിമൂന്ന് റെയിൽവേ മേഖലകളിലെ 20 ഡിവിഷനുകളിലെ 23 സ്റ്റേഷനുകളാണ് സ്വകാര്യ വൽക്കരിക്കുന്നത്. ഇതിൽ പലാക്കാട് ഡിവിഷനിലെ കോഴിക്കോടുമുണ്ട്. 75 കോടിയുടെ നിക്ഷേപത്തിനാണ് ഇതിലൂടെ അവസരമൊരുങ്ങുന്നത്. ബംഗാളിലെ ഹൗറയിൽ 400 കോടിയുടെ വികസനമാണ് റെയിൽവേ സ്വകാര്യവൽക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. മുബൈ സെൻട്രൽ ടെർമിനസിന് 250 കോടിയും ബോറിവില്ലെ സ്‌റ്റേഷന് 280 കോടിയും ലഭ്യമാക്കും. സെക്കന്ത്രാബാദിന് 200 കോടിയും ചെന്നൈ സെൻട്രലിന് 350 കോടിയും വികസനത്തിനായി ചെലവഴിക്കാനാണ് ലക്ഷ്യം. ഇതിനുള്ള ടെൻഡർ നടപടികൾ തുടങ്ങി കഴിഞ്ഞു.

സ്റ്റേഷനുകളുടെ വികസനത്തിന് സ്റ്റേഷൻ ഫെസിലിറ്റേഷൻ മാനേജർമാരെ നിയമിക്കാനാണ് തീരുമാനം. ഇവരെ വികസനത്തിനുള്ള കോൺട്രാക്ടർമാരാക്കും. സ്‌റ്റേഷൻ വികസനവും വാണിജ്യ വികസനുമെല്ലാം ഇതിലൂടെ ലക്ഷ്യമിടുന്നു. അടിസ്ഥാന റെയിൽവേ ജോലികൾ ഒഴികെ ബാക്കിയെല്ലാം കരാറു നേടുന്ന വ്യക്തിക്ക് നൽകും. തീവണ്ടി യാത്രായും പാർഡസലും ടിക്കറ്റിങ്ങും സിഗ്നലും ടെലികമ്മ്യൂണിക്കേഷമും മാത്രമാകും ഈ കരാർ നടപ്പാകുന്നതോടെ റെയിൽവേയുടെ കൈവശം ഉണ്ടാവുക. ബാക്കി സേവനമെല്ലാം സ്വകാര്യ മേഖലയ്ക്കാകും. ഈ വിഭാഗങ്ങളിൽ മാത്രമാകും റെയിൽവേ നേരിട്ട് ജീവനക്കാരെ നിയോഗിക്കുക. ശുചീകരണം ഉൾപ്പെടെ ബാക്കിയെല്ലാം സ്വകാര്യ ഗ്രൂപ്പിന് നൽകും. ഇവരാകും ജീവനക്കാരെ നിയോഗിക്കുക.

റെയിൽവ സേറ്റേഷനുകളിൽ മാളുകൾ നിർമ്മിക്കുന്നത് പോലും പരിഗണനയിലുണ്ട്. ഇതിന്റെ നടത്തിപ്പും സ്വാകാര്യ വ്യക്തികൾക്കാകും. തെരഞ്ഞെടുത്ത സ്റ്റേഷനുകളിലെ ഈ പരീക്ഷണം വിജയിച്ചാൽ രാജ്യത്തെ മുഴുവൻ സ്റ്റേഷനുകളിലും ഇത് നടപ്പാക്കും. സ്വകാര്യ മേഖലയ്ക്ക് 45 വർഷത്തേക്കാകും കരാർ നൽകുക. സ്റ്റേഷനുകളിലെ സ്ഥലം പോലും ഇവർക്ക് ഉപയോഗിക്കാം. ഇതിനായി പാട്ടത്തുക കരാർ നൽകുന്നവരിൽ നിന്ന് റെയിൽവേ ഈടാക്കും. ഇതിലൂടെ റെയിൽവേ വികസനത്തിനുള്ള പണം കണ്ടെത്താമെന്നാണ് പ്രതീക്ഷ. ഇത്തരത്തിൽ സ്വകാര്യ വ്യക്തികൾക്ക് റെയിൽവേ സ്റ്റേഷനുകൾ തീറെഴുതനാണ് പദ്ധതി. ഇതിനൊപ്പം മറ്റ് മേഖലയിലേക്ക് റെയിൽവേയെ കൊണ്ടു വരുന്നതും ആലോചനയിലുണ്ട്.

റെയിൽവേ ഡെവലപ്പ്‌മെന്റ് അഥോറിട്ടി രൂപീകരണവും സ്വാകാര്യവൽക്കരണത്തെ പുതുതലത്തിലെത്തിക്കും. സ്വകാര്യ കമ്പനികൾക്ക് ഇന്ത്യൻ റെയിൽവേയും പാളങ്ങളിലൂടെ തീവണ്ടി ഓടിക്കാനുള്ള സാഹചര്യമൊരുക്കാനാണ് ശ്രമം. പാസഞ്ചർ, ചരക്ക് തീവണ്ടികൾ സ്വകാര്യ വ്യക്തികൾക്ക് അനുവദിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട നിരക്കും ലാഭ വിഹിതം പങ്കിടലുമെല്ലാം കേന്ദ്ര സർക്കാരിന്റെ പരിഗണനാ വിഷയങ്ങളാണ്. ഇന്ത്യൻ റെയിൽവേയുടെ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾ ഫീസ് നൽകുന്നതാകും രീതി. ഈ ഓഗസ്റ്റിൽ റെയിൽവേ ഡെവലപ്പ്‌മെന്റ് അഥോറിട്ട് നിലവിൽ വരും. ഇതിന് ശേഷം ഈ തലത്തിലെ സ്വകാര്യവൽക്കരണത്തിന് പുതിയ രൂപവും ഭാവവും കൈവരുമെന്നാണ് വിലയിത്തൽ.

പദ്ധതികൾ നടപ്പാക്കുന്നതിൽ വേഗതപോരെന്ന് ചൂണ്ടിക്കാട്ടി നടപ്പു സാമ്പത്തികവർഷം റെയിൽവേബജറ്റിൽ 12000 കോടിരൂപയോളം വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാർ ആലോചിരുന്നു. ബാധ്യതകൾ നിറവേറ്റാൻ സ്വന്തം നിലക്ക് വരുമാനശ്രോതസ്സുകൾ ഉയർത്തുവാൻ റെയിൽവേയോട് ധനമന്ത്രാലയം ആവശ്യപ്പെട്ടതായും സൂചനയുണ്ടായിരുന്നു. പദ്ധതികൾ നടപ്പാക്കുന്നതിൽ വേഗതപോരെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഓഫിസ് റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന് നേരത്തെ കത്തയച്ചിരുന്നു.

മൂലധനച്ചെലവും വരുമാനത്തിലെ കുറവും ഏഴാം ശമ്പളപരിഷ്‌കരണക്കമ്മീഷൻ റിപോർട്ട് വരുത്തിവെച്ച കനത്ത ശമ്പളബാധ്യതയും റെയിൽവേക്ക് കടുത്ത തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് സ്വകാര്യ വൽക്കരണത്തിന്റെ പുതു മാതൃക റെയിൽവേ തേടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP