Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സമുദ്രത്തിൽ ഇന്ത്യയുടെ കാവലാളാകാൻ 'വരുണാസ്ത്ര'; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടോർപിഡോ വിജയകരമായി പരീക്ഷിച്ചു; കടലിനടിയിലെ ലക്ഷ്യം തകർത്ത് പരീക്ഷണം; നിമിഷങ്ങൾക്കുള്ളിൽ അന്തർവാഹിനികളെ തകർക്കാൻ ശേഷിയും കൃത്യതയും

സമുദ്രത്തിൽ ഇന്ത്യയുടെ കാവലാളാകാൻ 'വരുണാസ്ത്ര'; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടോർപിഡോ വിജയകരമായി പരീക്ഷിച്ചു; കടലിനടിയിലെ ലക്ഷ്യം തകർത്ത് പരീക്ഷണം; നിമിഷങ്ങൾക്കുള്ളിൽ അന്തർവാഹിനികളെ തകർക്കാൻ ശേഷിയും കൃത്യതയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടോർപ്പിഡോ വരുണാസ്ത്ര വിജയകരമായി പരീക്ഷിച്ചു. സമുദ്രത്തിനടിയിലെ ലക്ഷ്യ സ്ഥാനത്തെ കൃത്യമായി തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്ത്യൻ നാവിക സേനയ്ക്കും ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനും (ഡി ആർ ഡി ഒ)യ്ക്കും നാഴികകല്ലായി മാറിയിരിക്കുകയാണ് പടിഞ്ഞാറൻ തീരത്ത് ഇന്നുനടന്ന ദൗത്യം.

നാവിക സേന പുറത്തുവിട്ട എട്ട് സെക്കന്റ് വീഡിയോയിൽ വരുണാസ്ത്ര മുങ്ങിക്കപ്പൽ പോലെ തോന്നിക്കുന്ന ലക്ഷ്യത്തിൽ ഇടിക്കുന്നത് കാണാം. പിന്നാലെ വലിയൊരു പൊട്ടിത്തെറിയുണ്ടാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതോടെ ഇന്ത്യൻ നേവിയുടെയും ഡിആർഡിഒയുടെയും ചരിത്രത്തിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ് വരുണാസ്ത്ര.

സമുദ്രത്തിനടിയിലെ ലക്ഷ്യം വരുണാസ്ത്ര തകർക്കുന്നതിന്റെ എട്ട് സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ ഇന്ത്യൻ നേവി ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പങ്കുവച്ചത്. വലിയ സ്‌ഫോടനത്തോടെ വരുണാസ്ത്ര ലക്ഷ്യം തകർക്കുന്നത് വിഡിയോയിൽ കാണാം.

സമുദ്രത്തിലൂടെയുള്ള ആക്രമണങ്ങളെ ചെറുക്കാനാണ് വരുണാസ്ത്രയിലൂടെ ഇന്ത്യൻ നേവി ലക്ഷ്യമിടുന്നത്. വരുണാസ്ത്രയിലൂടെ ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് നാവികസേനാവൃത്തങ്ങൾ അറിയിച്ചു. വിശാഖപട്ടണത്തെ നേവൽ സയൻസ് ആൻഡ് ടെക്‌നോളജിക്കൽ പരീക്ഷണശാലയിലാണ് വരുണാസ്ത്ര വികസിപ്പിച്ചെടുത്തത്.

2016ലാണ് ടോർപ്പിഡോ നാവിക സേനയുടെ ഭാഗമാവുന്നത്. നിമിഷങ്ങൾക്കുള്ളിൽ അന്തർവാഹിനികളെ തകർക്കാൻ ശേഷിയുള്ള വരുണാസ്ത്ര ഡി ആർ ഡി ഒയുടെ യൂണിറ്റായ നേവൽ സയൻസ് ആൻഡ് ടെക്‌നോളജിക്കൽ ലബോറട്ടറിയാണ് രൂപകൽപ്പന ചെയ്തത്. 40 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം കൃത്യതയോടെ തകർക്കാൻ ഇതിന് കഴിയും.

250 കിലോവരെ ഭാരം താങ്ങാൻ കഴിവുള്ള വരുണാസ്ത്രയുടെ വേഗത മണിക്കൂറിൽ 74 കിലോമീറ്ററാണ്. സമുദ്രത്തിൽ വളരെ ആഴത്തിലും അല്ലാതെയും സഞ്ചരിക്കുന്ന അന്തർവാഹിനികളെപ്പോലും തകർക്കാൻ വരുണാസ്ത്രയ്ക്ക് കഴിയും.

7.780 മീറ്ററാണ് വരുണാസ്ത്രയുടെ നീളം533.5 മില്ലി മീറ്ററാണ് വ്യാസം1605 കിലോഗ്രാമാണ് ഭാരംനിശബ്ദരായ ടാർഗറ്റുകളെപ്പോലും വരുണാസ്ത്രയ്ക്ക് കണ്ടെത്താനാകും.ഇതിന് മൾട്ടിപ്പിൾ സിഗ്‌നൽ ട്രാക്കിങ് സംവിധാനമുണ്ട്. ശത്രു യുദ്ധക്കപ്പലുകളുടെയും ടോർപ്പിഡോകളുടെയും സോണാർ ഗൈഡൻസ് സംവിധാനങ്ങളെ കബളിപ്പിക്കാൻ വരുണാസ്ത്രയിലുള്ള അക്കോസ്റ്റിക് കൗണ്ടർ കൗണ്ടർ മെഷേഴ്സ് ഫീച്ചഴ്സ് സഹായിക്കും.അഡ്വാൻസ്ഡ് ഗൈഡൻസ് അൽഗോരിതം, ലോ ഡ്രിഫ്റ്റ് നാവിഗേഷണൽ സിസ്റ്റങ്ങൾ എന്നിവയാണ് വരുണാസ്ത്രയുടെ മറ്റ് സവിശേഷതകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP